ഡല്‍ഹി:ഡല്‍ഹിയിലെ പീര്‍ഗര്‍ഹിയില്‍ തീപിടുത്തമുണ്ടായ ഫാക്ടറിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗം മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ വിഷ പുക ശ്വസിച്ചതാണ് മരണകാരണം. രണ്ട് അഗ്നിശമന ഉദ്യോസ്ഥരുള്‍പ്പടെ 18 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് തീപടരാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ഏഴോളം ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.ഒ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒൻപത് മണിയോടെ ഫാക്ടറിയില്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.പൊട്ടിത്തെറിയില്‍ ഫാക്ടറിയുടെ ഒരു ഭാഗം തകര്‍ന്ന് വീണു.അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ മൂന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരും ഒരു തൊഴിലാളിയും കുടുങ്ങി. പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയും കൂടുതല്‍ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ പൗരത്വസംരക്ഷണസമിതി റാലി ഈ മാസം നാലിന്
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കണ്ണൂര്‍ പൗരത്വസംരക്ഷണസമിതി രംഗത്ത്.സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം നാലിന് കണ്ണൂരില്‍ റാലിയും പൊതുസമ്മേളനവും നടത്തും.കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് റാലിയും പ്രതിഷേധയോഗവും സംഘടിപ്പിക്കുന്നത്.വൈകീട്ട് നാലിന് സെന്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്തുനിന്ന് റാലി ആരംഭിക്കും. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറിലാണ് പൊതുസമ്മേളനം നടക്കുക.സമസ്ത കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി.പി.ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ ഒൻപതാം ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം
കണ്ണൂർ:കര്‍ഷക തൊഴിലാളി യൂണിയന്‍ ഒൻപതാം ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം.നായനാര്‍ അക്കാഡമിയില്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക.പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.കിസാന്‍ സഭാ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എസ്. രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.രാജ്യത്തെ കര്‍ഷകരെ നരേന്ദ്ര മോഡി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് എസ്. ആര്‍. പി പറഞ്ഞു. കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോള്‍ നരേന്ദ്ര മോഡി കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല, അവരെ ചതിക്കുകയാണ് ചെയ്തത് എന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു.മൂന്നാം തിയ്യതി വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, സുനിത് ചോപ്ര, വിവിധ സംഘടനകളുടെ അഖിലേന്ത്യാ ഭാരവാഹികള്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും.സമാപന റാലിയില്‍ ഒരു ലക്ഷം പേരെ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ചാനല്‍ നിരക്കുകള്‍ ട്രായ് വീണ്ടും കുറച്ചു;മാസം 160 രൂപയ്ക്ക് 200 സൗജന്യ ചാനലുകൾ
ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു;ഒളിവില്‍ പോയ പ്രതിക്കായി തിരച്ചിൽ തുടരുന്നു
തൃശൂർ:തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ചിത്രയെയാണ്(48) ഭര്‍ത്താവ് മോഹനനന്‍ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷമായി മോഹനനും ചിത്രയും അകന്ന് കഴിയുകയായിരുന്നു.വീട്ടില്‍വെച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചിത്രയെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കുടുംബ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ മോഹനനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നിലവില്‍ മോഹനനും ചിത്രയും തമ്മില്‍ വിവാഹമോചനക്കേസും നടക്കുന്നുണ്ട്.
