ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതോടെയാണ് ശുപാര്‍ശ അംഗീകരിക്കാന്‍ തയ്യാറായത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാന്‍ ജനുവരി 10 ന് ചേര്‍ന്ന കൊളീജിയമാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും പ്രത്യേകം ശുപാര്‍ശ നല്‍കുകയായിരുന്നു. ഒരു പേര് രണ്ടാമതും കൊളീജിയം ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. 2016ല്‍ ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42ആം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം.ജോസഫ് എന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്രം ഇതിനെ പ്രതിരോധിച്ചത്.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഫയലുകള്‍ നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
പാലക്കാട് മൂന്നുനില കെട്ടിടം തകർന്നു വീണ സംഭവം;11 പേരെ രക്ഷപ്പെടുത്തി;കൂടുതൽപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
പാലക്കാട്:നഗരമധ്യത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ 11 പേരെ രക്ഷപ്പെടുത്തി.20 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം.രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് മൂന്നുനില കെട്ടിടം തകര്‍ന്നു വീണത്.പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ക്രെയിനും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.രക്ഷപ്പെടുത്തിയവരെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജും ഹോട്ടലും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം. തൂണ്‍ മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക്
കൊച്ചി:കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിൽ ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് നടത്തും. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും.
പാലക്കാട് നഗരത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു
പാലക്കാട്:പാലക്കാട് നഗരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടം തകർന്നു വീണു.മുൻസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നു വീണത്.കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് പേരെ നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു. കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധന തുടരുകയാണ്.ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തമുണ്ടായത്. ഉച്ചയൂണിനായി പല സ്ഥാപനങ്ങളും അടച്ചതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പോലീസ്. എങ്കിലും ഇരുപതോളം പേരെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട നിലയിലായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു
കൊച്ചി:ഏഷ്യാനെറ്റിന്റെ പ്രശസ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക മഞ്ജുഷ മോഹൻദാസ്(26) അന്തരിച്ചു. വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷയുടജെ വിയോഗം ഇന്ന് പുലര്‍ച്ചെയാണ് സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയില്‍ വച്ച കള്ളുമായി വന്ന മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു.അമിതവേഗത്തിലെത്തിയ പിക്ക് അപ് വാന്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്.അപകടത്തെ തുടര്‍ന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടടുത്ത ലോറി പാര്‍ക്കിലെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരുയെും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മഞ്ജുഷയ്ക്ക് തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു.കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നൃത്തവിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ.
മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിയെ സന്ദർശിച്ചു
ചെന്നൈ:ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.രാവിലെ വ്യോമമാര്‍ഗം ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിന്നീട് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയിലെത്തി.കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പിണറായി വ്യക്തമാക്കി. അദ്ദേഹത്തിന്റെ മക്കളായ എം കെ സ്റ്റാലിൻ,കനിമൊഴി എന്നിവരോട് രോഗവിവരങ്ങള്‍ ആരാഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി
ഇടുക്കി:നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി.വൃഷ്ടിപ്രദേശത്തെ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.അതുകൊണ്ടു തന്നെ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബിയും അറിയിച്ചു. കലക്‌ട്രേറ്റിലെ യോഗത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടിയന്തിരമായി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാല്‍ അവസാന ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2400 അടിയിലെത്തുമ്ബോള്‍ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തില്‍ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുമ്ബോള്‍ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിര്‍ദേശം.
സാംസങ് ഗാലക്‌സി ഓൺ 8 ഇന്ത്യയിൽ അവതരിപ്പിച്ചു
മുംബൈ:പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 മോഡൽ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗസ്റ്റ് 6 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും. 16,990 രൂപയാണ് ഫോണിന്റെ വില. സാംസങ് ഗ്യാലക്‌സി ഓണ്‍6നു ശേഷം ഓണ്‍ലൈനായി വില്‍പ്പനയാരംഭിക്കുന്ന സാംസങ്ങിന്റെ രണ്ടാമത്തെ ഫോണാണ് സാംസങ് ഓണ്‍8.6 ഇഞ്ച് എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ,ഈ രംഗത്തെ ആദ്യത്തെ ഡ്യൂവൽ ക്യാമറയുമാണ് ഫോണിന്റെ സവിശേഷതകൾ.16 എംപി പ്രൈമറി സെന്‍സര്‍ f/1.7 അപേര്‍ച്ചര്‍, 5എംപി സെക്കണ്ടറി സെന്‍സര്‍ f/1.9 അപേര്‍ച്ചറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഗ്യാലക്‌സി ഓണ്‍ 8ന്. സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍, 4ജിബി റാം 64 ജിബി സ്റ്റോറേജ്, 3,500 എംഎഎച്ച് ബാറ്ററി എന്നിവയും ഓണ്‍ 8ന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ഓവര്‍ വീഡിയോ ഫീച്ചറും ഫോണില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുതാര്യമായ കീബോർഡിലൂടെ വീഡിയോ കാണാനായുള്ള സൗകര്യവുമുണ്ട്.
