എറണാകുളം:മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയ്ക്ക് സമീപമുണ്ടായ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പാറമടയിലെ ജോലിക്കാരായ തൊഴിലാളികളായ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍ ലക്ഷ്മണന്‍ (40), കര്‍ണാടക ചാമരാജ്‌നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.തൊഴിലാളികള്‍ക്ക് വിശ്രമത്തിനും താമസത്തിനും വേണ്ടി പാറമടയോട് 50 മീറ്റര്‍ അടുത്ത് റബര്‍ തോട്ടത്തില്‍ നിര്‍മിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇരുവരും മടങ്ങിയെത്തി. 12 ദിവസം മുൻപാണ് ഇരുവരും പാറമടയില്‍ ജോലിയ്‌ക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു തൊഴിലാളികള്‍. ഒരു മൃതദേഹം അരക്ക് താഴേക്ക് ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകട കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്;2751 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂര്‍ 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂര്‍ 220, ആലപ്പുഴ 210, കാസര്‍ഗോഡ് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 478, കൊല്ലം 151, പത്തനംതിട്ട 89, ആലപ്പുഴ 202, കോട്ടയം 121, ഇടുക്കി 65, എറണാകുളം 289, തൃശൂര്‍ 210, പാലക്കാട് 145, മലപ്പുറം 388, കോഴിക്കോട് 240, വയനാട് 53, കണ്ണൂര്‍ 157, കാസര്‍ഗോഡ് 163 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂരില്‍ കെ.എസ്.യു നേതാവിെന്‍റ വീട്ടുമുറ്റത്ത് റീത്ത് െവച്ചു
കണ്ണൂർ:കണ്ണൂരില്‍ കെ.എസ്.യു നേതാവിെന്‍റ വീട്ടുമുറ്റത്ത് റീത്ത് െവച്ചു.കെ.എസ്.യു അഴീേക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിെന്‍റ പള്ളിക്കുന്നിലെ ശ്രീപുരം നഴ്സറി സ്കൂളിന് സമീപത്തെ കൊക്കായന്‍പാറയിലെ വീട്ടുമുറ്റത്താണ് റീത്ത് െവച്ചത്.’നിെന്‍റ നാളുകള്‍ എണ്ണപ്പെട്ടു’ എന്ന് എഴുതിയ റീത്ത് ശനിയാഴ്ച പുലര്‍ച്ചയാണ് െവച്ചത്.റയിഷാദിന്‍റെ ഫോണിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വധഭീഷണിയും വന്നിരുന്നു. റയിഷാദ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്കി. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.സി.പി.എം നാടിെന്‍റ ശാന്തിയും സമാധാനവും തകര്‍ക്കാനും പൊതുപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു വേട്ടയാടാനും പരിശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി റൈഷാദിെന്‍റ വീട് സന്ദര്‍ശിച്ചതിനുശേഷം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു;നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറന്നു. മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും പോത്തുണ്ടി ഡാമിന്‍റെ മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറന്നത്. ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതിനാല്‍ ഷട്ടറുകൾ ഉയർത്തുന്നതിന് മുന്നോടിയായി റെഡ് അലർട്ട് പ്രഖ്യാപിച്ചു.വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അതിതീവ്രമഴ അപകടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. അതിതീവ്ര മഴ പ്രഖ്യാപിച്ച ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.റെഡ് അലര്‍ട്ട് നിലവിലുള്ള ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെയും വിന്യസിച്ചു.
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;2862 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂര്‍ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂര്‍ 199, പത്തനംതിട്ട 176, കാസര്‍ഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 630 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം:ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചകളിലും അവധി നല്‍കിയത്. ഇത് പിന്നീട് പിന്‍വലിച്ചില്ല.മുഴുവന്‍ ജീവനക്കാരോടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന ശുപാര്‍ശ ദുരന്തനിവാരണ വകുപ്പ് സര്‍ക്കാരിന് നല്‍കി. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ദുരന്തനിവാരണ വകുപ്പ് ശുപാര്‍ശ ചെയ്തു. അതേസമയം, പൊതുഗതാഗതം പുനഃരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇളവു തുടരാന്‍ സാധ്യതയുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലാകുമ്പോൾ ഇവരും ഓഫീസിലെത്തണം.
എറണാകുളത്ത് നിന്നും 3 അല്‍ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ
കൊച്ചി:എറണാകുളത്ത് നിന്നും 3 അല്‍ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ.ഇന്ന് പുലര്‍ച്ചെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത്.ഇതിൽ ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു.മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന.സെപ്തംബര്‍ പതിനൊന്നിനാണ് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ഡല്‍ഹിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പശ്ചിമബംഗാളില്‍ നിന്ന് കെട്ടിടനിര്‍മാണജോലിക്കെന്ന വ്യാജേനെയെത്തിയ ഇവരില്‍ നിന്ന് ആയുധങ്ങളും ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന ലഘുലേഖകളും മറ്റും പിടിച്ചെടുത്തതായും എന്‍.ഐ.എ അവകാശപ്പെടുന്നു. അതേ സമയം ഇവര്‍ നേരത്തെതന്നെ പിടിയിലായതായും സംശയിക്കുന്നുണ്ട്. ഇന്നു മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് ഇവരെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും;വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം.ബുധനാഴ്ചവരെയാണ് മഴ. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലിലലും അറബിക്കടലിലും ഇടക്കിടെയുണ്ടായ ന്യൂനമര്‍ദങ്ങള്‍ മൂലം പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 20 സെന്‍റീമീറ്റര്‍ മഴയുണ്ടായി. 5 സെന്‍റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്.വരും ദിവസങ്ങളിലും മഴ ശക്തിപ്പെടുമെന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി.
മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം
കണ്ണൂർ ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങൾ കൂടി
കണ്ണൂർ:ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങൾ കൂടി.തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശി സത്യന്‍(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്.ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സത്യന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇക്കഴിഞ്ഞ 16നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധയുമുണ്ടായിരുന്നു. ഹംസ നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്‌നി രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു