ഹൈദരാബാദ്: തെലങ്കാനയിലെ പടക്ക നിര്‍മ്മണ ശാലയുടെ ഗോഡൌണിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു.ബുധനാഴ്ച ഉച്ചയോടെ വാറങ്കൽ ജില്ലയിലുള്ള പടക്കനിർമ്മാണ ശാലയുടെ ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്.അപകടസമയത്ത് ഗോഡൌണില്‍ 15 പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് സ്ഫോടനം ഉണ്ടായത് എന്ന കാര്യം വ്യക്തമായിട്ടില്ല. ഗോഡൌണില്‍ തീ പടരുന്നതിനു മുന്‍പ് വലിയ സ്ഫോടന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. 318 മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ആവശ്യമായി വരുന്ന തുക അതാത് അവസരങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കളക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യാനാണ് തീരുമാനം.
കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇനി മുതൽ ഇരിക്കാം;നിയമ ഭേദഗതിക്ക് സർക്കാർ അംഗീകാരം
തിരുവനന്തപുരം:വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇരിക്കാൻ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ടെന്നു തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.തൊഴിലാളികൾക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കി.ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം.ദീര്‍ഘ കാലമായി ഈ മേഖലയില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ നിയമ ഭേദഗതിയിലൂടെ അംഗീകാരം ലഭിച്ചത്. കേരള ഷോപ്സ് ആന്‍ഡ് എസ്ടാബ്ലിഷ്മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ധിപ്പിച്ചു. നിലവില്‍ അയ്യായിരം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും പതിനായിരം രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്.
അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് ഡിജിപി
എറണാകുളം:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളി സംഘമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.കൊലപാതകത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അക്രമം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. കാമ്ബസുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ്:കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ.ഇതിനായാണ് പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നിരന്തരം കോടതിയെ സമീപിക്കുന്നത്.11 ഹരജികളാണ് കേസന്വേഷണം വൈകിപ്പിക്കാന്‍ ദിലീപ് കോടതിയില്‍ നല്‍കിയത്. അന്വേഷണ ഏജന്‍സിയെ മാറ്റണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തന്നെ കേസില്‍ മന:പൂര്‍വം പെടുത്തിയതാണെന്നും നടി ആക്രമിക്കപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം അന്വേഷണം ശരിയായ ദിശയിലായിരുന്നെന്നും കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയതെന്നും സത്യവാങ്മൂലത്തിലുണ്ട്.
കെവിൻ വധം:ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന
കോട്ടയം:കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന.മകൻ ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.കെവിന്‍ വധക്കേസില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ വന്നപ്പോഴായിരുന്നു രഹനയുടെ പ്രതികരണം. കേസില്‍ രഹ്നയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്.കെവിനുമായി അടുപ്പമുണ്ടെന്ന് നീനു പറഞ്ഞിട്ടില്ല. കോളേജില്‍ പോകുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെവിനെ കണ്ട്, മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും അവര്‍ വെളിപ്പെടുത്തി. നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്‌കൂട്ടി വാങ്ങിക്കൊടുത്തിരുന്നു. മറ്റൊരിക്കല്‍ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയില്‍ ഇല്ലെന്നും രഹ്ന പറഞ്ഞു. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞതെന്നും രഹ്ന അറിയിച്ചു.നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുൻപ് നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്ന വ്യക്തമാക്കി.ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രഹ്ന ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബില്‍ ഹാജരായത്.
