News Desk

പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച്‌ 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ 128 ഇനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;ജൈവ പച്ചക്കറികളിലും കീടനാശിനി

keralanews the presence of pesticides in 128 items in 729 food items collected from the general market and pesticides in organic vegetables too

തിരുവനന്തപുരം: പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 128 ഇനങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. മുന്തിരി, പച്ചമുളക്, കോളിഫളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനായ പ്രഫൈനോഫോസ് കണ്ടെത്തി. വെള്ളായണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് കീടനാശിനികളുടെ അമിതോപയോഗം സംബന്ധിച്ച സൂചനകളുള്ളത്.മുന്തിരിയില്‍ നിരോധിച്ചതടക്കം എട്ടിനം കീടനാശിനികളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു കീടനാശിനി മാത്രമാണ് പ്രയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. അപ്പിളിലും തണ്ണിമത്തലിനുമെല്ലാം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. പച്ചമുളകില്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത അഞ്ചിനം കീടനാശിനിയാണ് കണ്ടെത്തിയത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ താരതമ്യേന സുരക്ഷിതമാണെന്നും റിപോര്‍ട്ടിലുണ്ട്.പൊതുവിപണിയില്‍ ലഭിക്കുന്ന ചുവപ്പ് ചീര, ബീന്‍സ്, വെണ്ട, പാവല്‍, വഴുതന, കത്തിരി, കാബേജ്, കാപ്‌സിക്കം, കോളിഫളവര്‍, സാമ്ബാര്‍ മുളക്, അമരയ്ക്ക, കറിവേപ്പില, മുരിങ്ങക്ക, പച്ചമുളക്, കോവയ്ക്ക, വെള്ളരി, പുതിനയില, സലാഡ് വെള്ളരി, പടവലം, തക്കാളി, പയര്‍, ആപ്പിള്‍, പച്ചമുന്തിരി, തണ്ണിമത്തന്‍, ജീരകം, പെരുംജീരകം എന്നിവയില്‍ കീടനാശിനിയുണ്ട്.ജൈവപച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്നതില്‍ പലതും വിഷം കലര്‍ന്ന വ്യാജനാണെന്ന് കണ്ടെത്തി. വെണ്ട, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ തുടങ്ങിയ ജൈവ ഇനങ്ങളിലാണ് പ്രയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനി കണ്ടെത്തിയത്. ജൈവം എന്ന ലേബലില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയത് ഗൗരവമായി എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.അതേ സമയം, കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളിലാണ് ഏറ്റവും കുറവ് കീടനാശിനി കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച 21 ഇനം പച്ചക്കറികളില്‍ 14.39 ശതമാനത്തില്‍ മാത്രമേ കീടനാശിനിയുള്ളു. പൊതുവിപണിയെ അപേക്ഷിച്ച്‌ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമാണ്.

അതേ സമയം, ആശങ്കപ്പെടാന്‍ മാത്രമുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് ലോകഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല പുറത്തുവിട്ട നയരേഖയില്‍ പറയുന്നു. ഭക്ഷണ പ്ലേറ്റില്‍ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ട് നിറയ്ക്കണം. കീടനാശിനികളുടെ വിഷകരമായ സാന്നിധ്യം കേവലം മൂന്ന് ശതമാനത്തിലും ഏതെങ്കിലും അളവിലുള്ള സാന്നിധ്യം 15 ശതമാനത്തിലും താഴെ പച്ചക്കറികളില്‍ മാത്രമേ ഉള്ളൂ. കഴുകുക, തൊലി കളയുക, പുളിവെള്ളം, വിനാഗിരി എന്നിവ തേച്ചു വൃത്തിയാക്കുക തുടങ്ങിയ  പ്രക്രിയകളിലൂടെ ഈ വിഷാംശം നീക്കം ചെയ്യപ്പെടും. നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴ വര്‍ഗങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ഒട്ടും തന്നെ കണ്ടെത്താനായിട്ടില്ല. നമ്മുടെ നാട്ടില്‍ ലഭ്യമാവുന്ന പഴവര്‍ങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയും അന്യനാട്ടില്‍ നിന്നുവരുന്ന പച്ചക്കറികളും പലവ്യഞജനങ്ങളും പ്രത്യേകിച്ച്‌ കറിവേപ്പില, മുളക് എന്നിവ ഉപേക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.കൂട്ടായ യത്‌നത്തിലൂടെ ശരിയായ ഭക്ഷണരീതി സ്വീകരിച്ചാല്‍ കേരളീയരുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്നാണ് ശില്‍പശാലയില്‍ ഉയര്‍ന്ന അഭിപ്രായം.

