News Desk

ഹൈഡ്രജൻ ഇന്ധന വിപ്ലവവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ

keralanews indian oil corporation with hydrogen fuel revolution (2)

മുംബൈ:ഇലക്ട്രിക്ക് വാഹനവും കടന്ന് ഹൈഡ്രജൻ ഇന്ധനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ.പ്രകൃതി വാതകത്തിൽനിന്ന് 15–30% ഹൈഡ്രജൻ അടങ്ങുന്ന എച്ച്സിഎൻജി ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഐഒസി ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹൈഡ്രജൻ നിറച്ച സെല്ലിൽ നടക്കുന്ന വൈദ്യുത രാസപ്രവർത്തനത്തിന്റെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ഊർജമാണു വാഹനത്തിൽ ഉപയോഗിക്കുക. പുകയോ മറ്റു മാലിന്യങ്ങളോ ഉണ്ടാകുന്നില്ലെന്നതാണു പ്രധാനനേട്ടം. ഹൈഡ്രജൻ ഇന്ധന സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കുക എന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധന വിതരണ കേന്ദ്രം ഹരിയാനയിലെ ഫരീദാബാദിലുള്ള ഗവേഷണ വികസന കേന്ദ്രത്തിൽ ആരംഭിച്ചു.ഓൺ-സൈറ്റ് ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണം, തുടങ്ങിയ കാര്യങ്ങൾ ഈ കേന്ദ്രത്തിൽ നടത്തപ്പെടുന്നുണ്ട്.സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേസുമായി(SIAM)സഹകരിച്ച് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രീ-വീലർ, ബസ് എഞ്ചിനുകൾ വികസിപ്പിക്കൽ, സി‌എൻ‌ജി ത്രീ-വീലറുകളും ബസുകളും എച്ച്-സി‌എൻ‌ജി മിശ്രിതത്തിലേക്ക് മാറ്റുന്നതിനോടൊപ്പം പോർട്ടബിൾ ജെൻസെറ്റുകൾക്കായി ഹൈഡ്രജൻ പരിവർത്തന കിറ്റുകളുടെ വികസിപ്പിക്കലും കമ്പനി നടത്തി വരുന്നു.

സാധാരണ സിഎൻജി വാഹനങ്ങൾ‍ പുറംതള്ളുന്നതുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡിന്റെ അളവിൽ 70% കുറവു വരുമെന്നതാണ് ഹൈഡ്രജൻ കലർത്തിയ സിഎൻജി (എച്ച്സിഎൻജി) ഉപയോഗിക്കുന്നതിലെ നേട്ടം.ബിഎസ്6 നിലവാരത്തിലെത്തുന്നതോടെ ഡീസലിന്റെ മലിനീകരണത്തോത് സിഎൻജിയുടേതിനു (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) തുല്യമാകും വിധം കുറയുമെന്ന് ഐഒസി റിസേർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. എസ്.എസ്.വി.രാമകുമാർ പറഞ്ഞു.2020ൽ പൂർണമായും രാജ്യം ബിഎസ്6ലേക്കു മാറും. ഇതിന്റെ ഭാഗമായി മൊത്തം 30,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഒസി റിഫൈനറികളിൽ നടത്തുന്നതെന്നും രാമകുമാർ അറിയിച്ചു.

