News Desk

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു;സ്വത്തുക്കൾ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്തരുത്‌

keralanews enforcement registered case against bineesh kodiyeri

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ബിനീഷിന്റെ ആസ്തികളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. രജിസ്‌ട്രേഷന്‍ വകുപ്പിന് ഇതുസംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് കത്ത് നല്‍കി കഴിഞ്ഞു. ബിനീഷന്റെ സ്വത്തുവകകള്‍ സംബന്ധിച്ച പൂര്‍ണവിവരം ശേഖരിക്കാനും ഇഡി നടപടിയാരംഭിച്ചിട്ടുണ്ട്. ബിനീഷിന്റെ ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. 9 മണിക്കൂറിലധികം നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്റ് ഡയറക്ടര്‍ രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തും പുറത്തുവന്നിട്ടുണ്ട്. ഈ കത്തില്‍ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3481 പേർക്ക് രോഗമുക്തി

keralanews 6477 covid cases confirmed in the state today 3481 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 794, മലപ്പുറം 753, കോഴിക്കോട് 676, എറണാകുളം 619, തൃശൂര്‍ 596, കൊല്ലം 552, ആലപ്പുഴ 516, പാലക്കാട് 396, കണ്ണൂര്‍ 353, കോട്ടയം 320, കാസര്‍ഗോഡ് 251, പത്തനംതിട്ട 143, ഇടുക്കി 97, വയനാട് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കും

keralanews cbi will probe irregularities in the life mission project

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച്‌ അന്വേഷണം ആരംഭിച്ച്‌ സിബിഐ. ഫോറിന്‍ കോണ്ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച്‌ സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡിയോട് ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്.20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എം.എല്‍.എയാണ് കൊച്ചി യൂണിറ്റിലെ സി.ബി.ഐ എസ്.പിക്കു പരാതി നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം എൻഐഎ വിട്ടയച്ചു

keralanews n i a released m sivasankar after questioning in gold smuggling case

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികമുള്ള ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചു. സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം. ഈ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്‌ന സുരേഷ് ഡിലീറ്റ് ചെയ്ത് വീണ്ടെടുത്ത വാട്‌സ്‌ആപ്പ് ചാറ്റുകളാണ്.രണ്ടാംഘട്ട ചോദ്യം ചെയ്യലും 8 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടകളും ഇതില്‍ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.സ്വപ്ന, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും ഡിലീറ്റ് ചെയ്ത 3000 ജിബി വരുന്ന സന്ദേശങ്ങള്‍ സി-ഡാക്കിന്‍റെ സഹായത്തോടെ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരുമായി കേസിലെ പ്രതികള്‍ ബന്ധപ്പെട്ടതിന്‍റെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയും ടെലഗ്രാം ചാറ്റ് ഉള്‍പ്പടെയുള്ള സന്ദേശങ്ങളും ഇങ്ങനെ വീണ്ടെടുത്തവയില്‍ പെടുന്നു. സ്വപ്നയുമൊരുമിച്ച്‌ നടത്തിയ വിദേശയാത്രകള്‍, സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത് തുടങ്ങിയവയില്‍ ശിവശങ്കറിനെതിരെ എന്‍ഐഎയുടെ പക്കല്‍ തെളിവുകളുണ്ട്. ലോക്കറില്‍ നിന്നും സ്വര്‍ണ്ണവും പണവും എടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന മൊഴിയും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍വഴി എത്തിയ 30 കിലോ ഗ്രാം സ്വര്‍ണ്ണം – വിട്ടു നല്‍കുന്നതിന് എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന്റെ സുപ്രധാന തെളിവും എന്‍ഐഎയ്ക്ക് ലഭിച്ചിചിട്ടുണ്ട്. എന്നാല്‍ സ്വപ്നയുടെ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച്‌ ശിവശങ്കറിന് നേരത്തെ അറിയാമായിരുന്നോ എന്നതില്‍ എന്‍ഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുതുന്നതിന് കൂടിയാണ് എന്‍ഐഎ മൂന്നാം തവണയും എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്.

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

keralanews singer s p balasubrahmanyam passes away

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.തുടര്‍ന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉള്‍പ്പടെയുളളവര്‍ അന്ത്യസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നായി ആശുപത്രിയുടെ മുന്നിലേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്. അധികമായി പൊലീസിനെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ അധികൃതര്‍ നിയന്ത്രിച്ചത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇന്ത്യന്‍ സിനിമ ലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലായിരുന്നു. കമല്‍ഹാസന്‍ ഉള്‍പ്പടെയുളളവര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തി; ദിലീപിന്റെ പരാതിയിൽ പാര്‍വതി, ആഷിഖ് അബു അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ നോട്ടീസ്

keralanews statement made against witnesses in actress attack case court sent notice against filmmakers including parvathy and aashiq abu on dileeps complaint

