News Desk

സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്തു;ചികിത്സയിലുള്ളത് മലപ്പുറം സ്വദേശി

keralanews congo fever reported in the state malappuram native under treatment

മലപ്പുറം:സംസ്ഥാനത്ത് ആദ്യമായി കോംഗോപനി റിപ്പോർട്ട് ചെയ്തു.വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളളത്.കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് ഇയാൾ യുഎഇയിൽ നിന്നും നാട്ടിലെത്തിയത്. വിദേശത്തായിരിക്കെ രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന , തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പനി ബാധിച്ചാല്‍ 40ശതമാനം വരെയാണ് മരണ നിരക്ക്.

കെ.സുരേന്ദ്രനെ സന്ദർശിക്കാൻ ബിജെപി കേന്ദ്രസംഘം ജയിലിലെത്തി

keralanews bjp central team come to visit k surendran in jail

പത്തനംതിട്ട:ശബരിമല ചിത്തിരയാട്ട  സമയത്ത് സന്നിധാനത്തെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന കെ.സുരേന്ദ്രനെ സന്ദർശിക്കാൻ ബിജെപി കേന്ദ്രസംഘം ജയിലിലെത്തി.ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡെ എംപി, പ്രഹളാത് ജോഷി എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ കാണിച്ചില്ലെന്ന് പ്രഹളാത് ജോഷി ആരോപിച്ചു.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടത് ഗുഢാലോചനയുടെ ഭാഗമാണെന്നും പ്രഹളാത് ജോഷി ആരോപിച്ചു.

ശബരിമല വിഷയം;ബിജെപി സെക്രെട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം ആരംഭിച്ചു

keralanews sabarimala issue bjp started hunger strike infront of secretariate

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച്  ബിജെപി നടത്തുന്ന നിരാഹാര സമരം സെക്രെട്ടറിയേറ്റിനു മുൻപിൽ ആരംഭിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രെട്ടറി എ.എൻ രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്.ബിജെപി ദേശീയ ജനറൽ സെക്രെട്ടറി സരോജ് പാണ്ഡെ സമരം ഉൽഘാടനം ചെയ്തു.ഒരു ദിവസവും ഒരു ജില്ലാ കമ്മിറ്റിക്കാണ് സമരത്തിന്റെ ചുമതല.

കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

keralanews other state worker found killed in kozhikkode

കോഴിക്കോട്:കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കഴിഞ്ഞ രാത്രി വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജയ്‌സിംഗ് യാദവിന്‍റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്.പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി ഇന്നലെ ഉത്തര്‍പ്രദേശിലെ തന്നെ സഹോദരനായ ജിതേന്ദ്രനും ഭരതിന്‍റെ ഭാര്യാ സഹോദരനുമായ ജയ്‌സിംഗ് യാദവും എത്തി. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്തു. പിന്നീട് മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്‌സിംഗ് യാദവിന്‍റെ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

ഒമാനിൽ വാഹനാപകടത്തിൽ മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു

keralanews three malappuram natives died in an accident in oman

സലാല:ഒമാനിൽ വാഹനാപകടത്തിൽ മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ നിവാസികളായ സലാം, അസൈനര്‍, ഇ.കെ അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്നയാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. സന്ദര്‍ശന വിസയില്‍ സലാലയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കത്തുകയായിരുന്നുവെന്നാണ് സൂചന.മൃതദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം;നാലാം ദിവസവും സഭ സ്തംഭിച്ചു

keralanews opposite party dispute assembly interrupted for the fourth day

തിരുവനന്തപുരം:പ്രതിപക്ഷ ബാലഹത്തെ തുടർന്ന് നിയമസഭ നാലാം ദിവസവും പിരിഞ്ഞു.സഭ തുടങ്ങിയ ഉടനെ ഇന്നും പ്രതിപക്ഷ ബഹളം ആരംഭിച്ചു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ പ്രതിപക്ഷം ബാനറുയര്‍ത്തിയതോടെ ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സഹകരിക്കാമെന്ന വാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുമായുള്ള വാക്‌പോരിനെ തുടര്‍ന്ന് ഒടുവില്‍ ബഹളത്തില്‍ കലാശിച്ചു. രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മാത്രമല്ല, യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിയമലസഭാ കവാടത്തിനുമുന്നില്‍ സത്യഗ്രഹമിരിക്കുന്നതായും ചെന്നിത്തല അറിയിച്ചിരുന്നു. ഇഎന്നാല്‍, ഇതോടെ കോണ്‍ഗ്രസും ആര്‍എസ്‌എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കും ചെയ്തു. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടേതല്ല, അമിത് ഷായുടെ നിലപാടാണു യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായി എഴുന്നേറ്റ രമേശ് ചെന്നിത്തലയ്ക്കു മൈക്ക് കൊടുക്കാതിരുന്നതാണു പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ പ്രതിഷേധിച്ച്‌ നടുത്തളത്തിലിറങ്ങിയ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ് ബാനറുയര്‍ത്തി മറയ്ക്കകയായിരുന്നു. എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മാത്രമല്ല, തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ലെന്നും, അതുകൊണ്ട് സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തുിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേളയും സബ്മിഷനും റദ്ദാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ പെട്ടെന്ന് പിരിയുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

