News Desk

2019 മാർച്ച് 31 ന് ശേഷമുള്ള വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ്-അറിയേണ്ടതെല്ലാം

keralanews high security number plate for vehicles after march 31st 2019 things need to know

തിരുവനന്തപുരം:നിങ്ങളുടെ വാഹനം 2019 മാർച്ച് 31ന് ശേഷമുള്ളതാണെങ്കിൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ളേറ്റിനെ(HSRP) കുറിച്ച് ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക:

1.2019 ഏപ്രിൽ 1 മുതലുള്ള എല്ലാ വാഹനങ്ങളിലും HSRP നിർബന്ധമാണ്.

2.ഈ വാഹനങ്ങൾക്കുള്ള HSRP വാഹന ഡീലർ അധിക ചാർജ് ഈടാക്കാതെ നിങ്ങൾക്ക് നൽകി വാഹനത്തിൽ ഘടിപ്പിച്ച് തരേണ്ടതാണ്.

3.അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റീവെട്ട് ഫിറ്റിങ് വഴിയാണ് ഇത് വാഹനത്തിൽ പിടിപ്പിച്ചു നൽകുന്നത്.ഇത് ഡീലർ നിങ്ങൾക്ക് ഘടിപ്പിച്ച് നൽകേണ്ടതാണ്.

4.ഇരുചക്ര വാഹനങ്ങളിൽ മുന്നിലും പിറകിലുമായി രണ്ട് HSRP കൾ ഉണ്ടാകും.അതേസമയം കാറുകൾ മുതലുള്ള വാഹനങ്ങളിൽ ഈ രണ്ടിന് പുറമെ വിൻഡ് സ്‌ക്രീനിൽ പതിപ്പിക്കാൻ തേർഡ് നമ്പർ പ്ലേറ്റ്/ സ്റ്റിക്കറും ഉണ്ടാകും.

5.മുന്നിലെയും പിന്നിലെയും നമ്പർ പ്ളേറ്റുകൾക്ക് പ്രത്യേകം സീരിയൽ നമ്പർ ഉണ്ടാകും.ഇത് വാഹൻ സൈറ്റിൽ വേർതിരിച്ച് രേഖപ്പെടുത്തിയിരിക്കും.

6.ഒരു വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള HSRP യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളിൽ പിടിപ്പിക്കുവാനോ പാടുള്ളതല്ല.

7.അപകടങ്ങളോ മറ്റേതെങ്കിലും കാരണങ്ങളാലോ HSRP ക്ക് കേടുപാടുകൾ പറ്റിയാൽ ആ കേടുപറ്റിയ HSRP ഡീലർഷിപ്പിൽ തിരികെ നൽകി പുതിയ HSRP വാങ്ങാം.ഇതിന് വില നൽകേണ്ടതാണ്.ഇങ്ങനെ കേടുപറ്റി തിരികെ വന്ന HSRP കളെ കുറിച്ചുള്ള തെളിവ് സഹിതമുള്ള രേഖകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും വാഹൻ സൈറ്റിൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ട ഉത്തരവാദിത്വവും അതാത് ഡീലർ/ HSRP ഇഷ്യുയിങ് ഏജൻസിക്കാണ്.

8.ടു വീലറിൽ ഏതെങ്കിലും ഒരു HSRP ക്ക് മാത്രമാണ് കേടുപറ്റിയതെങ്കിൽ ആ ഒരെണ്ണം മാത്രമായി തിരികെ നൽകി മാറ്റി വാങ്ങാവുന്നതാണ്.ആ ഒരെണ്ണത്തിന്റെ വില മാത്രം നൽകിയാൽ മതിയാകും.

9.കാർ മുതലുള്ള വാഹനങ്ങളിലും ആവശ്യമെങ്കിൽ ഒരു നമ്പർ പ്ലേറ്റ് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്.എന്നാൽ ഇവിടെ അത്തരം സാഹചര്യത്തിൽ ഒരെണ്ണത്തിനെ കൂടെ വിൻഡ് സ്‌ക്രീനിൽ പതിപ്പിക്കേണ്ട തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കറും കൂടെ വാങ്ങേണ്ടതാണ്.തേർഡ് നമ്പർ പ്ലേറ്റ്/സ്റ്റിക്കർ കേടായാൽ അത് മാത്രമായും മാറ്റി വാങ്ങാവുന്നതാണ്.

