കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.അഭിഭാഷകന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.കേസില്‍ ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍റെ നടപടി.തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.കേസില്‍ ഉപാധികളോടെയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥയിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി
തൃശൂർ:തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ മൊഴി.സ്വപ്നയെ കണ്ടത് പൊലീസിന്‍റെ സാന്നിധ്യത്തില്‍ മാത്രമാണ്. ശുചീകരണ തൊഴിലാളികളെ അകത്ത് പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കി.ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി കണ്ടെത്താനായില്ല.അതേ സമയം, ജീവനക്കാരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച വിവരം. സ്വപ്‌ന ഇവിടെ ചികിത്സയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പ്രമുഖരുമായി നടത്തിയ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്.ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായി പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എന്‍.ഐ.എ.ഇക്കാര്യങ്ങള്‍ എന്‍.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്. ഇത് കൂടാതെ സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.അതേസമയം സ്വപ്‌നാ സുരേഷിന് ഒരു മന്ത്രി പുത്രന്‍ വിരുന്നൊരുക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു. സ്വപ്നയും മന്ത്രി പുത്രനും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. മന്ത്രി പുത്രന്‍ സ്വപ്നയ്ക്ക് വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.
സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ:സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്‍ – അനിത മോൾ ദമ്പതികളുടെ ഇളയ മകന്‍ ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.തൃശൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജങ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിെന്‍റ വീട്ടില്‍ എത്തിയതായിരുന്നു അനിതയും കുടുംബവും.ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ അനിതയെയും കുട്ടികളെയും കൂട്ടി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്ക് പോകാന്‍ അനുവദിച്ചില്ല. വാഹനവുമായി ഇവര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിത കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില്‍ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെന്‍റ മകനെയും രക്ഷിച്ചു. അനിതമോളുടെ ൈകയില്‍നിന്ന് ആദികൃഷ്ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിെന്‍റ താക്കോല്‍ എന്നിവയും നഷ്ടമായി.പൊലീസും ലൈഫ് ഗാര്‍ഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താന്‍ സാധിച്ചില്ല. തിങ്കളാഴ്ച അഗ്നിശമന സേന, കോസ്റ്റല്‍ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ വള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മുതൽ ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്‍കിയ തീരുമാനം പിന്‍വലിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്.ശനിയാഴ്ച പ്രവൃത്തിദിവസമാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇരുപത്തിരണ്ടാം തീയതി മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങണമെന്നുമാണ് നിര്‍ദേശം. ലോക്ക് ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാത്തത് വിവിധ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും വിലയിരുത്തലുണ്ട്.
വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം:വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.അച്ഛനും അമ്മയും മകളുമാണ് മരിച്ചത്.മേല്‍ വെട്ടൂര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (58) ഭാര്യ മിനി ( 50 )ശ്രീലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെയാണ് മരണം നടന്നതെന്നാണ് പ്രാഥമിക വിവരം.പുലര്‍ച്ച 3.30 ഓടെ വീട്ടില്‍ നിന്നും നിലവിളി കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു. വീടിന്റെ മുകളിലത്തെ നിലയില്‍ തീ പടര്‍ന്നതോടെ ഇവര്‍ അഗ്നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സും പോലീസും എത്തിയെങ്കിലും മൂന്നു പേരും മരിച്ച നിലയിലായിരുന്നു.മിനിയുടേയും ശ്രീലക്ഷ്മിയുടേയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ മുറിക്കുള്ളിലായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലായിരുന്നു ഉണ്ടായിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ 20 വര്‍ഷമായി ശ്രീകുമാര്‍ ഡിഫന്‍സിലെ കരാര്‍ ജോലി ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്ടര്‍ ആണ്. ഇപ്പോള്‍ ശംഖുമുഖത്ത് എയര്‍ഫോഴ്സ് പണികള്‍ നടത്തി വരികയായിരുന്നു. ശ്രീലക്ഷ്മി ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പെട്രോള്‍ ഒഴിച്ചാകാം ആത്മഹത്യ എന്നാണ് സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബില്‍ നിന്ന്;നിര്‍ണായക തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ്
