കണ്ണൂർ:ചരക്കിറക്കുന്നതിനിടെ നിരങ്ങിനീങ്ങിയ ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ ലോറിക്കും മതിലിനുമിടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.ഉളിക്കൽ പരിക്കളം തേർമല സ്വദേശി പന്തലാങ്കൽ സിജോയ്(35) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ തെക്കിബസാറിലെ റബ്കോ കെട്ടിടത്തിന് സമീപമാണ് അപകടം നടന്നത്.കോഴിക്കോട് നിന്നും കണ്ണൂരിലെ ഐടിസി പാർസൽ കമ്പനിയിലേക്ക് സാധങ്ങളുമായി എത്തിയതായിരുന്നു ലോറി.ജീവനക്കാർ പാർസൽ ഇറക്കുന്നതിനിടെ ലോറി നിരങ്ങിനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സിജോയ് ലോറിയിയുടെ വാതിൽ തുറന്ന് ലോറിക്കുള്ളിൽ കയറി ബ്രേക്ക് അമർത്താൻ ശ്രമിക്കുന്നതിനിടെ ലോറി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിയ സിജോയിയെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പന്തലാങ്കൽ ചാക്കോയുടെയും വത്സയുടെയും മകനാണ് സിജോയ്.സഹോദരിമാർ സിന്ധു,പരേതയായ ഷിൻസി.
ശബരിമലയിൽ വീണ്ടും പുലിയിറങ്ങി;തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു
ശബരിമല:ശബരിമലയിൽ വീണ്ടും പുലിയിറങ്ങി. നീലിമല ടോപ്പിലാണ് പുലിയിറങ്ങിയത്. തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു.ഇതോടെ സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു.പമ്പ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന് സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പുലിയെ കണ്ടത്.പുലി പിന്നീട് കാട്ടിലേക്ക് കയറിപോയതായും പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്;സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും
കണ്ണൂര്‍:വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാകും മത്സരിക്കുക. പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുരേഷ് വ്യക്തമാക്കി. ജയവും പരാജയവും പ്രശ്‌നമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതികാര്യങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം പ്രവര്‍ത്തകനായിരുന്ന സുരേഷ്‌കീഴാറ്റൂർ ദേശീയപാതയ്ക്കായി വയല്‍ നികത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരത്തിനിറങ്ങിയാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. അതേസമയം ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോടെയാണോ വയൽക്കിളികൾ മത്സരത്തിനിറങ്ങുന്നതെന്ന് വ്യക്തമല്ല.സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം.
പെരിയ ഇരട്ടക്കൊലപാതകം;ഒരാൾ കൂടി പിടിയിൽ
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.പ്രതികളെ സഹായിച്ച ആളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍. പൊലീസാണ്. ഇതിന് ശേഷം അന്വേഷണം ഏജന്‍സിയും സംഘവും മാറി.
കടലിൽ നിന്നും ചെറിയ മത്തിയോ അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം:കടലിൽ നിന്നും 10 സെന്റീമീറ്ററില്‍ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്.നിർദേശം ലംഘിച്ചാൽ ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റുകാര്‍ നിങ്ങളെ പിടികൂടും.കൂടാതെ മീന്‍പിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിര്‍ദേശിച്ചു.ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ.) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് ചൂട് കൂടും;സൂര്യാഘാതത്തിന് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവിടങ്ങളില്‍ കൂടിയ താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസിന്‍റെ വര്‍ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
* രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞുമൂന്നു വരെ എങ്കിലും നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് ഒഴിവാകണം.
* പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* രോഗങ്ങള്‍ ഉള്ളവര്‍ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.
* അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
* തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.
തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍;തടയാൻ ചെന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.ഒരു യുവാവ് കൊല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീവരാഹം ക്ഷേത്രത്തിന് സമീപം ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇത് തടയാന്‍ ശ്രമിച്ച ശ്യാമിനെ സംഘത്തിലെ അര്‍ജ്ജുന്‍ എന്നയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും കുത്തേറ്റു. അക്രമി സംഘത്തിലെ മനോജ്, രഞ്ജിത്ത് എന്നിവരെ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.എന്നാല്‍ മുഖ്യപ്രതി അര്‍ജ്ജുന്‍ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. 360 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ കരുതല്‍ തടങ്കലില്‍ എടുക്കാനാണ് തീരുമാനം. രാത്രി നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും ഏര്‍പ്പെടുത്തി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം
കൊച്ചി:ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം.ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.രണ്ടാഴ്ച മുൻപാണ് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്.ഇതിനെ തുടർന്ന് കൊച്ചി നഗരത്തിൽ വൻ പുകശല്യമാണ് ഉണ്ടായിരുന്നത്.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് പ്ലാന്റിന്റെ വടക്കുവശത്താണ് തീപിടിത്തമുണ്ടായതെങ്കില്‍ ഇപ്പോള്‍ തെക്കുവശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്റിന്റെ സംരക്ഷണ ഭിത്തി പൊളിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നത്.സംഭവസ്ഥലത്ത് മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുര്‍ഗന്ധവും പടരുകയാണ്. അതേസമയം ഇടവിട്ടുണ്ടാകുന്ന തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി
തിരുവനന്തപുരം:നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍(യുഎൻഎ) വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി.പ്രസിഡന്റ് ജാസ്മിൻ ഷാ വൻ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഎൻഎ മുൻ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എ.ഡി.ജി.പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. തട്ടിപ്പ് നടത്തിയതിന്റെ തെളുവുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ ജാസ്മിൻ ഷായും മറ്റ് യുഎൻഎ ഭാരവാഹികളും ചേർന്ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയതായാണ് പരാതി.മാസാവരി പിരിച്ച മൂന്നുകോടിയിലേറെ പണം മൂന്ന് അക്കൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്.ഇതിൽ ഒരുകോടി രൂപ ചിലവഴിച്ചതിന് കണക്കുകളുണ്ട്.എന്നാൽ ബാക്കി തുക അക്കൗണ്ടിൽ നിന്നും പിൻവലിച്ചെങ്കിലും വ്യക്തമായ കണക്കില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.പലതവണ സംഘടനയോട് കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു.അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നതെന്ന് മുൻ വൈസ് പ്രസിഡന്റ് പറഞ്ഞു.അതേസമയം ഏതൊരു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. യു.എന്‍.എക്കെതിരെയുള്ള എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തമാകാന്‍ ഇത്തരം അന്വേഷണങ്ങള്‍ സഹായിക്കട്ടെയെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.
വാഹനത്തിനകത്തുവെച്ചിരുന്ന സാംസങ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
കാഞ്ഞങ്ങാട്:വാഹനത്തിനകത്തുവെച്ചിരുന്ന സാംസങ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.നഗരസൗന്ദര്യ വത്കരണത്തിന്റെ കരാറുകാരന്‍ തോയമ്മല്‍ സ്വദേശി ഗണേശന്റെ സാംസംഗ് കമ്ബനിയുടെ പുത്തന്‍ മൊബൈല്‍ ഫോണാണ് വാഹനത്തിനകത്ത് പൊട്ടിതെറിച്ചത്.സംഭവസമയത്ത് ഗണേശനും സഹായി അരുണും നഗരത്തില്‍ കെ എസ് ടി പി റോഡിന് മധ്യത്തിലും മറ്റുമുള്ള പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു.ജലസേചനം നടത്തുന്ന എയ്സ് വാഹനത്തിനുള്ളിൽ നിന്നും ഉഗ്രന്‍ ശബ്ദത്തോടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗണേശന്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ നിന്നും പുറത്തേക്കെടുത്തിട്ട് വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.