News Desk

കൊറോണ വൈറസ്;ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

keralanews corona virus 119 Indians aboard a Diamond Princess ship off the coast of Japan's Yokohama have been brought to New Delhi

ന്യൂഡൽഹി:കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു.പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ജാപ്പനീസ് അധികൃതര്‍ക്കും എയര്‍ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രത്യേകം നന്ദി അറിയിച്ചു.ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍നിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു. 119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും.കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് കപ്പല്‍ ഫെബ്രുവരി അഞ്ചിനാണ് ജാപ്പനീസ് തീരത്ത് പിടിച്ചിട്ടത്.കപ്പലില്‍ ആകെയുള്ള 3711 യാത്രക്കാരില്‍ 138 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതില്‍ ആറ് യാത്രക്കാര്‍ ഒഴികെ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു.പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാര്‍ ജപ്പാനില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

keralanews koodathai murder case accused jolly tried to comitt suicide in jail

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച്‌ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജില്ലാ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു.ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച്‌ അധികൃതരെ അറിയിച്ചത്.ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം.ജയിലിനുള്ളില്‍ ജോളിക്ക് ബ്ലേഡ് ലഭിച്ചതെന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടതുണ്ട്.അതേ സമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍.രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിലയില്‍ ലഭിക്കുന്ന വിവരം.

തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകം; പ്രതി ശരണ്യയുടെ കാമുകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

keralanews police may arrest the boyfriend of saranya the accused in the murder on one and a half year old child in thayyil

കണ്ണൂർ:തയ്യിലിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മ ശരണ്യയുടെ കാമുകനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ശരണ്യയുടെ കാമുകന്‍ നിധിനെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്കും പങ്കുണ്ട് എന്ന തരത്തിലുള്ള മൊഴി ലഭിച്ചതായാണ് വിവരം. ഇതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്.കൊലപാതകത്തിന് പ്രേരണ നല്‍കി എന്നാണ് നിധിന്റെയും ശരണ്യയുടെയും മൊഴിയില്‍ നിന്നും പോലീസ് മനസ്സിലാക്കിയിരിക്കുന്നത്. അതേസമയം, ശരണ്യയുടെയും നിധിന്റെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തി.ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് നിധിന്‍ തന്നെ വരുതിയിലാക്കിയതെന്നും ശരണ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി.കാമുകന്‍ തന്നോട് പണവും സ്വര്‍ണവും ആവശ്യപ്പെട്ടിരുന്നു. നിധിന്‍ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചതെന്നും ശരണ്യ മൊഴി നല്‍കിയിട്ടുണ്ട്.

കണ്ണൂരിൽ വ്യാ​പാ​രി​യെ അ​ക്ര​മി​ക്കാ​ന്‍ എ​ത്തി​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ടൗ​ണ്‍​പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

keralanews town police arrested quotation to came to attack merchant in kannur

കണ്ണൂർ:നഗരമധ്യത്തിൽ വ്യാപാരിയെ അക്രമിക്കാന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തെ ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തു.ഷമീം എന്ന ചാണ്ടി ഷമീം (34), അരിന്പ്ര സ്വദേശി നൗഫല്‍ (32), അത്താഴക്കുന്നിലെ വിഷ്ണു (22), എടക്കാട് സ്വദേശി അഷ്ഹാദ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ കൂടെയുണ്ടായിരുന്ന മുംബൈ സ്വദേശിനിയും തെക്കീബസാറില്‍ താമസിക്കുന്നതുമായ സംഘത്തിലെ യുവതിയെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടുന്നതിനിടയില്‍ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.യുവതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.വ്യാപാരിയെ ആക്രമിക്കാനായി  കാറില്‍ യുവതിയടങ്ങുന്ന നാലംഗ ക്വട്ടേഷന്‍ സംഘം എത്തി.എന്നാല്‍ വ്യാപാരിയെ ആക്രമിക്കുന്നത് സമീപത്തുണ്ടായിരുന്ന ആളുകള്‍ തടയുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്ത് എത്തി.ഇതിനിടയില്‍ ക്വട്ടേഷന്‍സംഘം പോലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.10 മിനിറ്റ് നീണ്ടു നിന്ന മല്‍പിടുത്തത്തിന് ശേഷമാണ് പ്രതികളെ പോലീസ് കീഴടക്കിയത്.ഇതിനിടയില്‍ യുവതി ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പോലീസ് പിടികൂടുന്നതിനിടയില്‍ പ്രതികളില്‍ ഒരാള്‍ ‘ബോലോ തക്ബീര്‍’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതി മുദ്രാവാക്യം വിളിച്ചതോടെ കൂടുതല്‍ ആളുകള്‍ പോലീസിനെ വളഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.ഇരയെ കയ്യില്‍ കിട്ടി കഴിഞ്ഞാല്‍ ഷോക്ക് അടിപ്പിച്ചു കാര്യം നേടലാണ് ഇവരുടെ രീതി.ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് ഷോക്ക് അടിപ്പിക്കുന്ന ഇലക്‌ട്രോണിക് ഉപകരണം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

കലാലയങ്ങളിലെ പഠിപ്പുമുടക്ക് സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

keralanews high court order to ban students strike in colleges

കൊച്ചി:കലാലയങ്ങളിലെ പഠിപ്പുമുടക്ക് സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്.അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്കൂളുകൾ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ പഠനാവകാശത്തെ തടസ്സപ്പെടുത്താന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് അവകാശമില്ല.കലാലയങ്ങളില്‍ മാര്‍ച്ച്‌, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല .സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുത്. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ്, സമരത്തിനുള്ളതല്ലെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ കലാലയ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.കോടതി ഉത്തരവുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാം. പോലീസിനെ വിളിച്ചു വരുത്തി കലാലയത്തിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടു;പാലക്കാട്‌ ആര്‍എസ്‌എസുകാരന്‍ അറസ്‌റ്റില്‍

keralanews RSS man arrested for putting up live video on Facebook to spread communal hatred in palakkad

