News Desk

പാലത്തായി പീഡനകേസ്​ ക്രൈംബ്രാഞ്ച് അന്വേഷിക്കും;ഐ.ജി ശ്രീജിത്തിന്​ അന്വേഷണ ചുമതല

keralanews crimebranch investigate palathayi rape case and i g sreejith in charge of investigation (2)

കണ്ണൂര്‍: ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജന്‍ പ്രതിയായ കണ്ണൂര്‍ പാലത്തായി പീഡനകേസിെന്‍റ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.അധ്യാപകനായ കെ.പത്മരാജന്‍ സ്കൂളിലെ ശുചിമുറിയില്‍വെച്ച്‌ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ പ്രതിഷേധമുയര്‍ന്നതോടെ ഏപ്രില്‍ 15നാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. തലശേരി ഡി.വൈ.എസ്.പി വേണുഗോപാലിെന്‍റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് മുതൽ വൈകുന്നേരം 5 മണിക്ക്

keralanews chief ministers press conference will be held at 5pm from today

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയക്രമത്തില്‍ മാറ്റം.ആറ് മണിക്കുള്ള വാര്‍ത്താ സമ്മേളനം അഞ്ചു മണിയിലേക്ക് മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും.റംസാന്‍ നോമ്പ് കണക്കിലെടുത്താണ് വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു‌.വൈകിട്ട് 6നും 7നുമിടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ അറ് മണിവരെ സമയത്തിലേക്ക് വാര്‍ത്താ സമ്മേളനം മാറ്റാന്‍ തീരുമാനിച്ചത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ ദിവസേന ആറ് മണി മുതല്‍ ഏഴ് വരെയായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്.സാമൂഹിക അകലം പാലിച്ച്‌, പ്രത്യേക സുരക്ഷാ സന്നാഹത്തോടെ, ഒരു ചില്ല് മറ വച്ച്‌, മാധ്യമപ്രവ‍ര്‍ത്തകര്‍ക്ക് മൈക്ക് നല്‍കിയാണ് വാ‍ര്‍ത്താസമ്മേളനം നടത്തുന്നത്.ഇന്നലെ കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റമദാന്‍ വ്രതം തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു.

കോവിഡ് 19;നിയന്ത്രണങ്ങളോടെ ബസ്സുകൾ ഓടിക്കാനാവില്ല;ബസ് ഉടമകള്‍ കൂട്ടത്തോടെ സ്റ്റോപ്പേജിന് അപേക്ഷ നല്‍കി

keralanews covid19 buses can not operate with restriction bus owners submit stopage application

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകളോടെ ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി.കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം 20 ന് ശേഷം ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലമുളള സാമ്പത്തിക പ്രത്യാഘാതം മയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ അനുവദിച്ചത്. ഇതിന്റെ ചുവടുപിടിച്ച്‌ കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ച കേരളം പ്രാദേശിക അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നു. അതില്‍ ഒന്നാണ് ഗ്രീന്‍ സോണുകളില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെ ബസ് ഓടിക്കാനുളള നീക്കം. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിബന്ധനയോടെ ബസ് ഓടിക്കുന്നതിനുളള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിച്ചത്. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കരുത് എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആലോചനയില്‍ സര്‍ക്കാര്‍ പിന്മാറി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബസ് ഉടമകള്‍ രംഗത്ത് വന്നത്.ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍ പറയുന്നു. അതിനാല്‍ ബസ് ഓടിക്കാന്‍ സാധിക്കില്ല. ഒരു വര്‍ഷത്തേയ്ക്ക് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് കാണിച്ച്‌ ബസ് ഉടമകള്‍ സർക്കാരിന് അപേക്ഷയും നല്‍കി.ബസ് ഉടമകളുടെ വിശദീകരണം ഗൗരവമുളളതാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇവര്‍ ഇതില്‍ നിന്ന് പിന്മാറുമെന്നാണ് കരുതുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും കോവിഡ്​ മരണം;കോഴിക്കോട് ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ്​ മരിച്ചു

Baby boy sleeping in the bed

കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാലുമാസം പ്രായമായ കുഞ്ഞിെന്‍റ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ഐ.എം.സി.എച്ച്‌ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ തന്നെ അവശനിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്.ഹൃദയം സ്തംഭിച്ച അവസ്‌ഥയിലെത്തിയ കുട്ടിയെ ഉടന്‍ വെെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.വ്യാഴാഴ്ച രാവിലെയും ഹൃദയസ്തംഭനമുണ്ടായി. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.അതേസമയം കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല.പെണ്‍കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കളും ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 47 പേര്‍ നിരീക്ഷണത്തില്‍ ആയി.14 ബന്ധുക്കളില്‍ 11 പേര്‍ ആശുപത്രിയിലും ബാക്കി മൂന്നുപേര്‍ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ വര്‍ധന മരവിപ്പിച്ചു

keralanews da increment of central govt employees frozen

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിപ്പിച്ച ക്ഷാമബത്ത (ഡിഎ) മരവിപ്പിച്ചു. ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡിഎ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇതോടെ നിലവിലുള്ള ക്ഷാമബത്ത നിരക്ക് തന്നെയായിരിക്കും തുടരുകയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെര്‍ ചിലവ് കുറയ്‌ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ;പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്തു

keralanews severe punishment for attacking health workers epidemic law was amended

