തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂർ 192, കണ്ണൂർ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65, കാസർഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 269 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,861 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2340 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3427 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 841, കൊല്ലം 199, പത്തനംതിട്ട 157, ആലപ്പുഴ 72, കോട്ടയം 197, ഇടുക്കി 62, എറണാകുളം 593, തൃശൂർ 183, പാലക്കാട് 60, മലപ്പുറം 165, കോഴിക്കോട് 479, വയനാട് 119, കണ്ണൂർ 248, കാസർഗോഡ് 52 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 26,605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കാസർകോട് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് മരണം
കാസർകോട്: പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധന തുടരുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അപകടത്തിൽ പരിക്കേറ്റ ആറുപേരെ പൂടംകൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലപള്ളി നിന്നും പാണത്തൂർ ടൗണിലേക്ക് വരുന്നതിനിടയിലാണ് ലോറി അപകടത്തിൽ പെട്ടത്. കെ ബാബു, രംഗപ്പു, എം കെ മോഹനന്‍, നാരായണന്‍ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ലോറി തലകീഴായാണ് മറിയുകയായിരുന്നു. ലോറിയുടെ ഡ്രൈവര്‍ അടക്കമുള്ളവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയില്‍ ഒന്‍പത് പേര്‍ ഉണ്ടായിരുന്നു. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. രാജപുരം കല്ലപ്പള്ളിയില്‍ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ച് തമിഴ്‌നാട് സർക്കാർ.നളിനിയുടെ അമ്മ പദ്മ നല്‍കിയ ഹര്‍ജിക്ക് സര്‍കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ വിവിധ രോഗങ്ങളാല്‍ വലയുകയാണെന്നും മകള്‍ കുറച്ചുകാലം അടുത്തുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചാണ് പദ്മ ഹര്‍ജി നല്‍കിയത്.തുടര്‍ന്ന് ഒരു മാസത്തേക്ക് സാധാരണ പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂടര്‍ ഹസന്‍ മുഹ്മദ് ജിന്ന മദ്രാസ് ഹൈകോടതിയെ അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്‌നാട് സര്‍കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനും ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.മുപ്പത് വര്‍ഷത്തോളമായി താന്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലില്‍ നിന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാലുപേർക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അൽബേനിയയിൽ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്.കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.
കണ്ണൂർ മാട്ടൂലിൽ യുവാവ് കുത്തേറ്റു മരിച്ചു
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റു മരിച്ചു.മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (28) ആണ് മരിച്ചത്. ആക്രമണത്തില്‍ ഹിഷാമിന്‍റെ സുഹൃത്തിനു പരിക്കേറ്റു.ബുധനാഴ്ച രാത്രി എട്ടോടെ മാട്ടൂല്‍ സൗത്ത് ഫിഷര്‍മെന്‍ കോളനിക്ക് സമീപത്ത് വച്ചാണ് ഹിഷാമിനും സുഹൃത്തുക്കള്‍ക്കും കുത്തേറ്റത്. സാജിദ് എന്നയാളാണ് ആക്രമിച്ചത്.മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്.പരിക്കേറ്റ ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഹിഷാമിന്‍റെ സഹോദരന്‍ ഇര്‍ഫാന് മാട്ടൂല്‍ സൗത്തില്‍വച്ച് മര്‍ദനമേറ്റിരുന്നു. സംഭവം നടന്ന പ്രദേശത്ത് പഴയങ്ങാടി പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പി.ടി.തോമസിന് ജന്മനാടിന്റെ വിട; മൃതദേഹവുമായി വിലാപയാത്ര തുടങ്ങി; സംസ്‌കാരം വൈകിട്ട് രവിപുരം ശ്മശാനത്തില്‍
കൊച്ചി: കെപിസിസി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസിന് ജന്മനാടിന്റെ വിട.മൃതദേഹം രാവിലെ നാരലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചശേഷം വിലാപയാത്രയായി കൊച്ചിയിലേക്ക് കൊണ്ടുപോകുന്നു.വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും പുലർച്ചയോടെയാണ് ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിൽ മൃതദേഹം എത്തിച്ചത്. ജില്ലാ കളക്ടറും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ചേർന്നാണ് വെല്ലൂരിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം സംസ്ഥാന അതിര്‍ത്തിയില്‍ ഏറ്റുവാങ്ങിയത്.പാലാ, ഇടുക്കി ബിഷപ്പുമാർ പി.ടിയുടെ ഉപ്പുതോട്ടിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.തൊടുപുഴയില്‍ രാജീവ് ഭവനില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസിലെത്തിച്ചശേഷം എറണാകുളം ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമോപചാരം അര്‍പ്പിക്കും.ഉച്ചയ്‌ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും. പിടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി 5.30ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ ആണ് സംസ്‌കാരചടങ്ങുകള്‍ നടത്തുക.നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് പി.ടി. തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പി.ടി. തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു.ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്.
കണ്ണൂർ പാനൂരിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂർ:പാനൂർ പുല്ലക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.വിഷ്ണു വിലാസം യുപി സ്ക്കൂളിന് സമീപം കല്ലുമ്മല്‍ പീടിക പടിക്കല്‍ കൂലോത്ത് രതി (57) യെയാണ് ഭര്‍ത്താവ് മോഹനന്‍ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിന്റെ വാതില്‍ അടച്ചു കുറ്റിയിട്ട ശേഷമാണ് കൊല നടത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും, നാട്ടുകാരും വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറുകയായിരുന്നു. കൊലപാതകത്തിലെക്ക് നയിച്ച കാരണം വ്യക്തമല്ല. മക്കള്‍: ധനുഷ് ,ധനിഷ.മോഹനനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂരിൽ സ്വത്ത് കൈക്കലാക്കാൻ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ
കണ്ണൂർ:മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ വൃദ്ധമാതാവിനെ മക്കൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ.രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.മറ്റ് മക്കൾ ഒളിവിലാണ്.വധശ്രമം,കയ്യേറ്റ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. ഈ മാസം പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞ് നാല് മക്കൾ ചേർന്നാണ് മീനാക്ഷിയമ്മയെ മർദിച്ചത്. മർദനത്തിൽ മീനാക്ഷിയമ്മയ്‌ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിരുന്നു. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പു വെപ്പിച്ചു.പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചിരുന്നു. അസുഖ ബാധിതയായി മരിച്ച മകൾ ഓമനയ്‌ക്ക് മറ്റ് അവകാശികൾ ആരുമില്ല. അതിനാൽ ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു നാല് മക്കൾ ചേർന്ന് മർദിച്ചത്. രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവർക്കെതിരെയാണ് കേസ്.
ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു;16 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
കൊച്ചി:ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 16 പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം നടന്നത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്.തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ഡ്രൈവറുടേയും മറ്റ് രണ്ടുപേരുടെയും നില ഗുരുതരമാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎ അന്തരിച്ചു
കോട്ടയം: കെ പിസി സി വര്‍ക്കിംഗ് പ്രസിഡന്റും കോണ്‍ഗ്രസ് എംഎല്‍എയുമായി പി ടി തോമസ് അന്തരിച്ചു.അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു.വെല്ലൂര്‍ ക്രസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചയിരുന്നു അന്ത്യം.കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്നു പി.ടി തോമസ്.കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പി ടി തോമസ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.2007ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. ഭാര്യ ഉമാ തോമസ്. മക്കൾ വിഷ്ണു, വിവേക്.