കണ്ണൂർ:ഡിസംബർ ഒൻപതാം തീയതി നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്.ഏകദേശം ഒരുലക്ഷത്തോളംപേർ ചടങ്ങിലെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 25,000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി.എയര്‍ ട്രാഫിക് കണ്ട്രോള്‍ കെട്ടിടത്തിന് സമീപത്തായി 1.20 ലക്ഷം ചതുരശ്ര അടിയിലാണ് ഉദ്ഘാടന വേദി ഒരുങ്ങുന്നത്.വേദിയില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം 120 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്.ഓഹരി ഉടമകള്‍ക്കും പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്കും പന്തലില്‍ പ്രത്യേക സൗകര്യമുണ്ടാകും.ഫ്ലാഗ് ഓഫ് അടക്കമുളള ചടങ്ങുകള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.ഇതിനായി ഉദ്ഘാടന വേദിയുടെ ഇരു വശങ്ങളിലുമായി എല്‍.ഇ.ഡി സ്ക്രീനുകളും സജ്ജീകരിക്കുന്നുണ്ട്. വേദിക്ക് മുന്നിലായി ഒരുക്കുന്ന മിനി സ്റ്റേജിലാവും ഉദ്ഘാടന ദിവസം രാവിലെ മുതല്‍ കലാപരിപാടികള്‍ അരങ്ങേറുക.ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്നവര്‍ക്കായി വേദിയിലേക്കും തിരിച്ചും 90 ബസുകള്‍ സൌജന്യ സര്‍വീസ് നടത്തും.അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ജില്ലാ ഘടകം അറിയിച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഉൽഘാടന ദിവസം തന്നെ ആഭ്യന്തര സർവീസും ആരംഭിക്കും
കണ്ണൂർ:ഉൽഘാടന ദിവസമായ ഡിസംബർ ഒൻപതിന് തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസും തുടങ്ങാൻ തീരുമാനം.സ്വകാര്യ വിമാക്കമ്പനിയായ ഗോ എയറാണു സര്‍വീസ് തുടങ്ങുക. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്.ഡിസംബര്‍ 9ന് രാവിലെ 12.20നാണ് ബംഗളൂരുവില്‍ നിന്ന് ഈ വിമാനം കണ്ണൂരില്‍ എത്തുക.ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഗോ എയര്‍ കമ്പനിയുടെ വിമാനം 4.15ന് തിരുവന്തപുരത്ത് എത്തും. അന്ന് ബംഗളൂരു-കണ്ണൂര്‍ യാത്രയ്ക്കു 2013 രൂപ നിരക്കിലാണു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. തിരുവനന്തപുരത്തേക്കു 2948 രൂപയാണു സാധാരണ നിരക്ക്. 3395 രൂപയാണ് ഫ്ലക്സി നിരക്ക്. ഗോ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചു. എന്നാല്‍ മറ്റു ദിവസങ്ങളിലെ സര്‍വീസിനു ഗോ എയര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും ആഭ്യന്തര സര്‍വീസ് നടത്താന്‍ ഗോ എയര്‍ അപേക്ഷ നല്കിയിട്ടുണ്ട്. ദോഹ,മസ്ക്കറ്റ്,ദമാം എന്നിവിടങ്ങളിലേക്കുളള ഇവരുടെ രാജ്യന്തര സര്‍വീസും ഉടന്‍ ഉണ്ടാകും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും.മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്‍റെ വിമാനമാണ് ഇന്നു സര്‍വീസ് തുടങ്ങുന്നത്. ജിദ്ദയിൽ നിന്നും പുലർച്ചെ മൂന്നു മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂരിലെത്തും. ഉച്ചക്ക് 1.10നു കരിപ്പൂരിൽ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40നു ജിദ്ദയിലെത്തും. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങൾ നൽകുന്ന എയർ ബസ് എ 330-300 ഇനത്തിൽപെട്ട വിമാനമാണ് സർവീസിനുള്ളത്.ആഴ്ചയിൽ ഏഴ് സർവീസുകൾ വീതമാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാല് സർവീസുകൾ ജിദ്ദയിൽ നിന്നും മൂന്നെണ്ണം റിയാദിൽ നിന്നുമാണ്. റിയാദിൽ നിന്നുള്ള സർവീസ് വെള്ളിഴാഴ്ച ആരംഭിക്കും. നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് സർവീസ് നിറുത്തിവെച്ച വലിയ വിമാനങ്ങൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പറന്നുയരാൻ അനുവാദം ലഭിച്ചത്. അതുകൊണ്ടു തന്നെ സൗദിയിൽ നിന്നുള്ള ആദ്യ വിമാനത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി
ശബരിമല:ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി.പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് സമാധാനപരമായ ദര്‍ശനവും വാഹനങ്ങളുടെ സുഗഗമമായ സഞ്ചാരവും ഉറപ്പുവരുത്തും. ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിനെത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമില്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജഹർജി;ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു
