News Desk

കോഴിക്കോട് ചങ്ങരോത്ത് അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നുപേർ മരിച്ചു;ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ

keralanews three died in kozhikkode with rare viral infection the health department is very cautious

പേരാമ്ബ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അപൂർവമായ വൈറൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ,സ്വാഹിലിന്റെ ഭാര്യ ആതിഫ എന്നിവർ  ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലാണ്. സാലിഹ് ഈ മാസം 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. വവ്വാലില്‍നിന്നു പകരുന്ന സാംക്രമിക സ്വഭാവമുള്ള ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം.അതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.മന്ത്രി ടി.പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്കറ്ററുടെ ചേമ്പറിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. രോഗികളുമായി സമ്പർക്കമുണ്ടായിരുന്ന പേരാമ്പ്ര ആശുപത്രിയിലെ ഒരു നഴ്സും ആദ്യം മരണപ്പെട്ട സാബിത്തിന്റെ മരണാന്തര ചടങ്ങിൽ അടുത്തിടപഴകിയ ഇവരുടെ ഒരു ബന്ധുവും ചികിത്സയിലാണ്.മരണങ്ങൾ സംഭവിച്ചത് വൈറൽ എൻസാഫിലിറ്റിസ് വിത്ത് മയൊക്കഡൈറ്റിസ് കൊണ്ടാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.രോഗികളുമായി അടുത്തിടപഴകിയവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പി.പി.ഇ കിറ്റ് ലഭ്യമാക്കാൻ ജില്ലാ തലത്തിൽ നടപടി ആരംഭിച്ചു.പക്ഷിമൃഗാദികൾ കഴിച്ച് ബാക്കിവന്ന പഴങ്ങളും മറ്റും കഴിക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ജീവനക്കാർ രോഗികളുമായി ഇടപെടുമ്പോൾ ഗ്ലൗസ്,മാസ്ക്ക് തുടങ്ങിയ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം.വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം. മരിച്ചവരുടെ സ്രവ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടെ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ രോഗകാരണം വ്യക്തമാകൂ. വൈറല്‍ പനിയെ നിയന്ത്രിക്കാന്‍ ഐസൊലേഷന്‍ സൗകര്യങ്ങളോട് കൂടിയ സംവിധാനമാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. കൂടുതല്‍ രോഗികള്‍ എത്തുന്ന പക്ഷം പേ വാര്‍ഡിനോടനുബന്ധിച്ച്‌ പ്രത്യേക വാര്‍ഡ് തന്നെ ഒരുക്കി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള എല്ലാ നടപടികളും തയ്യാറാക്കിയതായി പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.

തമിഴ്‌നാട് ഡിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു

keralanews three malayalees died in an accident in tamilnadu

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിണ്ടിഗലിലെ വടചെന്തൂരിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണ്ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി

keralanews kumaraswami said he is waiting for the invitation of governor to form the govt in karnataka

ബെംഗളൂരു:കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണ്ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് ജനതാദൾ  എസ് നേതാവ് എച്.ഡി കുമാരസ്വാമി.എപ്പോഴാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കർണാടക  നിയമസഭാ  തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ഇതിനു പിന്നാലെ കോൺഗ്രസ് ജെഡിഎസുമായി സഖ്യം ചേരുകയും ജെഡിഎസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രി ആക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.തുടർന്ന്  ഗവർണ്ണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ബി ജെ പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിച്ച നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുകയും ഇന്നു വൈകിട്ട് നാലിന് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

