തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാര്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, കേര കിംഗ് കോക്കനട്ട് ഓയില്‍ തുടങ്ങി നിരോധിച്ചത് മുഴുവന്‍ സ്വകാര്യ കമ്ബനി ഉല്പന്നങ്ങളാണ്.നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു.കഴിഞ്ഞ ജൂണ്‍ 30ന് 51 ബ്രാന്‍ഡുകള്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു.എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം, ല്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍,അമൃതശ്രീ, ആര്‍.എം.എസ്. സംസ്‌കൃതി, ബ്രില്‍ കോക്കനട്ട് ഓയില്‍, കേരള ബീ & ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്, കേര കിങ്, എബിസി ഗോള്‍ഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര പ്രൗഡി കോക്കനട്ട് ഓയില്‍, കേര പ്രിയം കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ഡ്രോപ്സ് കോക്കനട്ട് ഓയില്‍, കൈരളി ഡ്രോപ്സ് ലൈവ് ഹെല്‍ത്തി ആന്‍ഡ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍, കേരള കുക്ക് കോക്കനട്ട് ഓയില്‍, കേര ഹിര കോക്കനട്ട് ഓയില്‍, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍, കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, കേര സുലഭ കോക്കനട്ട് ഓയില്‍, കേര ഫാം കോക്കനട്ട് ഓയില്‍, കേര ഫ്ളോ കോക്കനട്ട് ഓയില്‍, കല്‍പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്, കേര ശബരി, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയില്‍, കേര ക്യൂണ്‍, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്ക്, എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കോക്കോ ഗ്രീന്‍, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍,കോക്കോബാര്‍ കോക്കനട്ട് ഓയില്‍, എന്‍എംഎസ് കോക്കോബാര്‍, സില്‍വര്‍ ഫ്ളോ കോക്കനട്ട്, കേര സ്പൈസ് കോക്കനട്ട് ഓയില്‍, വി എം ടി. കോക്കനട്ട് ഓയില്‍, കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍,കേര ശുദ്ധം, കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്ക്, ഫ്രഷസ് പ്യൂര്‍, കേര നട്ട്സ്, കേര ഫ്രഷ് കോക്കനട്ട് ഓയില്‍,ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാര്‍ നാടന്‍, കേര സമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റ്യാടി, ഫേമസ് കുറ്റ്യാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിങ്, സുപ്രീംസ് സൂര്യ, സ്പെഷ്യല്‍ ഈസി കുക്ക്, കേര ലാന്റ് എന്നീ ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.
കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ.ഡല്‍ഹിയിലെ സീമാപുരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍ വെച്ച് ആണ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, ഭാര്യ സരിതകുമാരി എന്നിവരെ ആക്രമിച്ച ശേഷം കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നത്.കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭ്യമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതും പ്രതിയെ പിടികൂടിയതും.
കേരളബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി
കൊച്ചി:കേരളബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി.സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാനേജ്‌മെന്റ് നീക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇതും ജെയിംസിന് തിരിച്ചടിയാവുകയായിരുന്നു. ഇതേസമയം പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു. ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്.
മുംബൈയിൽ ആശുപത്രിയിൽ തീപിടുത്തം;എട്ടുപേർ മരിച്ചു
മുംബൈ: മുംബൈ അന്ധേരിയിലെ ഇഎസ്.ഐ.സിയുടെ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) ചുമതലയില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ എട്ടുപേർ മരിച്ചു.ആറുപേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. രണ്ടു പേര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു.വൈകുന്നേരം നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 10 അഗ്നിശമന യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആശുപത്രി കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ദുരന്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. 150 ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.ഇവരെ സമീപത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റി.
ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമല്ല;ഭേദഗതിക്ക് കേന്ദ്രം അംഗീകാരം നൽകി
ന്യൂഡൽഹി:ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ഇനി മുതൽ ആധാര്‍ നിര്‍ബന്ധമല്ല.ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി. സെപ്റ്റംബര്‍ 26ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.പുതിയ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ആധാര്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് എടുക്കുമ്ബോള്‍ കെ വൈ സി ഓപ്ഷനില്‍ ചേര്‍ക്കുന്നതിന് ആവശ്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്‍കിയാല്‍ മതിയാകും.നേരത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ സേവനം ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നുള്ള ആധാര്‍ നിയമത്തിലെ 57 ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 26ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ കെഎസ്ആർടിസിയിൽ കണ്ടക്റ്റർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയോഗിക്കണമെന്ന് ഹൈക്കോടതി. അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് താമസമെന്നും പുതിയ ജീവനക്കാര്‍ക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുക്കുന്നത്. 250 പേര്‍ക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നല്‍കിയെന്ന് കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു.എന്നാൽ പിരിച്ചുവിടപ്പെട്ട എം പാനൽ നൽകിയ ഹർജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കാൻ വൈകുന്നതിന്റെ പേരിൽ ഹൈക്കോടതി ഇന്നലെ കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ചിരുന്നു.അതേസമയം താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന് പിന്നാലെ 980 സര്‍വ്വീസുകള്‍ മുടങ്ങി. 10 മണി വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം മേഖലയില്‍ 367, എറണാകുളം- 403, കോഴിക്കോട്- 210 എന്നിങ്ങനെയാണ് കണക്ക്. പ്രതിസന്ധി പരിഹരിക്കുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടുമെന്നും അധികജോലിക്ക് അധികവേതനം നല്‍കുമെന്നും എംഡി അറിയിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി;ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിൽ
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി.ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് എത്തിയത്.ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് പരാതി നൽകിയത്. തീര്‍ത്ഥാടകരില്‍ നിന്ന് തെളിവെടുപ്പു നടത്താനായി സംഘം നിലയ്ക്കലേക്ക് തിരിച്ചു.ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും നേരത്തേ ശബരിമലയിലെത്തി പരിശോധന നടത്തിയിരുന്നു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ മൊഴി നൽകി
കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകി. ഇന്നലെ രാത്രി രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് നടിയുടെ ആവശ്യം.അധോലോക നായകൻ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി ഫോണിൽ വിളിച്ചിരുന്നുവെന്നാണ് നടി പൊലീസിന് നൽകിയ മൊഴി.തന്റെ ഭർത്താവ് ജയിലിലാണ്. തനിക്ക് തുടർച്ചയായി നിരവധി നമ്പറുകളിൽ നിന്നും ഫോൺ വിളികൾ വരുന്നുണ്ട്. 25 കോടി ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. വെടിവെപ്പ് കേസിൽ മുംബെ അധോലോകത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു.നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം.നടിയുടെ ഉടമസ്ഥതയിലുള്ള ‘ദി നെയിൽ ആർടിസ്റ്ററി’ എന്ന സ്ഥാപനത്തിന് നേരെയാണ് ശനിയാഴ്ച ഉച്ചയോടെ വെടിവെപ്പുണ്ടായത്.ബൈക്കിലെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയിലേക്ക് കയറുന്ന പടിയുടെ സമീപമെത്തി ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നു.ശബ്ദംകേട്ട് ഓടിയെത്തിയ സെക്യൂരിറ്റിക്കാരന് നേരെ സംഘത്തിലൊരാൾ മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലുള്ള ഭീഷണിക്കത്ത് വലിച്ചെറിഞ്ഞു.തുടർന്ന് സെക്യൂരിറ്റിക്കാരന് നേരെ തോക്ക് ചൂണ്ടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
എം പാനൽ കണ്ടക്റ്റർമാരെ പിരിച്ചുവിടൽ; സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങി
തിരുവനന്തപുരം: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി ഇന്നലെ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയി.രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും.മലബാർ മേഖലയിലെ സർവീസുകളെയും പിരിച്ചു വിദാൽ സാരമായി ബാധിച്ചിട്ടുണ്ട്.വയനാട്ടില്‍ ഒട്ടേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട്ടിലെ എം പാനല്‍ കണ്ടക്ടര്‍മാരില്‍ 281 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി.കാസര്‍ഗോടും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടിക്ക് സെക്സ് റാക്കറ്റുമായും ബന്ധം
കൊച്ചി:കൊച്ചിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടിക്ക് സെക്സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് പോലീസ്.തിരുവനന്തപുരം തുമ്ബ ആറാട്ടുവഴി പുതുവല്‍ അശ്വതി ബാബുവാണ് കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി അറസ്റ്റിലായത്.ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016ല്‍ ദുബായിലും ഇവര്‍ പിടിയിലായിരുന്നു.നടി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.വില്പനയെക്കാൾ ഉപരി സ്വന്തം ആവശ്യത്തിനായാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്നും ഇതിനുള്ള പണം ഇവർ കണ്ടെത്തുന്നത് അനാശാസ്യത്തിലൂടെയാണെന്നും പോലീസ് വ്യക്തമാക്കി.സിനിമ-സീരിയല്‍ രംഗത്ത് ചെറിയരീതിയില്‍ ചുവടറുപ്പിച്ച അശ്വതി ബാബു തൃക്കാക്കരയിലെ ഫ്ളാറ്റില്‍ അതീവരഹസ്യമായാണ് മയക്കുമരുന്ന് വില്‍പനയും പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ സീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്‌സ് ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.നടിയുടെ ഡ്രൈവറായ ബിനോയിയാണ് ബെംഗളൂരുവിൽനിന്നും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്.ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.