News Desk

ഉരുൾപൊട്ടലും വെള്ളപ്പൊക്കവും;കണ്ണൂരിൽ ഇരുനൂറിലേറെ വീടുകളിൽ വെള്ളം കയറി;ഒരുകോടിയിലേറെ രൂപയുടെ കൃഷി നാശം

keralanews land slide and flood in kannur rivers overflowed the destruction of crops worth more than one crore

കണ്ണൂർ:കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും കണ്ണൂർ ജില്ലയിൽ കനത്ത നാശനഷ്ടം.ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. അയ്യങ്കുന്ന്, നുച്യാട്, വയത്തൂര്‍, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂര്‍, കൊട്ടിയൂര്‍, എരിവേശ്ശി, ചെങ്ങളായി, ഉളിക്കല്‍ വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഇരിട്ടി താലൂക്കില്‍ ആറും തളിപ്പറമ്പ് താലൂക്കില്‍ മൂന്നും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതിനിടെ, വയനാട് വഴിയുള്ള പാതകള്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ഒരുക്കി.വയനാട് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി എഡിഎം ഇ മുഹമ്മദ് യൂസഫ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ട ബസ് യാത്രക്കാരാണ് വയനാട് തലപ്പുഴ ഭാഗത്ത് കുടുങ്ങിയത്.കനത്ത മഴയിലും ഉരുൾപൊട്ടലിലും ഇരിട്ടി മേഖലയിൽ മാത്രം 75 വീടുകളാണ് നശിച്ചത്.ബുധനാഴ്ച പത്തിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനു പുറമെ വ്യാഴാഴ്ച നാലിടങ്ങളിൽ കൂടി ഉരുൾപൊട്ടി.മേഖലയിൽ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.നൂറുകണക്കിന് ഏക്കറിലെ കൃഷിയും നശിച്ചു.ആറളം,അയ്യങ്കുന്ന് പഞ്ചായത്തുകളിലായി ഇരുപത്തഞ്ചോളം റോഡുകൾ തകർന്നു. ദുരന്തനിവാരണത്തിനായി സൈന്യവും രംഗത്തിറങ്ങി.ഡി എസ് സി ബറ്റാലിയൻ ജെ.സി.ഒ വിനോദ് കണ്ണോത്തിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘത്തെയും 122 ടി.എ ബറ്റാലിയനിലെ കമാൻഡൻറ് കെ.കെ സിംഹയുടെയും നേതൃത്വത്തിലുള്ള 25 പേരെയുമാണ്  ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്.

കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

keralanews heavy rain leave for schools today also

കണ്ണൂർ:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്,ഇരിട്ടി താലൂക്കുകളിൽ പെടുന്ന പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ ഇന്നും അവധി പ്രഖ്യാപിച്ചു.അങ്കണവാടികൾക്കും അവധിയായിരിക്കുമെന്ന് കലക്റ്റർ അറിയിച്ചു.

കണ്ണൂർ വിമാനത്താവളം ഒക്ടോബറിൽ പ്രവർത്തന സജ്ജമാകും;ഇനി ബാക്കിയുള്ളത് കാലിബ്രേഷൻ മാത്രം

keralanews kannur airport will start operation in october

കണ്ണൂർ:കണ്ണനൂർ അന്തരാഷ്ട്ര വിമാനത്താവളം ഒക്ടോബറിൽ പ്രവർത്തന സജ്ജമാകും. അത്യാധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തിയായ വിമാനത്താവളത്തിൽ ഇനി ബാക്കിയുള്ളത് കാലിബ്രേഷൻ മാത്രമാണ്.മഴ രണ്ടു ദിവസമെങ്കിലും വിട്ടു നിന്നാൽ അതിനും സൗകര്യമൊരുങ്ങും.ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ വിമാനത്താവളം ഉൽഘാടനം ചെയ്യും.ഉൽഘാടന തീയതി സംസ്ഥാന സർക്കാരും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷനും ചേർന്നാണ് തീരുമാനിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.തുടക്കത്തിൽ തന്നെ മൂന്നു അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാകും.കണ്ണൂർ-അബുദാബി ജെറ്റ് എയർവെയ്‌സ്,കണ്ണൂർ-ദമാം ഗോ എയർ,കണ്ണൂർ-ദോഹ ഇൻഡിഗോ എന്നീ അന്താരാഷ്ട്ര സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.കൂടുതൽ വിമാനകമ്പനികൾ വൈകാതെ തന്നെ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ എത്തുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിനെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ഉഡാൻ സർവീസ് തുടങ്ങുമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.എയർ ഇന്ത്യ,ഗോ എയർ,ഇൻഡിഗോ എന്നീ വിമാന കമ്പനികളാണ് ഉഡാൻ പത്തയിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ തയ്യാറായിരിക്കുന്നത്.വിദേശത്തുനിന്നുള്ള വിമാനകമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യം വൈകാതെ അംഗീകരിക്കപ്പെടുമെന്നാണ് കിയാലിന്റെ പ്രതീക്ഷ.