ഹൈഡ്രജന്‍ കാർ ഇന്ത്യയിലേക്ക്; ടൊയോട്ടയുടെ ‘മിറായി’ ആദ്യമെത്തുക കേരളത്തിലേക്ക്

keralanews toyota mirai fcv imported to india to be tested in kerala

തിരുവനന്തപുരം:ഹൈഡ്രജന്‍ ഇന്ധനമാക്കിയ കാര്‍ ആദ്യമായി ഇന്ത്യയില്‍ ഓടിക്കുന്നതിനു വഴിയൊരുക്കാന്‍ കേരളം. ടൊയോട്ടയുടെ ‘മിറായി’ എന്ന കാര്‍ കേരളത്തിലെ നിരത്തുകളില്‍ ഓടിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം ടൊയോട്ടയുടെ ബെംഗളൂരുവിലെ കേന്ദ്രത്തിലെത്തി കേരള ഉദ്യോഗസ്ഥര്‍ വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തി. ജൂണില്‍ കൊച്ചിയില്‍ നടത്തിയ ‘ഇവോള്‍വ്’ ഉച്ചകോടിയില്‍ ടൊയോട്ട അധികൃതരുമായി കേരളം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. ജ്യോതിലാലും വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.ഫ്യൂവല്‍ സെല്‍ ഘടകങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കേരളത്തിലെ ഏതെങ്കിലും പൊതുമേഖല കമ്പനികളുമായി ടൊയോട്ട പങ്കുവച്ചാല്‍ കാറിന്റെ വില കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.വാഹനം സംസ്ഥാനത്തെ നിരത്തിലിറക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്. കൊച്ചി, കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം തുടങ്ങിയ തുറമുഖങ്ങളില്‍ ഹൈഡ്രജന്‍ എത്തിച്ച്‌ തുടര്‍ന്നു പൈപ്പുകള്‍ സ്ഥാപിച്ചു ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനെക്കുറിച്ചു കൊച്ചിന്‍ റിഫൈനറിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൊച്ചി റിഫൈനറിയുടെ പ്രതിനിധികളും കാറിന്റെ പ്രകടനം വിലയിരുത്തി.2014 ല്‍ ജപ്പാനിലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകള്‍ വിറ്റു. 4 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന ഇടത്തരം സെഡാന്‍ ആണിത്. 60,000 ഡോളര്‍ (42.6 ലക്ഷം രൂപ) ആണ് വില. ഇലക്‌ട്രിക് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്‌ട്രിക് – ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം. പുകയ്ക്കു പകരം വെള്ളമാകും ഇവ പുറന്തള്ളുക. 140 കിലോമീറ്റര്‍ വരെ വേഗം കിട്ടും. ഫുള്‍ ടാങ്ക് ഇന്ധനം കൊണ്ട് 500 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ 22 മുതല്‍ കനത്ത മഴയ്ക്കു സാധ്യത

keralanews chance for heavy rain in north kerala from 22nd of this month

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. 22 മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് 42 ശതമാനം. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിലാണ് 38 ശതമാനം.ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും കലങ്ങിമറിഞ്ഞും ക്ഷോഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോഴും കേരളതീരത്തിനടുത്ത് അറബിക്കടലില്‍ പതിവില്‍ കവിഞ്ഞ ചൂടു തുടരുകയാണ്. ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു. ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലിലെ അനുപാതം തെറ്റിയുള്ള ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ചൂട് നിലനില്‍ക്കുന്നതിനാല്‍ ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷകര്‍ സൂചിപ്പിക്കുന്നു.ചൊവാഴ്ച വരെ ഈ മണ്‍സൂണ്‍ സീസണില്‍ ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 13% കൂടുതല്‍ മഴ ലഭിച്ചു. തുലാവര്‍ഷത്തിന്റെ ഗതിവിഗതികളെക്കുറിച്ച്‌ അടുത്തമാസം ആദ്യത്തോടെ സൂചന ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

പാലാരിവട്ടം പാലം നിര്‍മാണം;സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്

keralanews palarivattom bridge construction case v k ibrahimkunju said that the advance amount paid to contractor asper govt rules

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച്‌ പൊതുമരാമത്ത് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്.പാലം നിര്‍മാണത്തില്‍ സര്‍ക്കാര്‍ നയമാണ് നടപ്പാക്കിയത്.മൊബ്‍ലൈസേഷന്‍ അ‍ഡ്വാന്‍സ് നല്‍കല്‍ പതിവാണ്, അത് ഇപ്പോഴും തുടരുന്നുമുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മന്ത്രിസഭാ തീരുമാനപ്രകാരമാണ് ടി.ഒ സൂരജിനെ പി.ഡബ്യൂ.ഡി സെക്രട്ടറിയാക്കിയതെന്നും ഇബ്രാഹിംകു‍ഞ്ഞ് വിശദീകരിച്ചു.അതെ സമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന്  കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ ടി.ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു.ഈ മൊഴിയാണ് ഇബ്രാഹിം കുഞ്ഞിന് കുരുക്കായത്.

