കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കൊപ്പം കൊച്ചി കമീഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ബിന്ദുവിന് നേരെ മുളക്‌പൊടി സ്പ്രേ ഉപയോഗിച്ചു.കാറില്‍ നിന്നു ഫയല്‍ എടുക്കാന്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയതായിരുന്നു ബിന്ദു. നടന്നുവരുന്നതിനിടെ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ബിന്ദുവിന് നേരെ മുളക് സ്പ്രേ അടിച്ചത്.കണ്ണില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ബിന്ദു അമ്മിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി.ഇവിടെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ബിന്ദു പുറത്തിറങ്ങുമ്പോൾ കൂടുതല്‍ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പോലീസിനെയും വിന്യസിപ്പിച്ചിരിക്കുകയാണ്.ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.ബിന്ദു അമ്മിണിയും ഇവരോടൊപ്പമുണ്ടായിരുന്നു. നിലവില്‍ തൃപ്തിയും സംഘവും കമീഷണര്‍ ഓഫീസിലാണുള്ളത്. ദര്‍ശനത്തിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി;പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്.കഴിഞ്ഞ വര്‍ഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും ഇവർക്കൊപ്പം ഉണ്ട്. തൃപ്തി ദേശായിയും സംഘവും ഇപ്പോള്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ്. യുവതികള്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കുന്നുവെന്നും ശബരിമല ദര്‍ശനം നടത്തുമെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം വഴി ശബരിമലയിലെത്താനാണ് തൃപ്തിയുടെയും സംഘത്തിന്‍റെയും പദ്ധതി.എന്നാല്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കുമോയെന്നതില്‍ വ്യക്തതയില്ല. തൃപ്തി കമ്മിഷണര്‍ ഓഫീസില്‍ ഉണ്ടെന്ന് പ്രദേശത്ത വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നാമജപവുമായാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.കമ്മിഷണര്‍ ഓഫിസില്‍ നിന്നും നാമജപ പ്രതിഷേധക്കാരെ നീക്കാനാനായി പോലീസ് ശ്രമം നടത്തി വരികയാണ്.എന്നാല്‍ തൃപ്തിയും സംഘവും ശബരിമലയിലേക്ക് തന്നെ പോകുമെന്ന നിലപാടിലാണ്.നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി പ്രഖ്യാപനം നടത്തിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു.എന്നാല്‍ ശബരിമല കര്‍മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്.
കാസർകോഡ് ബേക്കലിൽ വൻ മണൽ കടത്ത് പിടികൂടി
കാസർകോഡ്:ബേക്കൽ കല്ലിങ്കാലിൽ വൻ മണൽ കടത്ത് പിടികൂടി.ഇന്ന് പുലർച്ചെ 3.30 മണിക്ക് കല്ലിങ്കാലിൽ വെച്ച് KL 10 W3364 നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണൽ ബേക്കൽ CI നാരായണൻ,SI അജിത് കുമാർ, സ്റ്റേഷൻ ഡ്രൈവർ വിജേഷ്, CPO ശശി കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.പോലീസ് ഓഫീസർമാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച മണൽ മാഫിയയെ അതി സാഹസികമായി ജീവൻ പണയം വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. ഇതിനു ശേഷം ഏകദേശം അഞ്ചുമണിയോടെ വീണ്ടും മണൽ കടത്താൻ ശ്രമമുണ്ടായി.KL58 D 1720 നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണലും പോലീസ് സംഘം മുതിയക്കാൽ എന്ന സ്ഥലത്തുവെച്ച് അതിസാഹസികമായി പിടികൂടി.ഈ പ്രദേശത്ത് വൻതോതിൽ മണൽക്കൊള്ള നടക്കുകയാണ്. ഒട്ടേറെ ലോഡ് മണലാണ് പ്രദേശത്തുനിന്ന് കടത്തിക്കൊണ്ടുപോകുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.രാത്രിയിലും പുലർച്ചെയുമാണ് മണൽകടത്ത് കൂടുതലായും നടക്കുന്നത്.മണൽ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബേക്കൽ SHO നാരായണൻ അറിയിച്ചു.
