News Desk

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് പിന്തുണ നൽകാനാവില്ലെന്ന് ഐക്യദാർഢ്യ സമിതി

keralanews keezhattoor srtike commitee will not give support to suresh keezhatoor who will compete in kannur constituency

കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനൊരുങ്ങുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് പിന്തുണ നൽകാനാവില്ലെന്ന് ഐക്യദാർഢ്യ സമിതി.സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കീഴാറ്റൂരിലെ ബൈപ്പാസ് സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും പരിസ്ഥിതി വിഷയം മാത്രം പ്രചാരണ വിഷയമാക്കിയാല്‍ വിജയിക്കാനാകില്ലെന്നും ഐക്യദാര്‍ഢ്യ സമിതി വിലയിരുത്തുന്നു. പ്രാദേശിക വിഷയം ഉയര്‍ത്തികാണിച്ച്‌ തെരഞ്ഞെടുപ്പില്‍ മതേസരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. കീഴാറ്റൂര്‍ മാതൃകയില്‍ സമരം തുടങ്ങിയ തുരുത്തി കോളനിവാസികളും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ലഭിച്ചതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രാഥമിക വാദം കേൾക്കുന്നത് ഏപ്രിൽ അഞ്ചിലേക്ക് മാറ്റി

keralanews hearing of actress attacked case postponed to april 5th

കൊച്ചി:ഓടുന്ന വാഹനത്തിൽ നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു.എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയാണ് കേസില്‍ വിചാരണ നടത്തുന്നത്.അടുത്തമാസം അഞ്ചിന് കേസില്‍ പ്രാഥമിക വാദം കേള്‍ക്കും.എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം. വർഗീസാണ് പ്രാഥമിക വാദത്തിനായി കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുണ്ടായിരുന്ന ഫയലുകള്‍ സി.ബി.ഐ കോടതി ഇന്ന് പരിശോധിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്.മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരായി. അതേസമയം കേസിൽ  പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവൻ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തിൽ വേണമെന്ന് നിശ്ചയിക്കുക.

കർണാടകയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 10 ആയി

keralanews karnataka building collapse death toll rises to ten

ബെംഗളൂരു:കര്‍ണാടക ധര്‍വാദില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം പത്തായി.ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ചൊവ്വാഴ്ചയാണ് വടക്കന്‍ കര്‍ണാടകയിലെ ധര്‍വാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണത്.എട്ടുവയസുകാരി ദിവ്യ ഉനകല്‍,ദാക്ഷായണി(45) എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ് ഇന്നു കണ്ടെത്തിയത്. 15 ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.കോണ്‍ഗ്രസ് മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നു വീണ നാല് നിലകെട്ടിടം. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ കൊണ്ട് കെട്ടിടം ഉണ്ടാക്കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നുവെന്നാണ് ആരോപണം. കെട്ടിട ഉടമകള്‍ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27

കണ്ണൂർ:ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു.ചിത്രപ്രദർശനത്തിന്റെ ഉൽഘാടനം മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 4.30 ന് കലാനിരൂപകൻ ഡോ.എ.ടി മോഹൻരാജ് നിർവഹിക്കും.ചടങ്ങിൽ ശ്രീ.കെ.കെ.ആർ വെങ്ങര,മാധവൻ പുറച്ചേരി,ഡോ.ജിനേഷ് കുമാർ എരമം,ഡോ പയ്യാവൂർ ഉണ്ണികൃഷ്ണൻ,ഗംഗാധരൻ മേലേടത്ത്, ഗോവിന്ദൻ കണ്ണപുരം എന്നിവർ മുഖ്യാതിഥികളായിരിക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രദർശനം.’കുർത്തം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദർശനം ഒരർത്ഥത്തിൽ നമുക്ക് ചുറ്റുമുള്ള കാഴ്ചകളുടെ അടയാളപ്പെടുത്തലുകളാണ്. ശിഥിലമായ കാഴ്ചകളെ കൂട്ടിച്ചേർത്തുള്ള കൊളാഷ് ചിത്രങ്ങളാൽ ജീവിതത്തിന്റെ തീവ്രാനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് പ്രദർശനം മുന്നോട്ട് വെയ്ക്കുന്നത്.മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക.ഇതിൽ പകുതിയോളം ചിത്രങ്ങളും കൊളാഷുകളാണ്.

സമകാലിക ജീവിത പ്രശ്നങ്ങളും സ്ത്രീയുടെയും പുരുഷന്റെയും ലോകത്തെ അന്ത:സംഘർഷങ്ങളും പ്രകൃതിയും പൂക്കളും ഉത്സവങ്ങളും പ്രണയവും ഉർവ്വരതയും എല്ലാം ചിത്രങ്ങൾക്ക് വിഷയമാകുന്നു.അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന കൃതിയെ ആസ്പദമാക്കിയുള്ള കൊളാഷ് ഇത്തരത്തിൽ ശ്രദ്ധേയമാണ്. അക്രിലിക്കിലും സോഫ്റ്റ് പേസ്റ്റിലുമായി തീർത്ത മൂർത്തവും അമൂർത്തവുമായ ചിത്രങ്ങൾ സമൂഹത്തോട് ശക്തമായി സംവദിക്കുന്നവയാണ്. സ്ത്രീ കേന്ദ്രിതമായ രചനകളാവട്ടെ അവളുടെ പ്രണയത്തെയും അസ്വസ്ഥതകളെയും ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നു.സാഹിത്യത്തിൽ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കൃഷണ സങ്കൽപ്പത്തെ സോഫ്റ്റ് പേസ്റ്റൽ എന്ന മാധ്യമത്തിലൂടെയാണ് ചിത്രകാരൻ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാലയിലെ അധ്യാപകനായ ശോഭരാജ് കടന്നപ്പള്ളി കണ്ണൂർ,കാസർകോഡ് ജില്ലകളിലെ നിരവധി ബിഎഡ് കോളേജുകളിൽ ആർട്ട് ആൻഡ് കൊളാഷ് ശില്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ചിത്രകലയിൽ അക്കാദമികമായ പഠനമൊന്നും നടത്തിയിട്ടില്ലാത്ത ഈ ചിത്രകാരൻ തന്റെ തോന്നലുകളുടെ അടയാളപ്പെടുത്തലുകളായിട്ടാണ് ചിത്രങ്ങളെ കാണുന്നത്.ചിത്ര വഴികളിൽ പ്രചോദനമായത് പ്രൈമറി ക്ലാസ്സുകളിൽ ഡ്രോയിങ് പരിശീലിപ്പിച്ച  എം.ഗംഗാധരൻ മാഷും ബിഎഡ് കാലത്ത് സൗന്ദര്യശാസ്ത്രത്തെ കുറിച്ച് പറഞ്ഞ അധ്യാപകനും ചിത്രകാരനുമായ ബി.ഉദയകുമാറുമാണ്.ഡിസൈനിങ് രംഗത്ത് തന്നെ പ്രവർത്തിക്കുന്ന മാതൃസഹോദരന്മാരുടെയും കുടുംബത്തിന്റെയും പിന്തുണയും ചിത്രകലയോട് താല്പര്യമുണ്ടാകാൻ കാരണമായി.2002 ഇൽ സ്പാസ്റ്റിക് ഇന്ത്യ സൊസൈറ്റി കണ്ണൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും 2005 ഇൽ വിശ്വകലാ അക്കാദമി പയ്യന്നൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.ഇത് ആദ്യത്തെ സോളോ എക്സിബിഷനാണ്.കണ്ണൂർ കടന്നപ്പള്ളിയിലെ പദ്മനാഭൻ-ശോഭ ദമ്പതികളുടെ മകനാണ്.പദ്മരാജ് സഹോദരനാണ്.ഗവേഷക വിദ്യാർത്ഥിയായ ആതിരയാണ് ഭാര്യ.

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27 (2)

സിപിഎം പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി

keralanews complaint that lady tortured in cpm party office

ചെർപ്പുളശ്ശേരി:സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും പീഡന വിവാദം.പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതി നൽകി.ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്.ഈ മാസം 16നാണ് മണ്ണൂരില്‍ റോഡരികില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്.  കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മാഗസിനിലേക്കുള്ള പരസ്യത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കാനാണ് യുവാവ് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം ആരോപണ വിധേയനായ യുവാവ് ബി.ജെ.പി ബന്ധമുള്ള ആളാണെന്നാണ് സി.പി.എം വിശദീകരണം. ഈ ആരോപണം ബി.ജെ.പി നിഷേധിച്ചു.