വിശ്വാസ വോട്ട് തേടുന്നതിന് മുൻപായി യെദ്യൂരപ്പ രാജിവെച്ചു

keralanews yeddyurappa resigned before seeking trust vote

ബെംഗളൂരു:മൂന്നു ദിവസം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടകയിൽ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു.സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഉച്ചയ്ക്ക് മൂന്നരയോടെ സഭ ചേർന്നപ്പോഴായിരുന്നു യെദ്യൂരപ്പ നാടകീയമായി രാജി പ്രഖ്യാപിച്ചത്.വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു യെദിയൂരപ്പയുടെ രാജി. കർണാടകം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 104 സീറ്റുകളാണ് ലഭിച്ചിരുന്നത്.ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പ രാജിവച്ച് തടിയൂരിയത്. കാണാതായ കോണ്‍ഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും ബംഗളുരുവിനെ ഹോട്ടലിൽ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകൾ തകർന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലിൽനിന്നു 3.30 ഓടെ വിധാൻസൗധയിൽ എത്തിയതോടെ കോൺഗ്രസിന്‍റെ അനിശ്ചിതത്വങ്ങൾ എല്ലാം നീങ്ങി.ഇതോടെ ഇനി ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെ സർക്കാർ ഉണ്ടാക്കാനായി ക്ഷണിക്കേണ്ടി വരും.വികാരാധീനനായാണ് യെദ്യൂരപ്പ സഭയിൽ പ്രസംഗം നടത്തിയത്. ജങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം ഞങ്ങൾക്ക് മനസ്സിലായി എന്നും വോട്ടർമാർക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.ബിജെപിയാണ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്നും അതുകൊണ്ടാണ് ഗവർണ്ണർ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നും എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സും ജെഡിഎസും ചേർന്ന് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ സഭയിൽ പറഞ്ഞു.മോദിക്കും അമിത് ഷായ്ക്കും നന്ദിയറിയിക്കുകയും ചെയ്തു.

കർണാടക നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു

keralanews karnataka mlas take oath in karnataka vidhan sabha

ബെംഗളൂരു:പ്രോടെം സ്പീക്കറുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കർണാടക നിയമസഭയിൽ എംഎൽമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നു. ബിജെപി,കോൺഗ്രസ്,ജെഡിഎസ്,സ്വതന്ത്ര എംഎൽഎമാരാണ് കർണാടകം വിധാൻ സൗധയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.വിശ്വാസ വോട്ടെടുപ്പിന്റെ സമയം നാലുമണിക്ക് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപ് തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്.ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ആദ്യം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത്. കെ.ജി ബോപ്പയ്യ തന്നെ പ്രോടെം സ്പീക്കറായി തുടരാൻ നിർദേശിച്ച സാഹചര്യത്തിൽ അദ്ദേഹം തന്നെയാണ് നിയമസഭാ നടപടികൾ നിയന്ത്രിക്കുന്നത്. നിയമസഭാ നടപടികൾ തത്സമയം സംപ്രേക്ഷണം നടത്താനും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

കർണാടകയിൽ കെ.ജി ബോപ്പയ്യ പ്രോടെം സ്പീക്കറായി തുടരും; വിശ്വാസ വോട്ടെടുപ്പ് നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി

keralanews bopaiah to remain karnataka pro tem speaker and the procedures of trust vote will be broadcast lively

ബെംഗളൂരു:കർണാടകയിൽ കെ ജി ബൊപ്പയ്യ പ്രൊടെം സ്‍പീക്കറായി തുടരും. വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.നിയമസഭാ സെക്രട്ടറി നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം.എല്ലാ പ്രാദേശിക ചാനലുകള്‍ക്കും തത്സമയ സംപ്രേഷണത്തിന് അനുമതി നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഇത് പ്രോടെം സ്‍പീക്കര്‍ അംഗീകരിച്ചതായി ബിജെപി അറിയിച്ചു.. തത്സമയം സംപ്രേഷണം അനുവദിക്കുകയാണെങ്കില്‍ ബോപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരെ നൽകിയ ഹർജി  പിന്‍വലിക്കാമെന്ന് കോണ്‍ഗ്രസ് അഭിഭാഷകനായ കബില്‍ സിബല്‍ വ്യക്തമാക്കി. പ്രോ ടെം സ്‍പീക്കറായുള്ള ബൊപ്പയ്യയുടെ നിയമനത്തെ കുറിച്ച് പരിശോധിക്കണമെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബോപ്പയ്യയുടെ വാദം കേൾക്കാതെ അദ്ദേഹത്തിനെതിരെ ഉത്തരവ് ഇറക്കാൻ കഴിയില്ലെന്നും ഇതിനായി അദ്ദേഹത്തിന് നോട്ടീസ് അയക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.അതോടെ വിശ്വാസ വോട്ടിന്റെ തത്മസയ സംപ്രേക്ഷണം അനുവദിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ജെഡിഎസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.വിശ്വാസ വോട്ടെടുപ്പ് നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്-ജെഡിഎസ് അഭിഭാഷര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു.

