കൊച്ചി: കെഎസ്ആര്‍ടിസി ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ജീവനക്കാര്‍ ഓഗസ്റ്റ് 6 ന് പണിമുടക്കും.24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കെഎസ്‌ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള തീരുമാനം,മൂന്ന് കമ്പനിയാക്കാനുള്ള നീക്കം, ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്ബള പരിഷ്‌കരണം നടപ്പിലാക്കല്‍ എന്നിവയ്‌ക്കെതിരെയാണ് സമരം.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും.ഓഗസ്റ്റ് എട്ടിന് നടക്കുന്ന ചടങ്ങിലേക്ക് മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.ഇത് സംബന്ധിച്ചുള്ള ഒദ്യോഗിക ക്ഷണം മന്ത്രി മോഹൻലാലിന് കൈമാറി.ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തിരുന്നത്.മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാര്‍ക്കുമൊപ്പം മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് പറഞ്ഞതിനെതിരെയായിരുന്നു പ്രശ്‌നങ്ങള്‍. സിനിമയില്‍ നിന്നും ഒരാള്‍ മുഖ്യാതിഥിയായി എത്തുന്നതിനോട് വിയോജിപ്പ് പ്രകടപ്പിച്ച് ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ മേഖലകളിലുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അങ്ങനെ ഒരാളെ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞ് 108 ഓളം വരുന്ന ആളുകള്‍ ചേര്‍ന്ന് ഒപ്പിട്ടൊരു മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു.എന്നാൽ അതിൽ മോഹൻലാൽ പങ്കെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നേരത്തെയും നടൻമാർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.2005 ഇൽ മോഹൻലാൽ തന്നെ ഇത്തരത്തിൽ മുഖ്യാതിഥിയായിരുന്നു.അദ്ദേഹം പങ്കെടുക്കുന്നത് ചടങ്ങിന്റെ ശോഭ കൂട്ടുമെന്ന് മികച്ച നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങുന്ന നടൻ ഇന്ദ്രൻസും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദയകുമാർ ഉരുട്ടിക്കൊല കേസ്;രണ്ടു പോലീസുകാർക്ക് വധശിക്ഷ;മൂന്നുപേർക്ക് മൂന്നുവർഷം തടവ്
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പൊലീസുകാര്‍ക്കു വധശിക്ഷ. പ്രതികളായ മറ്റു മൂന്നു പൊലീസുകാര്‍ക്കു മൂന്നു വര്‍ഷം തടവ് ശിക്ഷയും പ്രത്യേക സിബിഐ കോടതി വിധിച്ചു.ഒന്നാം പ്രതി എഎസ്‌ഐ ജിതകുമാറിനും രണ്ടാം പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീകുമാറിനുമാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്. ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ടി.അജിത് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. ഇവര്‍ അയ്യായിരം രൂപ പിഴയും അടയ്ക്കണം.കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. മൂന്നാം പ്രതിയായ പൊലീസുകാരന്‍ എസ് വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചു. അതിനാല്‍ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവർക്കെതിരെ ഗൂഢാലോചനയില്‍ പങ്കെടുക്കൽ, തെളിവു നശിപ്പിക്കൽ,വ്യാജ രേഖകള്‍ നിർമിക്കാൻ തുടങ്ങിയ കുറ്റങ്ങളും കോടതി കണ്ടെത്തി. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമായ മർദനത്തിന് ഇരയായത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വെച്ച് മരിച്ചു. കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
കണ്ണൂരിൽ നിന്നും അബുദാബി,ദമാം എന്നിവിടങ്ങളിലേക്ക് വിമാന സർവീസിന് അനുമതി
കണ്ണൂർ:കണ്ണൂരിൽ നിന്നും അബുദാബി,ദമാം എന്നീ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസിന് അനുമതി നൽകി.കേന്ദ്ര വ്യാമയാന മന്ത്രി സുരേഷ് പ്രഭു അൽഫോൻസ് കണ്ണന്താനത്തെയാണ് ഇക്കാര്യം അറിയിച്ചത്.ജെറ്റ് എയർവേയ്‌സ്,ഗോ എയർ വിമാന സർവീസുകൾക്കാണ് അനുമതി. കണ്ണൂർ-ദോഹ റൂട്ടിൽ സർവീസ് നടത്താൻ ഇൻഡിഗോയും കണ്ണൂർ-അബുദാബി, കണ്ണൂർ-മസ്‌ക്കറ്റ്,കണ്ണൂർ-റിയാദ് എന്നീ റൂട്ടുകളിൽ സർവീസ് നടത്താൻ എയർ ഇന്ത്യ എക്സ്പ്രസ്സും അപേക്ഷിച്ചിട്ടുണ്ടെന്നും ഇവർക്ക് അനുമതി നൽകുമെന്നും സുരേഷ് പ്രഭു പറഞ്ഞു. വി.മുരളീധരൻ എം പി ക്കൊപ്പമാണ് കണ്ണന്താനം സുരേഷ് പ്രഭുവിനെ കണ്ടത്.
മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
വൈക്കം:മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യുന്നതിനായി പോയ മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം അപകടത്തിൽപ്പെട്ടത്. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകൻ കടത്തുരുത്തി പൂഴിക്കോൽ പട്ടശ്ശേരിൽ കെ.കെ സജി(46),ചാനൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ബിബിൻ ബാബു(27) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്.സജിയുടെ മൃതദേഹം ഇന്നലെ രാവിലെ ഒന്പതരയോട് കൂടി കണ്ടെടുത്തിരുന്നു.രാത്രി ഏഴുമണിയോട് കൂടി ബിബിന്റെ മൃതദേഹവും അഗ്നിരക്ഷാ സേന കണ്ടെടുത്തു.
പാക്കിസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കും. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും. പാകിസ്താനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മണ്ഡലങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. 70 സീറ്റുകള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. രജിസ്റ്റര്‍ ചെയ്ത 110 പാര്‍ട്ടികളില്‍ സജീവമായുള്ളത് 30 എണ്ണമാണ്. 85,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഷഹബാസ് ഷെരീഫ് നയിക്കുന്ന പിഎംഎല്‍എന്‍, ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇന്‍സാഫ്, ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികള്‍ തമ്മിലാണ് പ്രധാന പോരാട്ടം.
റോഡിലേക്ക് കൂറ്റൻ പാറ ഉരുണ്ടുവീണു;സംഭവം സ്വകാര്യ ബസ് കടന്നുപോയതിനു തൊട്ടു പിന്നാലെ;ഒഴിവായത് വൻ ദുരന്തം
വെള്ളരിക്കുണ്ട്:ബളാല്‍ പഞ്ചായത്തിലെ പുല്ലൊടി പാടി റോഡിലേക്ക് കൂറ്റൻ പാറ അടർന്നു വീണു.ഈ റോഡിലൂടെ സ്വകാര്യ ബസ് കടന്നുപായത്തിനു തൊട്ടു പിന്നാലെയാണ് പാറ ഉരുണ്ടു വീണത്.അതിനാൽ വാൻ ദുരിതമാണ് ഒഴിവായത്.ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.ഇതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. ടണ്‍ കണക്കിനു ഭാരമുള്ള കല്ല് വീണ് റോഡ് വിണ്ടുകീറി വലിയ ഗര്‍ത്തമായി മാറിയിരിക്കുകയാണ്.കല്ല് റോഡില്‍ നിന്നും താഴേക്ക് ഉരുണ്ടുപോയിരുന്നെങ്കില്‍ താഴെയുള്ള സിവി കോളനിയിലെ ഇരുപതോളം വീടുകളില്‍ പതിച്ച് വന്‍ അപകടം തന്നെ സംഭവിക്കുമായിരുന്നു. വിവരമറിഞ്ഞ് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ സ്ഥലത്തെത്തി കോളനിയിലെ മുഴുവന്‍ വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിച്ചു.ഉരുണ്ടുവീണ കല്ലിനോടു ചേര്‍ന്ന മറ്റൊരു കല്ലും ഇളകി നില്‍ക്കുന്നതിനാലാണു വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയത്. യന്ത്രമുപയോഗിച്ചു കല്ല് പൊട്ടിച്ച് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
കീഴാറ്റൂർ ബൈപാസ്;അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്

കണ്ണൂര്‍: നിര്‍ദ്ദിഷ്ട കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് ഇത് സംബന്ധിച്ച് പഠിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. ബൈപ്പാസിനെ കുറിച്ച് പരിസ്ഥിതി സംഘടനകളും കീഴാറ്റൂര്‍ സമരസമിതിയും മുന്നോട്ട് വച്ച ആശങ്കകള്‍ ന്യായമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബൈപാസ് സ്ഥാപിക്കുമ്പോൾ പ്രദേശത്തെ വയലുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കീഴാറ്റൂരിലെ ‘വയല്‍ക്കിളികള്‍’ എന്ന സംഘടന സമരം നടത്തിയിരുന്നു. ഇവരുടെ ആശങ്ക ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സംഘത്തിന്റേത്.വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ മേഖലാ ഓഫീസിലെ റിസര്‍ച്ച് ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ദേശീയപാത അതോറിറ്റി ഡയറക്ടര്‍ നിര്‍മല്‍ സാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട് മേഖലാ മേധാവി എം.എസ്.ഷീബ എന്നിവരാണ് ഉണ്ടായിരുന്നത്.പാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.വയലിന്റെ മദ്ധ്യത്തിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്റ് വശത്തേക്ക് മാറ്റി വേണം പദ്ധതി നടപ്പാക്കാന്‍. വയലിലൂടെ 100 മീറ്റര്‍ വീതിയിലാണ് റോഡ് കടന്നു പോകുന്നത്.താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കൊട്ടൊഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കണം. കീഴാറ്റൂരിലെ തോടിന്റെ ഒഴുക്കിന് ഭംഗം വരാത്ത രീതിയില്‍ അലൈന്‍മെന്റ് മാറ്റണം.പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശം പരിഗണിക്കണം. മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രമെ നിലവിലെ അലൈന്‍മെന്റ് തുടരാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെഎസ്ആർടിസിയെ ഇന്ന് മുതൽ മൂന്നുമേഖലയാക്കി തിരിക്കും
തിരുവനന്തപുരം:കെഎസ്ആർടിസിയെ ഇന്ന് മുതൽ മൂന്നുമേഖലയായി തിരിക്കും. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകയാണ് തിരിച്ചിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് പകല്‍ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.എറണാകുളം, കോഴിക്കോട് മേഖലകളുടെ പ്രഖ്യാപനവും ഇന്ന് നടക്കും.കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക പ്രതിസന്ധി പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടുപ്രകാരമാണ് കെഎസ്‌ആര്‍ടിസിയെ മൂന്ന് ലാഭ മേഖലകളായി തിരിക്കുന്നത്.മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് മുന്ന് മേഖലകളുടെ ചുമതല നല്‍കി. ജി അനില്‍കുമാര്‍ (ദക്ഷിണമേഖല), എം ടി സുകുമാരന്‍ (മധ്യമേഖല), സി വി രാജേന്ദ്രന്‍ (ഉത്തരമേഖല) എന്നിവര്‍ക്കാണ് ചുമതല.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ ദക്ഷിണ മേഖലയിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ മധ്യമേഖലയിലും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഉത്തരമേഖലയിലുമായിരിക്കും. ദക്ഷിണമേഖലയുടെ ആസ്ഥാനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയും മധ്യ മേഖലയുടേത് എറണാകുളം ജെട്ടിയും ഉത്തരമേഖലയുടേത് കോഴിക്കോടുമായിരിക്കും. നിലവിലുള്ള അഞ്ച് സോണുകളില്‍ കൊല്ലം, തൃശൂര്‍ സോണുകള്‍ ഒഴികെയുള്ള മറ്റ് സോണുകള്‍ നിലവിലുള്ള മേഖല ഓഫീസുകളില്‍ നിലനിര്‍ത്തും. മേഖല വിഭജനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിവിധ മേഖലകളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
ചെന്നൈയിൽ ട്രെയിനിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത നാലുപേർ തൂണിലിടിച്ചു മരിച്ചു
ചെന്നൈ:ട്രെയിനിന്റെ വാതിലിനരികെ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ നാലുപേർ തൂണിലിടിച്ച് മരിച്ചു. ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുമാല്‍പൂര്‍ സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് അപകടമുണ്ടായത്.സെന്റ് തോമസ് മൗണ്ട് സ്‌റ്റേഷനിലാണ് സംഭവം. ഏഴു പേരാണ് ട്രെയിനില്‍ തൂങ്ങി യാത്ര ചെയ്തിരുന്നത്. ട്രാക്കിന്റെ അരികിലുള്ള ഇരുമ്പ് തൂണിലിടിച്ച് ഇവര്‍ പുറത്തേക്കു വീഴുകയായിരുന്നു. ഇതില്‍ നാലു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയും സമാന രീതിയില്‍ ട്രെയിനില്‍ നിന്നും വീണ് ഇതേ സ്റ്റേഷനില്‍ രണ്ടു പേര്‍ മരിച്ചു. ഇതോടെ രണ്ടു ദിവസങ്ങളിലാണ് ആറു പേരാണ് മരണപ്പെട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് റെയില്‍വേയും തമിഴ്‌നാട് സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.