News Desk

കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

keralanews c b i report that the death of kalabhavan mani is not murder

തൃശൂർ:കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്.മരണ കാരണം തുടര്‍ച്ചയായ മദ്യപാനം മൂലമുണ്ടായ കരള്‍ രോഗമാണെന്നും വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പോണ്ടിച്ചേരിയിലെ ജിപ്‌മെറിലെ വിദഗ്ധ സംഘമാണ് സി.ബി.ഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്.മണിയുടെ മരണം കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.മരണം കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കളും രംഗത്തെത്തിയിരുന്നു.മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മിഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കീടനാശിനിയുടെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെന്നതാണ് അന്നും കണ്ടെത്തിയത്.2016 മാര്‍ച്ച്‌ ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഉത്തരേന്ത്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു; ഡൽഹിയിൽ 34 ട്രെയിനുകള്‍ വൈകിയോടുന്നു; വാഹനാപകടത്തിൽ രാജസ്ഥാനത്തിൽ രണ്ടു മരണം

keralanews severe cold hangs over north india 34 trains running late in delhi two died in an accident in rajastan

ന്യൂഡൽഹി:ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമാകുന്നു.ഡല്‍ഹിയുടെ 119 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 34 ട്രെയിനുകള്‍ വൈകിയോടുകയാണ്.തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി.അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.കനത്ത മൂടല്‍ മഞ്ഞില്‍ രാജസ്ഥാനിലെ ബോജ്‌കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.നാല് പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞില്‍ ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.അതേസമയം ജനുവരി ആദ്യവാരം ഡല്‍ഹിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്.

ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നതിനുള്ള സമയം 2020 മാ​ര്‍​ച്ച്‌ 31വ​രെ നീ​ട്ടി

keralanews time to link pan card and aadhaar card extented till march 31st 2020

ന്യൂഡൽഹി:ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള  സമയം 2020 മാര്‍ച്ച്‌ 31വരെ നീട്ടി.എട്ടാം തവണയാണ് കാലാവധി നീട്ടുന്നത്. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി.ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അവസാന തീയ്യതിക്ക് ശേഷം അസാധുവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കനുസരിച്ച്‌ നാല്‍പ്പതുകോടി പാന്‍ കാര്‍ഡുകളില്‍ 22കോടി മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്. www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്.

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്

keralanews one ayyappa devotee died and 17 injured in an accident in ernakulam

എറണാകുളം:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ധര്‍മലിംഗം ആണ് മരിച്ച തീര്‍ത്ഥാടകന്‍. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.30ന് പെരുമ്പാവൂരിൽ വെച്ചായിരുന്നു അപകടം.ബസിലും കാറിലുമായി സഞ്ചരിച്ച 17 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേര്‍ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയരികില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഈ വാഹനങ്ങള്‍ വന്ന് ഇടിയ്ക്കുകയായിരുന്നു. ആദ്യം മിനിബസ് ലോറിയുടെ പിന്നിലിടിച്ചു. പിന്നാലെ കാറും വന്നിടിച്ചു. ലോറി ഡൈവര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്.മിനി ബസ്സിലാണ് ധര്‍മലിംഗം സഞ്ചരിച്ചിരുന്നത്.

കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

keralanews plastic banned in kerala from today midnight

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം.ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല ഇവ സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.എന്നാല്‍ ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മ്മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല.ഉത്തരവ് ലംഘിച്ചാല്‍ ആദ്യതവണ പതിനായിരം രൂപ പിഴ ഈടാക്കും.രണ്ടാമതും ലംഘിച്ചാല്‍ 25,000 രൂപ,തുടര്‍ന്നും ലംഘിച്ചാല്‍ 50,000 രൂപ എന്നിങ്ങനെണ് പിഴ ഈടാക്കുക. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും.കളക്ടര്‍, സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ഇതിനെതിരെ നടപടിയെടുക്കാം.

ഷോര്‍ട്ട് സര്‍ക്യൂട്ട്; ഗാസിയാബാദില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു

keralanews short circuit six people including five children died in ghaziabad

ലഖ്നൗ: വീട്ടിനകത്തെ ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അഞ്ച് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍വീണ്‍(40), ഫാത്തിമ(12), ഷാഹിമ(10), റാത്തിയ(8) അബ്ദുള്‍ അസീം(8), അബ്ദുള്‍ അഹദ്(5) എന്നിവരാണ് മരിച്ചത്. ഇവര്‍ വൈദ്യുതിയേറ്റാണോ അതോ തീപ്പിടിത്തത്തിലാണോ മരിച്ചതെന്നു വ്യക്തമല്ല. വീട്ടിലെ റെഫ്രിജറേറ്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്.

