News Desk

നിപ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി;പനി മാറി;നടന്നു തുടങ്ങിയതായി ആശുപത്രി അധികൃതർ

keralanews the health condition of student under treatment due to nipah is improved

കൊച്ചി: നിപ ബാധിച്ച്‌ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.പനി പൂര്‍ണമായി മാറി വിദ്യാർത്ഥി പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തലച്ചോറിനെ നേരിയതോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.പൂനെ വൈറോളജി ലാബിലെ ഫലം അനുസരിച്ച്‌ രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവയില്‍ മൂത്രത്തില്‍ മാത്രമാണ് നിപ വൈറസ് ബാധയുള്ളതെന്ന് കണ്ടെത്തിയിരുന്നു.കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്‌ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരുന്നു യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, നിപ രോഗിയുമായി സമ്പർക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ഈ രോഗിയുടേതടക്കം തിങ്കളാഴ്ച അഞ്ച് സാംപിളുകള്‍ പരിശോധനക്ക് ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ഇടുക്കി ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാംപിളും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ രണ്ടാംഘട്ട പരിശോധനക്ക് ശേഖരിച്ച സാംപിളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

സിഒടി നസീറിനെ ആക്രമിച്ച സംഭവം;ഒളിവില്‍ കഴിയുന്ന പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു

keralanews in the incident of attacking c o t naseer the accused who were absconding submitted anticipatory bail application in the court

കോഴിക്കോട്:ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി.നസീറിനെ ആക്രമിച്ച കേസിൽ  ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കാവുംഭാഗം സ്വദേശികളായ വിപിന്‍, ജിതേഷ്, മിഥുന്‍ എന്നിവരാണ് തലശേരി കോടതിയില്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട്  കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി സോജിന്‍, കതിരൂര്‍ സ്വദേശി അശ്വന്ത്, സോജിത്ത്, വിശ്വജിത്ത് എന്നീ അഞ്ച് പ്രതികളെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.മെയ് 18 നാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്.സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.

കണ്ണൂർ ജില്ലയിൽ കടലേറ്റം രൂക്ഷം

A wonderfully relaxing beach

കണ്ണൂർ:കാലവർഷം ആരംഭിച്ചതോടെ കണ്ണൂർ ജില്ലയിൽ പലയിടത്തും കടലേറ്റം രൂക്ഷമായി.പയ്യാമ്പലം ബീച്ചിൽ കടലേറ്റത്തിൽ വൻ തോതിൽ കര കടലെടുത്തു.വിനോദ സഞ്ചാരികൾക്കായി നിർമിച്ച നടപ്പാതയടക്കം കടലേറ്റത്തെ തുടർന്ന് തകർന്നു.ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്ഥാപിച്ച ഫോട്ടോ ഫ്രെയിം,സുരക്ഷാ ബോർഡുകൾ തുടങ്ങിയവയും കടലേറ്റത്തിൽ നശിച്ചു.കാലവർഷത്തിന്റെ തുടക്കത്തിൽ ഇത്ര ശക്തമായ കടലേറ്റമുണ്ടാകുന്നത് ഇത് ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു.കടൽക്ഷോഭം രൂക്ഷമായ പുതിയങ്ങാടി അടക്കമുള്ള തീരപ്രദേശത്തെ നിന്നും താമസക്കാരെ മാറ്റിപാർപ്പിക്കാൻ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കണ്ണൂർ സിറ്റി,പയ്യാമ്പലം,പുതിയങ്ങാടി എന്നിവിടങ്ങളിൽ രൂക്ഷമായ കടലേറ്റമുണ്ടായത്.

ബാലഭാസക്കറിന്റെ മരണം;കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

keralanews death of balabhaskar crime branch team will record the statement of ksrtc driver

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ അപകട മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന  ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും.രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. ഡ്രൈവറുടെ സീറ്റില്‍ അര്‍ജ്ജുന്‍ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചത്.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു

keralanews dyfi area secretary and cpm branch secretary injured in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു.ഡിവൈഎഫ്‌ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എആര്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്.അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്‌ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം നടന്നത്.അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.