കൂത്തുപറമ്പിൽ മെഡിസിൻ ഡിവൈസ് പാർക്ക് സ്ഥാപിക്കും
കൂത്തുപറമ്പ്:കൂത്തുപറമ്പിൽ മെഡിസിൻ ഡിവൈസ് പാർക്ക് സ്ഥാപിക്കും.ഇതിനായി 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു.മൊകേരി വില്ലേജിലെ 160 ഏക്കർ,ചെറുവാഞ്ചേരി വില്ലേജിലെ 170 ഏക്കർ,പുത്തൂർ വില്ലേജിലെ 176 ഏക്കർ എന്നിവയാണ് ഏറ്റെടുക്കുക. കളക്റ്റർക്കാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല.ശസ്ത്രക്രിയ ഉപകരണങ്ങൾ,ആശുപത്രി ആവശ്യങ്ങൾക്കായുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ നിർമിക്കാനുള്ള പാർക്കാണ് നിർമിക്കുക.ഇതിന്റെ ഭാഗമായി ഫാർമ പാർക്കും സ്ഥാപിക്കും.നിലവിൽ തെലങ്കാനയിൽ മാത്രമാണ് മെഡിസിൻ ഡിവൈസ് പാർക്ക് ഉള്ളത്.ഇവിടെ നിന്നും വിദേശത്തു നിന്നുമാണ് ഇപ്പോൾ കേരളത്തിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ കൊണ്ടുവരുന്നത്.
സ്കൂൾ ബസ് തടഞ്ഞ് പോലീസ് വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി
കണ്ണൂർ:സ്കൂൾ ബസ് തടഞ്ഞ് പോലീസ് വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി.ചെമ്പിലോട് ഹയർ സെക്കണ്ടറി സ്കൂളിന്റെ ബസ്സാണ് കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയി എന്ന കാരണത്താൽ ചക്കരക്കൽ എസ്‌ഐ ബിജുവും സംഘവും ഇന്നലെ രാവിലെ തടഞ്ഞു വെച്ചത്.ഡ്രൈവറുടെ ലൈസൻസും പോലീസ് പിടിച്ചെടുത്തു.തങ്ങൾക്ക് സമയത്ത് സ്ക്കൂളിൽ എത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികളെ പോലീസ് വാഹനത്തിലും മറ്റു ബസ്സുകളിലുമായി സ്കൂളിലെത്തിച്ചു.എന്നാൽ സ്കൂൾ ബസിലുണ്ടായിരുന്ന അദ്ധ്യാപകരും കുറച്ച് വിദ്യാർത്ഥികളും ബസ്സ് വിട്ടുകിട്ടിയാൽ മാത്രമേ പോവുകയുളൂ എന്ന് പറഞ്ഞു.ഇതേ തുടർന്ന് പോലീസ് സ്കൂൾ ബസ്സിൽ തന്നെ ഇവരെ സ്കൂളിലെത്തിച്ചു.ശേഷം ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.എന്നാൽ പോലീസ് തങ്ങളെ വഴിയിലിറക്കി വിടുകയായിരുന്നു എന്ന പരാതിയുമായി ഉച്ചയോടെ വിദ്യാർത്ഥികളും അധ്യാപകരും കണ്ണൂർ ഡിവൈഎസ്പി ഓഫീസിലെത്തി.60 വിദ്യാർഥികൾ ഒപ്പിട്ട പരാതി ഡിവൈഎസ്പി സദാനന്ദന് കൈമാറി.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെത്തുടർന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും മടങ്ങിപ്പോയത്.അതേസമയം വിദ്യാർത്ഥികളെ റോഡിൽ ഇറക്കി വിട്ടിട്ടില്ലെന്നും നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ചക്കരക്കൽ എസ്‌ഐ ബിജു പറഞ്ഞു.48സീറ്റുള്ള ബസിന്റെ 10 സീറ്റുകൾ എടുത്തുമാറ്റിയ നിലയിലായിരുന്നു.38 സീറ്റുള്ള ബസ്സിൽ ഉണ്ടായിരുന്നത് 126 വിദ്യാർത്ഥികളായിരുന്നു.കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് കണ്ടാണ് വാഹനം തടഞ്ഞത്.ഡ്രൈവറുടെ ലൈസൻസ് വാങ്ങിവെച്ച് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനാണ് ശ്രമിച്ചത്.എന്നാൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കില്ലെന്ന് ഡ്രൈവർ പറഞ്ഞതോടെ കുട്ടികളെ പോലീസ് വാഹനത്തിലും മറ്റു വാഹനങ്ങളിലുമായി സ്കൂളിൽ എത്തിക്കുകയായിരുന്നു.എന്നാൽ മറ്റു വാഹനങ്ങളിൽ പോകാൻ തയ്യാറാകാതിരുന്ന കുറച്ചു കുട്ടികളെയും അദ്ധ്യാപകരെയും സ്കൂൾ ബസ്സിൽ തന്നെ സ്ക്കൂളിൽ എത്തിച്ച ശേഷമാണ് ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തതെന്നും എസ്‌ഐ ബിജു പറഞ്ഞു.അതേസമയം കസ്റ്റഡിയിലെടുത്ത ഡ്രൈവറെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്കൂളിലെ മറ്റു ഡ്രൈവർമാരും സ്റ്റേഷനിലെത്തി.സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് 13 ഡ്രൈവർമാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാൽ തങ്ങൾ ബസ്സിൽ കുട്ടികളെ കുത്തിനിറച്ചിട്ടില്ലായിരുന്നുവെന്ന് സ്കൂൾ പ്രധാനാധ്യാപിക എം.