തലശ്ശേരി:തലശ്ശേരി പെട്ടിപ്പാലത്ത് ശക്തമായ കടൽക്ഷോഭം.ബുധനാഴ്ച രാവിലെയാണ് കടൽക്ഷോഭം തുടങ്ങിയത്.ഇത് ഉച്ച വരെ നീണ്ടു.ഇന്നലെയും ഇത് തുടർന്നു.ശക്തമായ കടൽക്ഷോഭത്തിൽ ഉറക്കം പോലും നഷ്ട്ടപ്പെട്ടാണ് ഇവിടെ കോളനിവാസികൾ കഴിഞ്ഞു കൂടുന്നത്.കടലിൽ നിന്നും 10 മീറ്റർ അകലത്തിലാണ് പെട്ടിപ്പാലം കോളനി സ്ഥിതി ചെയ്യുന്നത്.ഇവിടെ കടൽഭിത്തിക്ക് മുകളിലൂടെ 30 മീറ്റർ ഉയരത്തിലാണ് തിര അടിച്ചു കയറുന്നത്.മുഴുവൻ കുടിലുകളുടെ ഉള്ളിലും വെള്ളം കയറി.സർക്കാർ നിർമിച്ചു നൽകിയ പാർപ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറുന്നുണ്ട്.പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തകരാറിലായി.രാത്രിയിലും ശക്തമായ കടലേറ്റം ഉണ്ടാകുമെന്ന ഭീതിയിൽ ഉറക്കം നഷ്ട്ടപ്പെട്ട് കഴിയുകയാണ് കോളനി നിവാസികൾ.വീടിനകത്ത് വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലും ഇവർക്ക് കഴിയുന്നില്ല.ഇനിയും ശക്തമായ കടലേറ്റം ഉണ്ടായാൽ തങ്ങളുടെ കുടിലുകൾ തകരുമെന്ന ഭീതിയിലാണിവർ.തീരദേശ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രശ്നം കളക്റ്റർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് എസ്.ഐ അറിയിച്ചു.അതേസമയം കടലേറ്റം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് കോളനിവാസികൾ അറിയിച്ചു.
കേരളത്തിൽ രണ്ടു ദിവസം കൂടി കനത്ത മഴ തുടരും;ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസം കൂടി തുടര്‍ച്ചയായ മഴയ്ക്ക് സാധ്യത.ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിലും പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോട് ചേര്‍ന്ന് വെള്ളിയാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതും കേരളത്തില്‍ മഴ തുടരാന്‍ കാരണമാകും.അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ ഇവിടെ നിന്നുള്ള മഴ മേഘങ്ങള്‍ ഉത്തരേന്ത്യയിലും കാലവര്‍ഷം ശക്തമാക്കിയിട്ടുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 12 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 5 ശതമാനം അധികം മഴയാണ് കേരളത്തില്‍ ലഭിച്ചത്. പാലക്കാടാണ് ശരാശരി മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത്- 32 ശതമാനം. കോട്ടയത്ത് 21 ശതമാനം അധികം മഴയാണ് ലഭിച്ചത്. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി;പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ മൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഖത്തറില്‍നിന്നെത്തിയ വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്.റൺവേയിലെ മധ്യരേഖയില്‍ നിന്നു മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്.കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു നിഗമനം.സ്ഥാനം തെറ്റിയുള്ള ലാന്‍ഡിങ്ങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ അയയ്ക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.
ആന്ധ്രയിലെ ഫാക്റ്ററിയിൽ വിഷവാതകം ചോർന്ന് ആറു തൊഴിലാളികൾ മരിച്ചു;അഞ്ചുപേർ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്:ആന്ധ്രാപ്രേദശിലെ അനന്തപൂര്‍ ജില്ലയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായി വിഷവാതക ചോര്‍ച്ചയില്‍ ആറുതൊഴിലാളികള്‍ മരിച്ചു.രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ചും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.റോളിങ് യൂണിറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജി അശോക് കുമാര്‍ പറഞ്ഞു. പ്ലാന്റില്‍ ‘റീ ഹീറ്റിങ്’ പ്രക്രിയക്ക് ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണിത്.
