തിരുവനന്തപുരം:കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുത്തവർക്കെതിരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഇന്ന് ദേശ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു.കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറും .ആറ് പേര്‍ക്ക് ആണ് ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ കല്ലേറില്‍ പരിക്കേറ്റത്.സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും
കോഴിക്കോട്:ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുക എന്ന ലഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും.പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കും.ശുദ്ധമായ മാംസോല്‍പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉല്‍പാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരെപ്പടുത്തുക, കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്മന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, കേരള ചിക്കന്‍ പദ്ധതി ഡയറക്ടര്‍. ഡോ. നൗഷാദ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചുവര്‍ഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ബ്രീഡര്‍ ഫാമുകള്‍ 6,000 വളര്‍ത്തുഫാമുകള്‍, 2,000 കടകള്‍ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്കു നല്‍കുമ്ബോള്‍ കമ്ബോളവില താഴുമ്ബോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും.കര്‍ഷകര്‍ക്ക് കിലോക്ക് 11രൂപ മുതല്‍ വളര്‍ത്തുകൂലി ലഭ്യമാക്കും.
കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു
തിരുവനന്തപുരം:കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു.ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിന്റെയും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ബാങ്ക് ചെയര്‍മാനും യൂണിയന്‍ പ്രതിനിധികളുമായി രാവിലെ മുതല്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചത്.ഡിസംബര്‍ 17 മുതലാണ് സംസ്ഥാന വ്യാപകമായി ഗ്രാമീൺ ബാങ്ക് സമരം ആരംഭിച്ചത്. ബാങ്കില്‍ ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്.ഗ്രാമീണ ബാങ്കിന്റെ 410 ശാഖകളില്‍ പ്യൂണ്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റിജീണല്‍ ഓഫീസുകളുമുള്ള ബാങ്കില്‍ ഇപ്പോള്‍ കേവലം 257 സ്ഥിരം പ്യൂണ്‍മാര്‍ മാത്രമേ നിലവിലുള്ളു.ഒത്തുതീര്‍പ്പ് പ്രകാരം 2016 ല്‍ കണ്ടെത്തിയിരുന്ന 329 വേക്കന്‍സി പുനരവലോകനത്തിന് വിധേയമാക്കും.3 മാസത്തിനകം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം തേടി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 11 മുതല്‍ മലപ്പുറത്തെ ബാങ്ക് ഹെഡ്‌ഓഫീസില്‍ നടന്നുവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരവും ഇന്ന് പിന്‍വലിച്ചു.കെ പ്രകാശന്‍, കെ കെ രജിത മോള്‍, കെ ജി മദനന്‍, എന്‍ സനില്‍ ബാബു എന്നിവരാണ് നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നത്.10 ദിവസമായി ബാങ്കില്‍ നടന്നുവന്നിരുന്ന പണിമുടക്കുമൂലം ബാങ്കിടപാടുകള്‍ സ്തംഭിച്ചിരുന്നു.
കാസർകോട്ട് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹങ്ങൾക്ക് നേരെ കല്ലേറ്
കാസർകോഡ്:കാസർകോട്ട് വിവിധയിടങ്ങളിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹങ്ങൾക്ക് നേരെ കല്ലേറ്.കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ അയ്യപ്പ ജ്യോതിക്ക് പോയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട് മാവുങ്കാലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.പയ്യന്നൂര്‍ കണ്ടോത്തും വാഹനത്തിനു നേരേ ആക്രമണം ഉണ്ടായി. കരിവെള്ളൂരില്‍ വച്ചും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി തെളിക്കല്‍ സംഘടിപ്പിച്ചത്.മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു.
സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ;മൂന്നുപേർക്ക് സസ്‌പെൻഷൻ
ചെന്നൈ:സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ.തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍വച്ച് എച്ച്‌ഐവി ബാധിച്ച യുവാവിന്‍റെ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവില്‍ എച്ഐ.വിബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ അക്കാര്യം അറിയിച്ചിരുന്നില്ല. ഇതിനാല്‍ യുവാവ് രക്തദാനം ചെയ്യുന്നത് തുടരുകയായിരുന്നു.കഴിഞ്ഞ മാസം യുവാവ് ബ്ലഡ് ബാങ്കില്‍ നല്‍കിയ രക്തമാണ് യുവതി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെ സസ്പെന്‍ഡ് ചെയ്തു.യുവതിയില്‍ എച്ച്‌ഐവി ബാധ സ്ഥരീകരിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധ ഏറ്റിട്ടുണ്ടോ എന്നത് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.
ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ അമ്മ തടസ്സം നിന്നു;മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി
ചെന്നൈ:ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ തടസ്സം നിന്ന അമ്മയെ മകൾ കുത്തിക്കൊലപ്പെടുത്തി.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതിയെ(50) മകളും ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ദേവിപ്രിയ(19)യാണ് കൊലപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിജയപ്പെട്ടിരുന്ന ദേവിപ്രിയയും വിവേകും തമ്മില്‍ ഇതുവരെ നേരില്‍ കണ്ടിരുന്നില്ല.ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.ദേവിപ്രിയയെ തിരുവള്ളൂരില്‍ നിന്ന് കൊണ്ടുവരാന്‍ വിവേക് തന്റെ രണ്ടുസുഹൃത്തുക്കളായ വിഘ്‌നേഷിനെയും സതീഷിനെയും കഴിഞ്ഞദിവസം അയച്ചിരുന്നു. ഇവരോടൊപ്പം ബാഗുമായി വീട് വിട്ടിറങ്ങാന്‍നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭാനുപ്രിയ തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ മകളെ പോലീസ് അറസ്റ്റ് ചെയ്തു.
ശബരിമല ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ബിന്ദുവും കനകദുർഗയും നിരാഹാര സമരം അവസാനിപ്പിച്ചു
കോട്ടയം:ശബരിമല ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവും കനകദുർഗയും നിരാഹാര സമരം അവസാനിപ്പിച്ചു.ആശുപത്രി വിറ്റാൽ നേരെ ശബരിമലയ്ക്ക് പോകില്ല.മറ്റൊരു ദിവസം ദർശനം നടത്താൻ പോകുമെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ടുപേരും അറിയിച്ചു.പോലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ ഉച്ചയോടെയാണ് ഇവർ നിരാഹരസമരം ആരംഭിച്ചത്.തിങ്കളാഴ്ച ശബരിമല ദർശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിന് 700 മീറ്റർ അകലെ വരെ എത്തിയിരുന്നെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ പ്രതിഷേധക്കാർ വളഞ്ഞതോടെ ദർശനം നടത്താനാകാതെ ഇവർ മലയിറങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പോലീസ് ആദ്യം പമ്പ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സ്വർണ്ണക്കടത്ത് പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ സ്വർണ്ണക്കടത്ത് പിടികൂടി. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ നടന്ന ആദ്യ സ്വര്‍ണക്കടത്ത് ശ്രമം ഡിആര്‍ഐ ആണ് പിടികൂടിയത്.അബൂദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറിങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനുവില്‍ നിന്നാണ് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്.ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്‌ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.രണ്ടുകിലോ സ്വർണ്ണമാണ് പിടികൂടിയത്.കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളേയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.ചൊവ്വാഴ്ച്ച വൈകീട് 9 മണിയോടുകൂടിയാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്.
ഇന്ന് ദേശീയ ബാങ്ക് പണിമുടക്ക്;പത്ത് ലക്ഷത്തോളം ജീവനക്കാർ പണിമുടക്കുന്നു
മുംബൈ: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.പത്തുലക്ഷത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഈ നീക്കം ഇടപാടുകാര്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണ് യൂണിയനുകളുടെ നിലപാട്.9 യൂണിയനുകളില്‍ ഉള്‍പ്പെട്ട ജീവനക്കാരാണ് പണിമുടക്കുന്നത്. ഭീമമായ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലയന നീക്കം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.