കൊച്ചി: തലശ്ശേരി എംഎല്‍എ എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി.സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലെ നിയമനം റാങ്ക് പട്ടിക മറികടന്നാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. പട്ടികയില്‍ ഒന്നാം റാങ്കി സ്വന്തമാക്കിയ ഡോ. എം പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു സഹല ഷംസീറിന്റെ നിയമനം.അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാര്‍ഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഇവര്‍ക്ക് നിയമനം നല്‍കിയത്. സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം ലഭിച്ച എംഎല്‍എുടെ ഭാര്യ അഭിമുഖത്തില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ.എംപി.ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അസിസ്റ്റന്റ് പ്രൊഫസറായി എംഎല്‍എയുടെ ഭാര്യയെ നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഒന്നാം റാങ്കുകാരിയെ മറികടന്ന രണ്ടാം റാങ്കുകാരിക്ക് എങ്ങനെ നിയമനം നല്‍കിയെന്നും വിജ്ഞാപനവും റാങ്കു പട്ടികയും മറികടന്ന് എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.അതേസമയം സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനാണു സര്‍വകലാശാല ജൂണ്‍ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യയ്ക്കു നിയമനം നല്‍കുകയായിരുന്നു.ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിൽ ആയതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.
ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു.സർക്കാർ യുവതീ പ്രവേശനത്തിൽ ഉറച്ചു നിൽക്കുന്നതായും യോഗം വെറും പ്രഹസനമായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സമവായത്തിനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.വിധി നടപ്പിലാക്കാൻ സാവകാശം വേണം,ജനുവരി 22 വരെ യുവതീ പ്രവേശനം അനുവദിക്കരുത് എന്നീ രണ്ടു നിർദേശികളും സര്‍ക്കാര്‍ തള്ളിയെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസ സമൂഹത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല പ്രശ്നം പരിഹരിക്കാനുള്ള നല്ല അവസരമാണ് സര്‍ക്കാര്‍ പാഴാക്കിയത്. ശബരിമലയില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ശബരിമലയിൽ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് സുപ്രീംകോടതിയുടെ വിധി എന്താണോ അത് നടപ്പിലാക്കുക എന്നത് മാത്രമാണ് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക. നാളെ ഒരവസരത്തില്‍ യുവതികള്‍ പ്രവേശിക്കേണ്ട എന്ന കോടതി വിധി വന്നാൽ ആ വിധിയാകും സര്‍ക്കാര്‍ നടപ്പാക്കുക എന്നും ഇതില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനങ്ങൾക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വിമാനത്താവളം താൽക്കാലികമായി അടച്ചു
കുവൈറ്റ് സിറ്റി:കുവൈത്തില്‍ കനത്തമഴ തുടരുന്നു.കാറ്റും ഇടിമിന്നലും ശക്തമാണ്.മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു.ഇന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു.എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു.
വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു.
ശബരിമല സ്ത്രീ പ്രവേശനം;മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു.മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട. യു.ഡി.എഫും ബി.ജെ.പിയും യോഗത്തില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – തന്ത്രി കുടുംബം എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സെപ്തംബര്‍ 28 ന് സുപ്രീംകോടതി അനുവദിച്ച ശബരിമലയിലെ യുവതി പ്രവേശന വിധി കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്.നാളെ വൈകീട്ടാണ് 64 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത്. മണ്ഡലകാലത്ത് യുവതിപ്രവേശനം വിലക്കാനാവില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നതും സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കും.പുന:പരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുത് എന്നതാണ് യുഡിഎഫ് ആവശ്യം. യുവതി പ്രവേശനം വിലക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഇരുകക്ഷികളും യോഗത്തില്‍ ആവശ്യപ്പെടും.
പൊതുനിരത്തിൽ പുകവലിച്ചത് ചോദ്യം ചെയ്തു;മയ്യിൽ എസ്‌ഐ രാഘവന് വധഭീഷണി
കണ്ണൂർ:പൊതുനിരത്തിൽ പുകവലിച്ചത് ചോദ്യം ചെയ്ത എസ്‌ഐക്ക് നേരെ വധഭീഷണി.മയ്യിൽ സ്റ്റേഷനിലെ എസ്‌ഐ രാഘവന് നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. കണ്ണൂർ പാടിക്കുന്നിൽ പൊതുസ്ഥലത്ത് പുകവലിച്ചതിന്റെ പേരിൽ യുവാവിന് നേരെ എസ്ഐയുടെ കയ്യേറ്റമെന്ന പേരിൽ കഴിഞ്ഞ ദിവസം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌ഐക്ക് വധഭീഷണി ഉണ്ടായിരിക്കുന്നത്. +61468334227 എന്ന നമ്പറിൽ നിന്നും ഇന്ന് രാവിലെയാണ് എസ്‌ഐക്ക് വധഭീഷണിയുമായി ഫോൺ കോൾ എത്തിയത്.ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും കേട്ടാലറയ്ക്കുന്ന തെറി പറയുകയും ചെയ്തതായി എസ്‌ഐ രാഘവൻ പറഞ്ഞു.സംഭവത്തിൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുനിരത്തിൽ സിഗരറ്റ് വെളിച്ചത്തിന്റെ പേരിൽ മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിരുന്നു.തുടർന്ന് തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനിടെ എസ്‌ഐയും യുവാവുമായി വാക്കുതർക്കമുണ്ടാവുകയും യുവാവിനെ പിടിച്ചുതള്ളുകയും ചെയ്തു. ഇതിന്റെ വീഡിയോ യുവാവിന്റെ സുഹൃത്ത് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.അതേസമയം, യുവാവ് പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയപ്പോഴാണ് പിടിച്ചു തള്ളിയതെന്ന് എസ്‌ഐ പറഞ്ഞു. യുവാവിന്‍റെ കൈയില്‍ പണമുണ്ടായിട്ടും പിഴയടക്കാന്‍ തയാറായില്ലെന്നും എസ്‌ഐ വിശദമാക്കി.എന്നാല്‍ തന്റെ ദേഹത്ത് കൈവെക്കരുതെന്നും പണം ഇപ്പോള്‍ ഇല്ലെന്നും പിന്നീട് അടയ്ക്കാമെന്നും പറഞ്ഞെങ്കിലും ഇതൊന്നും വകവയ്ക്കാതെ എസ്.ഐ പിടിച്ചു തള്ളുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.തനിക്ക് നേരെ കൈയറ്റം നടത്തിയ എസ്.ഐക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.
