News Desk

സ്വർണ്ണക്കടത്ത് കേസ്;എം ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

keralanews enforcement directorate will question m sivasankar in gold smuggling case

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് കൊച്ചി ഇ.ഡി ഓഫീസിലെത്താൻ ശിവശങ്കറിന് നിർദേശം നൽകി. അതേസമയം ശിവശങ്കര്‍ നല്കിയ മൊഴി വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനം. 22 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എന്തെല്ലാം സഹായങ്ങള്‍ പ്രതികള്‍ക്ക് ചെയ്ത് നല്കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായിട്ടും ഉണ്ടായിരുന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞെങ്കിലും ഈ മൊഴി തൃപ്തികരമല്ലെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. പല കാര്യങ്ങളും ശിവശങ്കരന്‍ മറച്ച് വെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൌഹൃദം മാത്രമാണെന്നായിരുന്നു ആദ്യത്തെ മൊഴി. എന്നാല്‍ ഇത് ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ ബോധപൂർവ്വം ശിവശങ്കരനെ കരുവാക്കിയതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകള്‍ 72 ലക്ഷം കടന്നു;24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തത് 63,509 കേ​സു​ക​ള്‍

keralanews number of covid cases croses 72 lakh in india 63509 cases reported in 24 hours

ന്യൂഡൽഹി:രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു.കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.730 മരണമാണ് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,10,586 ആയി.രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസത്തിന് ഇടനല്‍കുന്നുണ്ട്. 87.05 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,45,015 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 9,00,90,122 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ വ്യക്തമാക്കി.

തെലങ്കാനയിൽ മഴ ശക്തമാകുന്നു;കനത്ത മഴയിൽ വ്യാപക നാശനഷ്ടം;എട്ടു മരണം

keralanews heavy rain in telangana causing extensive damage eight deaths

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത മഴ. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി. പത്തോളം വീടുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അതേസമയം, തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയില്‍ 14 ജില്ലകളെയെങ്കിലും മഴ ബാധിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ ഇന്നലെ രാത്രി തുറന്നു. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.

സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴയ്ക്ക് സാധ്യത;11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലര്‍​ട്ട്

keralanews chance for heavy rain in the state today yellow alert in 11 districts

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം, ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്ക് കാരണമായിരിക്കുന്നത്.ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;7723 പേർക്ക് രോഗമുക്തി

keralanews 8764 covid cases confirmed in the state today 7723 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം 777,കൊല്ലം 907,ആലപ്പുഴ 488,പത്തനംതിട്ട 244,കോട്ടയം 476, ഇടുക്കി 79,എറണാകുളം 1122,തൃശൂര്‍ 1010,പാലക്കാട് 606, കോഴിക്കോട് 1113,വയനാട് 110,മലപ്പുറം 1139,കണ്ണൂര്‍ 370, കാസര്‍ഗോഡ് 323 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8039 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂര്‍ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂര്‍ 333, കാസര്‍ഗോഡ് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 815, കൊല്ലം 410, പത്തനംതിട്ട 203, ആലപ്പുഴ 534, കോട്ടയം 480, ഇടുക്കി 129, എറണാകുളം 1123, തൃശൂര്‍ 650, പാലക്കാട് 385, മലപ്പുറം 772, കോഴിക്കോട് 1236, വയനാട് 122, കണ്ണൂര്‍ 442, കാസര്‍ഗോഡ് 422 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.21 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അനുകൂല സാഹചര്യമല്ല;സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല;ഒരുമാസം കൂടി അടച്ചിടുമെന്ന് കെഎസ്‌എഫ്ഡിസി

keralanews cinema theaters in the state will not open soon closed for one more month

കൊച്ചി:സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. തീയറ്റര്‍ തുറക്കുന്നതിന് കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് 15 മുതല്‍ നിയന്ത്രണങ്ങളോടെ തീയറ്റര്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.നിലവില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസം കൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. നിര്‍മാതാക്കളും വിതരണക്കാരും സിനിമ നല്‍കിയാല്‍ ട്രയല്‍റണ്‍ എന്നനിലയില്‍ കോര്‍പ്പറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച്‌ സ്ഥിതി വിലയിരുത്താമെന്ന നിര്‍ദേശം കെഎസ്‌എഫ്ഡിസി മുന്നോട്ടുവെച്ചു. തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണ്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി എന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. അതു പരിഗണിക്കാതെ സിനിമകള്‍ നല്‍കിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായും അവര്‍ പറഞ്ഞു.ചര്‍ച്ചയില്‍ ചെയര്‍മാനു പുറമേ എം.ഡി. എന്‍.മായയും ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേമ്ബര്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ കോര്‍പ്പറേഷന്‍ അറിയിക്കും.

