News Desk

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to minister m m mani

തിരുവനന്തപുരം:മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

10,000 കടന്ന് കോവിഡ്;ഇന്ന് സ്ഥിരീകരിച്ചത് 10,606 പേര്‍ക്ക്;6161 പേര്‍ക്ക് രോഗമുക്തി

keralanews number of covid cases croses 10000 and 10606 cases confirmed today 6161 cured

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.൯൮ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌മെന്റ് കുറ്റപത്രം

keralanews enforcement charge sheet says chief minister knows about the appointment of swapana suresh in space park

തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. തനിക്ക് നിയമനം നല്‍കിയത് ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണെന്നും സ്വപ്‌ന എന്‍ഫോഴ്‌മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടിരുന്നെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്‌നയുടെ ഈ മൊഴിയുള്ളത്.യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷം പുതിയൊരു ജോലി നേടാൻ അടുത്ത സുഹൃത്തുകൂടിയായ ശിവശങ്കറിന്റെ സഹായം തേടിയിരുന്നു. സ്‌പേസ് പാര്‍ക്കില്‍ പുതിയ ഒരു ഓപ്പണിങ് ഉണ്ടെന്നും ഒരു ബയോഡാറ്റ തയ്യാറാക്കി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് അയക്കാനും റഫറന്‍സായി തന്റെ പേരു വെക്കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് ബയോഡാറ്റ അയച്ചു. ഇതിന് ശേഷം കെ.എസ്.ടി.എ.എല്‍ എം.ഡി ഡോ. ജയശങ്കറിനെ കാണാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗികമായി സ്‌പേസ്പാര്‍ക്കില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്.സ്‌പേസ് പാര്‍ക്കിലെ കാര്യം അറിയിച്ചപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി താന്‍ സംസാരിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്റെ നിയമനം അറിഞ്ഞിരുന്നെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.എട്ട് തവണ ഔദ്യോഗികമായി ശിവശങ്കറിനെ കണ്ടിരുന്നു. ഇതില്‍ ആറ് തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗികമല്ലാതെ നിരവധി തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇന്‍ഡിഗോ രണ്ടാംഘട്ട പ്രതിദിന സര്‍വീസ് ഈ മാസം എട്ടിന് പുനരാരംഭിക്കും

keralanews indigo second phase daily service from kannur airport starts from october 8th
കണ്ണൂര്‍: ( 07.10.2020) കണ്ണൂര്‍-ഹൈദരാബാദ് സെക്ടറില്‍ ഇന്‍ഡിഗോയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസ് ഈ മാസം എട്ടുമുതല്‍ പുനരാരംഭിക്കും.രാവിലെ 9.30ന് കണ്ണൂരിലെത്തി പത്തിന് തിരിച്ചു ഹൈദരാബാദിലേക്കു പോകുന്ന തരത്തിലാണു സര്‍വീസ്.നിലവില്‍ വൈകുന്നേരം 4.50ന് ഹൈദരാബാദില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചേരുന്ന സര്‍വീസാണുള്ളത്. രാത്രി 9.20നാണ് തിരിച്ച് ഹൈദരാബാദിലേക്ക് സര്‍വീസ്. ഇന്‍ഡിഗോയുടെ കണ്ണൂര്‍-ചെന്നൈ സര്‍വീസ് 16 മുതല്‍ എല്ലാ ദിവസവുമാക്കുന്നുണ്ട്. ബംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ രണ്ട് പ്രതിദിന സര്‍വീസുകളുണ്ട്. കൊച്ചി, ഹുബ്ലി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസും ഇന്‍ഡിഗോ നടത്തിവരുന്നുണ്ട്. ഇതോടൊപ്പം കോവിഡ് ലോക് ഡൗണിന് ശേഷമുള്ള എയര്‍ബബിള്‍ നോണ്‍ ഷെഡ്യൂള്‍ സര്‍വീസുകളുടെ ഭാഗമായി ഷാര്‍ജ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ പ്രതിവാരസര്‍വീസുകള്‍ നടത്തുന്നുണ്ട്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ തീ​​​പി​​​ടി​​​ത്തം; ഷോ​​​ര്‍​​​ട്ട് സ​​​ര്‍​​​ക്യൂ​​​ട്ട് മൂ​​​ല​​​മ​​​ല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

