കണ്ണൂര്‍: മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലശ്ശേരിയിൽ കസ്റ്റഡിയില്‍.തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം.വെള്ളിയാഴ്ച പുലര്‍ച്ചെ മാവേലി എക്സ്പ്രസില്‍ ജലീല്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പോഴായിരുന്നു ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് തഫ്‍ലീം മാണിയാട്ട്, ജാസിര്‍, ആസിഫ് മട്ടാമ്ബുറം, ഫര്‍ദീന്‍, അസ്രുദീന്‍ കണ്ണോത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
നെയ്യാറ്റിൻകര കൊലപാതകം;സനൽ കുമാർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം:വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സനല്‍ കുമാർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.സനലിന്റെ ശരീരമാസകലം ക്ഷതമേറ്റിരുന്നു. വാരിയെല്ലും കൈയും ഒടിഞ്ഞു. സനലിന്റെ തുടയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വാഹനമിടിച്ച് ആഴത്തിലുള്ള ക്ഷതവും രക്തസ്രാവവും ഉണ്ടാവുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.കാറിടിച്ചതിനെ തുടര്‍ന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന.ഡിവൈഎസ്പിയുമായി റോഡില്‍ വെച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെയാണ് യുവാവ് വാഹനമിടിച്ച് മരിച്ചത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.
അതേസമയം കേസിൽ ഒളിവിൽ പോയിരിക്കുന്ന ഡിവൈഎസ്പി ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കേസ് വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് സനലിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് രക്തംവാര്‍ന്ന് മരണ വെപ്രാളത്തില്‍ കഴിയുന്ന വേളയില്‍ പോലീസ് സനലിന്റെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്നും ഇവർ ആരോപിക്കുന്നു.നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് പകരം രക്തം വാര്‍ന്ന സനലിനെ കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. യുവാവിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും പോലീസ് അവഗണിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിര്‍ദേശം സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു.താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ആംബുലന്‍സില്‍ കയറിയത് ഒരു നാട്ടുകാരനും പോലീസുകാരനുമാണ്. നാട്ടുകാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസുകാരന്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. വാഹനം പതുക്കെ പോകാനും സൈറന്‍ ഇടേണ്ടെന്നും പോലീസുകാരന്‍ ആവശ്യപ്പെട്ടെന്ന് ആംബുലൻസ് ഡ്രൈവര്‍ പറയുന്നു.
പെട്രോൾ പമ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമം
കൂത്താട്ടുകുളം: കൂത്താട്ടുകുളത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനെ ഓട്ടോ ഡ്രൈവറും കൂട്ടാളികളും ചേർന്ന് വധിക്കാൻ ശ്രമിച്ചു. പാഡ്‌സൺ ട്രേഡേഴസിലെ ജീവനക്കാരനായ അമൽ ദിവാകരനാണ് ക്രൂരമായ മർദ്ദനമേറ്റത്. തലക്കും കഴുത്തിന് പുറകിലും സാരമായി പരിക്കേറ്റ അമലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഡീസൽ നിറക്കാനായി പമ്പിൽ വന്ന ഓട്ടോയുടെ ഫ്യൂവൽ ടാങ്ക് നിറഞ്ഞതിനെ തുടർന്ന് അല്പം പുറത്തേക്ക് ഒഴികിയപ്പോൾ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ഡിസ്പെസിങ്ങ് യൂണിറ്റിൽ നിന്നും വലിച്ചെടുത്ത നോസിലിന്റെ ലോഹ ഭാഗം കൊണ്ട് അതി ക്രൂരമായ രീതിയിൽ അമലിന്റെ തലക്ക് അടിക്കുകയായിരുന്നു. ഡ്രൈവരുടെ കൂട്ടാളി ജീവനക്കാരന്റെ കൈകൾ പുറകിലേക്ക് പിടിച്ച് വച്ച ശേഷമാണ് മർദ്ദനം.കൂത്താട്ടുകുളം പോലീസ് 4 പേരെ പ്രതികളാക്കി കേസെടുത്തു.KL 32 E 4648 എന്ന ഓട്ടോറിക്ഷയുടമയെയും മറ്റു പ്രതികളെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞ പ്രതിയോട് ജീവനക്കാരൻ വളരെ മാന്യമായി പെരുമാറിയിട്ടും ഉണ്ടായ ഈ അക്രമം നേരിൽ കണ്ട വനിതാ ജീവനക്കാരുൾപ്പടെയുള്ളവർ ഭയപാടിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ല.