10.ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ആ വിവരം പോലീസിലറിയിച്ച് FIR രെജിസ്റ്റർ ചെയ്യേണ്ടതാണ്.ആ FIR പകർപ്പുൾപ്പെടെ നൽകിയാൽ മാത്രമേ പുതിയ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് നൽകുകയുള്ളൂ.

ക്രിമിനൽ പ്രവർത്തികൾക്കായി വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത്, ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് വാഹനത്തോളം പ്രധാന്യമുള്ള ഭാഗമാണ്. അത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതും ഗുരുതര കുറ്റകൃത്യമാണെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

സ്പീഡ് ക്യാമറയിലെ ചിത്രം വെച്ച് നിയമലംഘനത്തിന് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

keralanews high court stays charging fine for traffic violation using picture in speed camera

കൊച്ചി: നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ.സിജു ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോർ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോർഡുകൾ സ്ഥാപിക്കണം. എന്നാൽ കേരളത്തിൽ ഇത്തരം ബോർഡുകൾ വളരെ കുറവാണ്.പരമാവധി  വേഗതയെക്കുറിച്ച് അറിവില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പാതകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറകളിൽ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് സിജു കമലാസനൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.മോട്ടോർ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും സിജുവിൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ മോട്ടോർ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്

keralanews american president election today

വാഷിംഗ്‌ടൺ:അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്.പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും.ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അൻപത് സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും. നാളെ രാവിലെ മുതല്‍ ഫല സൂചനകള്‍ ലഭ്യമാകും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.538 ഇലക്റ്ററല്‍ വോട്ടര്‍മാരെ അൻപത് സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തെരഞ്ഞെടുക്കും. ഇതില്‍ 270 പേരുടെ പിന്തുണ നേടുന്നയാള്‍ അടുത്ത അമേരിയ്ക്കന്‍ പ്രസിഡന്റാകും. ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ പത്തു കോടി പേര്‍ തപാലില്‍ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകള്‍ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ അമേരിക്കയുടെ നൂറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാകും അത്.വെര്‍മോണ്‍ഡ് സംസ്ഥാനമാണ് ആദ്യം പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങും.അലാസ്കയിലും ഹവായിയിലും പോളിംഗ് തീരാന്‍ ഇന്ത്യന്‍ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങള്‍ ഈ മാസം പതിമൂന്നു വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും.ഇതൊക്കെയാന്നെക്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ നീങ്ങിയാല്‍ അടുത്ത പ്രസിഡണ്ട് ട്രമ്പോ ബൈഡനോ എന്ന സൂചനകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചയോടെ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ഫല സൂചനകള്‍ വച്ചുകൊണ്ട് ആരാകും വിജയിയെന്ന കൃത്യമായ പ്രൊജക്ഷന്‍ അമേരിക്കൻ മാധ്യമങ്ങള്‍ പുറത്തുവിടും.

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7108 പേര്‍ രോഗമുക്തി നേടി

keralanews 4138 covid cases confirmed in the state today 7108 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 541, എറണാകുളം 407, ആലപ്പുഴ 482, മലപ്പുറം 440, തൃശൂര്‍ 420, തിരുവനന്തപുരം 281, കൊല്ലം 339, പാലക്കാട് 133, കോട്ടയം 244, കണ്ണൂര്‍ 135, ഇടുക്കി 53, കാസര്‍ഗോഡ് 54, വയനാട് 42, പത്തനംതിട്ട 28 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 507, കൊല്ലം 553, പത്തനംതിട്ട 228, ആലപ്പുഴ 793, കോട്ടയം 334, ഇടുക്കി 78, എറണാകുളം 1093, തൃശൂര്‍ 967, പാലക്കാട് 463, മലപ്പുറം 945, കോഴിക്കോട് 839, വയനാട് 72, കണ്ണൂര്‍ 93, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 657 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് കൂടി നീട്ടി

keralanews custody period of bineesh kodiyeri extended to 5 days

ബെംഗളൂരു:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് കൂടി നീട്ടി. ബംഗളുരുവിലെ സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്.മുന്‍പ് എന്‍ഫോഴ്‌സ്‌നെന്റ് കസ്റ്റഡിയില്‍ 4ദിവസമാണ് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ഇതില്‍ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രമല്ല, ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചുകൊണ്ടുള്ള ആവശ്യം ബംഗളുരുവിലെ സിറ്റി സിവില്‍ കോടതി അംഗീകരിച്ചത്.അതേസമയം, കസ്റ്റഡിയിലിരിക്കെ താന്‍ പത്ത് പ്രാവശ്യം ഛര്‍ദ്ദിച്ചുവെന്ന് ബിനീഷും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസില്‍ എത്തിച്ച ബിനീഷിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരികെ കൊണ്ട് പോകുകയായിരുന്നു.അതിനിടെ ബിനീഷ് കോടിയേരിയെ കാണാന്‍ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കാത്തതിനെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കില്ല. നവംബര്‍ അഞ്ചിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്ന കേസില്‍ ജാമ്യം അനുവദിക്കാന്‍ നിയമമുണ്ടെന്നും, പണത്തിന്‍റെ സ്രോതസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടെന്നും ബീനിഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഓൺലൈൻ മാർക്കറ്റിംഗിൽ ഒരുകൈ പയറ്റാനൊരുങ്ങി പള്ളിക്കുളത്തെ നാല് വീട്ടമ്മമാർ

keralanews four housewives from pallikkulam with the idea of online marketing

കണ്ണൂർ:ഓൺലൈൻ മാർക്കറ്റിംഗിൽ ഒരുകൈ പയറ്റാനൊരുങ്ങി പള്ളിക്കുളത്തെ നാല് വീട്ടമ്മമാർ.പള്ളിക്കുളം ത്രിവേണിയിൽ സ്നേഹ സന്തോഷ്,അഞ്ചാംകുടി ഹൗസിൽ മോനിഷ ഷൈജു,ഷംന നിവാസിൽ നിമ്മി ഷമിൽ,ആരോത്ത് ഹൗസിൽ സുബീഷ് രജീഷ് എന്നിവരാണ് പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.നാലുപേരും സുഹൃത്തുക്കളാണ്. ലോക്ഡൌൺ സമയത്തെ മടുപ്പും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിന്റെ നിരാശയുമാണ് ഇവരെ ഇങ്ങനെയൊരു ആശയത്തിലേക്കെത്തിച്ചത്.firstdial.shop എന്ന ബ്രാൻഡ് നെയിമിലാണ് വിതരണം.first.shop ഇൽ നിന്നുള്ള ഡെയിലി ഓഫറുകൾ അറിയാൻ ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.പള്ളിക്കുളത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാക്കുക. അനാദി,പച്ചക്കറി,പഴവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.വാട്സാപ്പ്,ഫോൺ,വെബ്സൈറ്റ് എന്നിവയിലൂടെ ഓർഡർ നൽകാം.കസ്റ്റമർ കെയറിൽ ലഭിക്കുന്ന ഓർഡറുകൾ പിന്നീട് പ്രത്യേക ആപ്പിലൂടെ ഘട്ടംഘട്ടമായി മണിക്കൂറുകൾക്കകം ഉപഭോക്താവിലെത്തും.സംരംഭത്തിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ ഓൺലൈനായി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി ജയബാലൻ ആദ്യ വിൽപ്പന നിർവഹിച്ചു. ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ജിഷ,ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പ്രശാന്ത്,ജെ.സി.ഐ സോൺ ഓഫീസർ വി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

കേരളബാങ്ക് കണ്ണൂർ ജില്ലയിൽ 10 എടിഎമ്മുകൾ കൂടി തുറന്നു

keralanews kerala bank opens 10 a t m in kannur district

കണ്ണൂർ:കേരളബാങ്ക് ജില്ലയിൽ 10 എടിഎമ്മുകൾ കൂടി തുറന്നു.കണ്ണപുരം,പിലാത്തറ,മാതമംഗലം,കടന്നപ്പള്ളി,അഴീക്കോട്,ചക്കരക്കൽ,കൂത്തുപറമ്പ്,മട്ടന്നൂർ,പേരാവൂർ,ഇരിട്ടി,എന്നിവിടങ്ങളിലാണ് തുടങ്ങിയത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി എ ടി എമ്മുകളുടെ ഉൽഘാടനം നിർവഹിച്ചു.ഇതോടെ ജില്ലയിൽ ബാങ്കിന് ഒരു മൊബൈൽ എടിഎം ഉൾപ്പെടെ 31 എ ടി എമ്മുകളായി.സഹകരണ മേഖലയ്ക്ക് അന്യമായിരുന്ന ആധുനിക ബാങ്കിങ് സേവനം എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് കേരളാ ബാങ്ക് വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.മൂന്നുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടി രൂപയുടെ ബിസിനസ്സ് ബാങ്കിന് നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ അധ്യക്ഷനായി.ചീഫ് ജനറൽ മാനേജർ കെ.സി സഹദേവൻ,റീജിയണൽ ജനറൽ മാനേജർ എ.അനിൽകുമാർ എന്നിവർ സംസാരിച്ചു.