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ദിലീപിന്റെ പരാതിയിൽ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതി നോട്ടീസ് അയച്ചു.ചലച്ചിത്ര താരങ്ങളായ പാര്‍വതി, രമ്യാ നമ്പീശൻ, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി എടുത്തിരിയ്ക്കുന്നത്.എന്നാല്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശൻ, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.കൂടാതെ നിരന്തരമായി സാക്ഷികള്‍ക്കെതിരെ പരസ്യ പ്രസ്താവനയും , സോഷ്യല്‍ മീഡിയകളില്‍ നാണം കെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും പങ്കുവച്ച്‌ ആഷിക് അബുവും ഭാര്യ റിമയും രംഗത്ത് എത്തിയത് വിവാദമായി മാറിയിരുന്നു.വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവർത്തകർ കൂടെ നിൽക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നതിന്റെ ഉദാഹരണമാണെന്നാണ് നടി രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പ്രതികരിച്ചു. കൂറുമാറിയ നടിമാർ ഒരർത്ഥത്തിൽ ഇരകളാണെന്ന് റിമ കല്ലിങ്കലും പറഞ്ഞു. ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവരും കേസിൽ നേരത്തെ കുറുമാറിയിരുന്നു.

കാർഷിക ബിൽ;കർഷക സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്;പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി

keralanews bharath bandh by farmers organisation against agriculture bill today

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി.പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കർഷകർ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതൽ അമൃത്സറിൽ ട്രെയിൻ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങിയിരുന്നു.സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ 26 വരെ 14 ജോഡി ട്രെയിനുകളാണ് സര്‍വീസ് നിര്‍ത്തിയത്. യാത്രക്കാരുടെ സുരക്ഷയും റെയില്‍വേ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹി- ജമ്മുതാവി തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. രാജ്യവ്യാപകമായി പ്രതിഷേധത്തിന് കര്‍ഷകര്‍ അണിനിരക്കുന്നതിനാല്‍ റെയില്‍, റോഡ് ഗതാഗതം താറുമാറാവുമെന്നാണ് വിലയിരുത്തല്‍.ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത ഭാരത് ബന്ദിന് 31 ഓളം കര്‍ഷക സംഘടനകളും തൊഴിലാളി യൂനിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധറാലി നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകളും പ്രകടനങ്ങളും നടക്കും. അതേസമയം, ബില്ലിനെതിരേ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3168 പേർക്ക് രോഗമുക്തി

keralanews 6324 covid cases confirmed in the state today 3168 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5949 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂര്‍ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂര്‍ 352, പാലക്കാട് 340, കോട്ടയം 338, കാസര്‍ഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 19, കാസര്‍ഗോഡ് 13, മലപ്പുറം 9, തൃശൂര്‍ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 296, കൊല്ലം 195, പത്തനംതിട്ട 99, ആലപ്പുഴ 183, കോട്ടയം 130, ഇടുക്കി 61, എറണാകുളം 248, തൃശൂര്‍ 327, പാലക്കാട് 114, മലപ്പുറം 513, കോഴിക്കോട് 308, വയനാട് 105, കണ്ണൂര്‍ 431, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 654 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കീം ​പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എ​ന്‍​ജി​നി​യ​റിം​ഗ് ഒ​ന്നാം റാ​ങ്ക് വ​രു​ണ്‍ കെ.​എ​സി​ന്

keralanews keam exam result published engineering first rank for varum k s

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.എന്‍ജിനിയറിംഗില്‍ വരുണ്‍ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. എന്‍ജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത് 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്. ഇതില്‍ 66 പേര്‍ ആദ്യ ചാന്‍സില്‍ പാസായവര്‍ ആണ്. 34 പേര്‍ രണ്ടാമത്തെ ശ്രമത്തില്‍ പാസായവരും. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം.

ജൂലൈ 16നായിരുന്നു കേരളത്തിനകത്തും പുറത്തുമുള്ള 336 കേന്ദ്രങ്ങളിലായി കീം പരീക്ഷ നടത്തിയത്. രാവിലേയും ഉച്ചകഴിഞ്ഞുമായി നടന്ന പരീക്ഷ 1.25 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയും സാമൂഹിക അകലവും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കു പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ആയിരുന്നു പരീക്ഷ.

വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന് പരാതി;കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു

keralanews covid test in fake name police case against k s u state president k m abhijith

തിരുവനന്തപുരം:വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന് പരാതിയിൽ കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു.പോത്തന്‍കോട് പഞ്ചായത്തിന്‍റെ പരാതിയിലാണ് കേസ്. അഭിജിത്ത് നിയമലംഘനം നടത്തിയതായാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  നൽകിയ പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്‍റെ പരാതി.എന്നാല്‍ ചില കേന്ദ്രങ്ങൾ വ്യാജപ്രചാരണങ്ങൾ പടച്ചുവിടുകയാണെന്നും പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്‍റിനു രാഷ്ട്രീയതാല്പര്യമാണെന്നുമാണ് അഭിജിത്തിന്‍റെ പ്രതികരണം. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നും അഭിജിത്ത് വ്യക്തമാക്കി.