ബെയ്ജിങ്: കൊറോണ വൈറസ് വികസിപ്പിച്ചത് ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നാണെന്ന നിര്‍ണായക തെളിവുകളുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെങ് യാന്‍.ഇതിനു ശാസ്ത്രീയവും സുവ്യക്തവുമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഹോങ്കോങ്ങില്‍ ജോലി ചെയ്യുന്ന ലി വ്യക്തമാക്കി. ജനിതക ഘടനയുടെ അനുക്രമം എന്നത് മനുഷ്യരിലെ വിരലടയാളം പോലെയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇതു നിസാരമായി കണ്ടുപിടിക്കാം. ഈ തെളിവുകള്‍ ഉപയോഗിച്ചാണ് വുഹാനിലെ ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് വൈറസെന്ന് താന്‍ വ്യക്തമാക്കുന്നതെന്നും ലി.വൈറസ് പ്രകൃതിയില്‍ നിന്നു താനെ രൂപപ്പെട്ടതല്ല. സിസി45, ഇസഡ്‌എക്‌സ്41 എന്നീ മാരക കൊറോണ വൈറസുകളെ കണ്ടെത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന ചൈനാ മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആധാരമാക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ലി വെളിപ്പെടുത്തി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമെന്നും, ഇതിന്റെ പ്രഭവസ്ഥാനം മാര്‍ക്കറ്റല്ലെന്ന് വ്യക്തമാണ്.സുരക്ഷാ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് യുഎസിലേക്കു പലായനം ചെയ്ത ലി, കഴിഞ്ഞ പതിനൊന്നിന് ‘ലൂസ് വിമന്‍’ എന്ന ബ്രിട്ടിഷ് സംവാദപരിപാടിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.ഹോങ്കോങ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്ന് ഇമ്യൂണോളജിയിലും വൈറോളജിയിലും ഗവേഷണം പൂര്‍ത്തിയാക്കി ഡോ. ലി കഴിഞ്ഞ ഡിസംബര്‍- ജനുവരി മാസങ്ങളിലായി ചൈനയില്‍ പടരുന്ന ‘പുതിയ ന്യുമോണിയ’യെക്കുറിച്ചു രണ്ടു ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് കൂടിയായ തന്റെ മുതിര്‍ന്ന ഗവേഷകനോട് ഇക്കാര്യം പങ്കുവച്ചു. എന്നാല്‍, ഇക്കാര്യം ആരോടും പറയേണ്ടെന്നും പുറത്തുപറഞ്ഞാല്‍ ജീവന്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ചൈനീസ് ഭരണകൂടത്തെ അത്രയേറെ ഭയമാണ്. സര്‍ക്കാരും ഡബ്ല്യുഎച്ച്‌ഒയുമായി സഹകരിച്ച് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. അതു ചൈനയുടെ പുതുവത്സരസമയമായിരുന്നു. ചൈനയിലേക്കും തിരിച്ചും വലിയ തോതില്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയം. വൈറസ് പടരാന്‍ ഏറ്റവും സാധ്യതയുള്ള കാലം. മാനവരാശിയെയും ആഗോള ആരോഗ്യത്തെയും ബാധിക്കുന്ന കാര്യമായിട്ടും ചൈനീസ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിര്‍ത്ഥം ഈ വൈറസ് ബാധ കരുതിക്കൂട്ടി നിര്‍മിച്ചതാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നും ലി പറഞ്ഞു.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ; ജയില്‍ മേധാവി റിപ്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിലെ 40 സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കും.മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്‍റോണ്‍മെന്‍റ് ഗേറ്റ് ഭാഗത്തെയും ക്യാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഈ ഭാഗങ്ങളില്‍നിന്നുള്ള 40 ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിത്തുടങ്ങാനും എന്‍.ഐ.എ. പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ചശേഷമാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചത്. സെക്രട്ടേറിയറ്റിലുള്ള 82 ക്യാമറകളില്‍നിന്നുള്ള ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തണമെങ്കില്‍ 1.4 കോടി രൂപ ചെലവാകുമെന്നാണു കണ്ടെത്തിയത്.എന്നാല്‍ ഇതിന്‍റെ പകുതിയോളം ക്യാമറകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 70 ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംഭരണ സംവിധാനങ്ങള്‍ വാങ്ങാന്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു മാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍ മരിച്ചു
കൊച്ചി:ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കല്‍(44) മരിച്ചു. കൊച്ചിയിലായിരുന്നു സംഭവം.കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് പ്രഭീഷ് കുഴഞ്ഞുവീണത്.ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.അദ്ദേഹം ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിമില്‍ സായിപ്പിന്റെ വേഷത്തില്‍ അഭിനയിക്കുകയിരുന്നു പ്രഭീഷ്.തന്റെ വേഷം അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം കുഴഞ്ഞു വീണത്.അഭിനയിക്കുന്നതിനിടെ നാക്ക് ഉണങ്ങിയെന്നും, കുറച്ച് വെള്ളം വേണമെന്നും കൂടെയുണ്ടായിരുന്ന വീഡിയോ ഗ്രാഫര്‍ സുജിത്തിനോട് ആവശ്യപ്പെട്ടു. വെള്ളം കൊടുത്തയുടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സിഎസ്‌എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. പിതാവ്: ചക്കാലക്കല്‍ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍ നടക്കും.