News Desk

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു

keralanews bus fell into a valley in utharakhand

ഋഷികേശ്: ഉത്തരാഖണ്ഡിലെ തെഹ്രിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ഋഷികേശ്-ഗംഗോത്രി ദേശീയപാതയില്‍ സുല്‍യധാറിലായിരുന്നു അപകടം.ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നിലഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ബസ് 250 മീറ്റര്‍ താഴ്ച്ചയിലേക്കാണ് മറിഞ്ഞത്.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.

ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് ചരക്കുലോറി സമരം

keralanews goods lorry strike in the country from today midnight

കൊച്ചി:ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് ചരക്കുലോറി സമരം.ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയ്‌ക്കെതിരെയാണ് സമരം.എണ്‍പത് ലക്ഷം ചരക്ക്‌ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തില്‍ നിന്നുള്ള ചരക്കുലോറികളും ഇത്തവണ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒരാഴ്ചയിലധികം സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കും. ഇന്ധന ടാങ്കറുകള്‍ , ഗ്യാസ് ടാങ്കറുകള്‍, ഓക്‌സിന്‍ വാഹനങ്ങള്‍, തപാല്‍ എന്നിവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ മാത്രം മൂന്ന് ലക്ഷത്തോളം ചരക്ക്‌ലോറികള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്.

പെരുമ്പാവൂരിൽ കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

keralanews five died when a bus and a car collided in perumbavoor

കൊച്ചി: പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്, കിരണ്‍, ഉണ്ണി, ജെറിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജിബിനെ വിദേശത്തേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശ്ശേരിയിലേക്ക്  പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ജിബിന്‍റെ സഹോദരനാണ് ജെറിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അങ്കമാലിക്കും പെരുമ്ബാവൂരിനും ഇടയില്‍ വല്ലത്തുവെച്ച് തടിലോറിയെ മറികടന്നെത്തിയ കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ്സുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.അമിതവേഗതയിലെത്തിയ കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി.കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

ശബരിമലയിൽ സ്ത്രീകളെ വിലക്കിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി

keralanews supreme court asked on what basis the entry of women banned in sabarimala

ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി.ശബരിമലയിൽ സ്ത്രീകൾ  പ്രവേശിക്കുന്നത് വിലക്കിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി ചോദിച്ചു.ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ വാദം കേൾക്കവെയാണ് കോടതി പരാമർശം.പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.ശബരിമലയിലെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.സ്ത്രീ പ്രവേശന വിഷയത്തിന്റെ നിയമപരമായ കാര്യങ്ങൾ മാത്രമായിരിക്കും കോടതി പരിശോധിക്കുക എന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകയായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാല്‍, ബുദ്ധ ആചാരങ്ങളുടെ തുടര്‍ച്ചയാണ് എന്ന വാദങ്ങള്‍ പോര വസ്തുതകള്‍ നിരത്തി അവ തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കുള്ള വിലക്ക് ആചാരങ്ങളുടെ ഭാഗമെങ്കില്‍ അത് തെളിയിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് പിണറായി സർക്കാരിന്റെ ആവശ്യം.എന്നാൽ എന്നാൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ സൗകര്യമനുസരിച്ച് നിലപാട് മാറ്റാനാകില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

കാസർകോഡ് ഏരിയാലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു

keralanews one and a half year old baby was thrown into a well by mother

എരിയാൽ:കാസർകോഡ് ഏരിയാലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു. വെള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായി പറയുന്നു.നസീമ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മട്ടന്നൂരിൽ വില്പനയ്ക്ക് കൊണ്ടുവന്ന ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി

keralanews seized formalin mixed fish brought for sale

കണ്ണൂര്‍: മട്ടന്നൂരില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 40 കിലോയോളം വരുന്ന ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തത്. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വച്ച 40 കിലോയോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളനുമാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും വാങ്ങിയ മത്സ്യം ദുര്‍ഗന്ധം കാരണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയുള്ളതായി പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മൽസ്യം പിടിച്ചെടുത്തത്.

റേഷൻ കാർഡ് അപേക്ഷയ്‌ക്കും തെറ്റ് തിരുത്തുന്നതിനും ഓൺലൈൻ സംവിധാനം

keralanews online system for applying for new ration card and correcting mistake

തിരുവനന്തപുരം:പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുവാനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സംസ്ഥാനസര്‍ക്കാര്‍.കൂടാതെ ഇതിനായി മൊബൈല്‍ ആപ്പും പൊതുവിതരമ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.വെബ് സൈറ്റിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ലഭ്യമാകും.www.civilsupplieskerala.gov.in വെബ്സൈറ്റില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാനും, കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനുമുള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാകും. മൊബൈല്‍ ഫോണില്‍ ഡൌൺലോഡ് ചെയ്യുന്ന എന്റെ റേഷന്‍ കാര്‍ഡ് എന്ന് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെയും ഈ സേവനങ്ങള്‍ സാധ്യമാകും. പുതിയ റേഷന്‍ കാര്‍ഡിനായി വെബ്സൈറ്റു വഴി ആദ്യ അപേക്ഷ നല്‍കിയ സ്റ്റേറ്റ് ഇന്‍ഫോമാറ്റിക്ക് ഡയറക്ടര്‍ മോഹന്‍ദാസിന് മന്ത്രി റേഷന്‍ കാര്‍ഡും നല്‍കി.

എബിവിപി സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

keralanews conflict in a b v p secretariat march

തിരുവനന്തപുരം:എബിവിപി സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.അഭിമന്യു വധക്കേസിലെ പ്രതികളെ പോലീസ് സഹായിക്കുന്നു എന്നാരോപിച്ചാണ് എബിവിപി മാർച്ച് നടത്തിയത്.മാര്‍ച്ച്‌ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞതിന് പിന്നാലെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കേസിലെ പ്രതികൾക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണെന്നും കേസിലെ മുഖ്യപ്രതികളെ എത്രയും വേഗം പിടികൂടണമെന്നും എസ്ഡിപിഐ എന്ന ഭീകര സംഘടനയെ നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍എസ് ബിജുരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

keralanews mathrubhumi cheif reporter bijuraj died if heart attack

കോഴഞ്ചേരി:മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.1997 ല്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ബിജുരാജ് മാതൃഭൂമി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, ബിഹാറിലും ചീഫ് കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്.രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കുറയുന്ന അസുഖമായിരുന്നു ബിജുരാജിന്. ഇതേ തുടര്‍ന്ന് കഴിഞ്ഞ് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു.കേരളത്തിന് പുറത്ത് ജോലി ചെയ്ത് വരുന്നതിനിടയില്‍ അസുഖം കൂടിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തിലേക്ക് തിരിച്ച്‌ വിളിച്ചത്.പ്രതിരോധം, സാമ്ബത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദനായിരുന്നു ബിജുരാജ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.

ഡൽഹി ഗ്രെയ്റ്റർ നോയിഡയിൽ ആറുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു

keralanews three died when a six storey building collapsed in greater noida delhi
ന്യൂഡൽഹി:ഡൽഹി ഗ്രെയ്റ്റർ നോയിഡയിൽ ആറുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ആശങ്കയുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച കെട്ടിടമാണ് തകര്‍ന്ന് വീണിരിക്കുന്നത്. ഇവിടെ അധികം താമസക്കാരില്ലായിരുന്നുവെന്നാണ് റിപോര്‍ട്ട്.കെട്ടിടത്തില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും നിര്‍മ്മാണ തൊഴിലാളികളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനുള്ളവരെ കണ്ടെത്താനായി ഡോഗ് സ്‌ക്വാഡിന്റെ സഹായവും തേടിയിരുന്നു. എന്നാല്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേന കമാന്‍ഡന്റ് പികെ ശ്രീവാസ്തവ പറഞ്ഞു.