News Desk

കണ്ണൂരിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ എറണാകുളം സ്വദേശി പിടിയിൽ

keralanews ernakulam native arrested in the case of killing youth in kannur

( ശ്രീഗുരുവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ)

കണ്ണൂർ:പയ്യാമ്പലത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ എറണാകുളം സ്വദേശി പിടിയിൽ.എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പിലെ ശ്രീഗുരു (33) അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.ചാലാട് ഊരത്താന്‍കണ്ടിയിലെ ഷൈജു (42) തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്.ഇക്കഴിഞ്ഞ 13ന് പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ തലയ്ക്കടിയേറ്റ് അവശനിലയില്‍ കാണുന്നത്. തുടര്‍ന്ന് അഗ്‌നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു.14 വര്‍ഷമായി പള്ളിയാംമൂലയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലംനോക്കി നടത്തിവരികയായിരുന്നു അറസ്റ്റിലായ ശ്രീഗുരു. 12ന് രാത്രി ശ്രീഗുരുവും ഷൈജുവും ഉള്‍പ്പെടെയുള്ള ആറംഗസംഘം മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഷൈജു ഒഴികെ മറ്റുള്ളവര്‍ പോവുകയും ചെയ്തു. ഇതിനിടയില്‍ ശ്രീഗുരു പ്രകൃതിവിരുദ്ധ ബന്ധത്തിന്  ഷൈജുവിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെ ചെറുത്ത ഷൈജുവിനെ കല്ലിന് തലയ്ക്കടിക്കുകയായിരുന്നു. ഷൈജു ബോധംകെട്ടതിനെ തുടര്‍ന്ന് ശ്രീഗുരു കോയന്പത്തൂരിലേക്ക് കടന്നുകളയുകയും ചെയ്തു. അന്വേഷണം തുടരുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് വീണ്ടും ഇയാള്‍ തിരികെ കണ്ണൂരിലെത്തുകയും ഷൈജു മരിച്ചുവെന്ന് അറിയുകയും ചെയ്തു.ഇതറിഞ്ഞ പോലീസ് ശ്രീഗുരുവിനെ പിന്തുടര്‍ന്നെങ്കിലും ഇയാള്‍ വീണ്ടും കോയമ്പത്തൂരിലേക്ക് കടന്നുകളയുകയായിരുന്നു. കോയമ്പത്തൂരില്‍വച്ച് ഇന്നലെ രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്. സവിത തിയേറ്ററിനു സമീപം ഒരാളെ തലയ്ക്കടിച്ച സംഭവം ഉള്‍പ്പെടെ നിരവധി കളവുകേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ശ്രീഗുരുവെന്ന് പോലീസ് പറഞ്ഞു.

നേപ്പാളില്‍ പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം

keralanews 21 people including students were killed when the bus fell into the gorge in nepal

കാഠ്‌മണ്ഡു:നേപ്പാളില്‍ പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം.കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് മരിച്ചത്. ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി നഗരത്തിലേക്കുള്ള യാത്രാമധ്യേ തുള്‍സിപൂരില്‍ വച്ചാണ് അപകടം നടന്നത്.1640 അടി താഴ്‌ചയുള്ള കൊക്കയിലേയ്ക്ക് ബസ് മറിയുകയായിരുന്നു.20 പേര്‍ക്ക് പരിക്കേറ്റു.നേപ്പാളിലെ കൃഷ്‌ണ സെന്‍ലുക്ക് പോളിടെക്‌നിക്കിലെ ബോട്ടണി വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