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി അയൽ സംസ്ഥാനങ്ങൾ;കർണാടക പത്തുകോടി നൽകും;അഞ്ചുകോടി നൽകാമെന്ന് തമിഴ്‌നാടും

keralanews flood in kerala karanatak offers ten crore and tamilnadu offers five crores to kerala

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് കൈത്താങ്ങുമായി അയൽ സംസ്ഥാനങ്ങൾ.കർണാടക,തമിഴ്നാട് സർക്കാരുകൾ കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു.മഴക്കെടുതി നേരിടാന്‍ കേരളത്തിന് പത്തുകോടി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അറിയിച്ചത്. കേന്ദ്രസര്‍ക്കാരും വലിയ പിന്തുണയുമായി രംഗത്തെത്തി.ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്‌തെന്ന് പിണറായി വിജയന്‍ പറഞ്ഞു.ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു.

ജലനിരപ്പ് ഉയരുന്നു;ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

keralanews water level increases the more shutters of cheruthoni dam opened

ഇടുക്കി:ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു.ഒരു ഷട്ടർ ഇന്നലെ ഉച്ചയോടെ ട്രയൽ റണ്ണിനായി തുറന്നിരുന്നു.2401 അടിയാണ് വെള്ളിയാഴ്ച രാവിലെ ജലനിരപ്പ്. ഇതോടെ രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. മൂന്നു ഷട്ടറുകളിളിലൂടെ സെക്കന്റില്‍ 1,20,000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു.ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ അടച്ചിട്ട് ഇടുക്കി ഡാമിലെ വെളളം കൂടുതല്‍ തുറന്നുവിടുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു.ഇടമലയാറില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ടു അണക്കെട്ടുകളുടെയും ഷട്ടര്‍ തുറക്കുന്നതോടെ എറണാകുളം, ആലുവ, നെടുമ്ബാശ്ശേരി എന്നിടങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് ഇടമലയാറിന്റെ ഷട്ടര്‍ അടയ്ക്കാനുള്ള തീരുമാനം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കലിയടങ്ങാതെ കാലവർഷം;സംസ്ഥാനത്ത് 22 മരണം

Malappuram: A section of Nilambur- Karad road is seen washed away following a flash flood, triggered by heavy rains, at Malappuram in Kerala on Thursday, August 09, 2018. (PTI Photo)(PTI8_9_2018_000233B)

തിരുവനന്തപുരം:കലിയടങ്ങാതെ പെയ്യുന്ന കാലവർഷത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 22 മരണം. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. അടിമാലിയില്‍ മാത്രം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്ബാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു.ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാര്‍, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇടമലയാറിലെ വെള്ളം നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയര്‍ത്തി. രണ്ടു മണിക്കൂര്‍ നേരം വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.പാലക്കാട് നഗരത്തില്‍ വെള്ളം കയറി.മലപ്പുറം വണ്ടൂരില്‍ റോഡ് ഒലിച്ചുപോയി. കോഴിക്കോട് – ഗൂഡല്ലൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മുപ്പതോളം വീടുകള്‍ തകര്‍ന്നു. നൂറിലധികം വീടുകളില്‍ വെള്ളം കയറി. 500ഓളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. തളിപ്പരം, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാജ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടാൻ ശ്രമിച്ച യുവാവ് കഞ്ചാവ് സഹിതം അറസ്റ്റിൽ

keralanews man who tried to take money by giving fake lottery arrested with ganja

