ന്യൂഡൽഹി:രാജ്യത്ത് അൺലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം.ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും നഗരങ്ങളില്‍ ലോക്‌ഡൗണ്‍ നീട്ടാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.ഓഗസ്റ്റ് 5 മുതല്‍ ജിംനേഷ്യം, യോഗ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തുറക്കാം. കടകള്‍, ഭക്ഷണശാലകള്‍ എന്നിവ രാത്രിയും തുറന്നിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.അന്താരാഷ്ട്ര വിമാന സര്‍വീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമാണ്.ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്നാരംഭിക്കും. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകളും.കേരളത്തിലേക്ക് 219 വിമാനങ്ങള്‍ വരുന്നുണ്ട്. നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അനുവദിക്കും.
കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍:വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു.എളയാവൂര്‍ സ്വദേശി മിഥുനാ(29)ണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിഥുനെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായി വെട്ടേറ്റത്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം അക്രമം നടത്തിയതാരാണെന്ന് വ്യക്തമല്ല.
കണ്ണൂർ അഴീക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂർ:കണ്ണൂർ അഴീക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി റിസ്വാന്‍ ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മഞ്ചപ്പാലം സ്വദേശി നിജിലിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർ സഞ്ചരിച്ച ബൈക്ക് കല്ലടത്തോടിന് സമീപം നിയന്ത്രണം വിട്ട് ആൽമരത്തിൽ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി;മരിച്ചത് കോട്ടയം,എറണാകുളം സ്വദേശികൾ
കോട്ടയം:സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55),എറണാകുളത്തെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി എന്നിവരാണ് മരിച്ചത്.അജിതന്‍ രോഗബാധിതനായത് സമ്പർക്കത്തിലൂടെയാണ്. ചെറുതോണി ടൗണില്‍ ടൈലറിംഗ് ഷോപ്പ് നടത്തി വരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തെ തുടര്‍ന്നാണ് അജിതനും രോഗബാധ ഉണ്ടായത്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ള അജിതനെ യാത്രകള്‍ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവില്‍ ഇടുക്കിയില്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.
കണ്ണൂരില്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ:കണ്ണൂരില്‍ അഞ്ചു മാസം പ്രായമുള്ള %E
കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈകൂലിയായി സൂക്ഷിച്ച 31210 രൂപ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈകൂലിയായി സൂക്ഷിച്ച 31210 രൂപ പിടികൂടി. ആര്‍ടി ഓഫീസില്‍ ഇടപാടുകാരില്‍ നിന്ന് വ്യാപകമായി കൈകൂലി സ്വീകരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.ജീവനക്കാരുടെ പേര് എഴുതി ഓഫീസിലെ ബോക്‌സില്‍ നിക്ഷേപിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ജൂനിയര്‍ സൂപ്രണ്ടിന്റെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 500 രൂപയും കണ്ടെത്തിയിട്ടുണ്ട്.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന്റെ നിര്‍ദേശത്തെ തുടർന്ന് കണ്ണൂര്‍ യൂണിറ്റ് മിന്നല്‍ പരിശോധന നടത്തിയത്. ആര്‍ടി ഓഫീസില്‍ പൊതുജനങ്ങള്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാറില്ല.ഏജന്റുമാര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.നേരിട്ട് അപേക്ഷ സമര്‍പിച്ചാല്‍ മാസങ്ങളോളം പരിഗണിക്കാതെ കിടന്നിട്ടുണ്ടെന്നാണ് പൊതുജനങ്ങള്‍ പരാതിപ്പെടുന്നത്.
നേരിട്ട് ലഭിക്കുന്ന അപേക്ഷ ആഗസ്റ്റ് 31നകം പരിഗണിക്കണമെന്ന ട്രാന്‍പോര്‍ട്ട് കമ്മീഷന്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ നേരത്തെയും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.ഒരു മണിക്കൂറോളം നടന്ന പരിശോധനയില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍,സബ് ഇന്‍സ്‌പെക്ടര്‍മാരായ ജഗദീഷ്,അരുള്‍ ആനന്ദന്‍,അമൃത സാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്നലെയും മിക്ക ജില്ലകളിലും കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അതിതീവ്ര മഴ പ്രവചിച്ചിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് മൂന്ന് വരെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് വിലക്കിയിട്ടുണ്ട്.
സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ; പവന് 40,000 രൂപ
തിരുവനന്തപുരം:സ്വർണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചിച്ചത്. പവന് വില 40000 രൂപയിലെത്തി.സ്വര്‍ണ വില കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് 40,000 ത്തിൽ എത്തിയത്.കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് വിലവർധനയ്ക്ക് പ്രധാന കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് ആലുവ സ്വദേശി അഷ്‌റഫ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം. പി അഷറഫ് (53) ആണ് മരിച്ചത്.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. അഷറഫിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപത്തൊന്നായി.
കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രം
ന്യൂഡൽഹി:കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കേരളത്തിൽ പത്ത് ലക്ഷം പേരിൽ 212 പേരെ മാത്രമാണ് പരിശോധിക്കുന്നത്.കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരിൽ 324 എന്നതാണ്.അതേസമയം മരണ നിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് രോഗ മുക്തി നിരക്കിൽ കേരളം മുന്നിലാണ്.ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. 2.21% ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. രോഗമുക്തിയിലൂടെ സമൂഹം നേടുന്ന ആ൪ജിത പ്രതിരോധം കോവിഡ് പ്രതിരോധത്തിനുള്ള ശരിയായ മാ൪ഗമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രോഗം പടരുന്നത് നിയന്ത്രിക്കാനാണ് നാം മുൻഗണന നൽകേണ്ടത്. രോഗ മുക്തി നിരക്ക് രാജ്യത്ത് കൂടി വരുന്നത് വലിയ നേട്ടമാണെന്ന് കേന്ദ്രം അവകാശപ്പെട്ടു. ഏപ്രിൽ മാസത്തിൽ 7.8% ആയിരുന്നത് ഇപ്പോൾ 64.44% ആയിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇന്ത്യയിലെ കോവാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.