കണ്ണൂര്‍: പഴയങ്ങാടിയില്‍ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം.ബി വി റോഡിലെ മുഹമ്മദ് ആരിഫിന്റെ ഉടമസ്ഥതയിലുള്ള പഴയങ്ങാടി താവം എ.കെ ഫ്രെയിം പ്ലൈവുഡ് കമ്പനിയിൽ ഇന്ന് രാവിലെ എട്ടരയോടെ തീപ്പിടുത്തമുണ്ടായത്.ബോയ്‌ലര്‍ ഓയില്‍ പൈപ്പില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. തീ പടരുന്നത് കണ്ട തൊഴിലാളികള്‍ ബഹളം വെച്ചതോടെ മറ്റു തൊഴിലാളികള്‍ കമ്പനിയുടെ അകത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരിന്നു.ഓയില്‍ പൈപ്പ് പൊട്ടിയത്‍ വന്‍ ദുരന്തത്തിന് കാരണമാകുമായിരുന്നു. എന്നാല്‍, ഫയര്‍ഫോഴ്സ് കൃത്യ സമയത്ത് എത്തി തീ അണച്ചതിനാൽ വന്‍ ഒഴിവായത്.പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും റെസ്‌ക്യു ആന്റ് സര്‍വീസ് സെന്ററും ഒന്നര മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്.
തൃശ്ശൂരിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
തൃശൂർ:തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ബന്ധു നിഷ( 33) , മൂന്നരവയസ്സുളള ദേവനന്ദ, രണ്ടുവയസ്സുകാരി നിവേദിക എന്നിവരാണ് മരിച്ചത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊടുത്താൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തൃശൂർ പൂരം;ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു
തൃശൂര്‍:തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു.കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് അദ്ദേഹത്തെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് സൂചന.
പ്രളയ സെസ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും;നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധിക്കും
തിരുവനന്തപുരം:പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ജിഎസ്ടിക്ക് പുറമെ അധികനികുതിയും.പ്രളയ സെസ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധിക്കും.ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം പ്രളയസെസ് നടപ്പാക്കുന്ന കാര്യം ധനമന്ത്രി നടപ്പ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സെസ് നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജൂണിലേക്ക് നീട്ടിവെക്കുകയായിരുന്നു.രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്നും പ്രളയസെസ് ഈടാക്കാനാണ് തീരുമാനം. ഇതിലൂടെ 600 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് ബാധകമാവുക. കേരളത്തിന് പുറത്ത് നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല.
പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരം ഇന്ന്
തൃശൂർ:പൂരപ്രേമികൾക്ക് ആവേശമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.ഇന്നലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറിയ നെയ്ത്തലകാവിലമ്മ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂര ലഹരിയിലാണ്. രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് പൂരങ്ങളുടെ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്.ചെറു പൂരങ്ങള്‍ ഒന്നൊന്നായി ഇന്ന് രാവിലെ തന്നെ വടക്കുംനാഥന്റെ മണ്ണിലെത്തി വണങ്ങി മടങ്ങും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പതിനൊന്നോടെ നടക്കും.2.30നു പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ പെരുവനം കുട്ടന്‍ മാരാരുടെ ചെമ്ബടമേളം. രണ്ട് മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ഇലഞ്ഞിത്തറമേളം. രണ്ടേമുക്കാലോടുകൂടി ശ്രീമൂലസ്ഥാനത്ത് തിരുവമ്ബാടി വിഭാഗത്തിന്റെ പാണ്ടിമേളം. വൈകിട്ട് അഞ്ചരയ്ക്ക് തെക്കേഗോപുരനടയില്‍ മഹാവിസ്മയം തീര്‍ക്കുന്ന കുടമാറ്റം. രാത്രി 11 മണിക്ക് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്.നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് തൃശൂര്‍ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവര്‍ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണ്ണം പിടികൂടി