അടുത്ത കാലങ്ങളിൽ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം പകൽ സമയങ്ങളിൽ പോലും വളരെ കൂടിയിരിക്കുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് മറ്റൊരു പെട്രോൾ പമ്പിനകത്ത് വെച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലുവാനുള്ള ശ്രമം ഞെട്ടലോടെയാണ് കേരളം കണ്ടത്. പെട്രോൾ പമ്പ് ജീവനക്കാരുടെ സംരക്ഷണം സർക്കാർ തന്നെ ഉറപ്പ് വരുത്തണമെന്ന ആവശ്യം പമ്പ്ജീവനക്കാർ പല തവണ ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
നെയ്യാറ്റിൻകര കൊലപാതകം;അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം:വാക്കുതർക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും.എസ്.പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് പൊലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന സംഘത്തില്‍ വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ ഭാര്യ വിജിയും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് വിടാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥനെതിരായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ വിവാദങ്ങളുണ്ടാകുമെന്നും അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് 2010 ല്‍ സര്‍ക്കാര്‍ ഉത്തരവുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അതിനിടെ കേസിൽ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിനെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനമുണ്ട്.
പ്രളയബാധിത മേഖലകളിൽ സർക്കാർ 16,000 വീടുകൾ നിർമിച്ചു നൽകും

തിരുവനന്തപുരം:നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി അടുത്ത കാലവര്‍ഷത്തിനു മുൻപ് സംസ്ഥാനത്ത് പ്രളയ ബാധിത മേഖലകളില്‍ 16,000 വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കും.പ്രളയത്തെ അതിജീവിക്കാനാവും വിധത്തിലുള്ള വീടുകളായിരിക്കും നിർമിക്കുക.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട, സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. സ്വന്തമായി വീട് പണിയാന്‍ പണമില്ലാത്തവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുകയും സ്‌പോണ്‍സര്‍ വഴി സഹായം ലഭ്യമാക്കി നല്‍കാനുമാണ് സര്‍ക്കാര്‍ പദ്ധതി. നാല് ലക്ഷം രൂപയാണ് വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ നല്‍കുക. ഇതുപയോഗിച്ച് 400 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മ്മിക്കാം. അതിനായി വിദഗ്ദരുടെ സഹായവും വിവിധ ഏജന്‍സികളുടെ സഹായവും ഏര്‍പ്പെടുത്തി നല്‍കും.400 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ സ്വയം പണിയേണ്ടിവരും.ഇവർക്ക് നാല് ലക്ഷം രൂപയും വിദഗ്ദരുടെ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും.വീടുകൾ നഷ്ട്ടമായവരെ വിളിച്ചുവരുത്തി വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും ഏതുതരത്തിലുള്ള പദ്ധതിയാണ് ഓരോരുത്തർക്കും വേണ്ടതെന്ന് തീരുമാനിക്കുക.കോഴിക്കോട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ വീളിച്ചു ചേര്‍ത്ത ശില്‍പ്പശാലയില്‍വെച്ചാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞത്.
വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ സ്കൂളുകളിൽ ജാഗ്രത സമിതികൾ രൂപീകരിക്കുന്നു
കണ്ണൂർ:വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ സ്കൂളുകളിൽ ജാഗ്രത സമിതികൾ രൂപീകരിക്കുന്നു.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമിതികൾ രൂപീകരിക്കുന്നത്.’ലഹരിയിൽ നിന്ന് വിമുക്തി,കൈകോർക്കുക ജീവിതത്തിനായി’ എന്ന മുദ്രാവാക്യമുയർത്തി എക്‌സൈസ്,ആരോഗ്യം,വിദ്യാഭ്യാസ വകുപ്പുകൾ,സ്കൂൾ പിടിഎ ഭാരവാഹികൾ,സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ഐആർപിസി എന്നിവയെ ഉൾപ്പെടുത്തിയാണ് ജാഗ്രത സമിതികളുടെ പ്രവർത്തനം.ഇതിനായി ജില്ലയിലെ 171 ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഈ മാസം മുപ്പതിന് മുൻപായി സമിതികൾ രൂപീകരിക്കും. ജില്ലാപഞ്ചായത്തംഗം ചെയർമാനായ സമിതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എക്‌സൈസ്,പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ,ഐആർപിസി കൺവീനർ,വാർഡ് മെമ്പർ,പി എച് സി ഡോക്റ്റർ,വിദ്യാർത്ഥി പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.ജാഗ്രത സമിതിയുടെ പ്രവർത്തനത്തിനായി വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.അതനുസരിച്ഛ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തും.പദ്ധതിയുടെ ജില്ലാ തല ഉൽഘാടനം ഈ മാസം പന്ത്രണ്ടിന് സിറ്റി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും.ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉറവിടങ്ങൾ കണ്ടെത്തി തടയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നൽകും. പുതുതലമുറ ലഹരിമരുന്നുകൾ തിരിച്ചറിയുന്നതിനായി ജില്ലാതലത്തിൽ അദ്ധ്യാപകർക്ക് ശാസ്ത്രീയ പരിശീലനവും നൽകും.