ന്യൂഡൽഹി:ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉപ്പാപ്പാക്കി 1897 ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കും.ഡോക്റ്റർമാർ,നഴ്‌സുമാർ, പാരാമെഡിക്കൽ രംഗത്തുള്ളവർ,ആശ വർക്കർമാർ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എന്നവരും നിയമത്തിന്റെ പരിധിയിൽ വരും.കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിനു ശേഷം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.ബുധനാഴ്ച രാവിലെ ആഭ്യന്തരമന്ത്രി ഹർഷവർധനും അസോസിയേഷൻ ഭാരവാഹികളുമായും മറ്റു സംഘടനകളുടെ പ്രതിനിധികളുമായും വീഡിയോ കോൺഫെറൻസ് നടത്തിയിരുന്നു.അതിനു ശേഷമാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനമുണ്ടായത്.പുതുക്കിയ ഓർഡിനൻസ് അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാകും.പൊലീസിന് സ്വമേധയാ കേസെടുക്കാം.ആക്രമണമുണ്ടായാൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം.ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി തീർപ്പുകല്പിക്കണം.ആക്രമണം ഗുരുതരമല്ലെങ്കിൽ മൂന്നുമാസം മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും അരലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.എന്നാൽ ആക്രമണവും പരിക്കും ഗുരുതരമാണെങ്കിൽ ആറുമാസം മുതൽ ഏഴുവർഷം വരെ തടവും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കും.വാഹനങ്ങൾ,സ്വത്തുക്കൾ,ക്ലിനിക്കുകൾ എന്നിവ നശിപ്പിച്ചാൽ അവയുടെ വിപണിവിലയുടെ രണ്ടുമടങ്ങ് തുക ഉത്തരവാദികളിൽ നിന്നും ഈടാക്കുകയും ചെയ്യും.

സാലറി ചലഞ്ച്;സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കാന്‍ തീരുമാനം

keralanews salary challenge decision to cut six days salary of govt employees for five months
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. ഒരു മാസത്തില്‍ ആറു ദിവസത്തെ ശമ്പളം പിടിക്കാണ് തീരുമാനം. ഇങ്ങനെ അഞ്ചു മാസം പിടിക്കും. ധനമന്ത്രി തോമസ് ഐസകാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരം ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ,അർദ്ധസർക്കാർ,സർവ്വകലാശാലകൾ,ബോർഡുകൾ,കോർപറേഷനുകൾ,സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമാണ്.സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ പിടിച്ച തുക ജീവനക്കാര്‍ക്ക് തിരിച്ചു കൊടുക്കാം എന്ന നിര്‍ദ്ദേശവുമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇരുപതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള പാര്‍ട് ടൈം ജീവനക്കാര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. മന്ത്രിമാരുടെയും എ,എല്‍എമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം ഒരു വര്‍ഷത്തേക്കു പിടിക്കാനും തീരുമാനമായി. ബോര്‍ഡ്/ കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ക്കും ഇത് ബാധകമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

കണ്ണൂരിൽ ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കളക്റ്ററുടെ ഉത്തരവ്

keralanews supply of essential commodities in kannur through home delivery

കണ്ണൂർ:ജില്ലയിൽ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി മരുന്നുകൾ ഒഴികെയുള്ള ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കലക്റ്റർ ഉത്തരവിട്ടു.ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി റേഷൻ കടകളിലൂടെ വിതരണം ചെയുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും സൗജന്യമായി വീടുകളിൽ എത്തിക്കും.വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ,സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പാക്കും.മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള കടകൾ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി ആവശ്യസാധനകളും വീടുകളിലെത്തിക്കും.കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ജില്ലാപഞ്ചായത്ത് ഉറപ്പുവരുത്തും.കോർപറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപറേഷൻ ഇതിനുള്ള സംവിധാനമൊരുക്കും.മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യസാധനങ്ങൾ എത്തിക്കും.തദ്ദേശ സ്ഥാപന തലങ്ങളിൽ ഏതൊക്കെ കടകൾ ഏതൊക്കെ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് പരാതികളില്ലാതെ വിധം തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കും.അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോവാർഡിലും ഒരു കട മാത്രമേ തുറക്കാവൂ എന്ന് തദ്ദേശ സ്ഥാപന അധികൃതർ ഉറപ്പാക്കണം.ഹോം ഡെലിവറിക്ക് സർവീസ് ചാർജ് ഈടാക്കരുത്.ഹോം ഡെലിവറി ചെയ്യുന്നവർ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതലുകൾ സ്വീകരിക്കണം.സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മാസ്ക്,ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.

കൊവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല; രോഗവ്യാപനം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന

keralanews covid fear will not end soon and disease lasts a long time said world health organisation

ന്യൂഡൽഹി:ലോകത്ത് കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനം ഉടന്‍ അവസാനിക്കില്ല എന്നും കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി.പല രാജ്യങ്ങളിലും വൈറസ് വ്യാപനം പ്രാരംഭ ഘട്ടത്തിലാണെന്നും ആഫ്രിക്കയിലും അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. “പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്.മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്”. -അദ്ദേഹം പറ‌ഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിര്‍ത്തിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനഃപരിശോധിക്കണമെന്നും ട്രെഡോസ് അഥനോം ഗെബ്രെയൂസസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed in 11 persons in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 5 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. പാലക്കാട് ജില്ലയിലെ ഒരാള്‍ ഇന്ന് കോവിഡ് രോഗമുക്തമായതായും മുഖ്യമന്ത്രി അറിയിച്ചു. 127 പേരാണ് നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ളത്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ട് ഹൌസ് സര്‍ജന്മാര്‍ക്ക് രോഗം പിടിപ്പെട്ടതായും ഇതിലുള്ള ഒരാള്‍ കണ്ണൂരില്‍ നിന്നുള്ളയാളാണെന്നും ഇവര്‍ക്ക് കേരളത്തിന് പുറത്ത് നിന്നാണ് രോഗം പിടിപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു. പത്ത് പേര് അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്ര പോയത്. തിരികേ എത്തിയതിന് ശേഷം ഒന്‍പതു പേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 29150 പേരാണ് നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28804 വീടുകളിലും 346 ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.