കണ്ണൂർ:ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നവീകരിച്ച വാർഡിൽ പ്രവേശനം തുടങ്ങി.ഗർഭിണികൾക്കും പ്രസവാനന്തര ചികിത്സയ്‌ക്കെത്തുന്നവർക്കുമാണ് ഇവിടെ പ്രവേശനം.മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ത്രീരോഗ വിഭാഗം, ശിശുരോഗവിഭാഗം ഓ.പി,അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികിത്സ യുണിറ്റ്, കുടുംബാസൂത്രണ ചികിത്സ യുണിറ്റ് എന്നിവയും ഒന്നാം നിലയിൽ പ്രസവാനന്തര ചികിത്സയ്ക്കുള്ള യൂണിറ്റ്,രണ്ടാം നിലയിൽ നവജാത ശിശുക്കളുടെ യൂണിറ്റ് എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.ഇതിൽ സ്ത്രീ രോഗ-ശിശുരോഗ വിഭാഗം ഒപികൾ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു.എന്നാൽ ആവശ്യത്തിന് ഫർണിച്ചറുകൾ എത്താത്തതിനാൽ ഉൽഘാടനം കഴിഞ്ഞിട്ടും വാർഡിന്റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല.സ്ത്രീകളുടെ വാർഡിൽ 50 കട്ടിലുകളും കുട്ടികളുടെ വാർഡിൽ 30 കട്ടിലുകളുമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. കട്ടിലിനു സമീപത്തായി ഭക്ഷണം കഴിക്കുന്നതിനുള്ള സജ്ജീകരണം,വസ്ത്രങ്ങളും പണവും സൂക്ഷിക്കാൻ കട്ടിലിനോട് ചേർന്ന് അലമാര എന്നിവയും ഒരുക്കിയിട്ടുണ്ട്. ചക്രം ഘടിപ്പിച്ച കട്ടിലുകളായതിനാൽ മുറി ശുചീകരിക്കുന്നതിന് എളുപ്പമായിരിക്കും.ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
പത്തുവയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യന്നൂര്‍ മാതമംഗലത്ത് പത്തുവയസുകാരനെ ചട്ടുകം പഴുപ്പിച്ചു ദേഹത്ത് മാരകമായ പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു.മകന്‍ പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അമ്മയുടെ ആക്രമണം.അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയുടെ കൈയ്യിലും കാലിലും പുറത്തുമാണ് പൊള്ളലേറ്റത്. അമ്മ ചട്ടുകം പഴുപ്പിച്ചുവച്ച് പൊള്ളിക്കുകയായിരുന്നെന്ന് കുട്ടി തന്നെയാണ് പോലീസിന് മൊഴി നല്‍കിയത്.സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് കാര്യങ്ങള്‍ പുറത്തുവന്നത്. പൊള്ളലേറ്റ കുട്ടിയെ അമ്മൂമ്മ തന്റെ വീട്ടിലേക്ക് കുട്ടിയെ കൂട്ടികൊണ്ടുപോകുകയും പച്ചമരുന്ന് ചികിത്സ നല്‍കുകയുമായിരുന്നു. നാട്ടുകരാണ് പോലീസിലും ചൈല്‍ഡ്‌ലൈനിലും വിവരമറിയിച്ചത്. അച്ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
കീഴാറ്റൂർ ബൈപാസ്;വികസന നടപടികൾ തല്ക്കാലം നിർത്തിവെയ്ക്കാൻ കേന്ദ്ര നിർദേശം
കണ്ണൂര്‍:കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ചർച്ചയ്ക്കായി ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിരുന്നു. വയലിലൂടെ 100 മീറ്റര്‍ വീതിയിലാണ് റോഡ് കടന്നു പോകുന്നത്. ഇത് പരിസ്ഥിതിയേയും കര്‍ഷകരെയും ഒരുപോലെ ബാധിക്കും. താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കൊട്ടൊഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കണം. വയലിന്റെ മദ്ധ്യത്തിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്റ് വശത്തേക്ക് മാറ്റി വേണം പദ്ധതി നടപ്പാക്കാനാണെന്നും റിപ്പോര്‍ട്ടില്‍ സമിതി പറഞ്ഞിരുന്നു. ന്‍. പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശം പരിഗണിക്കണം. മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രമെ നിലവിലെ അലൈന്‍മെന്റ് തുടരാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹനാനെ സോഷ്യൽ മീഡിയവഴി അധിക്ഷേപിച്ച നൂറുദ്ധീൻ ഷെയ്ക്ക് അറസ്റ്റിൽ
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ ആൾ അറസ്റ്റില്‍. ഹനാന്‍ ഒരു നുണയാണെന്നും നാടകമാണെന്നുമുള്ള രീതിയില്‍ ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖാണ് അറസ്റ്റിലായത്. ഇയാളെ അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ ഉടൻ തന്നെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നെയാണ് നൂറുദീന്റെ അറസ്റ്റ്.തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്‍സ്യവില്‍പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു പഠിക്കുന്നതും രോഗിയായ തന്റെ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിക്കുന്നതും. ഇക്കാര്യം വാര്‍ത്തയായതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ചായിരുന്നു നൂറുദ്ദിന്‍ വീഡിയോ ഇട്ടത്.
ഹനാനെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ വഴിയായിരുന്നു നൂറുദ്ദീന്‍ അധിക്ഷേപിച്ചത്. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് മറ്റുള്ളവരും ഹനാനെതിരെ രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും പരിശോധന ആരംഭിച്ചു.
ചരക്കുലോറി സമരം പിൻവലിച്ചു
ന്യൂഡൽഹി:രാജ്യത്തെ ചരക്കുലോറി ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സമിതിക്ക് രൂപം നല്‍കാനും കേന്ദ്ര റോഡുഗതാഗത-ഹൈവേ മന്ത്രാലയ ഉദ്യോഗസ്ഥരും സമര സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരക്കുലോറി ഉടമകള്‍ ജൂലൈ 20 നാണ് ചരക്കുലോറിയുടമകള്‍ സമരം ആരംഭിച്ചത്. ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെയായിരുന്നു സമരം.കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്.
തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി;നിരവധി കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി നിരവധി കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയയുടെ സ്‌കൂള്‍ ബസ് ആണ് കേരളാദിത്യപുരത്തെ ഒരു കടയിലേക്ക് ഇടിച്ച കയറിയത്.നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തകര്‍ന്ന ബസില്‍ കുടങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തുപരീക്ഷ നടത്തുന്നു
കൊച്ചി:രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തുപരീക്ഷ നടത്തുന്നു.ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുവാനാണ് സര്‍ക്കാര്‍ പരീക്ഷ നടത്തുന്നത്.എഴുത്തു പരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. പമ്പുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളുമാണ്.നിലവില്‍ പമ്പുകളിലുള്ള ജീവനക്കാര്‍ വരുന്ന സെപ്റ്റംബര്‍ മാസം പരീക്ഷ എഴുതേണ്ടി വരും.ഇതില്‍ പാസാകുന്ന ജീവനക്കാര്‍ക്ക് 500 രൂപ ശമ്പള വര്‍ദ്ധന വരുത്തുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചന. പരീക്ഷയില്‍ തോല്‍ക്കുന്ന ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളിൽ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരും.കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് മിനിമം വേതനം 9,500 ല്‍ നിന്ന് 12,221 രൂപയാക്കി ഉയര്‍ത്തിയിരുന്നു. യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോള്‍ പാമ്പുകളുടെ നിലവാരം ഉയർത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തിങ്കളാഴ്ചത്തെ ഹർത്താൽ;ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദുസംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പോലീസന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.കൊച്ചിയിലെ ‘സേ നോ ടു ഹര്‍ത്താല്‍’ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ തടയുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ശബരിമല പ്രവേശന വിഷയത്തില്‍ സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ലന്നും ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി അറിയിച്ചു.
പണം മോഷ്ടിച്ചെന്നാരോപിച്ച് കണ്ണൂരിൽ പത്തുവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു
കണ്ണൂർ:പണം മോഷ്ടിച്ചെന്നാരോപിച്ച് കണ്ണൂരിൽ പത്തുവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു.പയ്യന്നൂര്‍ മാതമംഗലത്താണ് സംഭവം നടന്നത്.മാതമംഗലം ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈയ്യിലും കാലിലും പുറത്തുമാണു പൊള്ളലേറ്റിരിക്കുന്നത്. അമ്മ ചട്ടുകം പഴുപ്പിച്ചുവെച്ചാണ് പൊള്ളിച്ചതെന്നു കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്കു കഴിഞ്ഞദിവസം കുട്ടിയെ കൂട്ടികൊണ്ടു പോയി പച്ചമരുന്ന് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ വ്രണം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണു വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ ചാമ്ബ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം കൊച്ചിന്‍ എയര്‍പോര്‍ട്ടിന്
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ചാമ്ബ്യന്‍ ഓഫ് എർത്ത് പുരസ്ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ലോകത്തിലാദ്യമായി പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനത്താവളം എന്ന വിപ്ലവകരമായ പദ്ധതിയാണ് അംഗീകാരത്തിലേയ്ക്ക് നയിച്ചത്.സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. വിദേശത്തേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ സിയാലിന് ഇന്ത്യയില്‍ നാലാം സ്ഥാനമാണ് ഉള്ളത്.