News Desk

പയ്യന്നൂരിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of cpm leader in payyannur

പയ്യന്നൂര്‍: രാമന്തളി കക്കമ്ബാറയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്.ഇന്നലെ രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. സിപിഎം കക്കമ്ബാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്‍റെ വീടിന് നേരെയായിരുന്നു ആക്രമണം.സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ടാഴ്ച മുൻപും ജനാര്‍ദ്ദനന്‍റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സന്നിധാനത്തെ കൂട്ട അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം;വാഹനങ്ങൾക്ക് നേരെ കല്ലേറ്

keralanews protest against the gang arrest in sannidhanam attack against vehicles

ശബരിമല:സന്നിധാനത്തെ കൂട്ട അറസ്റ്റില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം. കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴയില്‍ പോലീസ് വാഹനത്തിന് ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു.ഇന്നലെ അർധരാത്രിയോടെയാണ്‌ വലിയ നടപ്പന്തലിന് മുൻപിൽ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്തിയ എണ്‍പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്.സന്നിധാനത്ത് വിരിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്.ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിയാര്‍ എആര്‍ ക്യാമ്പിലേക്കാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയത്.ക്യാമ്പിന് മുൻപിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി.തലസ്ഥാനത്ത് ക്ലിഫ് ഹൗസിന് മുൻപിൽ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പോലീസ് സ്റ്റേഷനുകള്‍ക്ക് മുൻപിൽ ഉപരോധസമരം നടത്തുകയും ചെയ്തു. തിങ്കളാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുവമോര്‍ച്ച അറിയിച്ചു.

ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എൺപതോളം പേരെ അറസ്റ്റ് ചെയ്തു

keralanews eighty persons arrested who made protest in sabarimala sannidhanam

ശബരിമല:സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എൺപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.സന്നിധാനത്ത് രാത്രി വിരിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്.ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിയാര്‍ എആര്‍ ക്യാമ്ബിലാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയത്. മാളികപ്പുറത്തിനു സമീപത്തു നിന്നാണ് പ്രതിഷേധം ആരംഭിച്ചത്.നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്ക് അതിനുള്ള സൗകര്യം പോലീസ് ഒരുക്കിയിരുന്നു.എന്നാൽ ബുക്ക് ചെയ്തിട്ടില്ല എന്ന് സംശയം തോന്നിയവരെ പോലീസ് ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.ഒഴിവാക്കപ്പെട്ടവർ സംഘടിച്ചെത്തി വലിയ നടപന്തലിൽ പ്രതിഷേധം നടത്തുകയായിരുന്നു.എന്നാൽ ഇവിടെ നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമാണെന്നും അതിനാൽ പ്രതിഷേധം നടത്താൻ പാടില്ലെന്നും പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല.അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഹരിവരാസനം പാടി നടയടച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂ എന്ന് പ്രതിഷേധക്കാർ അറിയിച്ചു.എന്നാൽ നടയടച്ചിട്ടും പ്രതിഷേധം തുടർന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഇനിമുതൽ സ്കൂളുകളിൽ പൊതിച്ചോർ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

keralanews direction that dont bring pothichoru to school

തിരുവനന്തപുരം:ഇനിമുതൽ സ്കൂളുകളിൽ പൊതിച്ചോർ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം.സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്ബോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ചില സ്കൂളുകളിൽ ഹരിത പെരുമാറ്റച്ചട്ട ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. മാത്രമല്ല,സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. സ്‌കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുതെന്നും, ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇതിനുപുറമെ,സ്‌കൂളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച്‌ സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം വേണം,ശുചിമുറികളില്‍ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

keralanews court will consider the bail application of k surendran today

പത്തനംതിട്ട: നിലയ്ക്കലില്‍ വെച്ച്‌ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെ റിമാന്‍ഡ് ചെയ്ത പത്തനംതിട്ട ജില്ലാ മജിസ്‌ട്രേട്രേറ്റ് അവധിയായതിനാലാണ് തിരുവല്ല കോടതിയില്‍ ജാമ്യാപേക്ഷ എത്തുന്നത്.ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.ശബരിമല യാത്രക്കിടെ നിലക്കലില്‍ വെച്ച്‌ അറസ്റ്റിലായ സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ്ബ് ജയിലിലാണ്.

കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് പുറപ്പെട്ടു

keralanews kp sasikala again went to sannidhanam

പത്തനംതിട്ട:ശബരിമല ദർശനത്തിനായി കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് പുറപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശശികല എരുമേലിയില്‍ നിന്ന് പമ്ബയിലേക്ക് തിരിച്ചത്.പേരക്കുട്ടിയുടെ ചോറൂണിനായാണ് ശബരിമലയിലേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. കുഞ്ഞിനെയും കൊണ്ടാണ് ശശികല പുറപ്പെട്ടത്.ഹിന്ദു ഐക്യവേദി പ്രസിഡന്റായിട്ടല്ല മറിച്ച്‌ പേരക്കുട്ടികളുടെ അച്ഛമ്മയായിട്ടാണ് ശബരിമലയിലേക്ക് പോകുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ശബരിമല ദര്‍ശനത്തിനുശേഷം പറയുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.എന്നാല്‍ നിലയ്ക്കലില്‍ എത്തിയതോടെ ശശികലയും സംഘവും സഞ്ചരിച്ച ബസ് പോലീസ് തടഞ്ഞു. പ്രശ്നങ്ങളുണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ മലയിലേക്ക് പുറപ്പെടരുതെന്ന് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശശികലയെ അറിയിച്ചു. എന്നാല്‍ കൊച്ചുമക്കളേയും കൊണ്ടാണ് താന്‍ സന്നിധാനത്തേക്ക് പോകുന്നതെന്നും അവരുടെ ചോറൂണ് നടത്തേണ്ടതുണ്ടെന്നും ശശികല പോലീസിനെ അറിയിച്ചു. നിലയ്ക്കലില്‍ നില്‍ക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് അവരെ തിരിച്ച് ഏല്‍പ്പിക്കണമെങ്കില്‍ തനിക്ക് മലയിറങ്ങണമല്ലോയെന്നായിരുന്നു ശശികല പോലീസിനോട് പറഞ്ഞത്.ഇതോടെ ആറ് മണിക്കൂര്‍ സമയം ശശികലയ്ക്ക് പോലീസ് നല്‍കി. ചോറൂണ് നടത്തി ദര്‍ശനം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്ന കര്‍ശന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് പോലീസ് ശശികലയ്ക്ക് കൈമാറി. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു നോട്ടീസിന്‍റെ ഉറപ്പ് നല്‍കി മല കയറണമോയെന്ന കാര്യം ശശികല ഹിന്ദു ഐക്യവേദി നേതാക്കളെ വിളിച്ച് ചോദിച്ചു.എന്നാല്‍ പോലീസിന് ഉറപ്പ് നല്‍കി സന്നിധാനത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതോടെ നോട്ടീസില്‍ ഒപ്പിട്ട് നല്‍കി ശശികല സന്നിധാനത്തേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ലംഘിച്ച് മലകയറാനെത്തിയ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഹിന്ദു ഐക്യവേദി സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ശന നിര്‍ദ്ദേശങ്ങളോട് പോലീസ് ശശികലയെ വിട്ടയക്കുകയായിരുന്നു.

കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു

keralanews two injured in cpm bjp conflict in kannur

കണ്ണൂര്‍: കൊളവല്ലൂര്‍ തുവക്കുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവർത്തകനും ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു.ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനായ നിഖിലിനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി.ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവങ്ങള്‍. സംഘർഷം നടന്ന സ്ഥലത്ത് പാനൂർ സി.ഐ വി വി ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

തലശ്ശേരിയിൽ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു;സിപിഎം പ്രവർത്തകർക്കെതിരെ കേസ്

keralanews pour-red-paint-on-the-body-of-house-wife-case-charged-against-cpm-workers

തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചുവെന്ന പരാതിയിൽ  സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറിയ അക്രമികൾ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രജിതയുടെ രണ്ട് പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ രജിതയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

keralanews bjp state general secretary k surendran remanded for 14days

പത്തനംതിട്ട:വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുരേന്ദ്രന്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുരേന്ദ്രനെ റിമാന്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് സ്‌റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി സുരേന്ദ്രന്‍ ആരോപിച്ചെങ്കിലും വൈദ്യപരിശോധനയില്‍ പരിക്കൊന്നും സുരേന്ദ്രനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീകുറ്റങ്ങളാണ് സുരേന്ദ്രനുമേല്‍ ചുമത്തിയത്. സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് റിമാന്റിലായ കെ സുരേന്ദ്രനേയും മറ്റ് രണ്ട്‌പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.

കെ.പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു;പോലീസ് സംരക്ഷണയിൽ സന്നിധാനത്തെത്തിക്കും

keralanews granted bail to kp sasikala and brought to sannidhanam with police protection

പത്തനംതിട്ട:അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്കു ജാമ്യം അനുവദിച്ചു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒയാണു ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയെ പോലീസ് സന്നിധാനത്തെത്തിക്കും. പോലീസ് സുരക്ഷയില്‍ തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരികെയെത്തിക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിച്ചാണു നടപടി.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശനിയാഴ്ച പുലര്‍ച്ചെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ രാത്രി ഒൻപതരയോടെ മരക്കൂട്ടത്തുവച്ചു പോലീസ് തടഞ്ഞിരുന്നു.പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസുമായി മരക്കൂട്ടത്തു തര്‍ക്കമുണ്ടായി. ശബരിമലയിലെത്താതെ താന്‍ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് അഞ്ചു മണിക്കൂറിനുശേഷം പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി ഇന്ന് ഹർത്താലാചരിച്ചു.ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പോലീസ് സ്റ്റേഷനു പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.