പാലക്കാട്:പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്‌തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടർന്ന് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 മരണം

keralanews 25 killed as bus falls into river in Rajasthan

കോട്ട: രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.28 പേരുമായി ഇന്ന് പുലര്‍ച്ചെ കോട്ടയില്‍ നിന്ന് സവായ് മധോപൂരിലേക്ക്‌ പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.കോട്ട-ദൗസ ഹൈവേയില്‍ ബുണ്ടി ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പാപ്ടി ഗ്രാമത്തിനടത്തുള്ള പാലത്തില്‍ വെച്ച്‌ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കൈവരികളോ സുരക്ഷാ ഭിത്തികളോ ഇല്ലാത്ത പാലത്തില്‍ നിന്ന് ബസ്  മേജ് നദിയിലേക്ക് പതിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.13 പേര്‍ സംഭവ സ്ഥലത്ത് വെച്ചും പത്ത് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. മരിച്ചവരില്‍ 11 പുരുഷന്‍മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.

മാരക മയക്കുമരുന്ന് ഗുളികയുമായി ഇരിട്ടിയിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

keralanews excise team arrested youth with drugs in iritty

കണ്ണൂർ:ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്ന് ഗുളികകളുമായി ഇരിട്ടിയിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.ചൊവ്വാഴ്ച്ച പുലര്‍ച്ചെഎക്‌സൈസ് സംഘം കിളിയന്തറ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്ന് ഗുളികയായ എംഡിഎംഎ യുമായി  ബാംഗ്ലൂരില്‍ നിന്നും ബൈക്കില്‍ വരികയായിരുന്ന തലശ്ശേരി തിരുവങ്ങാട് സെയ്ദാര്‍ പള്ളിസ്വദേശി ആയിഷ നിവാസില്‍ മുഹമ്മദ് സുഹൈലി(26)നെ കസ്റ്റഡിയിലെടുത്തത്.പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ അഹമ്മദ്, പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം പി ഹാരിസ്, വി ധനേഷ്, വനിതാ എക്‌സൈസ് ഓഫീസര്‍ വി ഷൈനി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു;സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

keralanews corona virus outbreak in bahrain and leave for schools

മനാമ:ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു.പുതുതായി ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിതീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 23 ആയി.ഇതോടെ രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനായി എല്ലാവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.നിലവില്‍ നാലു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയുമാണ് സല്‍മാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇറാനില്‍ നിന്നു ഷാര്‍ജ വഴി ബഹ്‌റൈനിലെത്തിയതായിരുന്നു ഇവര്‍.രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചക്കാലത്തേക്കു അടച്ചിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ നാളെ മുതല്‍ രണ്ടാഴ്ചക്കാലത്തേക്കു പ്രവര്‍ത്തിക്കുന്നതല്ലെന്നും ഈ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റിവെച്ചതായും ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ക​ലാ​കാ​ര​ന്‍​മാ​രാ​യ ദമ്പതികൾക്കെതിരെ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു

keralanews kannur city police take case against couples who take money by offering job in kannur airport

കണ്ണൂർ:മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കലാകാരന്‍മാരായ ദമ്പതികൾക്കെതിരെ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു.കണ്ണൂര്‍ ഇരിവേരി പാനേരിച്ചാലിലെ പ്രശസ്ത തബലിസ്റ്റും ഗായകനുമായ കെ.സി. രാഗേഷ് (50), നര്‍ത്തകിയും ഗായികയുമായ ഭാര്യ കലാമണ്ഡലം ഉഷാനന്ദിനി (48) എന്നിവര്‍ക്കെതിരെയാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്.കണ്ണൂര്‍ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിന്‍ പരാതി പ്രകാരം കേസെടുത്തത്. ചൈത്രയുടെ സഹോദരന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദമ്പതികൾ തട്ടിയെടുത്തത്.കണ്ണൂര്‍ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിന്‍ പരാതി പ്രകാരം കേസെടുത്തത്.ചൈത്രയുടെ സഹോദരന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദമ്പതികൾ തട്ടിയെടുത്തത്.019 ഓഗസ്റ്റ് 19 നും 20നും ഇടയില്‍ വച്ച്‌ പല തവണയായാണ് അഞ്ചു ലക്ഷം രൂപ കൊടുത്തത്.എന്നാല്‍ ജോലി നല്‍കാതെ ഇവര്‍ വഞ്ചിക്കുകയായിരുന്നു.തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ നല്‍കാന്‍ തയാറായില്ല.പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ചൈത്ര കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തെകുറിച്ച്‌ അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.സംഭവത്തെകുറിച്ച്‌ അന്വേഷിച്ച്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ചെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ്ചെയ്യാന്‍ പോലീസ് തയാറായില്ല. ഇതിനിടയില്‍ പണം നല്‍കി സംഭവം ഒത്തുതീര്‍ക്കാമെന്ന് പരാതിക്കാരിയോട് ദമ്പതികൾ പറയുകയും അഞ്ചുലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു.എന്നാല്‍ ചെക്കില്‍ പറഞ്ഞ തീയതി പ്രകാരം ബാങ്കിനെ സമീപിച്ചെങ്കിലും വ്യാജ ചെക്കായിരുന്നുവെന്ന് മനസിലാവുകയായിരുന്നു.തുടര്‍ന്ന് ചെക്ക് നല്‍കി വഞ്ചിച്ചതിന് കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.