കൊച്ചി:അറസ്റ്റിന് മുന്നോടിയായി ഇ.ഡി ശിവശങ്കറിന് കൈമാറിയ അറസ്റ്റ് ഓര്‍ഡറിലെ വിവരങ്ങൾ പുറത്ത്.21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്ന് ഇ.ഡി ശിവശങ്കറിന് നല്‍കിയ അറസ്റ്റ് ഓര്‍ഡറില്‍ പറയുന്നു. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കർ കസ്റ്റംസ് ഓഫിസറോട് സംസാരിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഇത് തെളിവാണ്.സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.ചോദ്യംചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും അറസ്റ്റ് ഓര്‍ഡറില്‍ പറയുന്നുണ്ട്‍.സ്വപ്നയും വേണുഗോപാലും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായി. സാമ്പത്തിക ഇടപാടുകള്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് വേണുഗോപാലിന്‍റെ മൊഴി. സാമ്പത്തിക ഇടപാടുകള്‍ എല്ലാം ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് സ്വപ്നയും മൊഴി നല്‍കി. ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയും തെളിവായി.ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യംചെയ്യും. ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനാണ് നീക്കം. ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക. ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.
എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു
കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുമ്പായി എൻഫോഴ്സ്മെൻറ് ജോയിൻറ്‌ഡയറക്ടർ ഗണേഷ് കുമാർ, സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. ബിനാമി ഇടപാടുകള്‍, കള്ളപ്പമം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനു തൊട്ടുപിന്നാലെ, ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍നിന്ന് ശിവശങ്കറെ ഇ.ഡി. കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്, ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തിച്ച് ആറുമണിക്കൂറിലേറെ ചോദ്യംചെയ്‌തശേഷമായിരുന്നു അറസ്‌റ്റ്. കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ചേര്‍ത്തലയിലെത്തിയപ്പോള്‍ കസ്‌റ്റംസും ശിവശങ്കറിന്റെ കസ്‌റ്റഡി രേഖപ്പെടുത്തിയിരുന്നു. രണ്ട് ഏജന്‍സികളും ചോദ്യംചെയ്‌തെങ്കിലും ആര് ആദ്യം അറസ്‌റ്റ് ചെയ്യണമെന്ന ആശയക്കുഴപ്പം തുടര്‍ന്നു. പിന്നീട്, ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇ.ഡിതന്നെ അറസ്‌റ്റ് രേഖപ്പെടുത്തിയതെന്നാണു സൂചന.ഇതോടെ, ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍നിന്നു കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ മടങ്ങി. ചെന്നൈയില്‍നിന്ന് മുതിര്‍ന്ന ഇ.ഡി. ഉദ്യോഗസ്‌ഥര്‍ ചോദ്യംചെയ്യലിന് എത്തിയപ്പോള്‍തന്നെ അറസ്‌റ്റ് ഉറപ്പായിരുന്നു.കള്ളപ്പണം വെളുപ്പിക്കാന്‍ ശിവശങ്കറിനു സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ സഹായം ലഭിച്ചെന്നു ചോദ്യംചെയ്യലില്‍ ഇ.ഡി. കണ്ടെത്തിയിരുന്നു.ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ മുതല്‍മുടക്കിയതിനും ലാഭവിഹിതം ലോക്കറില്‍ സൂക്ഷിച്ചതിനും പ്രതികളുമായുള്ള ഉറ്റബന്ധം തെളിവാണെന്ന് ഇ.ഡി. ചോദ്യംചെയ്യല്‍വേളയില്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട ഔദ്യോഗികസാഹചര്യം ശിവശങ്കറിനില്ലായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7660 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂര്‍ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂര്‍ 358, കാസര്‍ഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദർശനത്തിന് അനുമതി
പത്തനംതിട്ട:മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദർശനത്തിന് അനുമതി നൽകും.വാരാന്ത്യങ്ങളില്‍ രണ്ടായിരം പേരെ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ഥാടന കാലത്തെ സാധാരണ ദിവസങ്ങളില്‍ 1,000 പേരെയും വാരാന്ത്യങ്ങളില്‍ 2,000 പേരെയും വിശേഷ ദിവസങ്ങളില്‍ 5,000 പേരെയും അനുവദിക്കാമെന്നായിരുന്നു സമിതി നേരത്തെ പ്രഖ്യാപിച്ചത്. തീര്‍ഥാടന കാലത്തേക്കായി 60 കോടിയോളം രൂപ മുടക്കിയെന്നും തീര്‍ഥാടകര്‍ എത്താതിരുന്നാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് ഉന്നതതല യോഗത്തില്‍ ബോധിപ്പിച്ചു.കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. അതേസമയം, പ്രവേശനത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്നാണ് തീരുമാനം.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;എം.ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി.വിധി വന്നതിന് തൊട്ടുപിന്നാലെ ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു.ശിവശങ്കര്‍ ചികിത്സയില്‍ ഇരിക്കുന്ന ആയുര്‍വേദ ആശുപ്രതിയില്‍ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്.ശിവശങ്കറിനെ ഉടനെ കൊച്ചിയിലെത്തിക്കും.അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‍ന നടത്തിയ ക്രമേകേടുകള്‍ ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു ശിവശങ്കറിന്റെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇതേ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും ഗൂഢാലോചയില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് വ്യക്തമാക്കാനും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നും അതിനാല്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെ ഇഡി കോടതിയെ അറിയിച്ചിരുന്നു.ശിവശങ്കർ സ്വാധീനമുള്ള ഉദ്യോഗസ്ഥനാണെന്നും സ്വർണക്കടത്തു ഗൂഡലോചനയിൽ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുളളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായിക്കാൻ ഉപയോഗിച്ചു. ചോദ്യം ചെയ്യലില്‍ പൂർണമായ നിസ്സകരണം ആണ് ശിവശങ്കറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകൻ ശിവശങ്കർ ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം സ്വപ്ന ശിവശങ്കറിന്‍റെ വിശ്വസ്ത ആണ് സ്വപ്നയെ മറയാക്കി ശിവശങ്കർ തന്നെ ആകാം എല്ലാം നിയന്ത്രിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.കൂടാതെ ശിവശങ്കറിനെതിരെയുള്ള തെളിവുകള്‍ ഇഡി കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഇഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ മിനിറ്റുകള്‍ക്കകം ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്.
കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രമായി ബന്ധുക്കൾക്ക് കൈമാറി;സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
എറണാകുളം: കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ സ്വകാര്യ ആശുപത്രി അധികൃതര്‍ പെട്ടി മാത്രമായി കുടുംബത്തിന് കൈമാറി.കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചത്. മൃതദേഹം ഇല്ലാതെ പെട്ടി മാത്രമായി ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. പള്ളി സെമിത്തേരിയില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.പനിയെ തുടര്‍ന്ന് പ്രിന്‍സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്യാന്‍ വീട്ടുകാര്‍ പെട്ടി ആശുപത്രിയിലെത്തിച്ചു. വൈകിട്ട് തിരുഹൃദയ ദേവാലയത്തില്‍ സംസ്‌കാരത്തിന് മുൻപ് തുറന്നപ്പോഴാണ് പെട്ടിയില്‍ മൃതദേഹമില്ലെന്നറിഞ്ഞത്. ആശുപത്രിയിലെത്തി വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഇവിടെ രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നതായും, മൃതദേഹം വയ്ക്കാത്ത പെട്ടിയാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ പ്രിന്‍സിന്റെ സുഹൃത്തുക്കള്‍ ഏറ്റെടുത്തതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ മൃതദേഹം വയ്ക്കാതെ പെട്ടി കൊടുത്തുവിട്ടത് ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സ്വർണ്ണക്കടത്ത് കേസ്;എം.ശിവശങ്കരന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം:നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കരന് പങ്കുണ്ടെന്നാണ് എന്‍ഫോസ്‌മെന്റിന്റെ വാദം. മുഖ്യ മന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ആയ ശിവശങ്കരന്‍ തന്റെ ഉന്നത പദവി കള്ളകടത്തിന് ദുരുപയോഗം ചെയ്തു എന്നും എന്‍ഫോഴ്‌സ്മെന്റ് പറയുന്നു. എന്നാല്‍ തന്നെ ഇതില്‍ കുടുക്കിയതാണെന്നും, ഈ കേസിന്റെ ഭാഗമായി താന്‍ ശാരീരികവും മാനസികവുമായി ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് എന്ന് ശിവശങ്കരന്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നും