തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്.ഇതിനു മുന്നോടിയായി നവംബർ 15 ന് സൂചനാപണിമുടക്ക് നടത്താൻ ഡീസല്‍ വില 80 രൂപയ്ക്കും മേലെ ഉയര്‍ന്നതോടെയാണ് പണിമുടക്കിലേക്ക് തിരിയാന്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നിലവിലെ ഡീസല്‍ വില 80.23 രൂപയാണ്.സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര്‍ 15ന് സര്‍വ്വീസ് നിര്‍ത്തി വെച്ച് സൂചനാ പണിമുടക്കിന്റെ ഭാഗമാകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക, റോഡ് ടാക്‌സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ബസ്സുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് പമ്പുടമകൾ സമരം നടത്തുകയാണ്.
ചിറ്റൂരിൽ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്:ചിറ്റൂരിൽ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി.ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം, പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.ഇന്നലെ രാത്രിയോടെ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ധന വില വർധന;ഡൽഹിയിൽ ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും
ദില്ലി: ഇന്ധന നികുതിയില്‍ ദില്ലി സര്‍ക്കാര്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് പമ്പുടമകളുടെ സമരം. രാജ്യതലസ്ഥാനത്തെ 400ഓളം പമ്പുകൾ ഇന്ന് പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ 23 മണിക്കൂറാണ് സമരം. പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭ്യര്‍ത്ഥന പ്രകാരം രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കിയിരുന്നു. ദില്ലി സര്‍ക്കാര്‍ ഇതിന് തയാറാകാത്തതിനെ തുടര്‍ന്നാണ് പമ്ബുടമകളുടെ പ്രതിഷേധം. സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലു ഉത്തര്‍പ്രദേശിലും നികുതി കുറഞ്ഞതിനാല്‍ ഇന്ധനവിലയില്‍ വലിയ വ്യത്യാസമാണുള്ളത്. ഇതോടെ ദില്ലിയില്‍ വില്‍പ്പന കുറഞ്ഞെന്നും പമ്ബുടമകള്‍ ആരോപിക്കുന്നു.
തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും;കൂടുതൽ യുവതികൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി
പത്തനംതിട്ട:തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും.ഈ അവസരത്തിൽ കൂടുതൽ യുവതികളെത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി.നട അടയ്ക്കുന്ന ദിവസമായ തിങ്കളാഴ്ചയും യുവതികള്‍ മല കയറാന്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികള്‍ എത്തുന്നത് തടയുന്നതിനായി സന്നിധാനത്തടക്കം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഇതുവരെ ദര്‍ശനം സാധ്യമായില്ല. നാലുദിവസത്തിനിടെ 10 സ്ത്രീകളാണ് സന്നിധാനത്തേയ്ക്കെത്താന്‍ മുന്നോട്ട് വന്നെതെങ്കിലും സമരക്കാരുടെ പ്രതിഷേധം കാരണം ആർക്കും ദർശനം നടത്താൻ ആയിട്ടില്ല.പ്രതിഷേധങ്ങള്‍ക്കിടയിലും വന്‍ ഭക്തജനത്തിരക്കാണ് ഇക്കുറിയും ശബരിമലയില്‍ അനുഭവപ്പെട്ടത്. അതേസമയം പൂജാ അവധികള്‍ക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കുമ്പോൾ ശബരിമല വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.സുപ്രീംകോടതി വിധിക്കെതിരെ അയ്യപ്പസേവാസംഘം റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു. അതേസമയം ശബരിമലയില്‍ അന്യമതസ്ഥര്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭ കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആന്ധ്രാ സ്വദേശിനികളായ യുവതികൾ ശബരിമലയിലേക്ക്;പമ്പയിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു
പമ്പ:ആന്ധ്രാസ്വദേശിനികളായ രണ്ടു യുവതികൾ കൂടി ശബരിമലയിലേക്ക് പോകാനായി എത്തിയതിനെ തുടർന്ന് പമ്പയിൽ വീണ്ടും പ്രതിഷധം ശക്തമാകുന്നു.ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് 50 വയസില്‍ താഴെയാണ് പ്രായം. രാവിലെ 10 മണിയോടെയാണ് ഒരു പുരുഷനൊപ്പം ഇവർ പമ്പയിലെത്തിയത്.കാനനപാതയിലൂടെ ശബരിമലയിലേക്ക് പോകാന്‍ അവര്‍ ശ്രമിച്ചതോടെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പൊലീസെത്തി സ്ത്രീകളെ ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോയി.തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 45 വയസ് മാത്രമെയുള്ളൂവെന്ന് കണ്ടെത്തി. തുടര്‍ന്ന് അവരോട് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഹരിയാനയിൽ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് നാലുദിവസത്തെ പഴക്കം,മരണത്തിൽ ദുരൂഹത
ഡൽഹി:ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്.ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലുപേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മീന മാത്യു, ഇരട്ട സഹോദരികളായ നീന,ജയ സഹോദരന്‍ പ്രദീപ് എന്നിവരാണ് മരിച്ചത്.32 നും 52 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. 52വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാള്‍. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്.ഇവർക്ക് കടുത്ത സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായും സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹരിയാണ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും മരണമടഞ്ഞത്.ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഫ്ലാറ്റുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു.മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്ബത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്നും സഹോദരന്റെയും മാതാപിതാക്കളുടെയും മരണം തളര്‍ത്തിയെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.
ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ അന്തരിച്ചു
കോഴിക്കോട് : ലീഗൽ മെട്രോളജി ഉത്തരമേഖല ഡപ്യൂട്ടി കൺട്രോളർ രാമപ്രസാദ് ഷെട്ടി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുമ്പള സ്വദേശിയായ രാമപ്രസാദ് ഷെട്ടി കാസറഗോഡ് ജില്ലയിലെ അസിസ്ൻറ് കൺട്രോളർ സ്ഥാനത്ത് നിന്നും ജോലിക്കയറ്റം ലഭിച്ച് 2 വർഷം മുൻപ് ആണ് ഡപ്യൂട്ടി കൺട്രോളർ പദവിയിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തിയത് . ശനിയാഴ്ച രാവിലെ സ്വന്തം ഓഫീസിനകത്ത് അദ്ദേഹത്തെ തളർന്ന് വീണ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുമ്പളിയിൽ സംസ്കാരം നടത്തും.
പരേതനായ ഗുണ്ടപ്പ ഷെട്ടിയുടെയും തിമ്മക്കയുടെയും മകനാണ്. ഭാര്യ ഗീത, മക്കൾ വിവേക്, നവനീത്, തേജസ്വി . കാസറഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ സേവനമനുഷ്ടിച്ച അദ്ദേഹം തന്റെ ഓഫീസിലെ സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങളെ എന്നും സൗഹൃദം നിറഞ്ഞ പുഞ്ചിരിയോടെ ആണ് സ്വീകരിച്ചിരുന്നത് എന്ന് സമൂഹത്തിലെ വിവിധ തുറക്കളിലുള്ളവർ അനുസ്മരിച്ചു. ഔദ്യോദിക നിർവഹണത്തിലെ കൃത്യതയോടൊപ്പം പരിച്ചയപെടുന്ന ഏവരിലും സൗഹൃദം നിലനിർത്തുന്ന ഒരു വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർ തങ്ങളുടെ പ്രീയപ്പെട്ട ഷെട്ടി സാർ ന്റെ അപ്രതീക്ഷിത വിയോഗത്തിൽ തീരാ ദുഃഖവും അനുശോചനവും അറിയിച്ചു.
മലകയറാനുള്ള നീക്കം ഉപേക്ഷിച്ച് ദളിത് നേതാവ് മഞ്ജുവും മടങ്ങി
പത്തനംതിട്ട:മലകയറാനുള്ള നീക്കം ഉപേക്ഷിച്ച് ദളിത് നേതാവ് മഞ്ജുവും മടങ്ങി.തന്റെ തീരുമാനം ഉപേക്ഷിച്ച് പോവുകയാണ് എന്ന് മഞ്ജു പൊലീസിന് എഴുതി നല്‍കി. ഇപ്പോഴത്തെ സാഹചര്യം തനിക്ക് മനസ്സിലായെന്ന് അവര്‍ പറഞ്ഞു.നേരത്തെ കനത്തമഴയും തിരക്കും കാരണം രാത്രിയിൽ മലകയറിയാലുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പോലീസ് ഇവരോട് സംസാരിച്ചിരുന്നു.ശനിയാഴ്ച ഉച്ചയോടെയായിരുന്നു മഞ്ജു മലകയറാനായെത്തിയത്.ഞായറഴ്ച രാവിലെ മലകയറാനുള്ള സുരക്ഷാ ഒരുക്കം എന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും മഞ്ജു പിൻവാങ്ങുകയായിരുന്നു.മഞ്ജുവിനെതിരെ വിവിധ ജില്ലകളിലായി 15 കേസുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ മല കയറാന്‍ അനുവദിക്കാനാകൂയെന്നും പൊലീസ് നേരത്തെ മഞ്ജുവിനെ അറിയിച്ചിരുന്നു.