മരട് ഫ്ലാറ്റ് പൊളിക്കൽ;സമീപവാസികൾ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു
മരട്: മരടിലെ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.സമീപത്തെ വീടുകളുടെയും, താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താതെയും, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ വ്യക്തതയില്ലാതെയും പൊളിക്കല്‍ നടപടികള്‍ തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മുതൽ പ്രത്യക്ഷ സമരം ആരംഭിച്ചത്.പുതുവര്‍ഷാരംഭത്തില്‍ ആല്‍ഫ സെറിന്‍ ഫ്ലാറ്റിന് മുന്നില്‍ ആരംഭിച്ച സമരം സബ്ജഡ്ജി എം.ആര്‍. ശശി ഉദ്ഘാടനം ചെയ്തു.മുന്‍ മന്ത്രി കെ. ബാബു, മരട് നഗരസഭ ചെയര്‍പേഴ്‌സന്‍ ടി.എച്ച്. നദീറ, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പിൽ,കൗണ്‍സിലര്‍മാരായ ദിഷ പ്രതാപന്‍, ദേവൂസ് ആന്‍റണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ്, സി.ബി. മഹേശന്‍ എന്നിവര്‍ പ്രസംഗിച്ചു.നെട്ടൂര്‍ പാലത്തില്‍നിന്നു വിളംബര ജാഥയായെത്തിയാണ് സമരത്തിന് തുടക്കം കുറിച്ചത്. സമരത്തിനു പിന്തുണയുമായി നാട്ടുകാരുമുണ്ട്. വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതടക്കമുളള വിഷയങ്ങളില്‍ വ്യക്തമായ തീരുമാനം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നു കര്‍മസമിതി ഭാരവാഹികള്‍ പറയുന്നു.സമരരംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ജനവാസകേന്ദ്രത്തില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തിലേക്ക് മാറ്റണമെന്നതും ഇവരുടെ ആവശ്യമാണ്.അനിശ്ചിതകാല സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് മന്ത്രി എ.സി. മൊയ്തീന്‍ ഇന്നു യോഗം വിളിച്ചു. എം. സ്വരാജ് എംഎല്‍എ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിലാണ് യോഗം. മരട് നഗരസഭ ചെയര്‍പേഴ്സനും പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമരസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.
പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: കൊച്ചിയില്‍ മുസ്ലിം സംഘടനകളുടെ കൂറ്റന്‍ റാലി
കൊച്ചി:പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി കൊച്ചിയില്‍ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കൂറ്റന്‍ റാലി നടക്കുന്നു.കലൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മറൈന്‍ ഡ്രൈവിലാണ് സമാപിക്കുന്നത്. റാലിക്ക് ശേഷം പ്രമുഖ നേതാക്കള്‍ അണിനിക്കുന്ന മഹാസമ്മേളനവുമുണ്ടാകും.കലൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മറൈന്‍ ഡ്രൈവിലാണ് സമാപിക്കുന്നത്. റാലിക്ക് ശേഷം പ്രമുഖ നേതാക്കള്‍ അണിനിക്കുന്ന മഹാസമ്മേളനവുമുണ്ടാകും.പ്രകടനം കണക്കിലെടുത്ത് നഗരത്തില്‍ വാഹന ഗതാഗതം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
കൊച്ചി:സബ്‍സിഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. മാസാവസാനം എണ്ണക്കമ്പനികൾ നടത്തിയ അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1213 രൂപ ഉണ്ടായിരുന്നത് 28രൂപ കൂടി 1241 രൂപയായി.വിമാന ഇന്ധനത്തിന്‍റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്‍റെ വിലവര്‍ദ്ധനവ്.അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വില കൂട്ടാന്‍ കാരണമെന്നാണ് വിശദീകരണം.
കണ്ണൂരില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന നവവരൻ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ:കണ്ണൂരില്‍ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന നവവരൻ വാഹനാപകടത്തിൽ മരിച്ചു.അഴീക്കോട് ചാല്‍ ബീച്ച് ഫെസ്റ്റിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന അഴീക്കോട് ചാല്‍ സ്വദേശി മോഹനന്റെ മകന്‍ താഴത്തു വീട്ടില്‍ മിഥുന്‍ (25) ആണ് ദാരുണമായി മരണപ്പെട്ടത്.ബുധനാഴ്ച്ചപുലര്‍ച്ചെ മൂന്ന് മണിയോടെ അഴീക്കോട് ബോട്ടുപാലം ജംഗ്ഷനിലാണ് അപകടം നടന്നത്. ചാല്‍ ബീച്ചില്‍ നടന്ന ന്യൂ ഇയര്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെ എതിരെ വന്ന മീന്‍ ലോറി മിഥുൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.ഉടനെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: അനുശ്രി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. വളപട്ടണം പൊലിസ് ലോറി ഡ്രൈവറുടെ പേരില്‍ കേസെടുത്തു.
റെയിൽവേ യാത്രാനിരക്ക് വർധിപ്പിച്ചു;പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡഡല്ഹി:റെയിൽവേ യാത്രാനിരക്ക് വർധിപ്പിച്ചു.പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ദ്ധനവ്.അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.അതേസമയം സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല.മെയില്‍/എക്‌സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്.സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എസി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനയുണ്ടാവും.