പത്തനംതിട്ട:2017 മുതല്‍ ശബരിമലയിലേക്ക് ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കണക്ക് പരിശോധിക്കുന്നതിനായി ശബരിമലയിൽ ഇന്ന് ഓഡിറ്റ് വിഭാഗം പരിശോധന നടത്തും.ദേവസ്വം ഓഫീസിലാണ് ഓഡിറ്റിങ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി സ്ട്രോങ് റൂമിലെ മഹസര്‍ ദേവസ്വം ഓഫീസിലെത്തിച്ചു. രേഖകള്‍ കണ്ടെത്തിയില്ലെങ്കില്‍ ആറന്മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും.ഇതിനായി ഹൈക്കോടതി പ്രത്യേക ഓഡിറ്റ് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേകകളില്ലാത്തത്. സാധാരണ ശബരിമലയിൽ കാണിയക്കായി സ്വർണ്ണം വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A റജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്ട്രോഗ് റൂമിലേക്ക് മാറ്റുമ്പോൾ റജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണ്ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല. സാധാരണ സ്ട്രോഗ് റൂമിലേക്ക് ഇവ മാറ്റുമ്പോൾ അവിടുത്തെ മഹസറിലും ഈ വിവരങ്ങൾ രേഖപ്പെടുത്തും. ഇവ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്ട്രോങ്ങ് റൂമിലെ മഹസർ പരിശോധിക്കുക ഇതിൽ രേഖകൾ കണ്ടെത്തിയില്ലെങ്കിൽ സ്ട്രോഗ് റൂമിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.
രാജ്യത്ത് 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം
ന്യൂഡൽഹി:മലിനീകരണ രഹിത റോഡുകൾക്കായി 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം വിൽക്കാനൊരുങ്ങി സർക്കാർ.ഇതിനായി 2025 ഏപ്രിൽ 1 മുതൽ 150cc ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് നിരോധനം. കൂടാതെ 2023 ഏപ്രിലോടെ പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കാനും നിർദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോകളും നിരത്തിലിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നാണ് കരുതുന്നത്.മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎസ് 6 നിയമം നടപ്പിലാക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.ഭാരത് സ്റ്റേജ് 6 നിലവാരം പാലിക്കുന്നതിനായി കോടിക്കണക്കിനു രൂപയാണ് വിവിധ ഇരുചക്ര വാഹന നിർമാതാക്കൾ നിക്ഷേപിക്കുന്നത്.ഇക്കാരണത്താലാണ് നിരോധനം പെട്ടെന്ന് നടപ്പിലാക്കാതെ അഞ്ചുവർഷത്തെ സാവകാശം സർക്കാർ ഇവർക്ക് നൽകുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി അത്യന്തം ആശങ്കയോടെയാണ് ഈ പുതിയ നീക്കത്തെ കാണുന്നത്.രാജ്യത്തെ പ്രമുഖ ഇരുചക്ര ബ്രാൻഡുകളുടെ വിൽപ്പനയിൽ മുഖ്യപങ്കും വഹിക്കുന്നത് 150cc ഇൽ താഴെയുള്ള വാഹനങ്ങളാണ്.നീക്കം നടപ്പിലായാൽ രാജ്യത്തെ വാഹന ചരിത്രത്തിൽ നിർണായകമായ മാറ്റമാകും ഇത്.
സൂറത്ത് തീപിടുത്തം;മരണസംഘ്യ 20 ആയി;ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ
ഗുജറാത്ത്:സൂറത്ത് തക്ഷശില കോംപ്ലക്സിൽ ഉണ്ടായ തീപിടിത്തത്തിൽ മരണം 20 ആയി. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം 3 പേർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരന്നില്ലെന്ന് പൊലീസ് കണ്ടെത്തി. തക്ഷശില കോംപ്ലക്സ് ഉടമകളായ ജിഗ്നേഷ്, ഹർഷാൽ ട്യൂഷൻ സെന്റർ ഉടമ ഭാർഗവ ഭൂട്ടാനി എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.ഭാർഗവയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു
ന്യൂഡൽഹി:നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.വൈകീട്ട് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ എം.പിമാരുടെ യോഗമാണ് നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുത്തത്.ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദേശിച്ചത്.നിതിൻ ഗഡ്‌കരി,രാജ്‌നാഥ് സിങ് എന്നിവർ ഇതിനെ പിന്താങ്ങി. രാഷ്ട്രപതിയോട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാനുള്ള അനുമതിയും നരേന്ദ്രമോദിക്ക് യോഗം നല്‍കി. അല്പസമയത്തിനകം തന്നെ രാഷ്ട്രപതിയെകണ്ട് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്രമോദി ഉന്നയിക്കും.അതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിച്ച് കഴിഞ്ഞാല്‍ രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍ഡിഎയെ ക്ഷണിക്കും.മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി,മുരളീ മനോഹർ ജോഷി,മറ്റ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നാഗമ്പടം റെയിൽവേ മേൽപ്പാലം പൊളിക്കാന്‍ ആരംഭിച്ചു
കോട്ടയം:നാഗമ്പടം റെയിൽവേ മേൽപ്പാലം പൊളിക്കാന്‍ ആരംഭിച്ചു.സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്.പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമാണ് ഇവ പൊളിക്കുന്നത്. ഇന്നലെ തന്നെ കൊച്ചിയില്‍ നിന്നും മൂന്ന് വലിയ ക്രയിനുകള്‍ കോട്ടയത്ത് എത്തിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇന്നലെ രാത്രി മുതല്‍ കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. എക്സ്പ്രസ് ട്രെയിനുകളും മറ്റും ആലപ്പുഴ വഴി തിരിച്ച് വിട്ടിട്ടുണ്ട്. സമീപത്തെ പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ രണ്ട് തവണ സ്ഫോടനം നടത്തിയെങ്കിലും പാലം തകര്‍ന്നില്ല. ഇതേ തുടര്‍ന്നാണ് കരാര്‍ എടുത്ത കമ്പനിയോട് തന്നെ പാലം പൊളിച്ച് നീക്കാന്‍ റെയില്‍ നിര്‍ദ്ദേശിച്ചത്.