കോഴിക്കോട് ജില്ലയില്‍ വ്യാപാരികള്‍ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു

keralanews traders called of strike announced on thursday in kozhikkode district

കോഴിക്കോട്: ജില്ലയില്‍ വ്യാപാരികള്‍ വ്യാഴാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസിറുദീന്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിന് ആഹ്വാനം ചെയ്തത്.കണ്ടെയ്ന്‍മെന്റ് സോണുകള്‍ അശാസ്ത്രീയമായി നിശ്ചയിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍ വ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലായെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരാതി. കോഴിക്കോട് വലിയങ്ങാടിയില്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന വാര്‍ഡില്‍ ചില വ്യാപാരികള്‍ കട തുറന്നതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി

keralanews state film awards announced suraj venjanmood best actor kani kusruthi best actress

തിരുവനന്തപുരം:അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂടും, നടി കനി കുസൃതിയുമാണ്. സിജു വില്‍സണ്‍ നിര്‍മിച്ച വാസന്തിയാണ് മികച്ച ചിത്രം. ബിബിന്‍ ചന്ദ്രന്‍റെ ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ് മികച്ച ചലച്ചിത്ര ലേഖനം. മികച്ച ഗായകന്‍ നജീം അര്‍ഷാദാണ്. ഗായിക മധുശ്രീ നാരായണ്‍. ജെല്ലിക്കെട്ട് എന്നചിത്രത്തിലൂടെ മികച്ച സംവിധായകനുളള പുരസ്കാരം ലിജോ ജോസ് പല്ലിശ്ശേരിയും നേടി. നിവിന്‍ പോളിയും, നടി അന്ന ബെന്നും പ്രത്യേക പരാമര്‍ശം നേടി.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിനെ ഒരിക്കല്‍ക്കൂടി മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാര്‍ഡുകള്‍ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് ആയിരുന്നു ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ലൈഫ് മിഷൻ ക്രമക്കേടിലെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

keralanews high court stayed cbi probe in life mission case

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പിണറായി സര്‍ക്കാരിന് ആശ്വാസമേകും. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സ്‌റ്റ് അനുവദിച്ചിരിക്കുന്നത്. രണ്ട് മാസത്തിനു ശേഷം കേസ് പരിഗണിക്കും.ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും യൂനിടാക് എം.ഡി സന്തോഷ് ഈപ്പനുമാണ് ഹരജി നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐയ്ക്ക് അധികാരമില്ലെന്നാണ് സർക്കാര്‍ വാദിച്ചത്.എന്നാല്‍, യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തില്‍ സിബിഐയ്‌ക്ക് മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമം (എഫ് സി ആര്‍ എ) ലംഘിക്കപ്പെട്ടു എന്നതിന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലാത്തതുകൊണ്ടാണ് സ്‌റ്റേ അനുവദിച്ചതെന്നാണ് സൂചന.

സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് കസ്റ്റംസ്

keralanews gold smuggling case customs said m shivashankar not to appear for questioning today

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് കസ്റ്റംസ്. തുടര്‍ച്ചയായി രണ്ട് ദിവസം ചോദ്യം ചെയ്തതിന് പിന്നാലെ ഇന്നും കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അറിയിച്ചിരുന്നു.ഇക്കഴിഞ്ഞ ഒന്‍തിനും പത്തിനും ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.പതിനൊന്നുമണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. എന്നാല്‍ പിന്നീട് ഇത് വേണ്ടെന്നും ശിവശങ്കറിന്റെ പാസ്‌പോര്‍ട്ടും വിദേശയാത്രാ രേഖകള്‍ സംബന്ധിച്ച വിവരങ്ങളും ഹാജരാക്കിയാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു.ശിവശങ്കര്‍ നേരിട്ട് ഹാജരാകണമെന്നില്ലെന്നും മറ്റാരെങ്കിലും വഴി പാസ്‌പോര്‍ട്ട്, വിദേശയാത്ര രേഖകള്‍ എന്നിവ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും വിദേശ യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ യാത്രയ്ക്കിടയില്‍ സ്വപ്ന ഒരു കോടി 90 ലക്ഷം രൂപയുടെ യുഎസ് ഡോളറും രഹസ്യമായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച്‌ തനിക്ക് അറവില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇക്കാര്യങ്ങളിലുള്ള തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് യാത്രാ രേഖയും പാസ്‌പോര്‍ട്ടും ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തം തെളിയിക്കുന്നത് സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെങ്കില്‍ മാത്രമെ ഇനി കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കൂവെന്നാണ് അറിയാന്‍ കഴിയുന്നത്.