കാസർകോഡ് ചിറ്റാരിക്കാലിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥികളടക്കം 6 പേര്‍ക്ക് പരിക്ക്

keralanews six including students injured when ksrtc bus and private bus collided in kasarkode

കാസർകോഡ്:കാസർകോഡ് ചിറ്റാരിക്കാലിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥികളടക്കം 6 പേര്‍ക്ക് പരിക്കേറ്റു.മലയോര ഹൈവേയിലെ അരിയിരുത്തിക്കു സമീപം തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. ചെറുപുഴയില്‍ നിന്നും ചിറ്റാരിക്കാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് എതിരെ നിന്നും വന്ന കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിദ്യാര്‍ഥികളായ എ കെ ഫര്‍സാന, ദിവ്യ തുടങ്ങി ആറു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫര്‍സാനയെയും ദിവ്യയെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പയ്യന്നൂരിലേയും ചെറുപുഴയിലേയും ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.

കണ്ണാടിപ്പാലത്തിലൂടെ നടന്നിട്ടുണ്ടോ?എന്നാൽ അതിനായി ഇനി നാടുവിടേണ്ട;നേരെ പൊയ്ക്കൊള്ളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്

keralanews want to walk through mirror bridge then straight go to wayanad

വയനാട്:കണ്ണാടിപ്പാലത്തിലൂടെ ആളുകൾ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും നമ്മൾ കാണാറുണ്ട്.ഇത് കാണുമ്പോൾ അതുപോലെ ഒരിക്കലെങ്കിലും നടക്കാൻ നമ്മളും ആഗ്രഹിക്കാറുണ്ട്.ഇതിനായി ഇനി നാട് വിട്ടുപോകേണ്ട ആവശ്യമില്ല.നേരെ വിട്ടോളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്.സൗത്ത് ഇന്ത്യയില്‍ ആദ്യമായി കണ്ണാടി പാലം വന്നിരിക്കുകയാണ്. മേപ്പടിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. തൊള്ളായിരംക്കണ്ടി വരെ സ്വന്തം വാഹനത്തില്‍ പോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള ജീപ്പുണ്ട്.2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. യാത്രാപ്രേമികള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ ഇങ്ങനൊരു കണ്ണാടിപ്പാലത്തിന്റെ കാര്യം.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലം. നിര്‍മ്മാണത്തിനാവശ്യനായ ഫൈബര്‍ഗ്ലാസ് ഉള്‍പ്പടെ സകലതും ഇറ്റലിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാന്‍ അനുവദിക്കുള്ളൂ. ഒരാള്‍ക്ക് 100 രൂപയാണ് ഫീസ്.

കനത്ത മഴ;മുംബൈയിൽ വിമാനത്താവളം അടച്ചിട്ടു

keralanews mumbai airport closed due to heavy rain

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. മഴയും ഇടിമിന്നലും കാരണം കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വെച്ചത്.കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.ഡല്‍ഹി- മുംബൈ ഗോ എയര്‍വിമാനവും നെവാര്‍ക്ക്- മുബൈ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനവും അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു. മുംബൈയിലേക്കുള്ള മറ്റ് വിമാനങ്ങളും തിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും;കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

keralanews cyclone likely to form in arabian sea heavy rain in kerala

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും.ഇതോടെ  കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.’വായു’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.ഗുജറാത്ത് തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധനത്തിന് പുറപ്പെട്ട തൊഴിലാളികള്‍ എല്ലാം ഉടന്‍ അടുത്തുള്ള തീരങ്ങളിലേക്ക് എത്തിച്ചേരണമെന്ന് കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കനത്ത കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസർകോഡ് എന്നീ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

keralanews yuvaraj singh retired from international cricket

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്‌സ് പായിച്ച്‌ കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്ബോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു.2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി മാറിയ കളിക്കാരനാണ് യുവരാജ് സിങ്.