ചരിത്രം കുറിച്ച് ക്രൊയേഷ്യ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ
മോസ്‌കോ:ലോകകപ്പ് ഫുടബോളിന്റെ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ക്രൊയേഷ്യ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെയാണ് ക്രൊയേഷ്യ നേരിടുക.അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് സമനില നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതോടെതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.എക്സ്ട്രാ ടൈമിലെ അധികസമയത്ത് മരിയോ മാന്‍ഡ്യുകിച്ച് നേടിയ ഗോളിലൂടെയായിരുന്നു ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിനുള്ള കലാശപ്പോരിന് യോഗ്യത നേടിയത്. ക്രൊയേഷ്യക്കെതിരേ ഇംഗ്ലണ്ട് തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. മല്‍സത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ കിറെന്‍ ട്രിപ്പിയറുടെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് പിന്നീിട് ഉള്‍വലിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാംപകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ട് ക്രൊയേഷ്യക്ക് ആക്രമിച്ചു കളിക്കാനുള്ള എല്ലാ പഴുതുകളും നല്‍കുകയായിരുന്നു. പ്രതിരോധത്തിനൊപ്പം തങ്ങളുടെ മുന്‍ മല്‍സരങ്ങളിലെ ശൈലിയില്‍ ഇംഗ്ലണ്ട് കളിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. ഈ ഘടകങ്ങളെല്ലാം ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണമായി.ഒന്നാംപകുതിയില്‍ അല്‍പ്പം പിന്നില്‍ പോയെങ്കിലും രണ്ടാംപകുതിയിലും കളിയുടെ അധികസമയത്തും മികച്ച കളി കാഴ്ചവെച്ച ക്രൊയേഷ്യ അര്‍ഹിച്ച വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരേ നേടിയത്.പന്തടക്കത്തിനൊപ്പം മികച്ച ആക്രമണാത്മക ഫുട്ബോളും മല്‍സരത്തില്‍ ക്രൊയേഷ്യക്ക് പുറത്തെടുക്കാനായി. സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലീഷ് പ്രതിരോധനിര പൂട്ടിയെങ്കിലും ഇവാന്‍ പെരിസിച്ച് കളംനിറഞ്ഞു കളിച്ചത് ക്രൊയേഷ്യയുടെ വിജയത്തിലെ പ്രധാന കാരണമായി.
തിരുവനന്തപുരത്ത് യു കെ ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ വെച്ച് പീഡിപ്പിച്ചു;ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് യു കെ ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ വെച്ച് പീഡിപ്പിച്ചു.ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പീഡനം.ബസില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല.വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ഉടന്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബസ് ഡ്രൈവറായ രാജശേഖരനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
അഭിമന്യു വധം;ഇന്ന് നാലുപേരെ കൂടി അറസ്റ്റ് ചെയ്തു;പ്രതികൾ സഞ്ചരിച്ച കാറും കണ്ടെടുത്തു

എ ഡി ജി പിയുടെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ട ആവശ്യമില്ല,ഇവർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി
കൊച്ചി:പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ ഡി ജി പി യുടെ മകള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി ജി പി യുടെ മകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.കേസ് റദ്ദാക്കേണ്ട സാഹചര്യമല്ലെന്നും പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും കോടതി പറഞ്ഞു.ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അറസ്റ്റു തടയണമെന്ന ഇവരുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. എ.ഡി.ജി.പിയുടെ മകള്‍ക്ക് ഹൈക്കോടതിയുടെ സംരക്ഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം തള്ളിയത്.
കണ്ണൂർ മാങ്ങാട്ട് ടാങ്കർ ലോറി മറിഞ്ഞു
കല്യാശേരി: മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെ ആയിരുന്നു അപകടം. ദേശീയപാത 66ല്‍ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിനു സമീപമായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന കെഎ 01 എഎച്ച് 1995 നമ്ബര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ടാങ്കറിൽ വാതകമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഈ സ്ഥലത്ത് ഇത് മൂന്നാം തവണയാണ് ഗ്യാസ് ടാങ്കർ ലോറി മറിയുന്നത്.നിരന്തര അപകട മേഘലയാണ് ഇതെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു
കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരു വൈദികൻ കീഴടങ്ങി
കൊല്ലം:കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ജോബ് മാത്യുവാണ് കൊല്ലം ഡിവൈഎസ്‌പി ഓഫീസില്‍ കീഴടങ്ങിയത്. അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന് മുന്‍പിലാണ് വൈദികന്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് മുൻപിലാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്ബസരിച്ചത്. ഈ കുമ്ബസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കുമ്ബസാര പീഡനത്തില്‍ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് എതിരായ കുരുക്ക് മുറുകുന്നുവെന്ന വാര്‍ത്ത വന്നതോടെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് രണ്ടാം പ്രതി കീഴടങ്ങിയത്. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാല്‍, ഫാ.ജെയ്സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നല്‍കിയത്.