ജയിലിൽ നിരാഹാര സമരം നടത്തിവന്നിരുന്ന രാഹുൽ ഈശ്വറിനെയും മറ്റ് നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
പുനലൂര്‍: പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൊട്ടാരക്കര സബ് ജയിലില്‍ നിരാഹാര സമരത്തിലായിരുന്ന രാഹുല്‍ ഈശ്വറിനെയും മറ്റു നാലു പേരെയും ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാവിലെ മുതല്‍ രാഹുല്‍ ഈശ്വറിന് ഒപ്പമുണ്ടായിരുന്ന ഹരി നാരായണന്‍, പ്രതീഷ്, അര്‍ജ്ജുനന്‍ ,നന്ദകുമാര്‍ എന്നിവര്‍ നിരാഹാരത്തിലായിരുന്നു. ഇതെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും ഡോക്ടറെ കൊട്ടാരക്കര സബ് ജയിലിലേക്ക് വിളിച്ച് വരുത്തി അഞ്ചുപേര്‍ക്ക്ക്കും ട്രിപ്പ് ഇട്ടുവെങ്കിലും തുടര്‍ന്നും നിരാഹാരം തുടരുകയായിരുന്നു. ജയില്‍ സൂപ്രണ്ട് കെ.സോമരാജന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം കൊട്ടാരക്കര എസ്.ഐ സി.കെ.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലില്‍ എത്തി മൂന്നേകാല്‍ മണിയോടെ അഞ്ചു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘടിക്കുക, നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരേ കേസെടുത്തത്. ബുധനാഴ്ച സന്നിധാനത്തു നിന്നുമാണ് രാഹുലിനെ പോലിസ് അറസ്റ്റ് ചെയ്തത്.രാഹുല്‍ ഈശ്വറിന് പുറമേ പങ്കാളികളായ 38 പേരെയും അറസ്റ്റ് ചെയ്തിരുന്നു.അതേസമയം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതി മാറ്റിവച്ചു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് ഇത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമല കയറാൻ ഒരു യുവതി കൂടി എത്തി; ശക്തമായ മഴയും തിരക്കും കാരണം യാത്ര നാളത്തേക്ക് മാറ്റി
പത്തനംതിട്ട:ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു യുവതി കൂടി പോലീസിനെ സമീപിച്ചു.ദളിത് മഹിള ഫെഡറേഷന്‍ നേതാവായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ഇരുമുടിക്കെട്ടുമായി മലയിലെത്തിയിരിക്കുന്നത്.എന്നാൽ ലകയറാന്‍ തയ്യാറായിരിക്കുന്ന മഞ്ജുവിന്റെ നീക്കത്തിനെതിരെ പമ്ബയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.ആയിരത്തോളം പ്രതിഷേധക്കാരാണ് പമ്ബയില്‍ ഒത്തുകൂടിയത്.ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും സമരക്കാര്‍ പറഞ്ഞു.അതേസമയം പമ്പയിലും സന്നിധാനത്തും കനത്ത മഴയും തിരക്കും അനുഭവപ്പെടുന്നതിനാൽ മഞ്ജുവിനോട് യാത്ര നാളത്തേക്ക് മാറ്റിവെക്കാൻ പോലീസ് ആവശ്യപ്പെട്ടു.ദളിത് നേതാവ് കൂടിയായ മഞ്ജുവിന്‍റെ പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാകേണ്ടതുണ്ട് എന്നാണ് പോലീസ് നിലപാട്. മഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ലഭ്യമാകേണ്ടതുണ്ട് എന്നാണ് വിവരം.കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. നിലിവലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ആദ്യം തന്നെ ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭക്തയായിട്ടാണ് താന്‍ എത്തിയിരിക്കുന്നത് എന്നും പിന്‍മാറാന്‍ തയ്യാറല്ലെന്നും മഞ്ജു അറിയിച്ചിരുന്നു.തനിക്കെതിരെയുള്ള കേസുകള്‍ അവസാനിച്ചു എന്നായിരുന്നു മഞ്ജു പോലീസിനോട് പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവിനെതിരെയുള്ള കേസുകളെ കുറിച്ചുളള സന്പൂര്‍ണ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രം മഞ്ജുവിനെ സന്നിധാനത്തേക്ക് പ്രത്യേക സുരക്ഷയോടെ കടത്തി വിട്ടാല്‍ മതി എന്ന നിലപാട് ആണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.