News Desk

സംസ്ഥാനത്ത് അവയവദാന തട്ടിപ്പ് നടത്തിയത് വ്യാജ രേഖകള്‍ മറയാക്കി; ക്രൈംബ്രാഞ്ച് ആരോഗ്യ വകുപ്പിനോട് വിശദീകരണം തേടി

keralanews organ donation scam using fake documents crimebranch seek explanation from health department

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. പണം വാങ്ങി അവയവങ്ങള്‍ നല്‍കിയവര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴി‌ഞ്ഞ രണ്ടു വര്‍ഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.കഴി‌ഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്ന 35 അവയവദാനങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ച്‌ വരികയാണ്. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാ‌ഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സര്‍ട്ടിഫിക്കറ്റില്‍ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാ‌ഞ്ച് തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ പരിശോധിച്ച്‌ ഇതിന് പിന്നിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് നീക്കം.അതേസമയം അവയവം സ്വീകരിച്ച പലരുടേയും മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാല്‍ മൊഴിയെടുക്കുക അത്രവേഗം നടക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി ഏജന്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്.അവയവം സ്വീകരിച്ചവരില്‍ നിന്ന് 60 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവദാതാക്കള്‍ക്ക് 10 ലക്ഷം രൂപ മാത്രമാണു നല്‍കിയതെന്നും ബാക്കി തുക സ്വന്തമാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. കോടികള്‍ കൊയ്യുന്ന അവയവ മാഫിയാ സംഘത്തില്‍ ഏജന്റുമാര്‍, ചില ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവയവ മാഫിയയുമായി ബന്ധമുണ്ടെന്നു കരുതുന്ന ഡോക്ടര്‍മാരടക്കമുള്ള കണ്ണികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും സംഘത്തിന്റെ ഏജന്റുമാര്‍ നിരീക്ഷണത്തിലാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്‌പി കെ.എസ്. സുദര്‍ശനനാണു കേസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നാണു സൂചന.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് അ​ക​ത്തു​ണ്ടാ​യ കു​ഴി​യി​ല്‍ വീ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

keralanews malappuram native died when falling into a ditch inside shoping complex in kozhikkode

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് അകത്തുണ്ടായ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്യോസ് ഹാജിയാണ് മരിച്ചത്. കോംപ്ലക്സില്‍ നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ ഇദ്ദേഹം താഴെയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഹൈദ്യോസ് ഹാജി പിന്നീട് മരിച്ചു. കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് എരിയയില്‍നിന്ന് മുകള്‍ നിലയിലേക്കു നിര്‍മിച്ച ദ്വാരത്തിന്‍റെ വാതില്‍ തുറന്നു കിടന്നതാണ് അപകടത്തിനും വ്യാപാരിയുടെ മരണത്തിനും വഴിവച്ചത്. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം തുടങ്ങി.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്;24 മണിക്കൂറിനിടെ 36,469 പുതിയ രോഗികളും 488 മരണവും

keralanews number of covid patients declaining in the country 36469 new patients in 24 hours

ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ്.24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതര്‍ 79,46,429 ആയി. ഇന്നലെ 488 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 1,19,502 ആയി. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ മാസം 98,000 വരെ എത്തിയതില്‍ നിന്നാണ് രാജ്യം കൊവിഡിനെ നിയന്ത്രണ വിധേയമാക്കുന്നത്.6,25,857 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മുന്‍ദിവസത്തെ അപേക്ഷിച്ച്‌ ഇന്നലെ 27,860 പേരുടെ കുറവുണ്ടായി ഇന്നലെ 63,841 പേര്‍ രോഗമുക്തരായി.ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവില്‍ 6,25,857 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സിയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം.1,34,657 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.14,70,660 പേര്‍ രോഗമുക്തരായി. 43,348 പേര്‍ മരിച്ചു.കര്‍ണാടകയില്‍ ഇതുവരെ 75,442 പേരാണ് വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ ചികില്‍സ തേടുന്നത്. 7,19,558 പേര്‍ രോഗമുക്തരായി. 10,947 പേര്‍ മരിച്ചു.കേരളമാണ് രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത്. 93,848 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. 3,02,017 പേര്‍ സുഖം പ്രാപിച്ചു. 1,352 പേര്‍ മരിച്ചു.പശ്ചിമ ബംഗാളില്‍ 37,190 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സജീവ രോഗികളുടെ എണ്ണം യഥാക്രമം 29,268 ഉം 25,786മാണ്.