സേലത്ത് വാഹനാപകടത്തിൽ കാഞ്ഞിരോട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു
കണ്ണൂർ:സേലത്ത് വാഹനാപകടത്തിൽ കാഞ്ഞിരോട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു.കാഞ്ഞിരോട് നസ്ർ മഹലിൽ റഫീക്കിന്റെ മകൻ റസ്നിഫ്(23),കാഞ്ഞിരോട് നെഹർ കോളേജിന് സമീപം സാൽമിയയിൽ കെ.എം അബ്ദുൽ ജബ്ബാറിന്റെ മകൻ സഹൽ(22) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാവിലെ എട്ടരയോടുകൂടി ബെംഗളൂരുവിൽ നിന്നും സേലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.ധർമപുരി ഹൈവേയിൽ വെച്ച് ബൈക്കിനെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു.സഹൽ ബെംഗളൂരുവിലായിരുന്നു.റസ്നിഫ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായാണ് ബെംഗളൂരുവിൽ പോയത്. ബെംഗളൂരുവിൽ നിന്നും സേലത്തുള്ള ബന്ധുക്കളെ കാണായി പോകുമ്പോഴാണ് അപകടമുണ്ടായത്.ധർമപുരി ഗവ.ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.വ്യാഴാഴ്ച രാവിലെ കാഞ്ഞിരോട് പഴയപള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ ഖബറടക്കും.
ഡിജിറ്റൽ പണമിടപാട് പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കും
ന്യൂഡല്‍ഹി:ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം ഓംബുഡ്‌സ്മാനെ നിയമിക്കാനൊരുങ്ങുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.നിലവിലുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് പുറമെയാണിത്. മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനം. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത്.
ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗവി ടൂർ പാക്കേജ് പുനരാരംഭിച്ചു
പത്തനംതിട്ട: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കോന്നി-അടവി- ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു.ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഗവി റൂട്ടിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡ് ഒഴിവാക്കി താല്‍ക്കാലികമായ യാത്രാ മാര്‍ഗമാണ് ഒരുക്കിയിരിക്കുന്നത്. കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് രാവിലെ 7ന് യാത്ര തിരിച്ച് ഗവിയില്‍ എത്തി രാത്രി 9.30നു തിരികെയെത്തുന്ന വിധമാണ് യാത്ര.വനംവകുപ്പിനു കീഴിലുള്ള ടൂര്‍ പാക്കേജ് സുരക്ഷിതവും സൗകര്യപ്രദവുമാണ്. കാട്ടുമൃഗങ്ങളും പക്ഷികളും കാഴ്ചകളും കണ്ടറിഞ്ഞ് വേറിട്ട യാത്രാനുഭവമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കോന്നി ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് യാത്ര ആരംഭിച്ച് അടവിയിലെത്തി കുട്ടവഞ്ചി സവാരി നടത്തിയ ശേഷം പ്രഭാത ഭക്ഷണം.തുടര്‍ന്ന് തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി, കോരുത്തോട്, മുണ്ടക്കയം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴി ഗവിയിലെത്തും. ഇതില്‍ വള്ളക്കടവ് ചെക് പോസ്റ്റ് മുതല്‍ ഗവി വരെ ടൈഗര്‍ റിസര്‍വ് മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഗവിയില്‍ നിന്ന് തിരികെ വള്ളക്കടവ്, പരുന്തുംപാറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി, കുമ്ബഴ വഴി തിരികെ കോന്നിയിലെത്തുന്ന വിധമാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.കോന്നി എഫ്ഡിഎ (ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സി) തീരുമാനപ്രകാരം നവംബര്‍ 1 മുതൽ ഈ ടൂര്‍ പാക്കേജിന്റെ യാത്രാ നിരക്കില്‍ 300 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.യാത്രയ്ക്ക് ഒരാള്‍ക്ക് 2000 രൂപയും 10 മുതല്‍ 15 പേര്‍ വരെയുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1900 രൂപയും 16 പേരുള്ള സംഘത്തിലെ ഓരോരുത്തര്‍ക്കും 1800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുന്‍പ് ഇത് യഥാക്രമം 1700, 1600, 1550 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.
ആലപ്പുഴയിൽ ബൈക്ക് മിനിലോറിയിൽ ഇടിച്ചു കത്തി എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ:ഹരിപ്പാടിന് സമീപം ദേശീയപാതയിൽ ബൈക്ക് മിനിലോറിയിൽ ഇടിച്ചു കത്തി എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു.കോയമ്ബത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്.ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.