ആനക്കൊമ്പ് കേസില്‍ ഏഴുവർഷത്തിനു ശേഷം മോഹന്‍ലാലിനെതിരെ വനംവകുപ്പിന്‍റെ കുറ്റപത്രം

keralanews forest department submitted chargesheet against mohanlal in ivory case after seven years

തിരുവനന്തപുരം:ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാലിനെതിരെ വനംവകുപ്പിന്‍റെ കുറ്റപത്രം.വന്യജീവി സംരക്ഷണ നിയമം മോഹന്‍ലാല്‍ ലംഘിച്ചു എന്ന് കണ്ടെത്തിയ വനംവകുപ്പ് കുറ്റപത്രം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഹന്‍ലാലിനെതിരെ കേസെടുത്ത് ഏഴുവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഏഴ് വര്‍ഷത്തിന് ശേഷവും കേസ് തീര്‍പ്പാക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് കാലതാമസമെന്നും വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്നും ചോദിച്ച ഹൈക്കോടതി പെരുമ്പാവൂർ മജിസ്ട്രേട്ടിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2012 ജൂണിലാണ് രഹസ്യ വിവരത്തെ തുടർന്ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്‌ഡിൽ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണം.ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

keralanews kseb worker died when electric post fall on his body

പയ്യന്നൂർ:പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം.കെ എസ് ഇ ബി വെള്ളൂര്‍ സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ കാങ്കോല്‍ പാപ്പാരട്ട പള്ളിക്കുളം കോളനിയിലെ വിമ്ബിരിഞ്ഞന്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.ചന്ദ്രനും മറ്റ് ജീവനക്കാരും ചേര്‍ന്ന് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കാങ്കോല്‍ സബ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് പുതിയ പോസ്റ്റുകള്‍ പിക്കപ്പ് വാനില്‍ കയറ്റുകയായിരുന്നു.ഇതിനിടെ അബദ്ധത്തിൽ ചന്ദ്രന്റെ ദേഹത്തേക്ക് പോസ്റ്റ് വീഴുകയായിരുന്നു. പരിക്കേറ്റ ചന്ദ്രനെ ഉടന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

keralanews two died after car hits the back of parked lorry

ആലപ്പുഴ : നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ഹരിപ്പാട് നങ്യാര്‍കുളങ്ങരയിലുണ്ടായ അപകടത്തില്‍ തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്‌.ഗുരുതരമായി പരിക്കേറ്റ പൊള്ളാച്ചി സ്വദേശികളായ സെല്‍വന്‍, നന്ദകുമാര്‍ എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പി.എസ്​.സി പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോൺ,വാച്ച്‌,പഴ്സ് എന്നിവക്ക് വിലക്ക്