ചക്കരക്കല്ലിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ലക്ഷ്മി,മാതമംഗലത്ത് എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ,കണ്ണപുരത്ത് പഞ്ചായത്ത് അംഗം കെ.മോഹനൻ,പേരാവൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ്,മട്ടന്നൂരിൽ നഗരസഭാ ചെയർ പേഴ്സൺ അനിത വേണു,പിലാത്തറയിൽ പഞ്ചായത്ത് അംഗം കെ,ജനാർദനൻ,ഇരിട്ടിയിൽ മുനിസിപ്പൽ ചെയർമാൻ പി.പി അശോകൻ,അഴിക്കോട് സി.ഉദയചന്ദ്രൻ,കൂത്തുപറമ്പിൽ മുനിസിപ്പൽ ചെയർമാൻ എം.സുകുമാരൻ,കടന്നപ്പള്ളിയിൽ കേരളദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു എന്നിവർ നാടമുറിച്ചു..

കോവിഡ് വ്യാപനം;കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏർപ്പെടുത്തി

keralanews visitors banned in kannur beach till november 15th

കണ്ണൂര്‍ : കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിലക്ക്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ട്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനം ശക്തിപ്പെടുത്തും എന്നതിനാലാണ് ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

വ​യ​നാ​ട്ടി​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി; ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു

keralanews supreme court rejected the petition of saritha s nair seeking cancelation of wayanad loksabha result

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപി മത്സരിച്ച്‌ ജയിച്ച വയനാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ബാലിശമായ ഹര്‍ജി നല്‍കിയതിനാണ് പിഴവിധിച്ചത്.നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തനിക്ക് മത്സരിക്കാൻ അ൪ഹതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം.ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഇന്നും സരിതയുടെ അഭിഭാഷകര്‍ ഹാജരായിരുന്നില്ല.

ലൈഫ് മിഷന്‍ കോഴ കേസ്;എം.ശിവശങ്കര്‍ അഞ്ചാം പ്രതി

keralanews life mission bribery case sivasankar fifth accused

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ്.ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതിയാക്കിയത്.സ്വപ്‌നയും സരിത്തും സന്ദീപും യൂണിടാക്കും സെ‌യ്‌ന്‍ വെഞ്ചേഴ്‌സും കേസിലെ മറ്റ് പ്രതികളാണ്.നേരത്തെ കേസുമായി ബന്ധപ്പെട്ട് വ്യക്തികളെ പ്രതി ചേര്‍ത്തിരുന്നില്ല. ശിവശങ്കറിനെതിരെ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുണ്ടായിരുന്നു. യുനിടാകിനായി ശിവശങ്കര്‍ ഇടപെട്ടെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ഇത് സംബന്ധിച്ച മൊഴി വിജിലന്‍സിന് ലഭിച്ചു.ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ സിബിഐയും ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. ഇപ്പോള്‍ വിജിലന്‍സിന്‍റെ ഭാഗത്ത് നിന്നുണ്ടായത് സുപ്രധാനമായ നീക്കമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഏജന്‍സി തന്നെ ശിവശങ്കരനെ പ്രതിചേര്‍ത്തതോടെ സര്‍ക്കാര്‍ ശരിക്കും വെട്ടിലായി.സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചിരുന്നത് ശിവശങ്കരനായിരുന്നു. ഇതാണ് കോഴയായി വിലയിരുത്തിയത്. ഇതോടെ പ്രത്യക്ഷത്തില്‍ വിജിലന്‍സ് കേസില്‍ പ്രതിയാക്കുകയും ചെയ്തു. ലൈഫ് മിഷന്‍ പദ്ധതി കിട്ടാന്‍ വേണ്ടിയായിരുന്നു സ്വപ്നക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ഫോണ്‍ കൈപ്പറ്റിയവരുടെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.