News Desk

കാസര്‍ഗോഡ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അദ്ധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു;സഹാധ്യാപകൻ കസ്റ്റഡിയിൽ

keralanews the death of teacher in kasarkode in mysteriuos situation is a murder co worker under custody

കാസർകോഡ്:കാസര്‍ഗോഡ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അദ്ധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. അധ്യാപികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു.ഇയാളുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും രൂപശ്രീയുടെ എന്ന് കരുതുന്ന മുടി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിലാണ് മൃതദേഹം കടല്‍ക്കരയില്‍ എത്തിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു.സഹപ്രവര്‍ത്തകനായ വെങ്കട്ടരമണ രൂപശ്രീയെ ശല്യപ്പെടുത്തിയിരുന്ന് എന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു.രൂപശ്രീയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്ക് ഉണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നതായി മകന്‍ കൃതികും പറഞ്ഞിരുന്നു.അതേസമയം നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയതെങ്കിലും ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിച്ചിരുന്നില്ല. എന്നാല്‍ വെങ്കട്ടരമണയുടെ കാറില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രൂപശ്രീയുടെ മുടി അടക്കം ലഭിച്ചതാണ് തെളിവായി മാറിയത്.

കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച്‌ എസ് എസിലെ അദ്ധ്യാപികയായിരുന്നു രൂപശ്രീ. രൂപശ്രീയെ വീട്ടിനകത്ത് വെച്ച്‌ കൊലപ്പെടുത്തിയശേഷം കാറില്‍ കോയിപ്പാടി കടപ്പുറത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു. രൂപശ്രീയുടെ ബാഗും ഐഡന്റിറ്റി കാര്‍ഡും ഒരു സ്മാര്‍ട്ട് ഫോണും കാണാതായിരുന്നു. ഇത് കേസന്വേഷണം വിഴി തിരിച്ചുവിടാനായി ഇത് പലഭാഗങ്ങളിലായി വെങ്കിട്ടരമണ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ബാഗും ഐഡന്റിറ്റി കാര്‍ഡും കണ്ണൂര്‍ കടപ്പുറത്ത് ഉപേക്ഷിക്കകുയായിരുന്നു.ഇത് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടാതെ, കാണാതായ സ്മാര്‍ട്ട് ഫോണ്‍ രൂപശ്രീയുടെ ബെഡ്‌റൂമില്‍ നിന്നും കണ്ടെത്തി.മരിച്ചശേഷം ദൂരെയുള്ള ടവര്‍ ലൊക്കേഷനാണ് ഫോണ്‍ കാണിച്ചിരുന്നത്. ഈ ഫോണ്‍ എങ്ങനെ അധ്യാപികയുടെ ബെഡ്‌റൂമിലെത്തി എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കാണാതായ ദിവസം ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു.വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു.മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കടലില്‍ ഉപേക്ഷിക്കാന്‍ അധ്യാപകന്‍ വെങ്കിട്ടരമണയെ സഹായിച്ച ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കടലില്‍ തള്ളാന്‍ കാറില്‍ കൊണ്ടുപോകുമ്ബോള്‍ ഇയാളും ഒപ്പമുണ്ടായിരുന്നു എന്നാണ് സൂചന.

സൗദിയിൽ മലയാളി നഴ്സിന് പിടിപെട്ടത് കൊറോണ വൈറസ് അല്ല,മെർസ്;സൗദിയിൽ കൊറോണ വൈറസ് ഇല്ലെന്നും ആരോഗ്യമന്ത്രാലയം

keralanews malayali nurse in saudi arabia not affected corona vairus ministry of health says there is no coronavirus in saudi

റിയാദ്: ആഗോളതലത്തില്‍ ഭീതി പടര്‍ത്തി ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് സൗദിയില്‍ ഇല്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം.ചൈനയില്‍ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ട്വിറ്ററില്‍ അറിയിച്ചു.മലയാളി നഴ്‌സിനു ബാധിച്ചത് കൊറോണ വൈറസ് അല്ലെന്നും മിഡില്‍ ഈസ് റസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കുറിപ്പിലുണ്ട്.ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്‌സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ടാണ് മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.അതേസമയം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അസീറിലെ നാഷണല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച സഹപ്രവര്‍ത്തകയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്‌സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയില്‍ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്‌സുമാര്‍ക്കും രോഗമില്ല.