keralanews banned mobile phone watch and purse in psc exam hall
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യപേപ്പര്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ നടത്തിപ്പില്‍ അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി.ഇതിന്റെ ആദ്യപടിയായി പരീക്ഷമുറികളില്‍ വാച്ച്‌, പഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവക്ക് വിലക്ക് ഏര്‍പ്പെടുത്തി.നിലവില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഉദ്യോഗാര്‍ഥിയുടെ കൈയിലോ പരീക്ഷഹാളിലുള്ള ഇന്‍വിജിലേറ്ററുടെ മേശപ്പുറത്തോ ക്ലാസിന് വെളിയിലോ വെക്കാമായിരുന്നു.ഇനിമുതല്‍ പരീക്ഷ ഹാളിന് പുറത്തുപോലും ഇവ വെക്കാന്‍ സമ്മതിക്കില്ല.പകരം പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷഹാളിന് ദൂരത്തായി ഒരു ക്ലാസ് റൂം ക്ലോക്ക് റൂമാക്കി മാറ്റും.കാവലിന് 200 രൂപ നിരക്കില്‍ പ്രതിഫലം നല്‍കി ആളെ നിയമിക്കാവുന്നതാണ്. ഇന്‍വിജിലേറ്റര്‍മാരും ക്ലാസ് റൂമില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ചീഫ് സൂപ്രണ്ട്, അഡീഷനല്‍ ചീഫ് സൂപ്രണ്ട് എന്നിവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമേ പരീക്ഷസമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ. ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് പി.എസ്.സി തയാറാക്കി. റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം ചര്‍ച്ച ചെയ്യും.തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല/ കറുത്ത ബാള്‍പോയന്‍റ് പേന എന്നിവ മാത്രമേ ഉദ്യോഗാര്‍ഥിക്ക് പരീക്ഷ ഹാളിനുള്ളില്‍ അനുവദിക്കൂ.ഈ കാര്യങ്ങള്‍ അഡീഷനല്‍ ചീഫ് സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍മാര്‍ ഉറപ്പാക്കണം. സംശയം തോന്നുന്ന ഉദ്യോഗാര്‍ഥികളുടെ ദേഹപരിശോധനയുള്‍പ്പെടെ പുരുഷ-വനിത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്താമെന്നും കരട് റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ പരീക്ഷ നടക്കുന്നതിന് 15 മിനിറ്റിന് മുമ്ബ് മാത്രമേ ഉദ്യോഗാര്‍ഥികളെ ക്ലാസ് റൂമില്‍ പ്രവേശിപ്പിക്കൂ. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം വരുന്ന രക്ഷാകര്‍ത്താക്കളെ സ്കൂള്‍ കോമ്ബൗണ്ടില്‍ കടത്തിവിടാന്‍ പാടില്ല. പരീക്ഷയുടെ ഉത്തരവാദിത്തം പൂര്‍ണമായും ചീഫ് സൂപ്രണ്ടിനായിരിക്കും. പകരം ക്ലര്‍ക്കിനെ ഏല്‍പിക്കാന്‍ പാടില്ല. പരീക്ഷ ഡ്യൂട്ടിക്ക് അധ്യാപകരെതന്നെ ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കും. ഇവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം.പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്ബ് മാത്രമേ ചോദ്യപേപ്പര്‍ കവര്‍ പൊട്ടിക്കാന്‍ അനുവദിക്കാവൂ. ഇക്കാര്യത്തില്‍ ഇളവ് നല്‍കില്ല. അടുത്തമാസം അഞ്ചുമുതല്‍ നടക്കുന്ന പരീക്ഷകള്‍ ഈ മാര്‍ഗനിര്‍ദേശത്തിെന്‍റ അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് കമീഷെന്‍റ തീരുമാനം.
മറ്റ് നിര്‍ദേശങ്ങള്‍:
●പരീക്ഷ ഔദ്യോഗികമായി തുടങ്ങുന്നതിനുള്ള ബെല്‍ അടിച്ചാല്‍ ഉടന്‍ പുറത്ത് സ്ഥാപിച്ച ക്ലാസ് റൂം അലോട്ട്മെന്‍റ് ലിസ്റ്റ് നീക്കംചെയ്ത് സെന്‍ററിലെ ഗേറ്റ് അടയ്ക്കണം.
●എല്ലാ ഇന്‍വിജിലേറ്റര്‍മാരും തങ്ങളുടെ ക്ലാസ് റൂമില്‍ ഹാജരായ ഉദ്യോഗാര്‍ഥിയുെട ഒപ്പും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച്‌ ഒരാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷമേ ഒ.എം.ആര്‍ ഷീറ്റ് നല്‍കാവൂ
●പരീക്ഷസമയം കഴിയുംവരെ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷ ഹാളില്‍ ഉണ്ടാകണം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷസമയത്ത് നടത്തുന്ന ക്രമക്കേടുകള്‍ക്ക് അസി. സൂപ്രണ്ടുമാരായ ഇന്‍വിജിലേറ്റര്‍മാരായിരിക്കും ഉത്തരവാദി. പരീക്ഷക്ക് മുൻപ് ഇതുസംബന്ധിച്ച സത്യപ്രസ്താവന ഇന്‍വിജിലേറ്റര്‍മാര്‍ പി.എസ്.സിക്ക് ഒപ്പിട്ട് നല്‍കണം.
●ചോദ്യപേപ്പര്‍ നല്‍കുന്നതിന് മുൻപ് അണ്‍യൂസ്ഡ് ഒ.എം.ആര്‍ ഷീറ്റ് റദ്ദുചെയ്യണം. ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പര്‍ പാക്കറ്റില്‍ െവച്ച്‌ സീല്‍ ചെയ്യണം.