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണ്ണം പിടികൂടി.ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്‍റെ പക്കല്‍ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വര്‍ണ ബിസ്കറ്റുകള്‍ പിടിച്ചെടുത്തത്. ഒമാനില്‍ നിന്നാണ് സുനില്‍ തിരുവനന്തപുരത്തെത്തിയത്.ഒമാനില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു; ജാഗ്രത നിർദേശം നൽകി
കൊച്ചി:വേനൽചൂട് കനത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് പടർന്നുപിടിക്കുന്നു.11 ദിവസത്തിനിടെ 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ ജില്ലയിലും ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍. മലപ്പുറത്തുമാത്രം 139 പേര്‍ക്കാണ് ഈ മാസം ഒന്നുമുതല്‍ 11 വരെ രോഗം ബാധിച്ചത്.അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.രോഗികളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെങ്കിലും എളുപ്പത്തില്‍ പടരുന്നതിനാല്‍ പ്രത്യേക ജാഗ്രതവേണം.ചൊള്ള എന്നും പൊട്ടി എന്നും പ്രാദേശികമായി അറിയപ്പെടുന്ന, വായുവിലൂടെ വളരെ വേഗത്തില്‍ പകരുന്ന വൈറസ് രോഗമാണ് ചിക്കന്‍പോക്സ്. നേരിയ ചൊറിച്ചിലോടുകൂടി തുടങ്ങുന്ന ചുവന്നുതിണര്‍ത്ത പാടുകളില്‍നിന്ന് തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് പ്രധാന രോഗലക്ഷണം. ഇതിനുമുന്നോടിയായി തലവേദന, പനി, ക്ഷീണം എന്നിവയും അനുഭവപ്പെടാം. കുരുക്കള്‍ പിന്നീട് ശരീരത്തിലാകമാനം വ്യാപിക്കുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യും.10-21ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗം ബാധിച്ചയാള്‍ മൂക്കുചീറ്റിയാലും തുമ്മിയാലും രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാലും പകരും.
ഓടുന്ന ബൈക്കിനുള്ളിൽ പാമ്പ്! യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പൊയിനാച്ചി:ഓടുന്ന ബൈക്കിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തി.ശനിയാഴ്ച രാത്രി പത്തോടെ കൊളത്തൂര്‍ പെര്‍ളടുക്കത്താണ് സംഭവം നടന്നത്. കാസര്‍കോട്ടു നിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്‍ 23 കിലോമീറ്റര്‍ യാത്രചെയ്ത ശേഷമാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളിലേക്ക് പാമ്പ് കയറി വരുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്.കൊളത്തൂര്‍ പതിക്കാല്‍ കാളരാത്രി ഭഗവതി ക്ഷേത്രം കമാനത്തിനടുത്ത റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് കുലുങ്ങുകയും അപ്പോൾ പാമ്പ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയുമായിരുന്നു. ബൈക്ക് ഒരു വിധം നിര്‍ത്തി യുവാവ് റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറഞ്ഞു. ഉടനെ എല്ലാവരും ഓടിയെത്തി വിഷപ്പാമ്പിനെ പുറത്തെടുത്ത് തല്ലികൊല്ലുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്‌സിനടിയില്‍ പാമ്പ് നേരത്തെ കയറിക്കൂടിയതാണെന്നാണ് സംശയിക്കുന്നത്.
ആന്ധ്രയില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കുര്‍നൂല്‍ ജില്ലയിലെ വേല്‍ദുര്‍ത്തിയിലായിരുന്നു അപകടം.സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ എസ്.ആര്‍.എസ്. ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ്;ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എട്ട് വീതം, ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാർഖണ്ഡ് നാല് എന്നിങ്ങനെയായി ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.രാവിലെ ഏഴുമണിയോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിങ്ങും ഇതോടൊപ്പം നടക്കും.അസംഗഢില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവർ ഇന്ന് ജനവിധി തേടും.ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, ബിജെപിക്കായി കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ മത്സരരംഗത്തുണ്ട്.ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയും ദ്വിഗ് വിജയ് സിങ്ങിനെതിരെ ഭീകരാക്രമണക്കേസിലെ പ്രതി പ്രഗ്യാസിങ് മത്സരിക്കുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.