News Desk

കണ്ണൂർ നടുവിലിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുകുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയും പരിക്കേറ്റ കുട്ടിയുടെ അച്ഛനുമായ ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി

keralanews rss worker surrendered in the incident of two kids injured in bomb blast

കണ്ണൂർ:നടുവിലിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുകുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയും പരിക്കേറ്റ കുട്ടിയുടെ അച്ഛനുമായ ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി. ആര്‍എസ്‌എസ് താലൂക്ക് കാര്യവാഹക് ഷിബുവാണ് കീഴടങ്ങിയത്.ഷിബുവിന്‍റെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ കജില്‍, ഗോകുല്‍ എന്നീ കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം ഷിബുവിന്റെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലില്‍ ഏഴ് വടിവാളുകളും മഴുവും ബോംബ് നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തിരുന്നു.പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി കുട്ടികൾ വീട്ടിന് വശത്തെ മരക്കഷ്ണങ്ങള്‍ വലിച്ചെടുത്തപ്പോഴാണ് സ്ഫോടനമുണ്ടായത്.ഷിബുവിന്‍റെ മകനടക്കം രണ്ട് കുട്ടികളുടെയും ദേഹമാസകലം പരിക്കേറ്റു. ഒരു കുട്ടിയുടെ അരയ്ക്ക് താഴെ സാരമായ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിനും സ്ഫോടനത്തില്‍ പരിക്കേറ്റു. തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഒരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്കും രണ്ടാമത്തെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി

keralanews sunstroke alert extended to sunday in the state

തിരുവനന്തപുരം:കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി.അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത.ഈ സാഹചര്യത്തില്‍ സൂര്യാതാപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടുയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് സൂര്യതാപമേറ്റ്.കൊല്ലം പുനലൂരിൽ ആറുപേർക്കും കോട്ടയം കുമരകത്ത് ഒരാൾക്കുമാണ് സൂര്യതാപമേറ്റത്.

ലോക്സഭാ തിരഞ്ഞെടുപ്പ്;കെ.സുരേന്ദ്രന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പി.സി ജോർജ്

keralanews loksabha election pc george will give all support for bjp candidate k surendran in pathanamthitta

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്.കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ മുന്നില്‍ നിന്നയാളാണ് സുരേന്ദ്രന്‍. അതിനു വേണ്ടി ജയിലില്‍ കിടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ ജയിക്കേണ്ടതാണെന്നും ജോര്‍ജ് പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ തീരുമാനം ഉടനെ തന്നെ ഉണ്ടാകും, പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ ജോര്‍ജിനുള്ള സ്വാധീനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ സുരേന്ദ്രന് വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്.ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട.

തൊടുപുഴയിൽ ഏഴുവയസ്സുകാരന് ക്രൂരമർദനം; രണ്ടാനച്ഛനെതിരെ കേസ്

keralanews seven year old boy brutally beaten by stepfather in thodupuzha

ഇടുക്കി:തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂരമര്‍ദനം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സഹോദരനായ നാല് വയസുകാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കി.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. കുട്ടിയുടെ പരിക്ക് വീഴ്ചയിലുണ്ടായതാണെന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്.കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍ ആദ്യം ഡോക്ടര്‍മാര്‍ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി.തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് കുട്ടിയെ കോലഞ്ചേരി മെ‍ഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.അതേസമയം മർദനമേറ്റ കുട്ടിയുടെ അമ്മയുടെയും ഇളയ കുഞ്ഞിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു.ആദ്യമൊക്കെ കുഞ്ഞിന് പരിക്ക് പറ്റിയത് വീഴ്ചയിലാണെന്ന് പറഞ്ഞ കുട്ടിയുടെ ‘അമ്മ പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ സംഭവം തുറന്നുപറയുകയായിരുന്നു.എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരന്‍ അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേര്‍ത്തത്.
തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു.ഇപ്പോള്‍ കസ്റ്റഡിയിലുള്ള അരുണിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. കുട്ടികളെ അതിക്രമിക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തും.

പരിയാരം മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ഇനിയും വൈകും;തടസ്സമാകുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം

keralanews free treatment at pariyaram medical college will be delayed and it is due to election code of conduct

കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ഇനിയും വൈകും.ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥാപനം സർക്കാർ മെഡിക്കൽ കോളേജായി മാറിയിരുന്നു.ആരോഗ്യ വകുപ്പിന്റെ കീഴിൽ ഡയറക്റ്റർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഭരണത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് ഇപ്പോൾ.സർക്കാർ മെഡിക്കൽ കോളേജായതോടെ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ ഒന്ന് മുതൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും എന്നായിരുന്നു സൂചന.എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പെരുമാറ്റ ചട്ടത്തിന്റെ കാലാവധി തീർന്നശേഷമോ അല്ലെങ്കിൽ വോട്ടെടുപ്പിന് ശേഷം പ്രത്യേകാനുമതിയോടുകൂടി മാത്രമേ സൗജന്യ ചികിത്സാസംവിധാനം നടപ്പാക്കാനാകൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.ചികിത്സ സൗജന്യം നൽകുന്നതിന് ഇനി ഉത്തരവ് നല്കാൻ സാധ്യമല്ലെന്നാണ് സാങ്കേതിക തടസ്സമായി പറയുന്നത്.എന്നാൽ മെഡിക്കൽ കോളേജിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കാനും മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭിക്കുന്ന അതെ ചിലവിൽ പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ ലഭ്യമാക്കുന്നതിനുമാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നതെന്ന് ഓർഡിനൻസിൽ പറയുന്നുണ്ട്.അതുകൊണ്ട് തന്നെ സർക്കാർ ഉടമസ്ഥതയിലായ സ്ഥാപനത്തിൽ സൗജന്യ ചികിത്സ നൽകുന്നതിൽ ചട്ടലംഘനത്തിന്റെ പ്രശനമില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

കണ്ണൂർ കൊട്ടിയൂരിൽ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു;മൂന്നുപേർക്ക് പരിക്കേറ്റു

keralanews two died and three injured in an accident in kottiyoor

കണ്ണൂർ:കൊട്ടിയൂരിൽ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു.മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഡ്രൈവര്‍ ബാവലി പെരുവക സ്വദേശി രമേശ് ബാബു (38) ,യാത്രക്കാരി ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ ശാന്ത എന്നിവരാണ് മരിച്ചത്.ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ രാജു (45), സീത (31), അപര്‍ണ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊട്ടിയൂര്‍-ബോയ്‌സ് ടൗണ്‍ ചുരം റോഡിലെ ആശ്രമം ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ടാക്‌സിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ശബരിമല സന്നിധാനത്ത് സ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ കേസിൽ കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി റിമാൻഡിൽ

keralanews bjp candidate in kozhikode remanded in the case of attacking lady in sabarimala

കോഴിക്കോട്:ചിത്തിരയാട്ട വിശേഷ സമയത്ത് ശബരിമല സന്നിധാനത്തെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്. ശബരിമല യുവതി പ്രവേശന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ എട്ട് കേസാണുള്ളത്. അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോളാണ് ജാമ്യമെടുക്കാന്‍ കോടതിയെ സമീപിച്ചത്.ശബരിമലയില്‍ കലാപത്തിനു ശ്രമിച്ചു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

ഡൽഹിയിൽ ഇരുനില ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു

keralanews eight died when double decker bus rams truck in delhi

ന്യൂഡൽഹി:ഡൽഹിയിൽ ഇരുനില ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു.സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ യമുന എക്സ്പ്രസ്‌വേയിലായിരുന്നു അപകടം.ആഗ്രയില്‍നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചുവരുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരേ ദിശയില്‍ സഞ്ചരിച്ച ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓച്ചിറ കേസ്;പ്രതി റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും;പെൺകുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടും പുറത്ത്

keralanews ochira case accused roshan will be produced before the court today and the medical examination report of girl is out

കൊല്ലം:ഓച്ചിറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ റോഷനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക.പത്ത് ദിവസം മുൻപ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.മുംബൈയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം സംഭവത്തില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു.പെൺകുട്ടി പീഡനത്തിന് ഇരയായതായി റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്.ഇതോടെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു.അതേസമയം പെണ്‍കുട്ടിക്ക് 18 വയസ്സു തികഞ്ഞിട്ടില്ല എന്നു കാണിച്ച്‌ മാതാപിതാക്കള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് മുഹമ്മദ് റോഷന്റെ ബന്ധുക്കള്‍ ആരോപിച്ചു.

നിർദേശം പാലിക്കാതെ പൊരിവെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ്

keralanews labor-department-with strict action against those who forcefully ask to work in heat without obeying the guidelines

കണ്ണൂർ:നിർദേശം പാലിക്കാതെ പൊരിവെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ് രംഗത്ത്.ചൂടിനെ തുടർന്ന് തൊഴിലാളികൾക്ക് നിശ്ചിത സമയത്ത് വിശ്രമം അനുവദിക്കണെമെന്ന് നേരത്തെ തൊഴിൽ വകുപ്പും ആരോഗ്യവകുപ്പും നിർദേശം നൽകിയിരുന്നു.എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കാതെ മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തൊഴിൽവകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.ഉച്ചയ്ക്ക് 12 മണിമുതൽ 3 മണിവരെ തൊഴിൽദാതാക്കൾ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന് ലേബർ കമ്മീഷണറുടെ നിർദേശമുണ്ട്.നിർദേശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ജില്ലാതലത്തിൽ അസി.ലേബർ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാർഡുകൾ പരിശോധന നടത്തും.ഇങ്ങനെ കണ്ടെത്തിയാൽ പ്രവൃത്തി നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള കർശന  നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ(എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.