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തു;പിന്നാലെ ഭര്‍ത്താവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

keralanews woman and child commit suicide in kollam husband also found hanged

കൊല്ലം: കുണ്ടറയില്‍ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടറ വെളളിമണ്‍ സ്വദേശിനിയായ രാഖിയും മകന്‍ രണ്ടുവയസുകാരന്‍ ആദിയും ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.കുഞ്ഞുമായി രാഖി കായലില്‍ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ഇന്ന് രാവിലെയാണ് രാഖിയുടെ ഭർത്താവ് സിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വര്‍ഷം മുന്‍പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു.

‘പത്താം തിയ്യതി ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകും, എല്ലാവരും ഇവിടെത്തന്നെ കാണണം’;എതിരാളികളെ വെല്ലുവിളിച്ച് കെ എം ഷാജി

keralanews appear before ed on the 10th and everyone should be here says k m shaji

കണ്ണൂർ:നവംബര്‍ 10ന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം ഷാജി എംഎല്‍എ. താന്‍ ഇവിടെ തന്നെയുണ്ടാവുമെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാവണമെന്നും കെ എം ഷാജി പറഞ്ഞു.’നവംബര്‍ 10-ന് ഹാജരാകാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയായ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ചെയ്യുക തന്നെ ചെയ്യും. അതുവരെ പൊതുമധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുതെന്ന നിയമവിദഗ്ധരുടെ ഉപദേശമുള്ളതിനാല്‍ അതിന് മുന്‍പ് പ്രതികരിക്കുന്നില്ലെന്ന്’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും.
നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം.
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം.അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം.ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിര്‍ബന്ധവുമുണ്ട്…

കോവിഡ് പ്രതിസന്ധി;ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍;അക്കൗണ്ടില്‍ പണമെത്തും

keralanews covid crisis govt to give reward those who reject six month moratorium

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകള്‍ നല്‍കിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവര്‍ക്കാണ് നിശ്ചിത തുക നല്‍കുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാര്‍ക്ക് നല്‍കുക.ഭവന നിര്‍മാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാര്‍ഡ്, വാഹനം, എഎസ്‌എംഇ, വിട്ടുപകരണങ്ങള്‍ തുടങ്ങിയ 8 വിഭാഗങ്ങളില്‍ വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ട് കോടി രൂപ വരെ വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.കഴിഞ്ഞ മാര്‍ച്ച്‌ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് പദ്ധതി ബാധകം.50 ലക്ഷം രൂപയുടെ ഭവനവായ്പ 8 ശതമാനം പലിശ നിരക്കിലെടുത്ത ആള്‍ക്ക് 12,425 രൂപയാവും ലഭിക്കുക. വായ്പയെടുത്ത ആളുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. ബാങ്ക് വായ്പ എടുത്തവര്‍ കോവിഡ് കാരണം പ്രതിസന്ധിയിലായെന്നും പലിശയിളവ് ഉള്‍പ്പടെയുള്ള ആശ്വാസ നടപടികള്‍ ഉടന്‍ പരിഗണിക്കണം എന്നുമുള്ള സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.വായ്പ തിരിച്ചടയ്ക്കാതെ ഒരുവിഭാഗം മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതുപോലെ മറ്റുള്ളവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വായ്പയെടുത്തവര്‍ക്ക് ഇത്തരത്തില്‍ നല്‍കുന്ന തുക കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മടക്കി നല്‍കും. ഏകദേശം 6500 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കേണ്ടിവരിക.കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുക മടക്കിക്കിട്ടാന്‍ നോഡല്‍ ഏജന്‍സിയായ എസ്ബിഐ വഴിയാണ് ബാങ്കുകള്‍ അപേക്ഷ നല്‍കേണ്ടത്. ഡിസംബര്‍ 15 വരെയാണ് ബാങ്കുകള്‍ക്ക് അപേക്ഷിക്കാന്‍ സമയം നല്‍കുക.