കെ.എസ്‌.ഇ.ബി. വഴി ഇന്റര്‍നെറ്റും; കെ-ഫോണ്‍ പദ്ധതി അന്തിമഘട്ടത്തിലേക്ക്

keralanews internet connection through kseb k phone project to last stage

തിരുവനന്തപുരം:ഉപയോക്‌താക്കള്‍ക്ക്‌ വൈദ്യുതിക്കു പുറമേ ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനും കെ.എസ്‌.ഇ.ബി. ലഭ്യമാക്കും. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സൗജന്യമായി നല്‍കുന്ന കേരള ഫൈബര്‍ ഒപ്‌റ്റിക്‌ നെറ്റ്‌വര്‍ക്ക്‌ (കെ-ഫോണ്‍) പദ്ധതി സംസ്‌ഥാന ഐ.ടി.ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡും (കെ.എസ്‌.ഐ.ടി.ഐ.എല്‍ ) വൈദ്യുതിബോര്‍ഡും സഹകരിച്ചാണു നടപ്പാക്കുന്നത്‌. 1,028 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി അടുത്തവര്‍ഷം പകുതിയോടെ യാഥാര്‍ഥ്യമാകുമെന്നാണ്‌ പ്രതീക്ഷ.20 ലക്ഷത്തോളം വരുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കും മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നതാണ്‌ പദ്ധതി.സാമ്പത്തികമായി പിന്നോക്കമുള്ള 20 ലക്ഷം വീട്ടിലാണ്‌ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുക. മറ്റുള്ളവര്‍ക്ക്‌ കുറഞ്ഞ നിരക്കിലും.വീടുകളില്‍ ഫോണിനും ഇന്റര്‍നെറ്റിനുമൊപ്പം ആവശ്യമെങ്കില്‍ കേബിള്‍ ടിവിയും ലഭ്യമാകും. കേബിള്‍ കടന്നുപോകുന്ന 2800 കിലോമീറ്റര്‍ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സര്‍വേ പൂര്‍ത്തിയായി. 52,746 കിലോമീറ്റര്‍ കേബിള്‍ കെഎസ്‌ഇബിയുടെ 40 ലക്ഷത്തിലേറെയുള്ള പോസ്റ്റുകളിലൂടെ എത്തിക്കും.  നവംബറില്‍ വൈദ്യുതി പോസ്‌റ്റുകള്‍ വഴി ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്‌ഥാപിച്ചു തുടങ്ങും.സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്‌ സ്പോട്ടുകള്‍ സ്ഥാപിക്കും. വൈഫൈ ഹോട്ട്‌ സ്പോട്ട്‌ സ്ഥാപിക്കേണ്ടതിന്റെ പട്ടിക കലക്ടര്‍മാര്‍ തയ്യാറാക്കി. ലൈബ്രറികളും പാര്‍ക്കുകളും ബസ് സ്റ്റാന്‍ഡുകളും സര്‍ക്കാര്‍ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും. സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയന്‍ കമ്പനിയാണ് നല്‍കുന്നത്‌. ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡാ(ബിഇഎല്‍)ണ്‌ പദ്ധതിനിര്‍വഹണ ഏജന്‍സി.കെ.ഫോണ്‍ പദ്ധതിയുടെ കണ്‍ട്രോള്‍ റൂം ആയി പ്രവര്‍ത്തിക്കുന്ന നെറ്റവര്‍ക്ക്‌ ഓപ്പറേറ്റിംഗ്‌ സെന്റര്‍ (നോക്‌) ആസ്‌ഥാനം കൊച്ചിയിലായിരിക്കും. നേരത്തെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ സ്‌ഥാപിക്കാനായിരുന്നു തീരുമാനം. ഡിസംബറില്‍ നോക്‌ പ്രവര്‍ത്തനസജ്‌ജമാക്കും. വീടുകളും ഓഫീസുകളും വിവിധ ശൃംഖലകളാക്കിയാണ്‌ കേബിള്‍ വഴി ബന്ധിപ്പിക്കുന്നത്‌. ഓരോ ശൃംഖലയും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ സെന്ററു(നോക്ക്‌)മായി ബന്ധിപ്പിച്ച്‌ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കും.നോക്ക്‌ സജ്‌ജമാവുന്നതോടൊപ്പം തുടക്കത്തില്‍ ഒന്നോ രണ്ടോ ശൃംഖലകള്‍ കൂടി പൂര്‍ത്തിയാക്കാനാണ്‌ തീരുമാനം. 2020-ല്‍ സംസ്‌ഥാനത്ത്‌ മുഴുവന്‍ കെ.ഫോണ്‍ ശൃംഖല യാഥാര്‍ഥ്യമാക്കും.