നേപ്പാളിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

keralanews the dead bodies of five died in nepal resort brought to home funeral is progressing

തിരുവനന്തപുരം:നേപ്പാളിൽ റിസോർട്ടിൽ മരിച്ച എട്ടുപേരിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷ് ഏറ്റുവാങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചു. രാവിലെ പത്തുമണിയോടെയാണ് സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചത്.വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും പ്രവീണിന്‍റെ മൂന്ന് കുഞ്ഞ് മക്കളേയും അടക്കുക. കുട്ടികളുടെ കുഴിമാടത്തിന് ഇരുവശത്തുമായി പ്രവീണിന‍ും ഭാര്യ ശര്യണയ്ക്കും ചിതയൊരുക്കും.അഞ്ച് ആംബുലന്‍സുകളിലായി ഒരുമിച്ചാണ് തിരുവനന്തപുരം മെഡി.കോളേജില്‍ നിന്നും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണത്തെ വീട്ടിലേക്ക് എത്തിച്ചത്.വീട്ടുമുറത്തൊരുക്കിയ പന്തലിലേക്ക് അഞ്ച് മൃതദേഹങ്ങളും എത്തിച്ചതോടെ ആളുകളുടെ നിലവിളിയും കരച്ചിലും നിയന്ത്രണാതീതമായി. ആയിരക്കണക്കിന് ആളുകളാണ് പ്രവീണിനും കുടുംബത്തിനും അന്തിമോപചാരം അര്‍പ്പിക്കാനായി വീട്ടിലേക്ക് എത്തിയത്.മരണപ്പെട്ട മൂന്ന് കുട്ടികളുടേയും ജന്മമാസമാണ് ജനുവരി കുട്ടികളില്‍ മൂത്തയാളായ ശ്രീഭദ്ര ജനുവരി 3 നും, മൂന്നാമന്‍ അഭിനവ് ജനുവരി 15നും, രണ്ടാമത്തെയാളായ ആര്‍ച്ച ജനുവരി 31-നുമാണ് ജനിച്ചത്. അടുത്ത ആഴ്ച വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാനും മകളുടെ പിറന്നാള്‍ ആഘോഷിക്കാനുമായി നാട്ടിലെത്തും എന്ന് പ്രവീണ്‍ കൂട്ടുകാരേയും ബന്ധുക്കളേയും അറിയിച്ചിരുന്നു. എന്നാല്‍ ആഹ്ളാദം നിറയേണ്ട വീടിനെ എന്നേക്കുമായി ദുഖത്തിലാഴ്ത്തി അഞ്ച് പേരുടേയും ജീവനറ്റ ശരീരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, മേയര്‍ ശ്രീകുമാര്‍ തുടങ്ങിയവർ മരണപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി;പ്രതി ഒളിവിൽ

keralanews youth killed using j c b for questioning illegal sand mining in thiruvananthapuram