കണ്ണൂർ:ലോട്ടറി ടിക്കറ്റിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ നമ്പർ മാറ്റിയൊട്ടിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെ കഞ്ചാവ് സഹിതം കണ്ണൂർ ടൗൺ പോലീസ് പിടികൂടി.ഇരിക്കൂർ സ്വദേശി പള്ളിയത്ത് വീട്ടിൽ മെഹറൂഫ് (28) ആണ് അറസ്റ്റിലായത്.കേരള സർക്കാറിന്റെ ശ്രീ ശക്തി ഭാഗ്യക്കുറിയിൽ നമ്പർ മാറ്റി ഒട്ടിച്ച് രണ്ടായിരം രൂപ സമ്മാനം ഉള്ള ടിക്കറ്റാക്കി മാറ്റി ഈ ടിക്കറ്റുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻറ് പരിസരത്തെ ഏജന്റിനെ സമീപിക്കുകയായിരുന്നു ഇയാൾ.സംശയം തോന്നിയ ഏജന്റ് ഉടൻ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയും കൺട്രോൾ റൂം എ.എസ്.ഐ.അജിത്തും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയിൽ സൂക്ഷിച്ച നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേരള സർക്കാറിന്റെ ശ്രീ ശക്തി ഭാഗ്യക്കുറിയിൽ നമ്പർ മാറ്റി ഒട്ടിച്ച് രണ്ടായിരം രൂപ സമ്മാനം ഉള്ള ടിക്കറ്റാക്കി മാറ്റി ഈ ടിക്കറ്റുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻറ് പരിസരത്തെ ഏജന്റിനെ സമീപിക്കുകയായിരുന്നു ഇയാൾ.സംശയം തോന്നിയ ഏജന്റ് ഉടൻ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയും കൺട്രോൾ റൂം എ.എസ്.ഐ.അജിത്തും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയിൽ സൂക്ഷിച്ച നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇത്തരം തട്ടിപ്പ് വ്യാപകമായതോടെ ലോട്ടറി വിൽപ്പനക്കാരും ഏജന്റ് മാരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

ജലനിരപ്പ് കുറയുന്നില്ല;ഇടുക്കി അണക്കെട്ടിലെ ട്രയൽ റൺ തുടരും

keralanews water level not decreasing trial run in idukki dam will continue

ഇടുക്കി:ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ട്രയൽ റൺ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടു കൂടിയാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയത്.നാല് മണിക്കൂർ നേരത്തെക്കാണിതെന്നാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് താഴ്ന്നിരുന്നില്ല. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം. ഇതോടെയാണ് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചത്.ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചതോടെ പെരിയാറിന്റെ തീരങ്ങളില്‍ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ബസ് ലോറിയിലിടിച്ച് മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു

keralanews four including three malayalees died in an accident in tamilnadu

നാമക്കൽ:തമിഴ്‌നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, ബസ് ഡ്രൈവറായിരുന്ന സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചായിരുന്നു അപകടമുണ്ടായത്. പള്ളക്കപാളയത്തേക്ക് പോയ ലോറിയുടെ പിന്നില്‍ ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

കനത്ത മഴ തുടരുന്നു;വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു;കണ്ണൂരിലും വയനാട്ടിലും കേന്ദ്രസേനയെ ഇറക്കി

keralanews heavy rain continues red alert announced in waynad district

കൽപ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട്ടില്‍ ജില്ലാ കലക്ടര്‍ റെഡ് അലര്‍ട്ട് (അതീവ ജാഗ്രത നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുകയും ചെയ്തു.വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരണപ്പെട്ടു. ജില്ലയിലെ പുഴകള്‍ നിറഞ്ഞ് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.താമരശേരി, വടകര, പാല്‍ച്ചുരം എന്നീ ചുരങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ ചുരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍മി, നേവി സേനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട്ടില്‍ എത്തും.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശമുണ്ട്.