മഹാരാഷ്ട്രയില്‍ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു

keralanews ajit pawar sworn in as maharashtra deputy chief minister

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 25 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസില്‍ നിന്ന് 10 മന്ത്രിമാര്‍ സഭയിലുണ്ട്.ഇതോടെ എന്‍സിപിക്ക് 12 ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമായി. ശിവസേനയ്ക്ക് പത്ത് ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമാണുള്ളത്. കോണ്‍ഗ്രസിന് പത്ത് ക്യാബിനറ്റ് മന്ത്രിമാരും രണ്ട് മന്ത്രിമാരുമാണുള്ളത്.ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ വികസനമാണിത്.ദീര്‍ഘനാള്‍ മഹാവികാസ് അകാഡി സഖ്യത്തിനുള്ളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്.ഒരു മാസത്തിനുള്ളില്‍ ഉപമുഖ്യമന്ത്രിയായി രണ്ടാം തവണയാണ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബര്‍ 26ന് എന്‍സിപിയില്‍ നിന്ന് ബിജെപിക്കൊപ്പം പോയ അജിത്, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാജിവച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാര്‍ ഒപ്പമില്ലെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായിരന്നു രാജി. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു. മുതിര്‍ന്നന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന് താക്കറെ സര്‍ക്കാരില്‍ ഇടംകണ്ടെത്താനായില്ല.അശോക് ചവാന് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പൃഥിരാജ് ചവാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. നിലവില്‍ ബാലസാഹിബ് തോറാട്ട് മന്ത്രിസ്ഥാനത്ത് എത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.

കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’; കൊണ്ടുവെച്ചത് പർദ്ദയണിഞ്ഞ സ്ത്രീയാണെന്നറിഞ്ഞതോടെ പരിഭ്രാന്തിയില്‍ ജീവനക്കാര്‍

keralanews eight packets of anonymous cakes found in kozhikkode collectorate employees become panic when they know that it was brought by lady wearing parda

കോഴിക്കോട്:കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’.ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ ജീവനക്കാരാണ് താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്ത് എട്ടു കവറുകളിലായി അജ്ഞാത കേക്ക് കണ്ടെത്തുന്നത്. ഇതോടെ ഇത് ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമമായി.ആരാണ് കേക്ക് വെച്ചതെന്ന് ആര്‍ക്കും അറിയില്ല. വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാര്‍ പറഞ്ഞു. അവര്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ തല്‍ക്കാലത്തേക്കു കവര്‍ മേശപ്പുറത്തു വച്ചതാണെന്നാണ് കണ്ടവര്‍ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണ് വന്നതെന്നും, അതില്‍ തന്നെ തിരിച്ചു പോയി എന്നും ചിലര്‍ വെളിപ്പെടുത്തി.ഇതോടെ കേക്കില്‍ ദുരൂഹതയേറി.കലക്ടര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് എഡിഎം റോഷ്ണി നാരായണനെ ജീവനക്കാര്‍ കാര്യം അറിയിച്ചു. അവര്‍ പൊലീസിനു വിവരം നല്‍കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയില്‍ നോക്കി ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും ആ ഭാഗത്ത് നിരീക്ഷണ ക്യാമറ ഇല്ലാത്തതിനാൽ ആ ശ്രമം വിഫലമായി.പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കാണ് ഇതെന്ന് പരിശോധനയില്‍ വ്യക്തമായി. അവസാനം സാംപിള്‍ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു.തുടർന്ന് ബേക്കറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി.സ്ത്രീ പെരുവയല്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു.  അതിനിടെ, ഉച്ചയോടെ മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു. അവിടെ കേക്ക് സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെ, കലക്ടറേറ്റില്‍ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മധുരം നല്‍കാന്‍ തീരുമാനിച്ചതാണെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണത്തിലാണ്.

ട്രഷറി നിയന്ത്രണത്തില്‍ അയവ്;ഒക്ടോബര്‍ 31 വരെയുളള ബില്ലുകള്‍ പാസാക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

keralanews excemption for treasury control govt order to pass bills till 31st october

കണ്ണൂര്‍: ട്രഷറി നിയന്ത്രണത്തില്‍ അയവ്.ഒക്ടോബര്‍ 31 വരെ നല്‍കിയ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും ചെക്കുകളും അടിയന്തരമായി പാസാക്കി നൽകാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്.അതോടൊപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയിരുന്ന കരാര്‍ പ്രവര്‍ത്തികളുടെ അഞ്ച് ലക്ഷം രൂപ വരെയുളള ബില്ലുകളും പാസാക്കി നല്‍കുമെന്നാണ് അറിയിച്ചത്. ഡിസംബര്‍ ഏഴ് വരെ നല്‍കിയ ഒരു ലക്ഷം രൂപ വരെയുളള ബില്ലുകള്‍ നേരത്തെ പാസാക്കി നല്‍കിയതായി ട്രഷറി വകുപ്പ് അറിയിച്ചു.പോസ്റ്റല്‍ സ്റ്റാമ്ബുകള്‍ വാങ്ങുന്നതും ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിര്‍ദേശത്തോടെ സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്റ്റേഷനറികള്‍ വാങ്ങുന്നതുള്‍പ്പടെ ചെറിയ ചിലവുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും മറ്റു വലിയ ചിലവുകള്‍ക്കുമുള്ള നിയന്ത്രണത്തില്‍ ഒരു മാറ്റവും വരില്ല.ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതും വായ്പാ പരിധി വര്‍ധിപ്പിക്കാത്തതുമാണ് വലിയ നിയന്ത്രണമേര്‍പ്പടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

keralanews three youth died when k s r t c bus and bike collided in thiruvananthapuram

തിരുവനന്തപരം:തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു.വെമ്പായത്തിന് സമീപം പെരുങ്കുഴിയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്.മരിച്ച മൂന്ന് പേരും ബൈക്ക് യാത്രികരാണ്.നെടുമങ്ങാട് ആനാട് വേങ്കവിള വെട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്.മനുവും ഉണ്ണിയും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്ന് പേരും ചേര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യവേയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.