തൃശ്ശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് അന്‍പത് കോടി വിലമതിക്കുന്ന 123 കിലോ സ്വര്‍ണ്ണം

keralanews 125kg of gold worth 50crore rupees seized from thrissur

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് 50 കോടി രൂപ വിലമതിക്കുന്ന 123 കിലോ സ്വര്‍ണ്ണം. കേരളത്തിലെ കസ്റ്റംസ് സ്വര്‍ണവേട്ടയില്‍ ഇത് ആദ്യമായാണ് ഇത്രയും കിലോ സ്വര്‍ണ്ണം പിടികൂടിയത്.സ്വര്‍ണ്ണത്തിന് പുറമെ രണ്ടുകോടി രൂപയും 1900 യുഎസ് ഡോളറും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.ജൂലായ് മുതല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഒരു സംഘത്തെ നിരീക്ഷണത്തിനുമാത്രമായി നിയോഗിച്ചുണ്ടായിരുന്നു. സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളം ആളുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്നതിന് ശേഷമാണ് ഇത്രയും വലിയൊരു സ്വര്‍ണ്ണവേട്ട അധികൃതര്‍ നടത്തിയത്. പിടികൂടിയ സ്വര്‍ണ്ണത്തില്‍ പത്തൊൻപത് കിലോ മാത്രമാണ് കടത്തുന്ന സമയത്ത് പിടികൂടിയത്. ബാക്കിയുള്ളവ വീടുകളില്‍നിന്നും കടകളില്‍ നിന്നുമാണ് കണ്ടെത്തിയത്. ചേര്‍പ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂര്‍, മണ്ണുത്തി എന്നിവടങ്ങളിലെ 23 വീടുകളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് 15 കാരിയര്‍മാരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് വേട്ട; യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസ് പ്രതി നസീം അടക്കമുള്ള പ്രതികളില്‍ നിന്ന് കഞ്ചാവ് പിടികൂടി

keralanews ganja seized from university college case accused nisam in poojappura central jail

തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ കഞ്ചാവ് വേട്ടയിൽ യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസ് പ്രതി നസീം അടക്കമുള്ള  ഏഴ് തടവുകാരില്‍ നിന്ന് കഞ്ചാവ് പിടികൂടി. കഞ്ചാവിന് പുറമെ നിരോധിത പുകയില ഉത്പന്നങ്ങളും ഇവിടെ നിന്ന് പിടികൂടിയതായാണ് വിവരം.ഇന്നലെ വൈകീട്ട് ഏഴുമണി മുതല്‍ മുതല്‍ ഒൻപത് മണിവരെയായിരുന്നു ഡിജിപിയുടെ നിര്‍ദേശാനുസരണം ജയില്‍ സൂപ്രണ്ട് ബി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റില്‍ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ജയിലില്‍ നിരോധിത ലഹരി വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാര്‍ക്കെതിരെ കേസെടുക്കാന്‍ ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലീസിന് നിര്‍ദ്ദേശം നല്‍കി. യൂണിവേഴ്‌സിറ്റി കോളജില്‍ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമാണ് നസീം.

അഗ്രീന്‍കോ അഴിമതി;എം കെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് കേസ്

keralanews agreenco scam case vigilance case against m k raghavan m p

കണ്ണൂർ:അഗ്രീന്‍കോ അഴിമതി നടത്തിയ സംഭവത്തിൽ എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസ്.കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍. ചെയര്‍മാനായ എം.കെ രാഘവന്‍ മൂന്നാം പ്രതിയാണ്, മറ്റു പത്തു പേര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും. 2002 മുതല്‍ 2013 വരെ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് 77 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.തുടര്‍ന്ന് സഹകരണ വിജിലന്‍സ് പരിശോധന നടത്തുകയും കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.

ഈ മാസം 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

keralanews national strike by bank employees on the 22nd of this month

ന്യൂഡല്‍ഹി: പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെ ബാങ്കുകള്‍ ഒക്ടോബര്‍ 22ന് രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവർത്തിക്കില്ല.

കണ്ണൂരില്‍ കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്

keralanews husband stabbed wife in kannur

കണ്ണൂർ: കണ്ണൂർ കൊറ്റാളിയിൽ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. കൊറ്റാളി സ്വദേശി റോഷിദയ്ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ് ഷൈനേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.കുടുംബ വഴക്കിനെത്തുടർന്നാണ് ഷൈനേഷ് റോഷിദയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത;10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

keralanews chance for heavy rain and thunderstorm in kerala in coming days yellow alert in ten district today

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും.ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് സാധ്യത. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കണം. കുട്ടികളെ തുറസ്സായ ഇടങ്ങളിലോ ടെറസ്സിലോ കളിക്കാന്‍ വിടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവര്‍ക്കും അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീ പിടിച്ച് 35 പേര്‍ വെന്തുമരിച്ചു

keralanews 35 killed when bus carrying umrah pilgrims catches fire in madeena

സൗദി:മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീ പിടിച്ച് 35 പേര്‍ വെന്തുമരിച്ചു. റിയാദില്‍ നിന്നുള്ള ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ വിവിധ രാജ്യക്കാരാണ്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.മദീനയില്‍ നിന്നും മക്കയിലേക്കുള്ള വഴിയില്‍ ഹിജ്‌റ റോഡില്‍ 170 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും തീ പിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന 39 പേരില്‍ 35 പേരും സംഭവസ്ഥലത്തു വെച്ച്‌ തന്നെ മരിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മരിച്ചവരിലധികവും ഇന്തോനേഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം.റിയാദില്‍ നിന്നും 4 ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അല്‍ഹംന, വാദി ഫറഅ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റവരുടെ നിലയും ഗുരുതരമാണ്.സിവില്‍ ഡിഫന്‍സ്, പോലിസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ നേരിടാന്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റിയും മറ്റ് അടിയന്തര സേവനങ്ങളും രംഗത്തെത്തിയിരുന്നു. അപകടം സംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി;ഡിഎൻഎ ടെസ്റ്റ് ഇന്ന് നടക്കും

keralanews police completed taking statement from rojo and renji in koodathayi murder case and dna test will done today

കോഴിക്കോട്:കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.രണ്ട് ദിവസങ്ങളിലായി 20 മണിക്കൂര്‍ സമയമെടുത്താണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്.ജോളി ഇപ്പോള്‍ പിടിക്കപ്പെട്ടത് നന്നായെന്നും ഇല്ലെങ്കില്‍ താനും സഹോദരിയും റോയിയുടെ മക്കളും കൊല്ലപ്പെട്ടേനെയെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കി.തന്റെ കൈവശമുള്ള രേഖകളും വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും റോജോ പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം റോജോയും റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും നാട്ടിലേക്ക് മടങ്ങി.അതേസമയം കേസില്‍ റോജോയുടെയും റെഞ്ചിയുടെയും ഡിഎന്‍എ പരിശോധന ഇന്ന് നടക്കും.കല്ലറയില്‍ നിന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടേത് തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്.