ഷഹലയുടെ മരണം;പോലീസ് കേസ് രജിസ്റ്റർ ചെയ്ത അധ്യാപകരും ഡോക്റ്ററും ഒളിവിൽ
സുൽത്താൻബത്തേരി:ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നാലു പേര്‍ ഒളിവില്‍. സര്‍വ്വജന സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ മോഹന കുമാര്‍, അധ്യാപകനായ ഷിജില്‍, ഷെഹലയെ ചികില്‍സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.മൊഴി എടുക്കാന്‍ അന്വേഷണ സംഘം ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇവരെ കാണാനായില്ല. ഇവര്‍ സ്ഥലത്തില്ല എന്നാണ് ബന്ധുക്കള്‍ പോലിസിനോട് പറഞ്ഞത്.ഷഹലയുടെ മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം മാത്രം അറസ്റ്റ് മതിയെന്നാണ് പൊലിസിന്റെ തീരുമാനം. അതേസമയം വിദ്യാര്‍ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും അധ്യാപകനെയും സസ്‌പെന്റ് ചെയ്തതില്‍ സ്‌കൂളിന് പകരം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെ സ്‌കൂളിന് അവധിയായിരുന്നു. സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച നീട്ടാനും ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
മഹാരാഷ്ട്ര കേസ്;സുപ്രീം കോടതിയിൽ വാദം പൂർത്തിയായി;വിധി നാളെ
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പാതിരാ അട്ടിമറിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന കക്ഷികള്‍ നല്‍കിയ ഹരജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി.കേസിൽ നാളെ 10.30 ന് കോടതി വിധി പറയും.ഇരുഭാഗത്തും മുതിര്‍ന്ന അഭിഭാഷകര്‍ അണിനിരന്ന ഒന്നേ മുക്കാല്‍ നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് വിധിപറയാനായി മാറ്റിയത്.വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10.30ന് കോടതി ഉത്തരവിറക്കും. തിങ്കളാഴ്ചത്തെ വാദത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് എന്‍.സി.പിക്കും ശിവസേനക്കും വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ് വിയും ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു മുഖ്യമന്ത്രി ദേേവന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുള്‍ രോഹതഗി വാദിച്ചത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
കനകമല കേസ്;ആറു പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി;വിധി ഉടൻ

ഓൺലൈനായി 27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തു;യുവാവിന് കിട്ടിയത് ടൈൽ കഷണങ്ങൾ
കണ്ണൂർ:ഓൺലൈനായി ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കിടിലൻ പണി.നവംബര്‍ 20 നാണു കണ്ണൂർ സ്വദേശിയായ വിഷ്ണു ഫ്ളിപ്പ്കാർട്ടിൽ നിന്നും 27,500 രൂപ വിലവരുന്ന ഒരു ക്യാമറ ഓര്‍ഡര്‍ ചെയ്തത്.ഇ-കാര്‍ട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ ഒരു പ്ലാസ്റ്റിക് കവറില്‍ പാഴ്സല്‍ ലഭിച്ചു. സന്തോഷത്തോടെ അത് തുറന്ന് നോക്കിയ വിഷ്ണു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈല്‍ കഷണങ്ങളാണ്.എന്നാല്‍ ക്യാമറയുടെ യൂസര്‍ മാന്വലും വാറണ്ടി കാര്‍ഡും ആ പെട്ടിയില്‍ ഭദ്രമായി ഉണ്ടായിരുന്നു. ഉടന്‍തന്നെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര;സുപ്രീം കോടതിയിൽ വാദം തുടങ്ങി
ന്യൂഡൽഹി:ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ സുപ്രിം കോടതിയിൽ വാദം തുടങ്ങി. പാതിരാ അട്ടിമറിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന കക്ഷികളാണ് ഹർജി സമർപ്പിച്ചത്.എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വിധിപറയുക. അവധിദിനമായ ഇന്നലെ ഹരജി പരിഗണിച്ച കോടതി സര്‍ക്കാറുണ്ടാക്കാന്‍ മുഖ്യമന്ത്രി ദേേവന്ദ്ര ഫഡ്നാവിസ് ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരിക്ക് സമര്‍പ്പിച്ച കത്തുകള്‍ തിങ്കളാഴ്ച രാവിലെ ഹാജരാക്കാനാണ് നിര്‍ദേശിച്ചിരുന്നത്.എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കോടതി പരിഗണിക്കുമോയെന്ന കാര്യം ഇന്നറിയാം.ഫഡ്നാവിസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കുക, തങ്ങളുടെ സഖ്യത്തെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുക എന്നിവയായിരുന്നു ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത ഹരജിയിലെ ആവശ്യങ്ങള്‍.നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസ് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ശിവേസനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിെന്‍റയും ആവശ്യത്തില്‍ തീരുമാനമെടുക്കാതിരുന്ന ബെഞ്ച്, അതിനു മുൻപ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രേഖകളും തെളിവുകളും പരിശോധിക്കണമെന്നാണ് വ്യക്തമാക്കിയത്.
രുചിയേറും വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു
തിരുവനന്തപുരം:ഇനി ആശങ്കകളൊന്നുമില്ലാതെ വൃത്തിയോടും രുചിയോടും കൂടി വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു.ഇത്തരത്തിലുള്ള ആദ്യ ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്ക് ഉടന്‍ കത്തയയ്ക്കും.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.ആലപ്പുഴയ്ക്ക് ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും.ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും ‘വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം’ എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും. പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
വയനാട് മേപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം;ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും പതിപ്പിച്ചു
വയനാട്:മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.ഇന്നലെ രാത്രിയിൽ മാവോയിസ്റ്റുകളെത്തി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം.തമിഴ് ഭാഷയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് തെരച്ചില്‍ തുടങ്ങി.ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ട്.