പാലാ ഉപതിരഞ്ഞെടുപ്പ്;പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

keralanews pala bypoll campaign to end today

പാലാ:പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.പ്രചാരണം  അവസാനിപ്പിക്കേണ്ട തീയതി നാളെയാണെങ്കിലും നാളെ ശ്രീനാരായണഗുരു സമാധി ദിനമായതിനാലാണു ഒരു ദിവസം മുൻപേ പ്രചാരണം അവസാനിപ്പിക്കുന്നത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന്റെ പര്യടനത്തിന്റെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു മൂന്നിനു കുരിശുപള്ളി കവലയില്‍ ആരംഭിക്കും.യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുമെന്നു ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം പറഞ്ഞു. മണ്ഡലത്തിലെ മേധാവിത്വം പ്രകടിപ്പിക്കുന്നവിധമുള്ള കൊട്ടിക്കലാശമാണു യു.ഡി.എഫ്. പ്ലാൻ ചെയ്യുന്നത്. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കൊട്ടിക്കലാശവും ഇന്നു നടക്കും.മാണി സി.കാപ്പന്റെ പ്രചരണ സമാപനാര്‍ഥം രാവിലെ പാലാ നഗരത്തില്‍ പ്രവര്‍ത്തകരുടെ റോഡ് ഷോയുണ്ടാകും.വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പുഴക്കര മൈതാനത്തെ പരിപാടിയോടെ ഔദ്യോഗിക പ്രചാരണം അവസാനിപ്പിക്കാനാണു എല്‍.ഡി.എഫ്. തീരുമാനം. എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കും.കടപ്പാട്ടൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ചു ബൈപാസ് റോഡ് വഴി താലൂക്ക് ആശുപത്രിയ്ക്കു സമീപം അവസാനിക്കും. എന്‍.ഡി.എയിലെ സമുന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ പറഞ്ഞു.23നാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണലും നടക്കും.

സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ്;ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാർ ചേർന്ന് എടുത്ത ടിക്കറ്റിന്

keralanews thiruvonam bumper draw first prize for a ticket taken by six employees of karunagappally chunkath jewelery

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാർ ചേർന്ന് എടുത്ത ടിക്കറ്റിന്.ഇന്നലെ വൈകിട്ട് എടുത്ത രണ്ടു ഭാഗ്യക്കുറിയിലെ ഒരെണ്ണമാണ് ഇവർക്ക് ഭാഗ്യം നേടിക്കൊടുത്തത്.റോണി, സുബിന്‍, രാജീവന്‍, വിവേക്, രാജീവ്, റേഞ്ചിന്‍ എന്നിവര്‍ക്കാണ് സമ്മാനം. കോട്ടയം, വൈക്കം, തൃശൂര്‍ അന്നമനട,ചവറ, ശാസ്‌താംകോട്ട എന്നീ സ്വദേശികളാണ് ഇവര്‍. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. ആലപ്പുഴയിലെ കായംകുളം സ്വദേശി ശിവന്‍കുട്ടിയുടെ ശ്രീമുരുക ഏജന്‍സി വിറ്റ ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ശ്രീമുരുക ഏജന്‍സിയുടെ കരുനാഗപ്പള്ളി ഓഫീസില്‍ നിന്നാണ്‌ സമ്മാനാര്‍ഹമായ ടിക്കറ്റ്‌ വിറ്റത്‌.ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടിയാണ് ഭാഗ്യവാന്മാരുടെ കൈയ്യിലെത്താന്‍ പോകുന്നതെന്നാണ് വിവരം. രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ ടിഎം 514401 എന്ന ടിക്കറ്റിനാണ്.മാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപ ഇവര്‍ക്ക് ലഭിക്കും.