സി മൃദുല പറഞ്ഞു.45 സീറ്റുള്ള ബസ്സിൽ 60 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും കുട്ടികളെ വഴിയിൽ ഇറക്കി വിടരുതെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് മറ്റു വാഹനങ്ങളിൽ ഇവരെ സ്കൂളിലെത്തിച്ചതെന്നും പ്രധാനാധ്യാപിക പറഞ്ഞു.പോലീസുകാർ പെൺകുട്ടികളോട് മോശമായി സംസാരിച്ചതായി വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിട്ടുള്ളതായും ഇവർ പറഞ്ഞു.
അഭിമന്യു വധം;നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
എറണാകുളം:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ.ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഇവരെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നിരവധി പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി പൊലീസ് സ്റ്റേഷന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.അതേസമയം പിടിയിലായ മൂന്ന് പ്രതികളെ രാത്രി വൈകി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട സ്വദേശി ഫാറൂഖ്, കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് സാക്ഷിമൊഴികളില്‍നിന്ന് സ്ഥിരീകരിച്ചു. ബാക്കി എട്ടുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ടുപേര്‍ കേരളം വിട്ടതായി സംശയിക്കുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
കള്ളനോട്ട് നിർമാണം;സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ
ഇടുക്കി:കട്ടപ്പന അണക്കരയില്‍ കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പിടികൂടിയ സംഭവത്തില്‍ മലയാളം സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായി. ടിവി പരമ്ബരകളിലെ താരമായ സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി വട്ടവടയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലത്ത് ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയിൽ 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്നതിനുള്ള മെഷീനും കണ്ടെത്തി.500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്ത് മണിക്കാണ് അവസാനിച്ചത്. രമാദേവിയുടെ വീടിന്റെ മുകളിലെ നിലയിലാണ് കള്ള നോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോട്ടുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച കമ്ബ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ എന്നിവ ഇവിടെ സജ്ജീകരിച്ചിരുന്നു. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു.നോട്ടടിക്കാൻ ആധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.അണക്കരയിൽ പിടിയിലായ ലിയോ അഞ്ചു വർഷം മുൻപ് ആന്ധ്രായിൽ നിന്നും കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു.ഇത് കൂടുതൽ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്.നോട്ടടിക്കാൻ ഗുണമേന്മയുള്ള പേപ്പറും പ്ലാസ്റ്റിക്ക് ഷീറ്റുകളും ഹൈദരാബാദിൽ നിന്നും കൊണ്ടുവന്നിരുന്നു.വാട്ടർമാർക് ഉണ്ടാക്കാനും ആർ ബി ഐ മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങൾ ഇവിടെ സജ്ജീകരിച്ചിരുന്നു.നിർമിച്ച നോട്ടുകൾ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള പരിശോധനയിൽ മാത്രമേ തിരിച്ചറിയാനാകൂ. കൂടുതല്‍ പേര്‍ക്ക് ഈ ഇടപാടുകളില്‍ പങ്കുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് പത്തിലധികം പേർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.