തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ സിലബസ് വെട്ടി കുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ.സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം. നിലവിലെ ഡിജിറ്റല്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമായി നടത്താനും യോഗത്തില്‍ തീരുമാനമായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കൊവിഡ് 19 കാലത്തെ ഡിജിറ്റല്‍ പഠനത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉടപ്പെടുത്തുന്ന വിധം പഠന പ്രവർത്തന പരിപാടി ആവിഷ്ക്കരിക്കും.നേർക്കാഴ്ച എന്ന പേരിൽ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങൾ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഉടൻ തുടക്കം കുറിക്കും.യോഗ, ഡ്രിൽ ക്ലാസ്സുകളുടെ ഡിജിറ്റൽ സംപ്രേക്ഷണവും, കലാകായിക പഠനക്ലാസ്സുകളും ഉടൻ ആരം ഭി ക്കാനും തീരുമാനമായി.ഡിജിറ്റൽ ക്ലാസ്സുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ ക്ലാസ്സുകളും പരിശോധിച്ച് വിലയിരുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി ഡയറകറുടെ നേതൃത്വത്തിൽ ഒരു ഉപസമിതി രൂപീകരിക്കും.ഡി.എൽ.എഡ്. വിദ്യാർഥികളുടെ സെമസ്റ്ററാന്ത്യ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ നിരന്തര മൂല്യനിർണ്ണയ സ്ക്കോറുകൾ അന്തിമമാക്കാൻ ആവശ്യമായ നടപടികളുണ്ടാകും.ഹയർ സെക്കന്ററി 30 ഓളം മൈനർ വിഷയങ്ങളുടെ ക്ലാസ്സുകൾ ഇനിയും ആരംഭിക്കാത്തത് ഉടൻ സംപ്രേക്ഷണ നടപടികൾ സ്വീകരിക്കും. സ്കൂൾ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താൻ പ്രത്യേക പരിപാടി നടപ്പാക്കാനും യോഗം തീരുമാനിച്ചു.സർവ്വശിക്ഷാ കേരള ഒന്നു മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠനസഹായിയായ വർക്ക് ഷീറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺ ലൈനായി ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, DGE കെ. ജീവൻ ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടർ ജെ. പ്രസാദ്, SSK ഡയറക്ടർ കുട്ടികൃഷ്ണൻ, അൻവർ സാദത്ത്, കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, സി.പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; ഷാര്‍ജയില്‍ നിന്നെത്തിയ കാസർകോഡ് സ്വദേശിയിൽ നിന്നും അരക്കിലോ സ്വർണ്ണം പിടികൂടി
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് അര കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോഡ് സ്വദേശിയില്‍ നിന്നാണ് 587 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയ കാസര്‍കോഡ് സ്വദേശി ഇബ്രാഹീം ഖലീലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണത്തിനു 30 ലക്ഷത്തിലേറെ രൂപ വില വരും. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ എസ്.ടി.യു-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം;നിരവധിപേർക്ക് പരിക്ക്;പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് ജില്ലാ കലക്റ്റർ
കോഴിക്കോട്:പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ എസ്.ടി.യു – സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എസ്ടിയു പ്രവര്‍ത്തകരെ കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിലും പേരാമ്പ്ര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലും സിഐടിയു പ്രവര്‍ത്തകരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ എസ്.ടി.യു നേതൃത്വത്തില്‍ സംയുക്ത മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിലാണ് കച്ചവടം നടത്തുന്നത്. എന്നാല്‍ സി.ഐ.ടി.യു പ്രവര്‍ത്തകരായ കുറച്ചു പേര്‍ രാവിലെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ മത്സ്യവുമായി മാര്‍ക്കറ്റിലെത്തിയത് നിലവിലുള്ള തൊഴിലാളികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.ഐ.ടി.യുവിന് പിന്‍തുണയുമായി എത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍പെട്ടവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.അതേസമയം സംഘർഷം നടന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്നവർ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കെ പേരാമ്പ്രയിൽ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ്. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലര്‍ത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കോവിഡിനെതിരായി ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍
ന്യൂഡൽഹി:ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു.ഓഗസ്റ്റ് 22 മുതലാണ് ഇന്ത്യയില്‍ ഓക്‌സ്‌ഫഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ദിവസം നൂറോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് മൂന്നാം ഘട്ടത്തിലെ പരീക്ഷണം. പുനെ, മുംബൈ, മഹാരാഷ്ട്ര, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം. ഈ ഘട്ടത്തില്‍ 1,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 20 സ്ഥലങ്ങളിലുള്ള ഹോട്‌സ്‌പോട്ടുകളായ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിലെ ആശുപത്രികളാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.11-12 ആശുപത്രികളില്‍ ഐസിഎംആറുമായി സഹകരിച്ച് പരീക്ഷണങ്ങള്‍ നടത്താനാണ് ആലോചനയെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വക്താവ് വ്യക്തമാക്കി. വൈറസ് ബാധിക്കാത്തവരാണ് ആദ്യം വാക്‌സിനേഷന്‍ എടുക്കുന്നതെന്നും രോഗം ബാധിച്ചവര്‍ കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അവ മുന്‍ഗണനാ വിഭാഗത്തില്‍ പെടാന്‍ സാധ്യതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നീറ്റ്,ജെ ഇ ഇ പരീക്ഷകൾക്കുള്ള മാര്‍ഗ നിര്‍ദേശമായി; ശരീര പരിശോധന ഇല്ല, കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, പനിയുള്ളവര്‍ക്കു പ്രത്യേക ഹാള്‍
