News Desk

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;എംകെ മുനീറും പികെ ഫിറോസും അറസ്റ്റില്‍

keralanews conflict in kozhikode youth league march against citizenship amendment bill m k muneer mla and p k firoz arrested

കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും അറസ്റ്റില്‍.കൂടാതെ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇടപ്പെട്ടത്.ശേഷം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചത്തോടെയാണ് കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച്‌ എം കെ മുനീര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

ബിജെപിക്ക് തിരിച്ചടി;ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു

keralanews congress jmm alliance won absolute majority in jharkhand election

റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു.മഹാസഖ്യം ഇപ്പോള്‍ 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. ചെറുകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി.സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും. 81 മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാബറി മസ്ജിദ് രാമജന്മഭൂമി സുപ്രീംകോടതി വിധിയും ദേശീയ പൗരത്വ ഭേദഗതി നിയമവുമൊക്കെ സജീവ പ്രചാരണ വിഷയങ്ങളായിരുന്നു ഇവിടെ.നിലവില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അഭിപ്രായപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയയും രാഹുലും നയിക്കുന്ന സത്യഗ്രഹ ധര്‍ണ ഇന്ന്

keralanews satyagraha dharna against the citizenship amendment act lead by sonia and rahul gandhi today

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന സത്യഗ്രഹ ധര്‍ണ ഇന്ന് രാജ്ഘട്ടില്‍ നടക്കും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക.ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കോണ്‍ഗ്രസിന്റെ സത്യഗ്രഹ ധര്‍ണ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിന്റെ ഭാഗമായേക്കും. ഉച്ചയ്ക്ക് ആരംഭിക്കുന്ന ധര്‍ണ വൈകീട്ട് വരെ തുടരും.ഞായറാഴ്ച പ്രഖ്യാപിച്ച പരിപാടി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.പൗരത്വനിയമഭേദതിക്കെതിരെ രാജ്യമാട്ടാകെ പ്രതിഷേധിക്കുമ്ബോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എവിടെയെന്ന് ചോദ്യമുയര്‍ന്നിരുന്നു. മുന്‍കൂട്ടിനിശ്ചയിച്ചതുപ്രകാരം വിദേശസന്ദര്‍ശനത്തിലായിരുന്നു രാഹുല്‍. വിമര്‍ശനങ്ങള്‍ക്കുള്ള കോണ്‍ഗ്രസ് മറുപടി കൂടിയാണ് ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന മഹാപ്രതിഷേധ ധര്‍ണ.അതേസമയം ജമിഅ ടീച്ചേഴ്‌സ് അസോസിയേഷനും, കോഡിനേഷന്‍ കമ്മിറ്റിയും, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റും വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തും.ചെന്നൈയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് മഹാറാലി നടക്കും.കര്‍ണാടകയില്‍ 35 ഇടങ്ങളില്‍ പ്രതിഷേധമുണ്ട്. തെലങ്കാനയില്‍ വിവിധജില്ലകളില്‍ സമരത്തിന് ആഹ്വാനം.കൊച്ചിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ലോങ്മാര്‍ച്ച്‌ നടക്കുന്നുണ്ട്.യുപി പൊലിസ് നടത്തുന്ന അതിക്രമത്തിനെതിരെ ഇന്ന് യുപി ഭവന് മുന്നിലും പ്രതിഷേധമുണ്ട്.

ഹൈദരാബാദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; വൈകുന്നേരം അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

keralanews re post mortem of those killed in hyderabad police encounter four bodies will be handed over to the relatives before 5pm

ഹൈദരാബാദ്: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.ദില്ലി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.രാവിലെ 9 മണിക്ക് ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങും. വൈകീട്ട് അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് കോടതി ഉത്തരവ്. ഡിസംബര്‍ ആറിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.റീ പോസ്റ്റ്മോര്‍ട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്.നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ വച്ച്‌ കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി.പിന്നീട് കൃത്യം നടന്ന സ്ഥലത്ത് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയും ഇതോടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയുമായിരുന്നു.

കോഴിക്കോട് റെയിൽവേ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ;ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം

keralanews stone found on railway track in kozhikkode suspected to be an attempt to sabotage the train

കോഴിക്കോട്:കോഴിക്കോട് റെയിൽവേ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി.പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി സംശയം.വടകര അയനിക്കാട് ഭാഗത്തെ റെയില്‍ പാളത്തില്‍ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. പരശുറാം എക്സ്പ്രസ്സിന്റെ ലോക്കോപൈലറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരത്തോടെ മംഗലാപുരത്തേക്ക് പോകുമ്പോഴാണ് ട്രെയിന്‍ പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് മനസിലായത്. ട്രെയിന്‍ നന്നായി ഇളകിയതോടെ പാളത്തില്‍ പ്രശ്നമുള്ളതായി ലോക്കോ പൈലറ്റിന് തോന്നി. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിച്ചു.പരിശോധനയില്‍ 20ഓളം ക്ലിപ്പുകള്‍ ഇത്തരത്തില്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. കൂടാതെ പാളത്തില്‍ 50 മീറ്ററോളം ദൂരത്ത് വലിയ കല്ലുകള്‍ നിരത്തി വച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്ത് തീവണ്ടികള്‍ വേഗംകുറച്ചു പോകാനുള്ള നിര്‍ദേശം നല്‍കി.രാത്രിതന്നെ കൊയിലാണ്ടിയില്‍നിന്ന് സീനിയര്‍ സെക്‌ഷന്‍ എന്‍ജിനിയറുടെയും വടകരയില്‍നിന്ന് ആര്‍.പി.എഫ്. എസ്.ഐ. സുനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ളവരും പയ്യോളി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തില്‍ കല്ലുകള്‍വെച്ചതായി കണ്ടത്.ഈ പരിശോധനയ്ക്കു ശേഷമാണ് തീവണ്ടികള്‍ക്ക് വേഗംകൂട്ടിയത്.

ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയില്‍ തീപിടിത്തം;ഒന്‍പത് മരണം;പത്തുപേർക്ക് പരിക്കേറ്റു

keralanews fire broke out in garment factory in delhi nine died and ten injured

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പൊള്ളലേറ്റു.ഇവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്നാണ് തീപിടിത്തമുണ്ടായത്.വടക്കന്‍ ഡല്‍ഹിയിലെ കിരാരിയിലെ വസ്ത്രനിര്‍മാണശാലയിലാണ് സംഭവം. ഞായറാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. ആഴ്ചകള്‍ക്ക് മുൻപ് ന്യൂ അനാജ് മണ്ഡിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും അപകടമുണ്ടായത്.തീപിടിത്തം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്‌.കഴിഞ്ഞ ആഴ്ച വടക്കന്‍ ഡല്‍ഹിയിലെ റാണി ജാന്‍സി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല്‍പത്തിമൂന്ന് പേര്‍ മരിച്ചിരുന്നു.

ജാർഖണ്ഡിൽ വോട്ടെണ്ണൽ ആരംഭിച്ചു;ബിജെപി-മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം

keralanews counting begins in jharkhand neck to neck fight between bjp and jmm

റാഞ്ചി:നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി.24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.മഹാസഖ്യവും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ആദ്യ ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുൻതൂക്കമുണ്ട്.വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോൾ ‌കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് 37ഉം എന്‍ഡിഎയ്ക്ക് 34 ഉം സീറ്റുകളിലാണ് ലീഡ് ഉള്ളത്. മറ്റുള്ളവര്‍ 10 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര, ഹരിയാ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി ജാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്തി മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാല്‍, പൗരത്വനിയമത്തിനെതിരെയുളള പ്രതിഷേധത്തില്‍ ജനവിധി എത്തരത്തിലാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി.ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മുന്‍തൂക്കം ഈ മുന്നണിക്കാണ്.81 അംഗ നിയമസഭയില്‍ 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകും.

ജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്

keralanews bank strike on january 8th

ന്യൂഡല്‍ഹി:ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അന്നേദിവസം നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കി.എഐബിഇഎ, എഐബിഒഎ,ബെഫി, തുടങ്ങിയ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുക. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി, എച്ച്‌എംഎസ്, എഐടിയുസി ഉള്‍പ്പെടെയുളള ട്രേഡ് യൂണിയന്‍ പാര്‍ട്ടികള്‍ സംയുക്തമായി ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ബാങ്ക് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കുറഞ്ഞ ശമ്പളം 21,000 രൂപയാക്കുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ബാങ്കുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ബാങ്ക് ലയനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ബാങ്ക് യൂണിയനുകള്‍ മുഖ്യമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍.

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം;കൊച്ചിയില്‍ ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു

keralanews protest over arrest of journalist fraternity workers blocked karnataka bus in kochi

കൊച്ചി:മംഗാലാപുരത്ത് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു.സംഭവത്തിൽ പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മംഗാലപുത്ത് എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തും ഉണ്ടായത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫ്രെട്ടേണിറ്റി പ്രവർത്തകർ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പൌരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്രെട്ടേണിറ്റി – വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പൌരത്വ ഭേദഗതി നിയമവും പൌരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആലപ്പുഴയില്‍ പ്രതിഷേധം നടന്നത്.കല്ലുപാലത്ത് നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു.

പറശ്ശിനിക്കടവിൽ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍

keralanews eight arrested for gambling in parassinikkadavu lodge

കണ്ണൂർ:പറശ്ശിനിക്കടവിൽ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു ലക്ഷത്തി ആയിരം രൂപയും പോലീസ് പിടിച്ചെടുത്തു. ചിറക്കലിലെ കെ. മജീദ് (44),തളിപ്പറമ്പ് ഞാറ്റുവയലിലെ കെ.കെ അഷറഫ് (50), തളിപ്പറമ്പ് കാക്കാത്തോട്ടിലെ പി.എം മുഹമ്മദ് സാക്കീര്‍ (28), തളിപ്പറമ്പിലെ എ.പി അഷറഫ് (47), വെള്ളോറ കോയിപ്രയിലെ എ.പി ഷെരീഫ് (40), സീതീസാഹിബ് ഹൈസ്‌കൂളിന് സമീപത്തെ ടി.വി സിദ്ദീഖ് (50), പാവന്നൂര്‍മൊട്ടയിലെ രാമചന്ദ്രന്‍ (52), കാട്ടാമ്പള്ളിയിലെ എ. സൈനുദ്ദീന്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ കെ.കെ റസിഡന്‍സി എന്ന ലോഡ്ജില്‍ നിന്നാണ് ഇവർ പിടിയിലായത്.രാത്രി എട്ടുമണിയോടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയിഡ് നടത്തിയത്. സ്ഥിരമായി ഈ സംഘം ഇവിടെ മുറിയെടുത്ത് വന്‍തോതില്‍ പണം വെച്ച്‌ ചീട്ടുകളിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ എ.ജി അബ്ദുള്‍ റൗഫ്, സി.പി.ഒമാരായ സ്‌നേഹേഷ്, ബിനേഷ്, മഹേഷ്, ബിനീഷ്, പ്രകാശന്‍, അബ്ദുള്‍ ജബ്ബാര്‍, വിപിന്‍, പ്രകാശന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.