കൊച്ചി:ശബരിമല വിഷയത്തിൽ ദുരുദ്ദേശപരമായി ഹർജി നൽകിയതിന് ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു.ഹരജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന ശോഭയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ശബരിമല പ്രശ്നം കോടതിയിൽ ഉന്നയിച്ചത്.ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു.ശബരിമല വിഷയത്തില്‍ പൊലീസുകാരുടെ വീഴ്ചക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.വികൃതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ശോഭ സുരേന്ദ്രൻ ഹർജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും താക്കീത് നൽകി. ശോഭാസുരേന്ദ്രനെതിരായുള്ള നടപടി എല്ലാവർക്കും പാഠമായിരിക്കണമെന്ന് പറഞ്ഞ കോടതി പിഴയായി ഈടാക്കുന്ന തുക ലീഗൽ സർവീസസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും ഉത്തരവിട്ടു.എന്നാല്‍ പിഴ ഒടുക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ബ്രോയ്‌ലർ ചിക്കനിൽ കുത്തിവയ്ക്കുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും
ന്യൂഡൽഹി:ബ്രോയ്‌ലർ ചിക്കനിൽ കുത്തിവയ്ക്കുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും.കോഴിയില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബയോട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാമേഴ്‌സ് വെല്‍ഫെയര്‍, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളില്‍ ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് തീരുമാനം ഉടനെ സര്‍ക്കാര്‍ നടപ്പാക്കിയേക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി.കിയാൽ എംഡി വി.തുളസീദാസ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.രാവിലെയും വൈകിട്ടുമാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് നടത്തുക.വിമാനത്താവളത്തിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് കെഎസ്ആർടിസി ജന്റം ബസിന്റെ സർവീസ് തുടങ്ങിയിരിക്കുന്നത്.രാവിലെ 8.30 ന് കണ്ണൂരിൽ നിന്നും മട്ടന്നൂർ ബസ് സ്റ്റാൻഡ് വഴി വിമാനത്താവളത്തിലേക്ക് സർവീസ് നടത്തും.ശേഷം പത്തുമണിക്ക് വിമാനത്താവളത്തിൽ നിന്നും തലശ്ശേരിയിലേക്ക് പോകും.വൈകുന്നേരം 4.15 ന് ഇരിട്ടിയിൽ നിന്നും വിമാനത്താവളത്തിലെത്തുന്ന ബസ് 5.20 ന് കണ്ണൂരിലേക്ക് തിരിച്ച് സർവീസ് നടത്തും.വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ എ.സി ബസുകൾ ഉൾപ്പെടെ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
സഭാനടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സ്പീക്കറുടെ അഭ്യര്‍ത്ഥനയെ മാനിച്ച് നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. ശബരിമല വിഷയവുമായുള്ള പ്രതിധേത്തെത്തുടര്‍ന്ന് നാ ലു ദിവസമായ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയായിരുന്നു. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറായില്ലെങ്കില്‍ രാപ്പകല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പ്രതിപക്ഷം അറിയിച്ചു.ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ വീണ്ടും നീട്ടാനുള്ള സാധ്യത തേടി കളക്ടര്‍ എഡിഎമ്മിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരം നടത്താൻ തീരുമാനിച്ചത്. കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് രാപ്പകല്‍ സമരം ആരംഭിക്കുന്നത്. ബെന്നി ബഹനാന്‍ ഇന്ന് രാവിലെ സമരം ഉദ്ഘാടനം ചെയ്യും.ശബരിമല പ്രശ്‌നത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.
കണ്ണൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ വെച്ച് കൂട്ടബലാസംഗത്തിനിരയാക്കിയതായി പരാതി
കണ്ണൂർ:കണ്ണൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ വെച്ച് കൂട്ടബലാസംഗത്തിനിരയാക്കിയതായി പരാതി.കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തു വന്നത്.തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സത്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു ശേഷമാണ് പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയത്.
കാസർകോഡ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കാസര്‍ഗോഡ് : ബൈക്കും ബസും കൂട്ടിഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു.ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും എടയാട്ട് സ്വദേശിയുമായ ജന്‍ഫിഷാന്‍ ആണ് മരിച്ചത്.കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. രാവിലെ ട്യൂഷന് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു.