News Desk

രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ആരോഗ്യ വിദഗ്ധര്‍;വൈറസ് വ്യാപനം അതിതീവ്രം; സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

keralanews health experts says covid third in the country virus spread is severe states to more restrictions

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ആരോഗ്യ വിദഗ്ധര്‍.ഒമിക്രോണ്‍ കൂടി എത്തിയതോടെ രാജ്യത്ത് വൈറസ് വ്യാപനം അതിതീവ്രമായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 90,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 325 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദിവസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറില്‍ ഇരട്ടിയിലധികം കേസുകള്‍ എന്നത് അതീവ ഗുരുതരമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.ഡൽഹിയിൽ പ്രതിദിന കേസുകൾ 10,000 കടന്നു. ഇതേതുടർന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം;ബേപ്പൂര്‍ സ്വദേശി പിടിയില്‍

keralanews attack against activist bindhu ammini beypore native arrested

കോഴിക്കോട്:ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ബേപ്പൂര്‍ സ്വദേശി പിടിയില്‍.വെള്ളയില്‍ മോഹൻദാസാണ് പിടിയിലായത്. അക്രമ കാരണം വ്യക്തമല്ല.ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യ ലഹരിയിലെത്തിയ ഒരാള്‍ ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.തന്നെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്.അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച്‌ തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്‌എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു

keralanews father and daughter killed when train hit them while crossing track

തിരൂർ: പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു.വട്ടത്താണി വലിയപാടത്താണ് സംഭവം.തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ (10) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച്‌ കടയിലേക്ക് പോകയാതായിരുന്നു അസീസ്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.സീസ് സംഭവ സ്ഥലത്തുവച്ചും, മകള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.

കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നൽകേണ്ടതില്ലെന്ന് ഭാരത് ബയോടെക്

keralanews bharat biotech says children receiving covaxin should not be given painkillers

മുംബൈ:കൊവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്.രാജ്യത്ത് കുട്ടികൾക്ക് വാക്‌സിനേഷൻ തുടങ്ങിയ വേളയിലാണ് കുത്തിവെയ്പ്പിന് പിന്നാലെ പാരസെറ്റമോൾ കഴിക്കുന്ന പ്രവണതയെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഭാരത് ബയോടെക്ക് അധികൃതർ പ്രതികരിച്ചു. കുട്ടികൾക്ക് കൊവാക്‌സിൻ നൽകിയതിന് ശേഷം പാരസെറ്റമോളിന്റെ 500 മില്ലി ഗ്രാം ടാബ്‌ലെറ്റ് മൂന്നെണ്ണം കഴിക്കാൻ പല വാക്‌സിനേഷൻ കേന്ദ്രങ്ങളും നിർദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.. എന്നാൽ കൊവാക്‌സിൻ എടുത്തതിന് ശേഷം പാരസെറ്റമോളോ ഏതെങ്കിലും വേദനസംഹാരികളോ കഴിക്കുന്ന രീതി ഭാരത് ബയോടെക്ക് ശുപാർശ ചെയ്യുകയില്ലെന്ന് അധികൃതർ അറിയിച്ചു.30,000 പേരിലാണ് കൊവാക്‌സിന്റെ ക്ലിനിക്കൽ പരിശോധന നടത്തിയത്. ഇതിൽ 10-20 ശതമാനം വ്യക്തികൾക്ക് മാത്രമായിരുന്നു പാർശ്വഫലങ്ങൾ. അവയിൽ ഭൂരിഭാഗവും തീവ്രമല്ലാത്ത പാർശ്വഫലങ്ങളാണ്. പരമാവധി രണ്ട് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്ന തരത്തിലുള്ളവ. ഇത്തരം പാർശ്വഫലങ്ങൾക്ക് മരുന്ന് കഴിക്കേണ്ടതില്ല. അഥവാ കൊവാക്‌സിനെടുത്തതിന് ശേഷം കാര്യമായ ശാരീരിക പ്രശ്‌നങ്ങൾ തോന്നുകയും പ്രതിവിധി ആവശ്യമാണെന്ന് വരികയുമാണെങ്കിൽ ഡോക്ടറെ കണ്ടതിന് ശേഷം അവർ നിർദേശിക്കുന്ന മരുന്ന് കഴിക്കാവുന്നതാണെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;29 മരണം;1813 പേർക്ക് രോഗമുക്തി

keralanews 4801 corona cases confirmed in the state today 9 deaths 1813 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 229 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,895 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4458 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 231 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1813 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 25, പത്തനംതിട്ട 125, ആലപ്പുഴ 67, കോട്ടയം 50, ഇടുക്കി 39, എറണാകുളം 323, തൃശൂർ 62, പാലക്കാട് 47, മലപ്പുറം 81, കോഴിക്കോട് 252, വയനാട് 61, കണ്ണൂർ 121, കാസർഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കോവിഡ് വ്യാപനം;തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണ്‍; സ്‌കൂളുകള്‍ അടച്ചു

keralanews covid spread complete lockdown in tamilnad on sundays schools closed

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.ചെന്നൈ കോര്‍പറേഷന്‍ മേഖലയില്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചു.സ്‌കൂളുകളും അടച്ചു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി.ഇതുകൂടാതെ കോളേജുകളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തി. ഇതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.അതിർത്തി ചെക്പോസ്റ്റുകളിലും തമിഴ്നാട് പരിശോധന ശക്തമാക്കിയിട്ടുണ്ട്.രണ്ടു ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനകമെടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കി. ഇവയില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനാവില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.കഴിഞ്ഞ ഒക്ടോബറില്‍ പരിശോധന പൂര്‍ണമായും അവസാനിപ്പിച്ച തമിഴ്‌നാട് ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റി വാഹനങ്ങള്‍ക്ക് കടന്ന് പോകാനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ ദേശീയപാതയില്‍ ബാരിക്കേഡുകള്‍ പുനസ്ഥാപിച്ച്‌ പരിശോധനക്കായി വാഹനങ്ങള്‍ സര്‍വീസ് റോഡുവഴി തിരിച്ച്‌ വിട്ടുതുടങ്ങി.