സംസ്ഥാനത്ത് അഴിച്ചുപണിക്കൊരുങ്ങി ബിജെപി;അധ്യക്ഷ സ്ഥാനത്തുനിന്നും ശ്രീധരൻ പിള്ളയെ മാറ്റിയേക്കും
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സംസ്ഥാനത്ത് അഴിച്ചുപണിക്കൊരുങ്ങി ബിജെപി.സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മാറ്റും. കെ സുരേന്ദ്രനെയാണ് അധ്യക്ഷ സ്ഥാനത്ത് പരിഗണിക്കുന്നത്. കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കും.ജൂണില്‍ നടക്കുന്ന ആർ.എസ്.എസ് ബൈഠക്കിൽ നിർദേശങ്ങൾ സമർപ്പിക്കും. സംസ്ഥാന ഭാരവാഹികളിൽ പുതുമുഖങ്ങളുണ്ടാകും. ജില്ലാ പ്രസിഡന്‍റുമാരായും പുതുമുഖങ്ങളുണ്ടാകും. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ് സ്ഥാനാർഥികളെ നിശ്ചയിക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു
ലണ്ടൻ:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു.ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു.ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാൽപര്യത്തിന് അനുശ്രുതമായി ബ്രക്സിറ്റ് നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയ് പറഞ്ഞു.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കും.അതുവരെ മേ കാവൽ പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ട്.യുകെ യുടെ രണ്ടാമത്തെ വനിതാ നേതാവാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരം വലിയ അംഗീകാരമായി കാണുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ വികാരാധീനയായി മേ പറഞ്ഞു.
തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശ്ശൂരിൽ അതീവ ജാഗ്രതാ നിർദേശം നൽകി
തൃശൂർ:ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശ്ശൂരിലെ തീരപ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.വെള്ളനിറത്തിലുള്ള ബോട്ടിൽ പതിനഞ്ചോളം വര്മ്മ ഐസിസ് തീവ്രവാദികൾ ലക്ഷദ്വീപിലേക്കും മിനിക്കോയിയിലേക്കും പുറപ്പെട്ടിട്ടുണ്ടെന്നും ഇവർ കേരളാ തീരത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കരയിലും കടലിലുമുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സൂറത്തിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലനകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം;15 മരണം
ഗാന്ധിനഗർ:ഗുജറാത്തിൽ സൂറത്തിൽ സാരസ്ഥാന മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.തീപിടുത്തത്തിൽ 15 പേർ മരിച്ചു.അഗ്‌നിശമന സേനയുടെ 18യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.15പേരുടെ മരണം സ്ഥിരീകരിച്ചതായും,മരണസംഖ്യ ഇനിയും ഉയരുമെന്നും സൂറത് പോലീസ് കമ്മീഷണർ സതീഷ് കുമാർ മിശ്ര പറഞ്ഞു. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി:നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.മോദിക്കൊപ്പം മുതിർന്ന നേതാക്കളും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും.ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന.അമിത് ഷാ ഇത്തവണ ധനമന്ത്രിയാകുമെന്നാണ് സൂചന. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകിയേക്കില്ല എന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.ധനവകുപ്പിന് പുറമെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരുവാനുള്ള താൽപ്പര്യവും അമിത് ഷാ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായി രാജ്‌നാഥ് സിങ് തന്നെ തുടരുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.ആഭ്യന്തര വകുപ്പ് തന്നെയാകും നൽകുക എന്നാണ് സൂചന.സുഷമ സ്വരാജ്,നിതിൻ ഗഡ്‌കരി തുടങ്ങിയ മുതിർന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ല.