തൃപ്തി ദേശായിക്ക് മലകയറാൻ പ്രത്യേക സുരക്ഷ നൽകില്ലെന്ന് പോലീസ്
തിരുവനന്തപുരം: ശബരിമലയില്‍ ദർശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്. മറ്റു ഭക്തർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തി ദേശായിക്കും ലഭിക്കും എന്നാല്‍ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ നല്‍കാനാകില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കി.ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍ണെണെന്നും ആവശ്യപ്പെട്ട് തൃപ്തി ദേശായി സർക്കാരിനും പോലീസിനും കത്തയച്ചിരുന്നു.എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ശബരിമല ദര്‍ശനത്തിനെത്തുമ്ബോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സഞ്ചരിക്കാനുള്ള വാഹനവും താമസസൗകര്യവും ലഭിക്കണമെന്നും തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഗവ.തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ കുട്ടികൾക്ക് കിംസ്റ്റ് ആശുപത്രി ഒപിയിൽ ശിശുരോഗ വിദഗ്ദ്ധന്റെ സേവനം സൗജന്യം
കണ്ണൂർ:ഗവ.തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ കുട്ടികൾക്ക് കിംസ്റ്റ് ആശുപത്രി ഒപിയിൽ ശിശുരോഗ വിദഗ്ദ്ധന്റെ സേവനം ഇനി മുതൽ സൗജന്യം.കണ്ണൂരിലെ മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റും ദയ ചാരിറ്റബിൾ ട്രൂസ്റ്റും ശിശുദിനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സേവനം പ്രഖ്യാപിച്ചത്.നവംബർ 14 മുതൽ ഈ അധ്യയന വർഷം അവസാനിക്കുന്ന 2019 മാർച്ച് 31 വരെ തളാപ്പിൽ പ്രവർത്തിക്കുന്ന കിംസ്റ്റ് ആശുപത്രി ഒപിയിൽ തളാപ്പ് ഗവ.മിക്സഡ് യുപി സ്കൂളിലെ 1074 കുട്ടികൾക്കും ശിശുരോഗ വിദഗ്ദ്ധന്റെ സേവനം സൗജന്യമായിരിക്കും.കിംസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉൽഘാടനം കണ്ണൂർ എംഡിഎം മുഹമ്മദ് യൂസഫ് നിർവഹിച്ചു.ട്രസ്റ്റ് ചെയർമാൻ കെ.പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കിംസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.എൻ.കെ സൂരജ് മുഖ്യ പ്രഭാഷണം നടത്തി.കിംസ്റ്റ് ഹോസ്‌പിറ്റൽ ശിശുരോഗ വിദഗ്ദ്ധൻ ഡോ.കെ.ആഷിക്ക്,ശ്രീമതി അമൃത രാമകൃഷ്ണൻ,ശ്രീ.എം.പി രാജേഷ്,ശ്രീമതി ഷാലറ്റ് മാർട്ടിൻ എന്നിവർ സംസാരിച്ചു.
കാസർകോഡ് പെരിയയിൽ സ്കൂൾ ബസ്സിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 15 പേർക്ക് പരിക്ക്
കാസർകോഡ്:പെരിയയിൽ സ്കൂൾ ബസ്സിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 15 പേർക്ക് പരിക്കേറ്റു.മിന്‍ഹാജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആഇശത്ത് നൂര്‍ഹാന്‍, റഹീം, സുഫൈര്‍, യൂനുസ്, അബ്ദുല്ല, മിന്‍ഹാജ്, അനസ്, ആയിഷ, നിഹ, അനസ്, ഖാലിദ്, സ്‌കൂള്‍ ആയ അനിത, അധ്യാപിക ഇരിയണ്ണി സ്വദേശി ബിനിയത്ത് (44), ടിപ്പര്‍ ലോറി ഡ്രൈവര്‍ രാഹുല്‍(23), സ്‌കൂള്‍ ജീവനക്കാരി ബിന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ പെരിയ ദേശീയപാതയിലാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി സ്‌കൂള്‍ ബസിനു പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
നവംബർ 17 ന് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായ്;സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം:മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് താൻ ഉൾപ്പെടെ ഏഴു സ്ത്രീകൾ ശബരിമല ദർശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. അതിനാൽ തങ്ങൾക്ക് സുരക്ഷാ ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചു.ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിമാനത്താവളത്തില്‍ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ദര്‍ശനം നടത്താതെ താന്‍ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇവര്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം തൃപ്തി ദേശായി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തൃപ്തിയെ തടയുമെന്ന് അയ്യപ്പ ധര്‍മ സേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്.