കണ്ണൂർ:ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കമാവും.ഈ സെക്ടറില്‍ ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ദിവസങ്ങളിലായി നാല് സർവീസുകളാണ് ഉണ്ടാവുക.ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) ഇന്നു രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം.ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുന്നത്.
പത്തനംതിട്ട ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു.ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തമിഴ്‌നാട് അരയനെല്ലൂരില്‍ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍ വളവില്‍ നിയന്ത്രണം വിട്ട ബസ് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്;രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്; തെലങ്കാനയില്‍ ടിആര്‍എസ്;മിസോറാമില്‍ എംഎന്‍എഫ്
ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുബോൾ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു.മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 105 ലും ബിഎസ്പി 4 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
രാജസ്ഥാനിലും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇവിടെയും കോണ്‍ഗ്രസ് അധികാരമുറപ്പിച്ച് മുന്നേറുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 102 ലും ബിജെപി 69 ലും സിപിഐഎം രണ്ടിലും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ലും മുന്നിലാണ്.
ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്ത പരാജയമാണ് ബിജെപി നേരിടുന്നത്.ആകെ 90 സീറ്റില്‍ 62 ലും കോണ്‍ഗ്രസ് മുന്നിലാണ്. 13 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ 9 ടത്ത് ലീഡ് ചെയ്യുന്നു.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 86ഉം കോണ്‍ഗ്രസിന് 21ഉം സീറ്റാണ് ലഭിച്ചിരിക്കുന്നത്.മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി.ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും.
കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി-സിപിഎം സംഘർഷം;രണ്ടുപേർക്ക് വെട്ടേറ്റു
കോഴിക്കോട്:പേരാമ്പ്രയിൽ ബിജെപി-സിപിഎം സംഘർഷം രൂക്ഷം.ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ് വെട്ടേറ്റത്.ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുനെന്ന് പോലീസ് പറയുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞമാസം പതിനെട്ടാം തീയ്യതി ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയും സമാധാനയോഗം നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അക്രമം ഉണ്ടായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡനം;കണ്ണൂർ അഴീക്കോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ
കണ്ണൂർ:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ. അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍ (22),കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് (20) എന്നിവരെയാണ് കണ്ണപുരം എസ് ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിനോദും അര്‍ജുനും പ്രണയം നടിച്ച് വൻകുളത്ത്‌വയലിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്
തളിപ്പറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു
തളിപ്പറമ്പ്:തളിപ്പറമ്പ് ചിറവക്കിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു.തളിപ്പറമ്പ് മന്നയിലെ ഇന്ത്യന്‍ ഐടിസി ഡയരക്ടര്‍ പട്ടുവം കുന്നരുവിലെ വണ്ടിച്ചാല്‍ ഹൗസില്‍ എം.പി.ഗിരീഷ്(40)ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴുമണിയോടുകൂടി ദേശീയപാതയില്‍ ചിറവക്ക് വളവില്‍ യൂസ്ഡ് കാര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം നടന്നത്. തളിപ്പറമ്പില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പറശിനി ബസ് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഗിരീഷ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ആദ്യം തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് നില ഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.രാഘവന്‍-ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ. മക്കള്‍: അംഗിത്, ആരാധ്യ.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി
കണ്ണൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി ലഭിച്ചു.മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.അഞ്ച് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് ഗോ എയര്‍ അനുമതി തേടിയത്.എന്നാൽമൂന്ന് രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഈ മാസവും അടുത്ത മാസവുമായി സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേരളം ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിലിറക്കി
തിരുവനന്തപുരം:കേരള പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വിപണിയിലിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക്ക് വാഹന സഹായ ശില്പശാല ഉൽഘാടനം ചെയ്തു.വൈദ്യുത വാഹന സംബന്ധമായ ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് ശില്പശാല ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നയം നടപ്പാക്കുമ്പോൾ ലോകത്തിലെ വൈദ്യുതവാഹന രംഗത്ത് മികച്ച മത്സരക്ഷമത കാഴ്ചവയ്ക്കാൻ കേരളത്തിന് ഇത് സഹായകരമാകും.ഈ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ലോകനിലവാരത്തിലുള്ള പരിശീലനവും നൈപുണ്യ വികസനവും ലക്ഷ്യമാക്കി മികവിന്റെ കേന്ദ്രം ഒരുങ്ങുന്നത്. കെഎസ്ആർടിസിയും ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.കൂടാതെ വൈദ്യുതകാറുകളും ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.മലിനീകരണം കുറയ്ക്കാനും ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും.വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജ് പോയിന്റുകളും സ്ഥാപിക്കും.
വൈദ്യുത വാഹനനയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ സ്റ്റിയറിങ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ അജണ്ടയാണ്.കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടി ഭാഗമാണ്.ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സാമ്പത്തികലാഭമുള്ളതുമായ വൈദ്യുത വാഹനനയത്തിലേക്ക് മാറുന്നത്.സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ കരട് തയ്യാറാക്കിയത്.ഇത്തരം ശില്പശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കൂടി നയത്തിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളാ ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻ.ഡി.എസ് എക്കോ മോട്ടോഴ്സിന്റെയും ഇ-സ്‌കൂട്ടറിന്റെയും ലോഞ്ചിങ്ങും ശിൽപ്പശാലയിൽ നടന്നു.
മിസോറാമില്‍ എംഎന്‍എഫ് മുന്നേറ്റം
ഷില്ലോങ്:മിസോറാമില്‍ എംഎന്‍എഫ് മുന്നേറ്റം.22 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി എംഎൻഎഫ് അധികാരത്തിലേക്ക് മുന്നേറുകയാണ്.കോണ്‍ഗ്രസ് 11 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. മൂന്നിടങ്ങളിലും മറ്റുള്ളവരും മുന്നിലാണ്. 40 സീറ്റുകളിലേക്കാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടന്നത്.എംഎന്‍എഫ് സംഖ്യം അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന ബിജെപി സ്വപ്‌നം സഫലമാകും. സംസ്ഥാനത്ത് ഇതുവരെ സാനിധ്യം അറിയിക്കാതിരുന്ന ബിജെപിയ്ക്ക് എംഎന്‍ഫിന്‍റെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. ഭരണവിരുദ്ധവികാരവും പാര്‍ട്ടിക്കളുള്ളിലെ പ്രശ്നങ്ങളും കോൺഗ്രസിന് തിരിച്ചടിയാകുന്നു.
തെലങ്കാനയിൽ ടിആർഎസിന് വൻ മുന്നേറ്റം
തെലങ്കാന:കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയില്‍ ടിആർഎസ് വൻ മുന്നേറ്റം നടത്തുന്നു. ടി ആര്‍ എസ് 66 സീറ്റില്‍ ലീഡ് ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് 12 സീറ്റിലെ ലീഡിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി 2 റ്റിലും മറ്റുള്ളവര്‍ 10 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ടിആര്‍എസിന് തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു.അതേസമയം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സ്വന്തം മണ്ഡലത്തില്‍ പിന്നിട്ട് നില്‍ക്കുകയാണ്.