News Desk

കെ എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു

keralanews enforcement directorate again questioning k m shaji

കോഴിക്കോട്: കെ എം ഷാജി എംഎല്‍എയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്‌ ചോദ്യം ചെയ്യുന്നു.ചോദ്യം ചെയ്യലിനായി രാവിലെ പത്തുമണിയോടെ കെ.എം.ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. ചൊവ്വാഴ്ച പത്തര മണിക്കൂറാണ് ഷാജിയെ ചോദ്യം ചെയ്തത്. വേണ്ടത്ര രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു. ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. പ്രധാനമായും എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.ഭാര്യയുടെ പേരിലുള്ള കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീടിന്‍റെ നിര്‍മ്മാണത്തിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന വിവരങ്ങള്‍ അറിയാനായി കെ.എം ഷാജിയുടെ ഭാര്യയെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഷാജിയാണെന്നാണ് ഭാര്യ അറിയിച്ചത്. അക്കാര്യങ്ങളെ കുറിച്ചും ഇ.ഡി ഷാജിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.വീട് നിര്‍മിക്കാന്‍ ഭാര്യ വീട്ടുകാര്‍ ധനസഹായം നല്‍കിയതിന്റെ രേഖകള്‍ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. രണ്ട് വാഹനങ്ങള്‍ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു.വയനാട്ടിലെ കുടുംബസ്വത്തില്‍ നിന്നുള്ള വിഹിതവും ഉപയോഗിച്ചു. വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. 2010 ല്‍ പങ്കാളിത്തം ഒഴിഞ്ഞപ്പോള്‍ ലഭിച്ച പണവും വീട് നിര്‍മാണത്തിന് ഉപയോഗിച്ചതായി ഷാജി ഇഡിയെ അറിയിച്ചു.

മലപ്പുറം ജില്ലയിൽ യുവതിയും മൂന്നുമക്കളും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു

keralanews husband also committed suicide after woman and her three children committed suicide in malappuram district

മലപ്പുറം :നിലമ്പൂർ പോത്തുങ്കല്‍ ഞെട്ടിക്കുളത്ത് യുവതിയെയും മൂന്നു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു.ബിനേഷാണ് (36) ആത്മഹത്യ ചെയ്തത്. റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബിനേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ശനിയാഴ്ചയാണ് ബിനേഷിന്റെ ഭാര്യ രഹ്‌ന(34) മക്കളായ ആദിത്യന്‍(13), അര്‍ജുന്‍(11), അനന്തു (7) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബിനേഷിനെതിരെ രഹ്‌നയുടെ കുടുംബം രംഗത്തുവന്നിരുന്നു. ബിനേഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും കഴിഞ്ഞ മൂന്നുവര്‍ഷമായി കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹ്‌നയുടെ പിതാവ് രാജന്‍ ആരോപിച്ചു. ഭാര്യയും മൂന്നുമക്കളും ആത്മഹത്യ ചെയ്ത വിവരം ബിനേഷ് തന്നെയാണ് വിളിച്ചറിയിച്ചതെന്ന് രാജന്‍ പറയുന്നു.ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുമ്ബോള്‍ ബിനേഷ് സ്ഥലത്തില്ലായിരുന്നു. കണ്ണൂര്‍ ഇരിക്കൂറില്‍ റബ്ബര്‍ ടാപ്പിങ്ങിനു പോയതായിരുന്നു ബിനേഷ്. അവിടെനിന്ന് കഴിഞ്ഞമാസം 29-ന് വന്നതിനുശേഷം നവംബര്‍ മൂന്നിനാണ് തിരികെ പോയത്. രണ്ട് കുട്ടികളുടെ ജന്മദിനം ഒന്നിച്ചാഘോഷിച്ചാണ് മൂന്നിന് തിരിച്ചുപോയത്. രാവിലെ ബിനേഷ് രഹ്നയെ വിളിച്ചതായി പറയുന്നു. എന്നാല്‍ വിവരം കിട്ടാതിരുന്നതിനെത്തുടര്‍ന്ന് അടുത്ത വീട്ടിലേക്കുവിളിച്ച്‌ നോക്കാന്‍ പറഞ്ഞതനുസരിച്ച്‌ അടുത്ത വീട്ടുകാര്‍ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും;ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി ആവശ്യപ്പെട്ട് എന്‍സിബി കോടതിയെ സമീപിച്ചേക്കും

keralanews custody period ends today bineesh kodiyeri produced before the court today ncb may approach court seeking custody

ബംഗളൂരു :എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ ഇ.ഡി ഇനി കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ പന്ത്രണ്ടു ദിവസമായി ബിനീഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാദ്ധ്യതയില്ല.അതേസമയം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കും.അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ള ബംഗളുരു മയക്കു മരുന്ന് ഇടപാട് കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്യണമെന്നാണ് എന്‍.സി.ബി. ആവശ്യപ്പെടുന്നത്.
പന്ത്രണ്ട് ദിവസമായി ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലാണ്. ഇതിനിടയില്‍ അന്വേഷണ സംഘം ബിനീഷിന്റെ വീട്ടില്‍ റെയിഡും നടത്തിയിരുന്നു. വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍.അതേ സമയം കേസിൽ മുഖ്യപങ്കുണ്ടെന്നു കരുതുന്ന തിരുവനന്തപുരത്തെ ബെനാമി കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ ഇതുവരെ കണ്ടെത്താത്ത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.ബിനീഷിനെയും ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി പറയുന്നത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി രണ്ടാം തിയ്യതിക്കു ശേഷം ഹാജരാകാമെന്നു അറിയിച്ചിരുന്ന ലത്തീഫിനെ കുറിച്ച്‌ കഴിഞ്ഞ ഒരാഴ്ചയായിട്ടും വിവരമൊന്നുമില്ല.അതിനിടെ വില്‍സണ്‍ ഗാര്‍ഡണ്‍ സ്റ്റേഷനില്‍ ബിനീഷിന് വഴിവിട്ട സഹായം കിട്ടിയതും ഇ.ഡി ഗൗരവത്തിലെടുത്തിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ലോക്കപ്പിലിരുന്നു ഫോണ്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്.തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിനു സമീപമുള്ള കബ്ബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്കു ബിനീഷിന്റെ രാത്രിവാസം മാറ്റിയത്.

ബിഹാറിൽ 125 സീറ്റുകൾ നേടി ഭരണം നിലനിര്‍ത്തി എന്‍ഡിഎ

keralanews in bihar the nda retained power by winning 125 seats

പട്ന:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടി എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്.ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി. 75 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് പൂർത്തിയായത്.243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. NDA മുന്നണിയില്‍ മത്സരിച്ച വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും നാല് സീറ്റുകള്‍ വീതം നേടി.മഹാഗഡ് ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സിപിഐ എംഎല്‍ 12 സീറ്റുകളില്‍ വിജയിച്ചു. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. BSP ക്കും ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകളില്‍ വിജയിച്ചു.എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു എന്‍ഡിഎയുടെ വിജയക്കുതിപ്പ്.വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇത് ശരിവക്കുന്ന തരത്തിലായിരുന്നു ഫലങ്ങള്‍ പുറത്തുവന്നത് എങ്കിലും പിന്നീട് അത് മാറി മറിയുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6698 പേര്‍ രോഗമുക്തി നേടി

keralanews 6010 covid cases confirmed today in kerala 6698 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ്  പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂര്‍ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂര്‍ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂര്‍ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂര്‍ 177, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (കണ്ടൈന്മെന്റ് സോണ്‍ സബ് വാര്‍ഡ് 1, 3, 4, 6, 7, 9, 11, 13), വെളിയംകോട് (2, 6, 7, 8, 9, 11, 12, 16), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 34, 37), വള്ളിക്കുന്ന് (2, 3, 4, 5, 8, 9, 13, 18), മൂന്നിയൂര്‍ (9, 20, 22), നന്നമ്ബ്ര (3, 18), തേഞ്ഞിപ്പാലം (5, 9, 11), കീഴുപറമ്ബ് (2, 6, 12, 14), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (സബ് വാര്‍ഡ് 12), കൊല്ലം ജില്ലയിലെ കുളക്കട (12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി.

ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ അർണാബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു

keralanews arnab goswami approched supreme court challenging bombay high court order denying him bail

ന്യൂഡൽഹി:ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ തനിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻചീഫ് അർണാബ് ഗോസ്വാമി സുപ്രീംകോടതിയിൽ. നിലവിൽ തലോജ ജയിലിലുള്ള അർണാബിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമർപ്പിച്ച റിവിഷൻ ഹരജി അലിബാഗ് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അർണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.  വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെയാണ് അഡ്വ. നിർനിമേഷ് ദുബെയിലൂടെ അർണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നവംബർ നാലിന് മുംബൈയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അർണാബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകും; വോട്ടെണ്ണല്‍ രാത്രിയോടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

keralanews bihar election result may delayed ounting of votes will be completed by night only

ന്യൂഡെല്‍ഹി:ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സൂചന. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ലീഡ് നിലയനുസരിച്ച്‌ ആഹ്ലാദ പ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 20-25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണി തീര്‍ന്നിട്ടുള്ളൂവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ലീഡ് നിലയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കാം. നഗരമേഖലകളിലെ ഫലങ്ങളാണ് കൂടുതലും വന്നിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നിന്ന് വളരെ മന്ദഗതിയിലാണ് ഫലം പുറത്ത് വരുന്നത്.ഉച്ചയോടെ ഒരു കോടി വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. മൂന്നു കോടിയോളം വോട്ടുകള്‍ കൂടി എണ്ണേണ്ടതുണ്ടെന്നാണു സൂചന. കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 66 ശതമാനം വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്നും കമ്മിഷന്‍ അറിയിച്ചു.ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.

തുടര്‍ച്ചയായി 12 ആം ദിവസവും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു

keralanews ed questioning bineesh kodiyeri for the 12th day

ബെംഗളൂരു:ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ തുടർച്ചയായ 12 ആം ദിവസവും ചോദ്യം ചെയ്യുന്നു. ബിനാമികൾ വഴി നിയന്ത്രിച്ച ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി പൊലീസ് സ്റ്റേഷൻ മാറ്റി. ഇതുവരെ കഴിഞ്ഞിരുന്ന വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നും കബൻ പാർക്ക് സ്റ്റേഷനിലേക്കാണ് ബിനീഷിനെ മാറ്റിയത്. പൊലീസുകാരുടെ ഫോൺ ഉപയോഗിച്ച് നിരവധിയാളുകളെ ബിനീഷ് വിളിച്ചുവെന്നാണ് ഇഡി പറയുന്നത്. ബിനീഷിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാർഡിന്‍റെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്‌ച വരെയാണ് ബിനീഷ് കസ്റ്റഡിയിൽ തുടരുക.

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്;കേവല ഭൂരിപക്ഷം കടന്ന് എൻ ഡി എ

keralanews bihar assembly polls nda passes absolute majority

പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തെ പിന്നിലാക്കി എന്‍ഡിഎ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച്‌ മൂന്നുമണിക്കൂര്‍ ആവുമ്പോഴേക്കും എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നതായാണ് റിപോര്‍ട്ടുകള്‍.123 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോൾ മഹാസഖ്യം 106 സീറ്റിലാണ് മുന്നിലുള്ളത്. അന്തിമഫലം വരാന്‍ ഇനിയും മണിക്കൂറുകളുണ്ടെങ്കിലും ബിഹാര്‍ തൂക്കുസഭയിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്‍.ഡി.എയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയുടെ നിലപാട് നിര്‍ണായകമാവും. നിലവില്‍ എട്ട് സീറ്റുകളില്‍ എല്‍.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമാണ് ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കിയത്. നേരത്തെ പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മുന്നേറ്റം.

യൂ​ട്യൂ​ബ​റെ ആ​ക്ര​മി​ച്ച സം​ഭ​വം;ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യാ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

keralanews incident of attacking youtuber high court granted bail for bhagyalakshmi diya sana and sreelakshmi

കൊച്ചി: വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച്‌ കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.തന്‍റെ മുറിയില്‍ അതിക്രമിച്ച്‌ കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അങ്ങനെ ചെയ്തല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും വിജയ് പി. നായരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.