keralanews fire in secretariate forensic report says not due to short circuit

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണെന്ന സര്‍ക്കാരിന്റെയും മറ്റും വാദം ഫൊറന്‍സിക് വിഭാഗം തള്ളി. പരിശോധിച്ച സാംപിളുകളില്‍ ഷോര്‍ട് സര്‍ക്യൂട്ടിന്റെ ലക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫിസിക്സ് ഡിവിഷന്റെ റിപ്പോര്‍ട്ട് പൊലീസ് സിജെഎം കോടതിക്കു കൈമാറി.ഓഗസ്റ്റ് 25 ലെ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകണമെങ്കില്‍ ഇനി കെമിസ്ട്രി ഡിവിഷന്റെ പരിശോധന കൂടി പൂര്‍ത്തിയാകണം. ഇന്ത്യന്‍ തെളിവു നിയമം സെക്‌ഷന്‍ 45 പ്രകാരം ഫൊറന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി പരിഗണിക്കും. പ്രോട്ടോക്കോള്‍ ഓഫിസില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ വച്ചു പ്രധാനമായും പരിശോധിച്ചതു ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയാണ്. സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. തീ പിടിക്കാന്‍ പെട്രോളോ മറ്റെന്തെങ്കിലുമോ കാരണമായോ എന്നറിയാന്‍ കെമിസ്ട്രി ഡിവിഷന്റെ പരിശോധനാ ഫലം വരണം. കത്തിയ സ്ഥലത്തു നിന്നു ചാരം ഉള്‍പ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്.മുറിക്കുള്ളില്‍ കത്തിനശിച്ച 24 വസ്തുക്കള്‍ പരിശോധിച്ചാണു രാസപരിശോധനാ റിപ്പോര്‍ട്ട് തയാറാക്കിയതെന്നു ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ഫയലുകള്‍ കത്തിയിരുന്നു. എന്നാല്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചിരുന്നില്ല.സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഓഗസ്റ്റ് 25 നായിരുന്നു തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും തീപിടിത്തത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു

keralanews maggot infestation on patient suspension of health workers in trivandrum medical college revoked

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഡോക്ടടറുടെയും നഴ്സുമാരുടെയും സസ്പെൻഷനാണ് പിന്‍വലിച്ചത്. ഡി.എം.ഇ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.അതേസമയം ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികള്‍ തുടരും.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. ഡിഎംഇയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ജറി വിഭാഗം പ്രഫസര്‍ക്ക് കൊവിഡ് ചുമതല കൈമാറി. സസ്പെന്‍ഷനിലായവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, നേഴ്‌സുമാരും സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്പെന്‍ഡ് ചെയ്ത ആരോഗ്യപ്രവര്‍ത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കുക, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് നിര്‍ത്തലാക്കുക. പിടിച്ച ശമ്പളം തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിയത്.അതേസമയം സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അനില്‍കുമാറിന്‍റെ കുടുംബം പറഞ്ഞു. നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും മകള്‍ അജ്ഞന മീഡിയവണിനോട് പറഞ്ഞു

കോവിഡ് വന്നാലും കൈവിടില്ല; നന്മ വറ്റാത്തവര്‍ ഇനിയുമുണ്ട് നമ്മുടെ നാട്ടിൽ;അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരായ ദമ്പതികളെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥന് ആദരം

keralanews respect to the police officer who rescued the couple who were in bike accident