ജമ്മു കാശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം;സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 3പേര്‍ക്ക് പരിക്ക്

keralanews three crpf jawan injured in grenade attack in jammu kashmir

ശ്രീനഗർ:ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ജമ്മുകശ്മീരിലെ സോപോറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.എസ്.എച്ച്.ഒ അടക്കം പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ചികിത്സക്കായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍പി.എഫും പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന.അതിനിടെ സുന്ദര്‍ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്

keralanews jacob thomas will compete in loksabha election

തൃശൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ജേക്കബ് തോമസ്.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജേക്കബ് തോമസ് രാജിവെക്കും. കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവെക്കേണ്ടിവരും.നിലവില്‍ ട്വന്റി ട്വന്റി കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. പത്തൊല്‍പതില്‍ പതിനെട്ട് സീറ്റ് നേടിയാണ് ട്വന്റി ട്വന്റി കൂട്ടായമ അധികാരം പിടിച്ചെടുത്തത്. കിഴക്കമ്പലം പഞ്ചായത്തിലും സമീപ പഞ്ചായത്തിലും വലിയ സ്വാധീനമുള്ള ട്വന്റി ട്വന്റി കൂട്ടായ്മയുടെ നിലപാട് ചാലക്കുടി മണ്ഡലത്തിലെ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും.

ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച്‌ കൊന്നു

keralanews crpf jawan kills three colleagues in kashmir

കാശ്മീർ:ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച്‌ കൊന്നു.ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിൽ ബുധനാഴ്ചയാണ് സംഭവം.രാത്രി 10 മണിയോടെ ഉദംപൂരിലെ 187 ബറ്റാലിയന്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ അജിത് കുമാര്‍ തന്‍റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അജിത്തിനെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് അജിത് കുമാര്‍.സിആര്‍പിഎഫില്‍ ഹെഡ് കോൺസ്റ്റബിൾമാരായ രാജസ്ഥാനില്‍ നിന്നുള്ള പൊകര്‍മാല്‍ ആര്‍, ദില്ലിയില്‍ നിന്നുള്ള യോഗേന്ദ്ര ശര്‍മ, ഹരിയാനയില്‍ നിന്നുള്ള റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പിലെത്തി പരിശോധന നടത്തി.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവുവേട്ട;20 കിലോ കഞ്ചാവ് പിടികൂടി

keralanews 20kg of ganja seized from alapuzha

ആലപ്പുഴ:ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവുവേട്ട.പ്ലാറ്റ്‌ഫോമില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച 20 കിലോ കഞ്ചാവ് പിടികൂടി.സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ലന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്;ഒരു ദിവസം കൊണ്ട് കൂടിയത് 30 ലക്ഷം യൂണിറ്റ്

keralanews the power consumption in the state has reached an all time record

ഇടുക്കി:ദിനംപ്രതി വർധിച്ചു വരുന്ന ചൂടിന്റെ ഫലമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക് കടക്കുന്നു.ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.ഒരു ദിവസംകൊണ്ട് കൂടിയത് 30.05 ദശലക്ഷം യൂണിറ്റ്.സംസ്ഥാനത്ത് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം 2018 ഏപ്രില്‍ 30ന്, 80.9358 ദശലക്ഷം യൂണിറ്റാണ്.കഴിഞ്ഞ ഒരാഴ്ചയായി 80 ദശലക്ഷത്തിന് മുകളിലായിരുന്നെങ്കിലും ഉപഭോഗം കാര്യമായി ഉയര്‍ന്നിരുന്നില്ല. പരീക്ഷാക്കാലവും തെരഞ്ഞെടുപ്പുമെത്തിയതും ഉപഭോഗം കുതിച്ചുയരാന്‍ കാരണമായി. ഉപഭോഗം കൂടിയതോടെ വൈദ്യുതി വർധിപ്പിച്ചു.ഇതോടെ ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2355.46 അടിയാണ് ജലനിരപ്പ്, 50.45 ശതമാനം. മുന്‍വര്‍ഷം ഇതേ സമയം ഇത് 45.92 ശതമാനമായിരുന്നു.