ശബരിമല ദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി യുവതികളടങ്ങുന്ന 45 അംഗ സംഘം നാളെയെത്തും

keralanews 45 including young ladies will come to visit sabarimala tomorrow

ചെന്നൈ:ശബരിമല ദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും യുവതികളടങ്ങുന്ന 45 അംഗ സംഘം നാളെയെത്തും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം കേരളത്തിലേയ്ക്ക് യാത്ര തിരിക്കുന്നത്.പല സംസ്ഥാനങ്ങളില്‍ നിന്നും യാത്ര തിരിച്ചിരിക്കുന്ന സ്ത്രീകള്‍ കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച്‌ പമ്ബയിലേക്ക് പോകുമെന്നാണ് സൂചന.തമിഴ്‌നാട്ടില്‍ നിന്ന് പതിനൊന്നു പേരുടെ സംഘമാണ് എത്തുന്നത്. ഇതില്‍ ഒൻപത് പേര്‍ ചെന്നൈയില്‍ നിന്നും രണ്ട് പേര്‍ മധുരയില്‍ നിന്നുമാണ് എത്തുന്നത്. മധുരയില്‍ നിന്നെത്തുന്ന രണ്ട് പേരും യുവതികളാണ്. ഇവര്‍ ഇന്ന് വെകിട്ടോടെ ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. അതേസമയം ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞായറാഴ്ച  രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പോലീസ് സുരക്ഷയില്‍ ശബരിലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു.ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അയച്ച ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ഉറപ്പിലാണ് യാത്ര തിരിക്കുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

സെക്രെട്ടെറിയറ്റിന് മുൻപിൽ സമരം നടത്തുകയായിരുന്ന സനൽ കുമാറിന്റെ ഭാര്യയെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി

keralanews sanal kumars wife shited to hospital due to health problems

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.സനല്‍ കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം നടപ്പിലാക്കാത്തതോടെയാണ് വിജിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്‍റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച്‌ സര്‍ക്കാരിന് നല്‍കിയിരുന്നു.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിജിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാഞ്ഞതോടെ ന്ത്രി എം എം മണിയെ വിജി ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. എന്നാല്‍ തോന്ന്യാവസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ നിലപാട്.സനല്‍ ഇല്ലാതായതോടെ തങ്ങള്‍ താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നും ജീവിക്കാന്‍ മാര്‍ഗമില്ലെന്നും വിജി വ്യക്തമാക്കിയിരുന്നു.നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കു തര്‍ക്കത്തിനിടെ സനല്‍കുമാറിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

രാഹുൽ ഈശ്വറിന് ജാമ്യം

keralanews rahul eeswar got bail

കൊച്ചി: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു മാസം പമ്ബയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്.രണ്ടു മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണു രാഹുലിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. പമ്ബ പൊലീസില്‍ ഒപ്പിടാനെത്തിയ രാഹുലിനെ മൂന്നു തവണ നിലയ്ക്കല്‍ പൊലീസ് തടഞ്ഞിരുന്നു. പിന്നീടു പൊലീസിന്‍റെ നിര്‍ദേശ പ്രകാരം പത്തനംതിട്ടയിലാണ് ഒപ്പിട്ടിരുന്നത്. ഡിസംബര്‍ 8 ശനിയാഴ്ച ഒപ്പിട്ടിരുന്നില്ല. ഇതാണു ജാമ്യം റദ്ദാക്കാനിടയാക്കിയത്.

വയനാട്ടിൽ റിസോട്ട് നടത്തിപ്പുകാരൻ കുത്തേറ്റു മരിച്ചു

keralanews resort owner stabbed to death in waynad

കൽപ്പറ്റ:വയനാട്ടിൽ റിസോട്ട് നടത്തിപ്പുകാരൻ കുത്തേറ്റു മരിച്ചു.പുളിയാര്‍ മലയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനായ വിന്‍സണ്‍ സാമുവലിനെ (52)യാണ് റിസോട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പുളിയാര്‍മലയിലെ മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിങ് വുഡ്സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് ചോരയിൽ കുളിച്ച നിലയിൽ കസേരയില്‍ കുത്തേറ്റ് ഇരിക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. റിസോര്‍ട്ടിലെ ജീവനക്കാരില്‍ ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു സ്ത്രിയും പുരുഷനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്ന സൂചന.ഇതനുസരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.വയനാടിന്റെ ടൂറിസം രംഗത്ത് സജീവമായിരുന്ന വിൻസൻ സുല്‍ത്താന്‍ബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമ കൂടിയാണ്. വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് അദ്ദേഹം. കല്‍പ്പറ്റ സ്വദേശി ഡോ.രാജുവിന്റ ഉടമസ്ഥതയിലുള്ള വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ട് ഒരാഴ്ച ഒരാഴ്ച മുൻപാണ് വിൻസൻ പാട്ടത്തിനെടുത്തത്.

പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു

keralanews ksrtc employee was injured in chakkupalam near pamba

പമ്പ:പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു.പമ്പ  സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്‌ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്.പരിക്ക് ഗുരുതരമല്ല.ഇയാള്‍ ആദിവാസിയാണെന്നു സംശയിക്കുന്നു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസില്‍ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട് ഭുവനചന്ദ്രന്‍ ചോദിച്ചിരുന്നു. ചാക്കുപാലത്ത് ഇറങ്ങിയപ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രന്‍ പറയുന്നത്.പമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ കം​പ്യൂ​ട്ട​റു​ക​ളും ഇ​നി മുതല്‍ സര്‍ക്കാര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

keralanews all computers in the country are under govt observation

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍. കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് മുതലായ പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കിയത്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും അധികാരമുണ്ട്‌.നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷം മാത്രമേ അന്വേഷണ എജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിച്ചിരുന്നുള്ളൂ. പുതിയ ഉത്തരവോടെ ഇതിന് മാറ്റം വന്നിട്ടുണ്ട്. അതേസമയം, കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

keralanews public sector bank employees will strike across the country today

ന്യൂഡല്‍ഹി:ശമ്പളവര്‍ധന ആവശ്യപ്പെട്ടും പൊതുമേഖല ബാങ്കുകളുടെ ലയനത്തെ എതിര്‍ത്തും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും.26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ 26 വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും.ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷന്റെ ഇരുപത്തിയൊന്നാം തീയതിയിൽ സമരത്തോട് കൂടിയാണ് ബാങ്ക് അവധി ആരംഭിക്കുക.അത് കഴിഞ്ഞുള്ള ശനിയാഴ്ച രണ്ടാം ശനിയാഴ്ചയാണ്.ഞായറാഴ്ച അവധികഴിഞ്ഞ് പിന്നീട് തിങ്കളാഴ്ച ഒരു ദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.ചൊവ്വാഴ്ച ക്രിസ്തുമസ് അവധി.അത് കഴിഞ്ഞ വീണ്ടും ബാങ്ക് പണിമുടക്ക്.ബാങ്ക് ഓഫ് ബറോഡയിൽ,ദേന ബാങ്ക്,വിജയ ബാങ്ക് ലയനത്തിനെതിരെയാണ് 26 ലെ പണിമുടക്ക്.

ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം;മലബാറിലെ പമ്പുകളിൽ ഇന്ധനക്ഷാമം

keralanews strike in farook ioc college fuel shortage in pumps in malabar area

കോഴിക്കോട്: ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മലബാർ മേഖലയിലെ പമ്പുകളിൽ ഇന്ധന ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.മാനേജ്‌മെന്റ് അയയാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ തീരുമാനമായി. മാനേജ്‌മെന്റിന്റെ നിലപാട് നിഷേധാത്മക രീതിയിലുള്ളതാണെന്ന് ജീവനക്കാര്‍ പറയുന്നു. സമരം സക്തമാക്കുന്നതിനു പുറമെ ഹിന്ദു സ്ഥാന്‍ പെട്രോളിയം അടക്കമുള്ള മറ്റു പൊതുമേഖലാ എണ്ണക്കമ്ബനികളിലെ ടാങ്കര്‍ ലോറി ജീവനക്കാരുടേയും പിന്തുണ തേടിയിട്ടുണ്ട്.