കാസറഗോഡ് : മനുഷ്യർക്കിടയിൽ നന്മ വറ്റിയിട്ടില്ലെന്ന് കാണിക്കുന്ന അനുഭവം വിവരിച്ച് ഒരു യുവാവ്   പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അപകടത്തിൽ  പെട്ട തന്നെയും ഭാര്യയെയും  കൊറോണ രൂക്ഷമായ സാഹചര്യം പോലും വകവെയ്ക്കാതെ ഇതുവരെ കണ്ട് പരിചയം പോലും ഇല്ലാത്ത ഒരാൾ രക്ഷപ്പെടുത്തിയ അനുഭവമാണ് കുറിപ്പിലുള്ളത്. തൃക്കരിപ്പൂര്‍ സ്വദേശി ഷജിനും ഭാര്യയുമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഭാര്യവീട്ടിലേക്ക് പോകവേ വഴിയിൽ വെച്ച് ഇവരുടെ ബൈക്കിന് മുന്നിലേക്ക് ഒരു പട്ടി ചാടുകയും  ബൈക്ക് അപകടത്തിൽപ്പെടുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ദേഹമാസകലം മുറിവേറ്റുകിടന്ന ഇരുവരെയും അതിലൂടെ വന്ന ഒരു ചെറുപ്പക്കാരൻ മറ്റൊന്നും വകവെയ്ക്കാതെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവർക്കും ഈ യുവാവിനെ കണ്ട് പരിചയം പോലും ഇല്ലായിരുന്നു. അരിമല ആശുപത്രിയിൽ എത്തിച്ച യുവാവ് ഇവരെ ഡോക്റ്ററെ കാണിക്കുകയും മരുന്നും ഇഞ്ചക്ഷനും മറ്റും വാങ്ങി നൽകുകയും ചെയ്തു. കൂടുതൽ പരിശോധനയ്ക്കായി ഇവരെ ഓർത്തോ ഡോക്റ്ററെ കാണിക്കാൻ റെഫർ ചെയ്തിരുന്നു.  ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ടെന്നും അവർ വന്നിട്ട് പൊയ്ക്കോളാം എന്ന് പരിക്ക് പറ്റിയ ഷജിൻ പറഞ്ഞെങ്കിലും  അതിന് കാത്തുനിൽക്കാതെ യുവാവ് ഇവരെയും കൂട്ടി മറ്റൊരോട്ടോയിൽ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ഡോക്റ്റർ വിജയരാഘവനെ കാണിക്കാം എന്ന് പറഞ്ഞ് യുവാവ് ഇരുവരെയും ഡോക്റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി. പരിശോധനാഫീസും എക്സറേയുടെ പണവും യുവാവ് തന്നെ അടച്ചു. സ്വന്തക്കാരുപോലും മടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ യുവാവിന്റെ പ്രവൃത്തി അതിശയമുളവാക്കുന്നതായിരുന്നു. തിരക്ക് കഴിഞ്ഞപ്പോൾ ഇവർ യുവാവിനെ പരിചയപ്പെട്ടു. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ജയറാം ആയിരുന്നു അത്.

 

ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഫോണിൽ ഒരു കോൾ വരികയും വണ്ടി നിർത്തി സംസാരിക്കുമ്പോഴാണ് അപകടം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.   ജോലി കഴിഞ്ഞ്    എത്രയും പെട്ടന്ന് വീട്ടിൽ എത്തി വിശ്രമിക്കാൻ  ശ്രമിക്കുന്ന പുതു തലമുറയിലും നന്മ വറ്റാത്ത  ഹൃദയങ്ങൾ  ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജയറാം എന്ന പോലീസുകാരൻ.

ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേർക്ക് വേണ്ടി മണിക്കൂറുകൾ ചിലവാക്കിയ ഇദ്ദേഹം നാടിന് തന്നെ    മാതൃകയാവുകയാണ്. ഒടുവിൽ ബന്ധുക്കൾ എത്തിയപ്പോൾ മടങ്ങാൻ തുടങ്ങിയ അദ്ദേഹത്തിന് അതുവരെ ചിലവായ തുക നല്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ അത് നിരസിച്ചു. പണം വാങ്ങിയാൽ താൻ ഇതുവരെ ചെയ്തതിനൊന്നും അർത്ഥമുണ്ടാവില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.ഇന്നത്തെ ലോകത്ത് ആക്‌സിഡന്റിൽപെട്ട് കിടക്കുന്ന ഒരാളെ ആശുപത്രിയിൽ പോലും എത്തിക്കാൻ മടിക്കുന്ന സമൂഹം ഈ ചെറുപ്പക്കാരനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.ലാഭേച്ഛയില്ലാതെ അന്യരായ രണ്ടുപേരുടെ സഹായത്തിനെത്തിയ ജയറാം എന്ന യുവാവിന് നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.ഹൊസ്ദുര്‍ഗ് ബീറ്റാ കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറും സിവില്‍ പോലീസ് ഓഫീസറുമാണ് ജയറാം.ചീമേനി പൊതാവൂര്‍ സ്വദേശിയായ ജയറാം കെ നമ്പ്യാർ നിലവില്‍ പെരിയാട്ടടുക്കം പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണു താമസം. മാവുങ്കാല്‍ മൂലക്കണ്ടം സ്വദേശിനി പി ടി സൂര്യയാണ് ഭാര്യ. സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4,981 പേർക്ക് രോഗമുക്തി