കണ്ണൂരിൽ നിർമിച്ച നായനാർ അക്കാദമിയുടെ ഉൽഘാടനം ഇന്ന്

keralanews nayanar academy will inaugurated in kannur today

കണ്ണൂർ:കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ സ്മരണയ്ക്കായി നിർമിച്ച നായനാർ അക്കാദമി ഇന്ന് സിപിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി ഉൽഘാടനം ചെയ്യും.വൈകുന്നേരം നാലുമണിക്കാണ് ഉൽഘാടനം നടത്തുക. ബർണ്ണശ്ശേരിയിൽ തിരുവെപ്പതി മിൽ ഉണ്ടായിരുന്ന സ്ഥലത്താണ് അക്കാദമി നിർമിച്ചിരിക്കുന്നത്. അക്കാദമിയുടെ ഭാഗമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം ഉള്ളടക്കമായിട്ടുള്ള മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്.മ്യൂസിയത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനും ചടങ്ങിൽ സംബന്ധിക്കും.

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ ഉൽഘാടനം ചെയ്തു

keralanews the second year anniversary celebration of state cabinet was inaugurated

കണ്ണൂർ:സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.ഉൽഘാടന ചടങ്ങിനായി ഒരുക്കിയ പന്തൽ കണികളെക്കൊണ്ട് നിറഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് കളക്റ്ററേറ്റ് മൈതാനിയിലെത്തിയത്. മൈതാനത്തിലേക്കുള്ള കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും  മറ്റു മന്ത്രിമാരെയും വേദിയിലേക്ക് ആനയിച്ചത്. ഉൽഘാടന ചടങ്ങുകൾക്കിടയിൽ സർക്കാർ വകുപ്പുകൾ നൽകുന്ന സഹായധന പദ്ധതികളുടെ വിവരങ്ങൾ അടങ്ങുന്ന ‘സർക്കാർ ധനസഹായ പദ്ധതികൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഈ പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാം. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പൊൻകതിർ’ മെഗാ എക്സിബിഷന്റെ ഉൽഘാടനം മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി,പുരാവസ്തു വകുപ്പ്, ഫോക്‌ലോർ അക്കാദമി,മൃഗ സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.കെഎസ്ഇബി സബ്‌സ്റ്റേഷനുകളുടെ മാതൃകയും എക്‌സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.ഉൽഘാടന വേദി അലങ്കരിക്കാനായി ആറായിരത്തിലധികം ചെടികൾ ഒരുക്കിയിരുന്നു.വൈവിധ്യമാർന്ന മുളന്തണ്ടുകൾ കൊണ്ട് നിർമിച്ച ഒറ്റതിരി വിളക്കിലാണ് ആഘോഷങ്ങളുടെ തിരിതെളിയിച്ചത്. വേദി അലങ്കരിക്കാൻ ഉപയോഗിച്ച ചെടികൾ ജില്ലയിലെ ഇരുപത്തഞ്ചോളം സ്കൂളുകൾക്ക് നൽകാനാണ് തീരുമാനം. ജില്ലാപഞ്ചായത്ത് വഴി ഇവ സ്കൂളുകൾക്ക് നൽകും.ഇതിന്റെ ഉൽഘാടനം പാലയാട് സ്കൂളിലെ ഗൗരി ശങ്കർ,നവിത എന്നീ വിദ്യാർത്ഥികൾക്ക് ചെടി നൽകി മുഖ്യമന്ത്രി നിർവഹിച്ചു.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനം അനിശ്ചിതത്വത്തിൽ