keralanews dileep approached the supreme court demanding the memory card in actress attacking case

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസിലെ പ്രധാന തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കിയത് ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണ്. എന്നാല്‍ ഇതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്നെ കുടുക്കാന്‍ വേണ്ടി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങള്‍ വേണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തിരിയാണ് കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. നേരത്തെ നടന്‍ ഇതേ ആവശ്യം വിചാരണ കോടതിയിലും ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു കോടതിയും ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു.

മലപ്പുറത്ത് ലഹരിക്കടിമയായ യുവാവ് സഹോദരനെ കുത്തിക്കൊന്നു

keralanews youth adicted to drugs killed his brother in malappuram

മലപ്പുറം:വളാഞ്ചേരി കൊപ്പം നടുവട്ടത്ത് ലഹരിക്കടിമയായ യുവാവ് ഒൻപതുവയസ്സുകാരനായ സഹോദരനെ കുത്തിക്കൊന്നു.കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്ബ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹീമാണ് കൊല്ലപ്പട്ടത്. അനുജന്‍ ഏഴ് വയസ്സുകാരനായ അഹമ്മദിനും കുത്തേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരന്‍ നബീല്‍ ഇബ്രാഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് ഇബ്രാഹിം.മാതാപിതാക്കളുമായുള്ള വഴക്കിനിടയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഇബ്രാഹിമിന് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂരിൽ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

കൈത്തറി സ്‌കൂള്‍ യൂണിഫോം: കൈത്തറി മേഖലയ്ക്ക് 40.26 കോടി രൂപ അനുവദിച്ചു

keralanews handloom school uniform govt sanctioned 40.26crore rupees to handloom sector

തിരുവനന്തപുരം:സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കൈത്തറി മേഖലക്ക് 40.26 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍നിന്നും നെയ്ത്തു തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലിയിനത്തില്‍ 21.19 കോടി രൂപ കൈത്തറി ഡയറക്ടര്‍ അതാതു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കി. ഇന്നും നാളെയുമായി തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.അടുത്ത അധ്യയന വര്‍ഷത്തേക്ക് 42 ലക്ഷം മീറ്റര്‍ തുണി നെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കൈത്തറി മേഖലയില്‍ നടക്കുന്നത്. ഇതിനു 108 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡിസൈന്‍ ചെയ്ത ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ കൈത്തറിയില്‍ നെയ്‌തെടുത്തു വിപണിയില്‍ എത്തിക്കും. ഹാന്‍ടെക്‌സ് മുഖേന പ്രീമിയം കൈത്തറി ഉല്‍പ്പന്നങ്ങള്‍ ആധുനിക രീതിയില്‍ തയ്യാറാക്കി വിപണനം നടത്താനും പദ്ധതിയുണ്ട്. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയോടൊപ്പം ഇതര കൈത്തറി ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ ആവശ്യത്തിന് ലഭ്യമാക്കാനും തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ നല്‍കാനും ഇതുവഴി കഴിയുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്‌.ഡബ്ല്യു ബുഷ്(സീനിയർ)അന്തരിച്ചു

keralanews former us president george hw bush senior passed away

വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്‌.ഡബ്ല്യു ബുഷ് അന്തരിച്ചു.മകന്‍ ജോര്‍ജ്ജ് ബുഷാണ് മരണ വിവരം പുറത്തുവിട്ടത്.പാര്‍ക്കിങ്‌സണ്‍ രോഗബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു.രോഗബാധയെ തുടന്ന് വീല ചെയറില്‍ കഴിയുന്ന സീനിയര്‍ ട്രംപിനെ സമീപ കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശനങ്ങളെ തുടര്‍ന്ന് പലതകവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.