ആരോപിച്ചാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണ് അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്നും,ശിവശങ്കരന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. പ്രതിയല്ലെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ മുന്‍കൂര്‍ ജാമ്യം എന്തിനാണെന്ന ചോദ്യം ഉയര്‍ത്തുന്ന കസ്റ്റംസ് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂര്‍ 198, പത്തനംതിട്ട 79, വയനാട് 100, കാസര്‍ഗോഡ് 62, ഇടുക്കി 28 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 24 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 688 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം;ഫെലൂദ പരിശോധന കിറ്റുകൾ സംസ്ഥാനത്ത് എത്തിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി
തിരുവനന്തപുരം:ഒരു മണിക്കൂറിൽ കോവിഡ് ഫലം ലഭിക്കുന്ന ഫെലൂദ പരിശോധന കിറ്റുകൾ എത്തിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ കമ്പനികളുമായി ചര്‍ച്ച തുടങ്ങി. ഫെലൂദ വരുന്നതോടെ പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടല്‍.ഡൽഹി കേന്ദ്രമായ സി.എസ് ഐ.ആറും ടാറ്റയും ചേർന്ന് കണ്ടെത്തിയ നൂതന കോവിഡ് പരിശോധന സംവിധാനമാണ് ഫെലൂദ. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ലളിതമായ രീതി. മൂക്കില്‍ നിന്നുള്ള സ്രവം എടുത്ത് തന്നെയാണ് പരിശോധന. വൈറസിന്‍റെ ചെറു സാന്നിധ്യം പോലും കണ്ടെത്താനാകും. അതായത് ഫലം കൃത്യമായിരിക്കും. രോഗമുണ്ടോയെന്ന് കണ്ടെത്താൻ തുടര്‍ പരിശോധനയുടെ ആവശ്യവുമില്ല. വില കുറവാണെന്നതാണ് മറ്റൊരു ഗുണം. മെഷീൻ സ്ഥാപിക്കാൻ 25,000 രൂപ മതി. ഒരു മണിക്കൂറിൽ 500 രൂപയാണ് പരിശോധനയുടെ ചെലവ്.സിഎംആറിന്‍റെ അനുമതി കിട്ടിയതോടെ കേരളവും പരിശോധന കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കമ്പനികളുമായി ചര്‍ച്ച നടത്തി . വരും ആഴ്ചകളില്‍ തന്നെ ടെണ്ടര്‍ നടപടികൾ ഉൾപ്പെടെ പൂര്‍ത്തിയാക്കി കിറ്റ് എത്തിക്കാനാണ് നീക്കം.
വാളയാർ കേസ്;തന്നെ മാറ്റിയതിന്‍റെ കാരണം വ്യക്തമാക്കണന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വേണം. മൂന്ന് മാസത്തിന് ശേഷം തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന്‍റെ കാരണം വ്യക്തമാക്കണമെന്നും ജലജ മാധവന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി ലതാ ജയരാജിനെ നിയമിച്ചത് ആഭ്യന്തര വകുപ്പില്‍ നിന്നും വന്ന ഉത്തരവിന് ശേഷമാണ്. എന്നാല്‍ എന്നെ മാറ്റിയതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. അതിന് ഉത്തരം പറയേണ്ട് ആഭ്യന്തര മന്ത്രാലയമാണ്. അതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്’ -ജലജ മാധവന്‍ പറഞ്ഞു.കഷ്ടിച്ച് മൂന്ന് മാസം പ്രോസിക്യൂട്ടറായി നിന്ന്, യാതൊരു പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥിതിയില്‍ നിന്ന് തന്നെ പറഞ്ഞ് വിട്ടിട്ട്, അത് തന്‍റെ വീഴ്ചയാണെന്ന് പറയുമ്പോൾ അതെന്താണെന്ന് തനിക്ക് പറഞ്ഞ് തരാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്.രണ്ട് ഓഫീഷ്യല്‍ വിറ്റ്‌നസിനെ എക്‌സാം ചെയ്തു കഴിഞ്ഞ് അതിന്റെ ഹിയറിംഗ് തുടങ്ങുന്നതിനു മുന്നേ അവര്‍ എന്നെ മാറ്റിയിരുന്നു. ഞാന്‍ പല സംശയങ്ങള്‍ ഉയര്‍ത്തുകയും സിഡബ്ല്യുസി ചെയര്‍മാനെതിരേ ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയതതിനുശേഷമാണ് മാറ്റുന്നത്. ഞാന്‍ തുടരുന്നത് ശരിയാകില്ലെന്ന് ആര്‍ക്കെങ്കിലുമൊക്കെ തോന്നിക്കാണുമെന്നാണ് ജലജാ മാധവന്‍ സംശയമുന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെയും ജലജ മാധവന്‍ തന്‍റെ ആവശ്യം ഉന്നയിച്ചിരുന്നു.വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച്ചയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വ.ലത ജയരാജിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ മാറ്റുന്നത്. പകരം അഡ്വ. പി സുബ്രഹ്മണ്യത്തെ നിയമിച്ചു. എന്നാല്‍, ലത ജയരാജനെതിരേ ആരോപണം ഉയര്‍ത്തുന്ന സര്‍ക്കാര്‍ എന്തിനാണ് ഒരിക്കല്‍ മാറ്റിയശേഷം വീണ്ടും അവരെ തന്നെ വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി വച്ചത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റാതിരിക്കാന്‍ സര്‍ക്കാരിനോട് കേസ് നടത്തി തോറ്റ ഒരാള്‍ കൂടിയാണ് ലത ജയരാജ് എന്നിടത്താണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അഡ്വ. ജലജ മാധവന്‍ ചൂണ്ടിക്കാണിക്കുന്നു.