ന്യൂഡൽഹി:അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകൾക്കുള്ള (ജെഇഇ- മെയിന്‍, എന്‍ഇഇടി) മാർഗ്ഗനിർദേശങ്ങളായി. പരീക്ഷയിൽ പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം.പരീക്ഷയ്‌ക്കെത്തുന്നവരുടെ ശരീര പരിശോധന നടത്തേണ്ടതില്ലെന്നും അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണമെന്നും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ പ്രോട്ടോക്കോളില്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലാണ് പരീക്ഷ നടക്കുക. ഇരുപത്തിയഞ്ചു ലക്ഷത്തോളം പേരാണ് പരീക്ഷയിൽ പങ്കെടുക്കുക.പരീക്ഷയ്ക്ക് എത്തുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണം. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുക.പരീക്ഷയ്ക്കു മുൻപുള്ള നടപടികള്‍, പരീക്ഷാ നടത്തിപ്പ്, അതിനു ശേഷമുള്ള കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ പ്രോട്ടോക്കോള്‍. എല്ലാ കേന്ദ്രങ്ങളും കൈയുറകളും മുഖാവരണവും ഹാന്‍ഡ് സാനിറ്റൈസറും അണുനാശിനികളും കരുതണം. ജീവനക്കാര്‍ക്കും പരീക്ഷാര്‍ഥികളും ഓരോരുത്തര്‍ക്കും പ്രത്യേകമായി കുടിവെള്ള ബോട്ടിലുകള്‍ വേണം.പരീക്ഷാ കേന്ദ്രത്തിന്റെ തറ, ചുമരുകള്‍, ഗെയ്റ്റുകള്‍ എന്നിവ പരീക്ഷയ്ക്കു മുൻപായി അണുവിമുക്തമാക്കണം. പരീക്ഷാ ചുമതലയുള്ളവര്‍ കൈയുറകളും മുഖാവരണവും ധരിക്കണം. പ്രവേശന കവാടത്തില്‍ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി എഴുനിലത്ത് മുഹമ്മദ് ബഷീര്‍ (80) ആണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയത്ത് വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന്‍ (74) ആണ് മരിച്ചത്.ആദ്യകാല ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പത്തനംതിട്ടയില്‍ പ്രമാടം സ്വദേശി പുരുഷോത്തമന്‍ (69) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട്ട് തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശി പി. വിജയകുമാറാണ് (55) മരിച്ചത്. നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വിജയകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2151 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 64 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 224 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 263 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.
കണ്ണൂർ പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍
കണ്ണൂർ:പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍.പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെയിലാണ് കുട്ടികൾ പീഡനത്തെ സംബന്ധിച്ച വിവരങ്ങള്‍ തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈൽഡ്‌ലൈൻ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണു താമസിക്കുന്നത്. വീട്ടിലെ നിത്യസന്ദര്‍ശകനായ ബന്ധു, അമ്മ ഇല്ലാത്ത തക്കം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുമുന്‍പും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവില്‍ പോയി. തുടര്‍ന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, പെണ്‍കുട്ടികള്‍ 2016 മുതല്‍ പീഡനത്തിനിരയായെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. 2016 ഡിസംബറില്‍ ചെങ്ങളായയിലെ വാടകവീട്ടില്‍ താമസിക്കവെ അവിടെ വെച്ചും ഇയാള്‍ 13കാരിയെ പീഡിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. ഈ പരാതി ശ്രീകണഠാപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് രണ്ട് പെണ്‍കുട്ടികളും.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:ബോളിവുഡ് ആക്ടർ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. തനിക്കെതിരായ എഫ്‌ഐആര്‍ പറ്റ്‌നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. മുംബൈ പൊലീസ് സിബിഐ അന്വേഷണത്തോട് സഹകരിക്കണം. കേസ് ഫയലുകള്‍ അടക്കമുള്ള വിവരങ്ങള്‍ സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടണമെന്ന് ബീഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേസ് സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ വിടുകയും ചെയ്യുകയായിരുന്നു.അന്വേഷണത്തിനായി മുംബൈയിലെത്തിയ പറ്റ്‌ന പൊലീസിനോട് സഹകരിക്കാന്‍ മുംബൈ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിക്കാനെത്തിയ പറ്റ്‌ന എസ്പിയെ നിര്‍ബന്ധിത ക്വാറന്റൈനില്‍ അയച്ചതും വിവാദമായി.ഇതിനു പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രീംകോടതി ഉത്തരവ് കുടുംബവും ബോളിവുഡ് താരങ്ങളും ആരാധകരും സ്വാഗതം ചെയ്തു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് പറഞ്ഞു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ കാമുകിയയായ റിയ ചക്രവര്‍ത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ;ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് രൂപം നല്‍കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും. നിയമനം നടത്താന്‍ നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് കേന്ദ്രം രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രിലിമിനറി പരീക്ഷയായിരിക്കും നടത്തുക. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഏത് റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നല്‍കാം. കഴിഞ്ഞ ബഡ്‌ജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. ജോലി അന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഈ പുതിയ തീരുമാനം വലിയ നേട്ടമായി കണക്കാക്കാമെന്നും മന്ത്രി പറഞ്ഞു.നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനമായിരിക്കും നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുക.ഈ തീരുമാനം പ്രതിവര്‍ഷം ശരാശരി 2.5 കോടി ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും ഗുണം ചെയ്യുക. സാധാരണയായി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രത്യേക പരീക്ഷകളാണ് നടത്താറുള്ളത്. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷയെന്ന പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ വ്യത്യസ്ത പരീക്ഷകള്‍ എഴുതേണ്ടി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത് ആശ്വാസം നല്‍കും.