തിരുവനന്തപുരം:മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്.നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയില്‍ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാന്‍ ശ്രമിച്ചതാണ് ദാരുണ കൊലപാതകത്തില്‍ അവസാനിച്ചത്.മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. ജെ.സി.ബി ഓടിച്ചിരുന്നത് സജുവാണെന്നാണ് കരുതുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. ഇത് ചോദ്യം ചെയ്ത സംഗീത് തന്‍റെ കാര്‍ വഴിയില്‍ ഇട്ട് ജെ.സി.ബിയുടെ വഴി മുടക്കി.കാറില്‍ നിന്ന് പുറത്തിറങ്ങി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

keralanews house boat with tourists catches fire in alapuzha

ആലപ്പുഴ:വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണല്‍ ഭാഗത്താണ് സംഭവം. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.ബോട്ടില്‍ ഉണ്ടായിരുന്നവരെ സ്പീഡ് ബോട്ടുകളില്‍ സുരക്ഷിതമായി മുഹമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഇതിനിടെ തീപിടുത്തത്തില്‍ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി. കരയില്‍ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. തീ പിടുത്തമുണ്ടായ ഹൗസ് ബോട്ടിനരികെ മറ്റ് ഹൗസ് ബോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തീ പടരുമോ എന്ന ഭയം മൂലം അവര്‍ അടുത്തില്ല. യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഹൗസ് ബോട്ട് കായലിലൂടെ ഒഴുകി നീങ്ങി.

നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഡല്‍ഹിയിലെത്തിച്ചു; സംസ്‌കാരം നാളെ

keralanews the dead bodies of eight malayalees died in nepal resort brought to delhi

ന്യൂഡൽഹി:നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഡല്‍ഹിയിലെത്തിച്ചു.തിരുവനന്തപുരം സ്വദേശി പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങളാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഉച്ചയോടെയാണ് കോഴിക്കോട് സ്വദേശി രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്.പ്രവീണിന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.എന്നാല്‍ രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ ഉച്ചയോടെയാകും കോഴിക്കോടെത്തിക്കുക. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ പോയ വിനോദസഞ്ചാരത്തിനായി പോയ മലയാളികളായ 15 അംഗ സംഘത്തിലെ എട്ടുപേരെ ദമനിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.

മലയാളം വായിച്ചത് ശരിയായില്ല;രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

keralanews a second standard student was severely beaten up by teacher and teacher was suspended

കോട്ടയം: മലയാളം വായിച്ചത് ശരിയായില്ലെന്ന കാരണത്താൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ മലയാളം അധ്യാപിക മിനി ജോസിനെയാണ് സസ്പെന്റ് ചെയ്തത്.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ തല്ലിയത്. മലയാളം പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ കുട്ടി വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലുപയോഗിച്ച്‌ കൂരമായി തല്ലുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ നീര് കണ്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയ കാര്യം പറഞ്ഞത്.ഉടന്‍ തന്നെ കുട്ടിയെയും കൊണ്ട് അമ്മൂമ്മ സ്‌കൂളിലെത്തി. എന്നാല്‍ അപ്പേഴേക്കും അധ്യാപിക വീട്ടിലേക്ക് പോയിരുന്നു. എങ്കിലും മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.വിദ്യാര്‍ത്ഥിയെ പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.ടീച്ചറോട് ചോദിച്ചപ്പോള്‍ മലയാളം വായിച്ച്‌ കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നല്‍കിയതെന്ന് അമ്മ പറഞ്ഞു.തുടര്‍ന്ന് ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമചോദിച്ച്‌ വീട്ടിലെത്തി. എന്നാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, പഠനത്തില്‍ അല്‍പം പിന്നോട്ടായിരുന്നതിനാല്‍ കുട്ടിക്ക് തല്ല് കൊടുക്കാന്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അധ്യാപിക ഇന്നലെ ഉച്ചക്ക് ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. ശേഷം പുസ്തകം വായിക്കാന്‍ കുട്ടി ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.നടപടികളുടെ ഭാഗമായാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

keralanews high court stayed the telecast of serial based on koodathai murder case for two weeks

കൊച്ചി:കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘കൂടത്തായി: ഗെയിം ഓഫ് ഡെത്ത്’ എന്ന സീരിയലിനാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്. കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളുമാണ് കോടതിയെ സമീപിച്ചത്. പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആവുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹരജി നല്‍കിയതെന്ന് രഞ്ജി നേരത്തെ പറഞ്ഞിരുന്നു.സംഭവത്തില്‍ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ട്രയല്‍ പോലും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.കൂടത്തായി കൊലപാതക പരമ്ബരയിലെ മൂന്ന് മരണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആരോപിതര്‍ക്ക് വിപരീതഫലമാകും പ്രോസിക്യൂഷന്‍ സമയത്തുണ്ടാക്കാന്‍ സാധ്യതയെന്നും സീനിയര്‍ പബ്ലിക്ക് പ്രൊസീക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി വാദിച്ചു. സീരിയല്‍ വിധിന്യായത്തെ തടസ്സപ്പെടുത്തുന്നതാകുമെന്നും കോടതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സീരിയല്‍ സംപ്രേക്ഷണത്തിന് സ്റ്റേ നല്‍കിയത്.

ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് തളിപ്പറമ്പിൽ അറസ്റ്റിൽ

keralanews youth arrested for sexually abusing ninth standard girl in thliparamba

കണ്ണൂർ:ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് തളിപ്പറമ്പിൽ അറസ്റ്റിൽ.കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ്(22) തളിപ്പറമ്പ് സി ഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് ഷെയര്‍ചാറ്റ് വഴി പത്ത് ദിവസം മുൻപ് പരിചയപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കവെ സ്‌കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഹുസൈന്‍ കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത്. സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തേര്‍ളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയില്‍ ഒളിച്ചിരിക്കവെയാണ് പോലീസിന്റെ വലയിലായത്.തളിപ്പറമ്പ് എസ് .ഐ. കെ.പി.ഷൈന്‍, എ .എസ്. ഐ എ.ജി.അബ്ദുള്‍റൗഫ്, സീനിയര്‍ സി.പി.ഒമാരായ. സ്‌നേഹേഷ്, ഗിരീഷ്, സി.പി.ഒമാരായ ദിനേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് ഈയാളെ പിടികൂടിയത്.പല പേരുകളിലായി ഈയാള്‍ 46 ഓളം പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരേസമയം നാല് പെണ്‍കുട്ടികളുമായിട്ട് വാഹിദ് ചാറ്റിംഗ് നടത്താറുണ്ട്. മൂന്ന് ഫോണുകളാണ് ഇയാൾ പെൺകുട്ടികളുമായി ചാറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്.പോലീസ് പിടിയിലാകുന്ന സമയത്തും ഇയാൾ പെൺകുട്ടികളോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.ചാറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പല വിദ്യാർത്ഥിനികളേയും പീഡിപ്പിച്ച്‌ അവരുടെ നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിവെച്ചതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇയാളുടെ സുഹൃത്തുക്കളില്‍ ചിലരേയും പോലീസ് അന്വേഷിച്ചുവരികയാണ്.ജില്ലക്ക് പുറത്തുള്ള പെണ്‍കുട്ടികളും വാഹിദിന്റെ ചാറ്റിംഗ് വലയില്‍ കുടുങ്ങിയിട്ടുണ്ട്.പോലീസ് ചോദ്യംചെയ്തുവരുന്ന വാഹിദിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്;മൂന്നുപേർ നിരീക്ഷണത്തിൽ

keralanews report that malayalee nurse has been infected with coronavirus in saudi arabia and three under observation

റിയാദ്:സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്.ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്സിനെ പരിചരിച്ച നഴ്സുമാര്‍ക്കാണ് രോഗ ബാധ ഉണ്ടായത്.ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപിട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നു.ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താത്ത സ്ഥിതിയാണ് ഇവിടെ.അല്‍ ഹയത് നാഷണല്‍ ആശുപത്രിയില്‍ ഇതിനുള്ള ചികിത്സ ലഭ്യമല്ലെന്നിരിക്കെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാനും ആശുപത്രി അധികൃതര്‍ തയാറാകുന്നില്ല. രോഗം വിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതര്‍. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാര്‍ പറഞ്ഞു.