keralanews uncertainty in the admission in thaliparamba tagor vidyanikethan

തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ പ്രവേശനപരീക്ഷ നടത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വാദപ്രതിവാദങ്ങൾ കോടതിയിലെത്തിയതോടെ സ്കൂൾ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 5,8 ക്ലാസ്സുകളിലേക്കാണ് പ്രവേശന പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നത്.പ്രവേശന പരീക്ഷ നടത്തരുതെന്ന് കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള നിരവധി സംഘടനകൾ പരാതിയുമായി രംഗത്ത് വന്നു.ഇതേ തുടർന്ന്  ഇത്തവണ പ്രവേശന പരീക്ഷ നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവിറക്കി.തുടർന്ന് പ്രവേശന പരീക്ഷ റദ്ദാക്കിക്കൊണ്ട് ഡിപിഐ ഉത്തരവിറക്കി.ഇതിനെ ചോദ്യം ചെയ്ത് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സെക്രെട്ടറിയും ഒരു കുട്ടിയുടെ രക്ഷിതാവും ഹൈക്കോടതിയെ സമീപിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ഡിപിഐയുടെ ഈ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.കോടതി ഉത്തരവ് വരുന്നതിനു മുൻപ് മറ്റു സ്കൂളുകളിൽ പ്രവേശനം നടത്തുന്നതിന് സമാനമായി പ്രവേശനം നടത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞതോടെ രക്ഷിതാക്കളും കുട്ടികളും കൂട്ടത്തോടെ സ്കൂളിലെത്തി. അഞ്ചാം ക്ലാസ്സിലേക്ക് 60 വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ്സിലേക്ക് 30 വിദ്യാർത്ഥികൾക്കുമാണ് സാധാരണഗതിയിൽ പ്രവേശനം നൽകിയിരുന്നത്.എന്നാൽ കുട്ടികൾ കൂടുതലായെത്തിയതോടെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെയും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഡിഇഒ ഓഫീസ് ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.നറുക്കെടുപ്പ് രീതി താൽക്കാലികമായി ഒഴിവാക്കാമെന്ന ജില്ലാ ഓഫീസറിൽ നിന്നും ലഭിച്ച ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്.ടാഗോർ വിദ്യാനികേതനിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തരുതെന്നും അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകുന്നതിനുള്ള നടപടിയെടുക്കണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

ഹാരി-മേഗൻ രാജകീയ വിവാഹം ഇന്ന്

keralanews hari megan royal wedding today

ലണ്ടൻ: ലോകം ഉറ്റുനോക്കുന്ന ഇംഗ്ലണ്ടിലെ രാജകീയ വിവാഹം ഇന്ന്.ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും ശനിയാഴ്ച വിൻഡ്സറിലെ സെന്‍റ് ജോർജ് ചാപ്പലിൽ വിവാഹിതരാവും.വിൻഡ്സർ കൊട്ടാര പരിസരത്തും റോഡുകളിലും ആരാധകരുടെ തിരക്കാണ്. പലരും ദിവസങ്ങൾക്കു മുൻപേ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാൽ മേഗൻറെ പിതാവ് ചടങ്ങിൽ പങ്കെടുക്കില്ല.അതിനാൽ മേഗന്‍റെ അച്ഛന്‍റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ നടത്തുക ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനായിരിക്കുമെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. മേഗന്‍റെ അമ്മ ഡോറിയ വിവാഹത്തിൽ പങ്കെടുക്കും. ഡോറിയ വെള്ളിയാഴ്ച ഹാരിയുടെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ 96 വയസുള്ള ഫിലിപ്പ് രാജകുമാരൻ വിവാഹച്ചടങ്ങിനെത്തും.വിവാഹത്തിനു ശേഷം നവദമ്പതികൾ നഗരത്തിലൂടെ പര്യടനം നടത്തി നഗരവാസികളുടെ സ്നേഹാശംസകൾ ഏറ്റുവാങ്ങും. 33 കാരനായ ഹാരി ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീട ശ്രേണിയിലെ ആറാമനുമാണ്.36 കാരിയായ റേച്ചൽ മേഗൻ ആക്ടിവിസ്റ്റും നടിയുമാണ്.മേഗൻറെ രണ്ടാം വിവാഹമാണിത്.