കോവിഡ് ബാധിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി

keralanews central government revised the guidelines for covid patients in home isolation

ന്യൂഡൽഹി: കോവിഡ് ബാധിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി.ചെറിയ ലക്ഷണങ്ങളോടു കൂടിയതോ ലക്ഷണങ്ങള്‍ തീരെ ഇല്ലാത്തതോ ആയ കോവിഡ് രോഗികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്നത്. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. പുതുക്കിയ മാര്‍ഗ്ഗരേഖ പ്രകാരം 7 ദിവസത്തെ നിരീക്ഷണത്തിനു ശേഷം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കില്‍ വീണ്ടും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. നിരീക്ഷണത്തില്‍ കഴിയുന്ന കാലയളവില്‍ രോഗികളും രോഗികളെ പരിചരിക്കുന്നവരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കുറിച്ചും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യനില രേഖപ്പെടുത്താനുള്ള ചാര്‍ട്ട് മാതൃക ഉള്‍പ്പെടുത്തുന്നതിനൊപ്പം ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മരുമകളുടെ ആത്മഹത്യ;നടൻ രാജന്‍ പി ദേവിന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

keralanews suicide of daughter in law actress rajan p devs wife arrested

തിരുവനന്തപുരം: മരുമകള്‍ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസില്‍ കീഴടങ്ങിയിരുന്നു.മകന്‍ ഉണ്ണി രാജന്‍ പി ദേവിനെ മെയ് മാസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുരുടേയും അറസ്റ്റ്.സ്ത്രീധന പ്രശ്നം ഉന്നയിച്ച്‌ നിരന്തരം ശാന്തയും മകന്‍ ഉണ്ണിയും പ്രിയങ്കയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിനെ തുടര്‍ന്നാണ് നടപടി.ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാന്തയെ ജാമ്യത്തില്‍ വിട്ടു.

2021 മെയ് 12 നാണ് മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പോലീസിന് കൈമാറിയിരുന്നു.മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്കയും പോലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിൽ പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തയ്‌ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ശാന്തയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തയെ അന്വേഷിച്ചെങ്കിലും അപ്പോഴേക്കും ഇവർ ഒളിവിൽ പോയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസ്;സംവിധായകന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ ഉടൻ ചോദ്യം ചെയ്യും

keralanews actress attack case actor dileep will be questioned soon on the basis of revelation of director

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ പോലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും.പൾസർ സുനിയെയും ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി വിചാരണ കോടതിയുടെ അനുമതി തേടും. സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും നടനെ ചോദ്യം ചെയ്യുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പൾസർ സുനി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന് ലഭിച്ച നിർദേശം.ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പ്രധാനമായും പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധമാണ് പരാമർശിക്കുന്നത്. സംവിധായകന്റെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസന്വേഷണത്തിനായി പ്രത്യേക സംഘം നിയോഗിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാന പോലീസ് മേധാവി അറിയിക്കും. ഈ മാസം 20നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.അതേസമയം കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഏതെങ്കിലും മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്ന ആവശ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവിലാക്കി നല്‍കിയ വിവരങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 164 സ്റ്റേറ്റ്മെന്‍റ് രേഖപ്പെടുത്തണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചു;മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

keralanews bike lost control and hit on tree three students died

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.വഴയില പത്തായം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണു നാടിനെ നടുക്കിയ അപകടം നടന്നത്.വഴയില പുരവൂര്‍ക്കോണം ഹില്‍ടോപ് ഗാര്‍ഡനില്‍ വിനോദ് ബാബു- ഷൈനി ദമ്പതികളുടെ മകന്‍ സ്റ്റെഫിന്‍ വിനോദ് (17), അരുവിക്കര കളത്തുകാല്‍ അജീഷ് ഭവനില്‍ ഷിബു- സിമി ദമ്പതികളുടെ മകന്‍ ബിനീഷ്(17), പേരൂര്‍ക്കട കരുക്കോണം കുളത്തുംകര വീട്ടില്‍ ഷിബു – ബിന്ദു ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് (മുല്ലപ്പന്‍- 17) എന്നിവരാണ് മരിച്ചത്.സ്റ്റെഫിനും ബിനീഷും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സിദ്ധാര്‍ഥ് പേരൂര്‍ക്കട കണ്‍കോഡിയ സ്കൂളിലുമാണു പഠിക്കുന്നത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. ബിനീഷിന്റെ കൂട്ടുകാരൻ ആദർശിന്റെതാണ് ബൈക്ക്.ബിനീഷ് ബൈക്കിൽ സിദ്ധാർത്ഥിന്റെ കയറ്റി ആറാംകല്ലിൽ എത്തി സ്റ്റെഫിനെയും കൂട്ടി തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മൂന്നുപേരും സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിൽ റോഡരികിലെ മണലിലേക്ക് ഇറങ്ങുന്നതും തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട് മരത്തിന്റെ ചുവട്ടിലേക്ക് ഇടിച്ചുകയറി കുറ്റിക്കാട്ടിൽ അപ്രത്യക്ഷമാകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.