ഈ അധ്യയന വർഷത്തെ എസ്എൽഎൽസി പരീക്ഷ മാർച്ച് അവസാനം
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എസ്എൽഎൽസി പരീക്ഷ മാർച്ച് അവസാനം നടത്തും.വിവിധ കാരണങ്ങളാൽ നിരവധി അധ്യയന ദിവസങ്ങൾ നഷ്ട്ടപ്പെട്ട സാഹചര്യത്തിലാണിത്.കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ പലദിവസങ്ങളിലും ക്ലാസുകൾ മുടങ്ങിയിരുന്നു.അതേപോലെ നിപ്പ വൈറസ് ബാധയെ തുടർന്ന് മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ സ്കൂൾ തുറക്കുന്നത് രണ്ടാഴ്ചയോളം വൈകിയിരുന്നു. ഒരു അധ്യയന വർഷത്തിൽ പരീക്ഷ ദിവസങ്ങൾ കൂടാതെ 200 അധ്യയന ദിവസങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനായി നഷ്ട്ടപ്പെട്ട ദിവസങ്ങൾക്ക് പകരം ശനിയാഴ്ചകളിലും മാർച്ച് ആദ്യവും ക്ലാസ്സുകളുണ്ടാകും.ഇതിനു ശേഷം മാർച്ച് അവസാന വാരം തുടങ്ങി ഏപ്രിൽ ആദ്യം വരെയാകും ഇത്തവണത്തെ എസ്എൽഎസ്‌സി പരീക്ഷ നടത്തുക. ഇതിനെ കുറിച്ചും ക്ലാസ്സുകൾ എന്നുവരെ വേണമെന്നതിനെ കുറിച്ചും തീരുമാനമെടുക്കാൻ ഇന്ന് ഗുണമേന്മ പരിശോധന സമിതി യോഗം ചേരും.ഇതിനു ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
ഇടുക്കി കൂട്ടക്കൊലപാതകം;അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.വണ്ണപ്പുറം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ കോളജ് വിദ്യാര്‍ഥി ആര്‍ഷ, പ്ലസ് ടു വിദ്യാര്‍ഥി ആദര്‍ശ് എന്നിവരെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു.വീട്ടില്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നു സംശയിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത മഴയായിരുന്നതിനാല്‍ പൊലീസ് ഡോഗ് സ്‌ക്വാഡിനും ഫൊറന്‍സിക് സംഘത്തിനും കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്.കൃഷ്ണനു മന്ത്രവാദമുണ്ടായിരുന്നെന്നും മന്ത്രവാദത്തിനായി ദൂരദേശങ്ങളില്‍നിന്നു പോലും ആളുകള്‍ കൃഷ്ണനെ തേടി എത്തിയിരുന്നതായും കൃഷ്ണന്റെ സഹോദരനും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു.വീട്ടിലെ ജനാലകളും വെന്റിലേഷനുകളുമെല്ലാം വായുസഞ്ചാരം പോലും കടക്കാത്ത വണ്ണം ഷീറ്റ് ഉപയോഗിച്ച് അടച്ചുകെട്ടിയ നിലയിലായിരുന്നുവെന്നതും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നതിന്റെ സൂചനയാണെന്നു പൊലീസ് പറയുന്നു. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഉണ്ടായ മുന്‍വൈരാഗ്യം മൂലം ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും സംശയിക്കുന്നു.കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. കൃഷ്ണന്‍ കൈയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു.കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ടിരുന്നു. കൃഷ്ണന്റെയും മകന്‍ ആദര്‍ശിന്റെയും തലയില്‍ പരുക്കുണ്ട്. ആര്‍ഷയുടെ പുറത്ത് മാരകമായ മുറിവുകളാണ്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേല്‍പ്പിച്ച നിലയിലാണ്.മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പോലീസ്.