തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂര്‍ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂര്‍ 379, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ശൗചാലയ സംവിധാനമൊരുക്കി കണ്ണൂർ ജില്ല പഞ്ചായത്ത്
കണ്ണൂര്‍: ജില്ലയിലെ 25 സ്‌കൂളുകള്‍ക്കായി മോഡുലാര്‍ ശൗചാലയ സംവിധാനമൊരുക്കി കണ്ണൂർ ജില്ല പഞ്ചായത്ത്. ശൗചാലയങ്ങള്‍ ഇല്ലാതിരുന്ന 25 സ്‌കൂളുകളിലാണ് ജില്ല പഞ്ചായത്തിെന്‍റ നേതൃത്വത്തില്‍ ഇവ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ. ഹൈസ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് നിര്‍വവഹിച്ചു.ഒരു സ്‌കൂളിന് അഞ്ചെണ്ണം വീതം 125 ശൗചാലയങ്ങളാണ് ഒരുക്കിയത്. ജില്ല പഞ്ചായത്തിെന്‍റ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ പല സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ബോധ്യമായിരുന്നു. വൃത്തിഹീനമായ ശൗചാലയങ്ങളുള്ള നിരവധി സ്‌കൂളുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളിലെ ശുചിത്വ കാമ്ബയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു.മൂന്നു കോടി ചെലവിലാണ് പ്രീ ഫാബ് സ്റ്റീല്‍ മോഡുലാര്‍ ടോയ്‌ലറ്റ് ബ്ലോക്ക് സ്ഥാപിച്ചത്.പരിമിതമായ സ്ഥലത്ത് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്ന പോര്‍ട്ടബ്ള്‍ ശൗചാലയങ്ങളാണ് ഇവ.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ല പഞ്ചായത്തിന് കീഴിലുള്ള 73 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ശുചീകരണ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. നാരായണന്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ജയപാലന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.പി. ഷാജിര്‍, അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ലീല, പഞ്ചായത്ത് അംഗം ടി.കെ. പ്രമോദ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
യൂണിടാക് ഉടമ നല്‍കിയ ഐ ഫോണുകളിൽ ഒന്ന് എം.ശിവശങ്കറിന്റെ കയ്യിലെന്ന് വിജിലൻസ്
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ നാലെണ്ണം ശിവശങ്കര്‍ അടക്കം നാല് പേര്‍ക്ക് കിട്ടിയതായി വിജിലന്‍സ് കണ്ടെത്തല്‍.ശിവശങ്കര്‍ തന്നെ ഇഡിക്ക് എഴുതി നല്‍കിയ രേഖകള്‍ പ്രകാരമാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണാണ് ശിവശങ്കര്‍ ഉപയോഗിക്കുന്നത് എന്നു വ്യക്തമായത്.ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴി തിങ്കളാഴ്ച വിജിലന്‍സ് രേഖപ്പെടുത്തും.കൈക്കൂലിയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ മൊബൈല്‍ ഫോണുകള്‍ ശിവശങ്കറിന് പുറമെ, ജിത്തു, പ്രവീണ്‍, രാജീവന്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.യുഎഇ ദിനത്തിന് സമ്മാനമായി ലഭിച്ച ഐ ഫോണ്‍ അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍ സര്‍ക്കാരില്‍ നല്‍കി. പൊതുഭരണ സെക്രട്ടറിക്കാണ് ഫോണ്‍ ഹാജരാക്കിയത്. രാജീവന്‍ ഫോണ്‍ വാങ്ങിയ ചിത്രങ്ങള്‍ സഹിതം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.
99900 രൂപ വിലവരുന്ന ആപ്പിള്‍ ഐഫോണ്‍ പ്രോ 11 ആണ് ശിവശങ്കറിന് സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയതായി രേഖ പുറത്തുവന്നത്. സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച രേഖയിലെ ഐ എം ഇ ഐ നമ്പറും തന്റെ ഫോണ്‍ സംബന്ധിച്ച് ശിവശങ്കര്‍ നല്‍കിയ രേഖയിലെ ഐ എം ഇ ഐ നമ്പറും ഒന്നായതോടെയാണ് വിവരം പുറത്തറിയുന്നത്.നേരത്തെ ഹൈക്കോടതിയിലാണ് സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ഐ ഫോണ്‍ കൈക്കൂലിയായി വാങ്ങി നല്‍കിയിരുന്നു എന്നു വെളിപ്പെടുത്തിയത്. ഈ ഫോണിലൊന്ന് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനെന്നു സ്വപ്ന പറഞ്ഞതെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു. ഫോണുകള്‍ വാങ്ങിയ ബില്ലും ഫോണിന്റെ വിശദാംശങ്ങളും അടക്കമാണ് സന്തോഷ് ഈപ്പന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.പിന്നീട് രമേശ് ചെന്നിത്തല നിയമ നടപടി സ്വീകരിച്ചതോടെ സന്തോഷ് ഈപ്പന്‍ ആരോപണത്തില്‍ ഉറച്ചു നിന്നിരുന്നില്ല. ഐ ഫോണ്‍ ആരുടെ കയ്യിലാണെന്നു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡി ജി പിക്ക് പരാതി നല്‍കിയെങ്കിലും ഇനിയും അന്വേഷണം നടന്നിട്ടില്ല. ഇതിനിടെയാണ് ഫോണുകളില്‍ ഒന്നു ഉപയോഗിക്കുന്നത് ശിവശങ്കര്‍ ആണെന്ന രേഖ പുറത്തു വരുന്നത്.
അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി;കള്ളപ്പണം വെളുപ്പിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസിനസ്സുകള്‍ ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകള്‍ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നു കൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു.അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുൻപ് അനൂപ് ബിനീഷുമായി സംസാരിച്ചിരുന്നു. ബിനീഷ് സ്ഥിരമായി ബംഗളുരുവില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബംഗളുരുവില്‍ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയില്‍ വന്‍ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയ തോതില്‍ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു.വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്.ഈ സാഹചര്യത്തില്‍ അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയില്‍ പറഞ്ഞു.കളളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുക്കും.
സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;8474 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തൃശൂര്‍ 983, എറണാകുളം 802,തിരുവനന്തപുരം 789,ആലപ്പുഴ 788, കോഴിക്കോട് 692,മലപ്പുറം 589,കൊല്ലം 482,കണ്ണൂര്‍ 419, കോട്ടയം 389,പാലക്കാട് 369,പത്തനംതിട്ട 270, കാസര്‍ഗോഡ് 187,ഇടുക്കി 168,വയനാട് 93 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.6037 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ;നാല് ദിവസം ഇഡി കസ്റ്റഡിയില്‍
മയക്കുമരുന്ന് കേസ്;ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ
ബെംഗളൂരു: ലഹരിമരുന്ന് കടത്തുകേസില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു.മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമായി അന്വേഷിക്കുന്നത്.അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ വസ്തുത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.ഓഗസ്റ്റ് 21നാണ് ബിനീഷിനെ ആദ്യമായി ചോദ്യം ചെയ്തത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യാനായി ഒക്ടോബര്‍ 21ന് വീണ്ടും വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ എത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വീണ്ടും വിളിപ്പിച്ചത്.
വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്;മട്ടന്നൂർ സ്വദേശികളായ നാലുപേർക്ക് ഖത്തറിൽ വധശിക്ഷ
ദോഹ:സ്വർണ്ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാല് മലയാളികളെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരെയാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. യെമൻ സ്വദേശിയായ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ മൊത്തം 27 പ്രതികളുണ്ട്. ഇതിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളാണിവർ.ഏതാനും പ്രതികളെ വെറുതെ വിട്ടു.മറ്റു പ്രതികൾക്ക് അഞ്ചുവർഷം,രണ്ടുവർഷം,ആറുമാസം എന്നിങ്ങനെയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കേസിൽ ഇന്നലെയാണ് കോടതി വിധിയുണ്ടായത്.2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം.മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറിനും സംഘവും ചേർന്ന് വകവരുത്തുകയായിരുന്നു. ശേഷം തട്ടിയെടുത്ത സ്വർണ്ണവും പണവും ഇവർ വിവിധമാർഗ്ഗങ്ങളിലൂടെ നാട്ടിലേക്കയച്ചു.ദോഹയിൽ വിവിധയിടങ്ങളിൽ ജ്വല്ലറികൾ നടത്തിയിരുന്ന ആളായിരുന്നു യെമൻ സ്വദേശി.മൂന്നു പ്രധാന പ്രതികൾ കൊലപാതക വിവരം പുറത്തുവരുന്നതിനു മുൻപ് തന്നെ ഖത്തർ വിട്ടിരുന്നു.ബാക്കിയുള്ളവർ ഖത്തർ ജയിലിലാണ്.ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീൽ കോടതിയെ സമീപിക്കാം.
സ്വർണ്ണക്കടത്ത് കേസ്;എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാംപ്രതിയാണ് ശിവശങ്കര്‍.രാവിലെ ഒൻപത് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ ശിവശങ്കറിനെ ചോദ്യംചെയ്യാവൂ എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡിയോട് നിര്‍ദേശിച്ചു.നടുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണവുമായി താന്‍ സഹകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും ശിവശങ്കര്‍ പറഞ്ഞു. അഭിഭാഷകന്‍ എസ് രാജീവ് ആണ് ശിവശങ്കരന് വേണ്ടി ഹാജരായത്.ശിവശങ്കറിന് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ഇനി നടക്കുക.
വാളയാര്‍ കേസ്;പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു
പാലക്കാട്:വാളയാർ കേസിൽ നീതി തേടി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.സര്‍ക്കാര്‍ സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്ത എം ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടപ്പളത്തെ സമരപന്തല്‍ സന്ദര്‍ശിക്കും.പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കില്‍ മരണം വരെ സത്യാഗ്രഹം തുടരുമെന്ന് അവര്‍ പറഞ്ഞു. 2019 ല്‍ വിധി വന്നശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഏതന്വേഷണത്തിനും കൂടെയുണ്ടാകുമെന്ന് നല്‍കിയ ഉറപ്പ് പാഴായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ സ്വന്തം മകളെ കൊന്നെന്ന് സമ്മതിക്കാന്‍ പോലും സമ്മര്‍ദ്ദമുണ്ടായെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നു.കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.