keralanews 7871 covid cases confirmed in the state today 4981 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂര്‍ 733, കോഴിക്കോട് 691, കണ്ണൂര്‍ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസര്‍ഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 884 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 850, കൊല്ലം 485, പത്തനംതിട്ട 180, ആലപ്പുഴ 302, കോട്ടയം 361, ഇടുക്കി 86, എറണാകുളം 337, തൃശൂര്‍ 380, പാലക്കാട് 276, മലപ്പുറം 541, കോഴിക്കോട് 628, വയനാട് 102, കണ്ണൂര്‍ 251, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 87,738 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബംഗളൂരു മയക്കുമരുന്നു കേസ്;ബിനീഷ്​ കോടിയേരി ബംഗളൂരുവില്‍;എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും

keralanews bengaluru drug case bineesh kodiyeri in bengalooru for e d questioning

ബംഗളൂരു:ബംഗളൂരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിയ്ക്ക് ബംഗളൂരു ശാന്തിനഗറിലെ ഓഫിസില്‍ ഹാജരാകണമെന്നാണ് ഇ.ഡി നോട്ടീസ് നല്‍കിയത്.തിങ്കളാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം-ബംഗളൂരു വിമാനത്തിലാണ് ബിനീഷ് ബംഗളൂരുവിലെത്തിയത്.സഹോദരന്‍ ബിനോയ് കോടിയേരിയും രണ്ടു സുഹൃത്തുക്കളും ബിനീഷിനൊപ്പമുണ്ട്.മയക്കുമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത മലയാളി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിന് ഇ.ഡി നോട്ടിസ് അയച്ചത്. കച്ചവടത്തിനായി ഹവാല പണം ഉപയോഗിച്ചുണ്ടെന്ന കണ്ടെത്തലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി കേസ് അന്വേഷിയ്ക്കാന്‍ കാരണം.നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലും ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലും ഇടപാടുകള്‍ നടന്നത് ക്രിപ്റ്റോ കറന്‍സി വഴി അന്താരാഷ്ട്ര ബന്ധമുള്ള ഇടനിലക്കാരിലൂടെയാണെന്ന് കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനു%B

കാസര്‍കോട് വൻ ചന്ദന വേട്ട;‌കളക്ടറും സംഘവും ചേര്‍ന്ന്‌ പിടികൂടിയത് ഒരു ടണ്ണോളം വരുന്ന ചന്ദനം

keralanews sandal wood seized by kasarkode district collector and team

കാസര്‍കോട്‌: കാസര്‍കോട് ജില്ലയില്‍ ചന്ദന വേട്ട . ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന്‌ വന്‍ ശേഖരം പിടികൂടി . കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ്‌ ചന്ദനം ശേഖരം പിടികൂടിയത്. ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം.കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് പോയി നോക്കുകയും ചെയ്തപ്പോഴാണ് സംഭവങ്ങള്‍ മനസ്സിലാകുന്നത്.വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. സിമന്റ് കടത്തുന്ന ലോറിയില്‍ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താന്‍ ഒരുങ്ങിയത്‌.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കാണുന്നത്.സമീപത്തു തന്നെയാണ് കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. വീട്ടില്‍ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.സംഭവത്തില്‍ മുഖ്യപ്രതി അബ്ദുള്‍ ഖാദറിനെ (58) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.