പാലക്കാട്:അട്ടപ്പാടി ഉള്‍വനത്തില്‍ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് നടക്കും.സംഭവത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് പ്രവർത്തകരായ കാര്‍ത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം.പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം ഉള്‍വനത്തില്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുള്‍ വെടിവെയ്പ്പ് നടത്തിയത്.തണ്ടര്‍ബോള്‍ട്ട് അസി കമാന്റോ സോളമന്റെ നേതൃത്വത്തിലാണ് അട്ടപാടി മഞ്ചക്കണ്ടി വനമേഖലയില്‍ പട്രോളിങ് നടത്തിയത്. വെടിവെയ്പ്പില്‍ മണഇവാസകം എന്ന മാവോയിസ്റ്റിനു വെടിയേറ്റതായി വിവരമുണ്ട്. ഇവര്‍ക്കായി ഉള്‍ക്കാട്ടില്‍ തെരച്ചില്‍ തുടരുന്നുണ്ടെന്നും സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ തോക്കുകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.പാലക്കാട് എസ്പി ടി വിക്രം, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡ് കമാന്റന്റ് ചൈത്ര തേരേസ ജോണ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഡിഎമ്മും കളക്ടറും അടക്കമുള്ള റവന്യൂ സംഘം എത്തിയ ശേഷമായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോവുക.
കോഴിക്കോട് നല്ലളത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിൽ തീപിടിത്തം;ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കോഴിക്കോട്: നല്ലളത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിന് തീപിടിച്ച് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.നല്ലളം പൊലീസ് സ്റ്റേഷന് സമീപത്തെ സ്ഥാപനത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്.റോഡിലൂടെ പോയ വാഹന യാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സ് അധികൃതര്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും കത്തിക്കരിഞ്ഞ വസ്തുക്കള്‍ക്കുള്ളില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നതായി കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയില്‍ പുരുഷനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.സ്ഥാപനം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
പ്രാർത്ഥനകൾ വിഫലം;കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ വിടപറഞ്ഞു
തിരുച്ചിറപ്പള്ളി: പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വസുകാരന്‍ വിടപറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരവെയാണ് രാജ്യത്തെയാകെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നത്. കിണറില്‍ നിന്ന് അഴുകിയ ദുര്‍ഗന്ധം വമിച്ചതോടെയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിര്‍ത്തി വെച്ച് കുഴല്‍കിണറിനുള്ളില്‍ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചയോടെ പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീടിനടുത്തുള്ള പുരയിടത്തില്‍ കളിക്കുന്നതിനിടെ കുട്ടി കുഴല്‍ക്കിണറ്റില്‍ അകപ്പെട്ടത്. 600 മുതല്‍ ആയിരം അടി വരെ ആഴമുണ്ടെന്നു കരുതപ്പെടുന്ന കിണറില്‍, നൂറ് അടി താഴ്‌ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്.എണ്ണ കമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കല്‍ പുരോഗമിച്ചത്. മണിക്കൂറില്‍ പത്തടി കുഴിയെടുക്കാന്‍ കഴിയുന്ന യന്ത്രം കൊണ്ട മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിക്കാന്‍ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലായത്.കുറെയേറെ തടസ്സങ്ങളെ മറികടന്നാണ് രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നത്. എന്നാല്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥനയെ കണ്ണീരിലാഴ്ത്തി തിങ്കളാഴ്ച രാത്രിയോടു കൂടി കുഞ്ഞിന്റെ മരണവാര്‍ത്തയെത്തുകയായിരുന്നു.
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരണസംഖ്യ മൂന്നായി
മലപ്പുറം:എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.അഞ്ചുപേരാണ് പ്ലാന്റ് വൃത്തിയാക്കുന്നതിനായി ഉണ്ടായിരുന്നത്.ഇവരിൽ മൂന്നുപേർ പ്ലാന്റിനുള്ളിൽ ഇറങ്ങി.വിഷവാതകം ശ്വസിച്ച് രണ്ടുപേർ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു.അവശനിലയിലായിരുന്ന ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ;മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
പാലക്കാട്:പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.രാവിലെ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്.വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് അറിയിച്ചത്.പാലക്കാട് നിന്നും കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്തേക്ക് എത്തിച്ചതായും വിവരമുണ്ട്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട സംഘമാണ് തണ്ടര്‍ ബോള്‍ട്ട്.
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു
എടവണ്ണ:മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു.ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് എടവണ്ണ പത്തപ്പിരിയത്താണ് സംഭവം.അഞ്ചു പേരാണ് പ്ലാന്‍റ് വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്.ഇതില്‍ മൂന്നുപേരാണ് പ്ലാന്‍റിനുള്ളില്‍ ഇറങ്ങിയത്.ഇവരില്‍ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.വാളയാര്‍ കേസിൽ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.കേസില്‍ പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും വീഴ്ച ആരുടേതാണ് എന്ന് പരിശോധിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു.പട്ടിക വിഭാഗത്തിലെ കുട്ടികളായതിനാല്‍ അതനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാര്‍ കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച പിണറായി വിജയൻ കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി.വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷ ആരോപണം. പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു; ‘മുഖ്യമന്ത്രി ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’,പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം:പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യല്‍ മീഡയ. കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയുണ്ടായതാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിയിലേക്ക് നയിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനും പ്രോസിക്യൂഷനും ആഭ്യന്തര വകുപ്പിനും എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്. ‘മുഖ്യമന്ത്രി ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’- എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളുമായുള്ള കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയില്‍ ക്യാമ്പയിൻ നടക്കുന്നത്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബര്‍ 25നാണ് കോടതി വെറുതേ വിട്ടത്.പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കേസ് അന്വേഷിച്ച പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ നേതാവ് ആനി രാജയുമടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരവേ ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിക്കുകയാണ് സമൂഹവും.
ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യരുടെ മൊഴി പുറത്ത്;സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തി,മോശക്കാരിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു

കണ്ണൂരിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:ചക്കരക്കല്ലിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തലമുണ്ട അപ്പക്കടവ് മുള്ളൻമെട്ടയിലെ കക്കോത്ത് ഹൗസിൽ അശോകൻ-സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി(17),കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ-ബിന്ദു ദമ്പതികളുടെ മകൾ ആദിത്യ(17) എന്നിവരെയാണ് അഞ്ജലിയുടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചെമ്പിലോട് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളാണ് ഇരുവരും.ഇന്നലെ ഉച്ചവരെ ഇവർ സ്കൂളിൽ ഉണ്ടായിരുന്നു.ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യ പിന്നീട് അഞ്ജലിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.മുകളിലെ മുറിയിൽ കയറിയ ഇരുവരെയും ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻതന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.ആരാധ്യയാണ് മരിച്ച ആദിത്യയുടെ സഹോദരി.