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി

keralanews indias first sea plane landed in kochi lake

കൊച്ചി:ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി.മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഇന്നലെ രാവിലെ മാലദ്വീപില്‍ നിന്നു പറന്നുയര്‍ന്ന സീപ്ലെയിന്‍ ഉച്ചയ്ക്കു 12.45നാണു കൊച്ചി കായലില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആ‍യിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്നു സ്വീകരിച്ചു.മാലി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു രാവിലെ 7.20നു പുറപ്പെട്ട ജലവിമാനം മൂന്നു മണിക്കൂറിനു ശേഷം രാവിലെ 10നു മാലിയിലെ തന്നെ ഹനിമാധി വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ചിരുന്നു. കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയി‌ലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീ പ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്നു പുറപ്പെട്ട് ഇന്ന് സബര്‍മതിയിലെത്തും.ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബര്‍മതി മുതല്‍ ഏകതാ പ്രതിമ വരെയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുക. നാലായിരത്തി എണ്ണൂറ് രൂപയാണ് ഓരോ യാത്രക്കാരും സര്‍വീസിനായി നല്‍കേണ്ടി വരിക. സ്പൈസ് ജെറ്റിനാണ് സര്‍വീസ് ചുമതല. പതിനാറ് യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം പ്രതിദിനം 8 സര്‍വീസുകളാണ് നടത്തുക. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.

സ്വർണ്ണക്കടത്ത് കേസിൽ ഒരു എംഎൽഎ ക്കും പങ്കെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്

keralanews an mla also has role in gold smuggling case says customs report

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രമുഖനായ എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ പ്രധാന പ്രതി സന്ദീപിന്‍റെ ഭാര്യയാണ് എം.എല്‍.എയുടെ പങ്കിനെ പറ്റി കസ്റ്റംസിന് മൊഴി നല്‍കിയത്. സന്ദീപും റമീസും സ്വര്‍ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്നും മൊഴിയിലുണ്ട്.ഇതേ എം.എല്‍.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വെളിപ്പെടുത്തുന്നു.കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച്‌ പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പേര് പറയുന്നുണ്ട്.അതേസമയം, നിലവില്‍, കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വപ്നയും ഇയാളും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവര്‍ക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടുമില്ല.സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് (ജൂലൈ 2) റമീസ് തന്റെ മൊബൈല്‍ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞതായി അന്വേഷണസംഘം പറയുകയുണ്ടായി. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഇതിലെ സിം കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്നാട് സ്വദേശിയുടെ പേരിലാണ്.

വാട്സാപ്പ് വഴി കൂട്ട കോപ്പിയടി;സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബിടെക്ക് പരീക്ഷ റദ്ദാക്കി

keralanews mass copying technical university canceled b tech exam conducted yesterday

തിരുവനന്തപുരം: സാമൂഹിക അകലം മുതലെടുത്ത് വാട്സാപ്പ് വഴി കൂട്ട കോപ്പിയടി നടത്തിയതായി കണ്ടത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ചു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ വഴിയാണ് കോപ്പിയടി നടത്തിയത്.ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സാപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു. ഇന്‍വിജിലേറ്റര്‍ ശാരീരിക അകലം പാലിച്ചതാണ് പരീക്ഷാര്‍ത്ഥികള്‍ മറയാക്കിയത്.പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കട്രോളര്‍ വിസിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോപ്പിയടി സംബന്ധിച്ച്‌ സാങ്കേതിക സര്‍വകലാശാല സൈബര്‍ സെല്ലില്‍ പരതി നല്‍കാനും തീരുമാനമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6468 പേര്‍ക്ക് രോഗമുക്തി

keralanews 8253 covid cases confirmed in the state today 6468 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര്‍ 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര്‍ 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്‍ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂര്‍ 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂര്‍ 355, കാസര്‍ഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.