News Desk

ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം; സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും

keralanews file settlement intensive yajna all gramapanchayats in the state will be open today

തിരുവനന്തപുരം:ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഇക്കാര്യം തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഓഫീസിൽ ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ ഇന്ന് ലഭ്യമാകില്ല എന്നും അറിയിക്കുന്നു. ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരാകണമെന്നും, അവധി ദിവസം ജോലിയ്‌ക്കായി മാറ്റി വെയ്‌ക്കുന്ന ജീവനക്കാർക്ക് നന്ദി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്‌ ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം നടക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ കണ്ടെത്തി അത് തീർപ്പാക്കുന്നതിനായി മാസത്തിൽ ഒരു ദിവസത്തെ അവധി മാറ്റി വെയ്‌ക്കണമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനവും പ്രവർത്തി ദിനമാക്കി മാറ്റാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.

എ കെ ജി സെന്ററിന് നേരെ ബോംബേറ്

keralanews bomb attack against a k g centre

തിരുവനന്തപുരം:എ കെ ജി സെന്ററിന് നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. എ കെ ജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന്  പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും  ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ബൈക്കിലെത്തിയവർ രക്ഷപ്പെട്ടിരുന്നു.പോളിറ്റ് ബ്യൂറോ മെമ്പര്‍  എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി.  ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന്  സിപിഎം  കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാ‍ർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞു.

തളിപ്പറമ്പ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

keralanews lady died in bus accident in thaliparamba national highay kuttikkol many injured

കണ്ണൂർ: തളിപ്പറമ്പ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു.അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഉച്ചയ്ക്ക് 2.50 ഓടെയാണ് അപകടം നടന്നത്.അരമണിക്കൂറോളം ബസിനടിയില്‍പെട്ട സ്ത്രീയെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.ബസ് മറിഞ്ഞപ്പോള്‍ യാത്രിക ബസിനടിയില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നില്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ എച്ചൂരിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

keralanews father and son drowned while swimming practice in kannur eachur

കണ്ണൂർ: നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു.ഏച്ചൂർ സ്വദേശികളായ ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്വെള്ളത്തിൽ മുങ്ങിപ്പോയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്. ജ്യോതിരാദിത്യന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കേറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായിട്ടാണ് ഇരുവരും നീന്തൽ പഠിക്കാൻ എത്തിയതെന്നാണ് വിവരം.ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മരിച്ച ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി; ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും;പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം

keralanews masks made mandatory in public places in the state violators will be fined district police chiefs instructed to tighten checks

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. ആൾക്കൂട്ടങ്ങളിലും യാത്രയിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും അല്ലെങ്കിൽ ദുരന്ത നിവാരണ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമെന്നുമാണ് സർക്കുലർ. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമാണ്. ഉത്തരവ് പാലിക്കാത്തവരിൽ നിന്ന് പിഴ ഉൾപ്പെടെ ഈടാക്കും.പരിശോധനയും നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപി നിർദേശം നൽകി.കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം ആക്കിയിരിക്കുന്നത്. വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തിവെക്കുകയായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ ദിവസം 2994 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 12 മരണവും സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് എറണാകുളത്തും, തിരുവനന്തപുരത്തുമാണ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

കണ്ണൂരില്‍ റെയിൽവേ ടിക്കറ്റ് എക്‌സാമിനര്‍ ചമഞ്ഞ് തട്ടിപ്പ്;യുവതി പിടിയിൽ;മുഖ്യ ആസൂത്രകയായ സ്ത്രീക്കെതിരെ അന്വേഷണം

keralanews fraud as railway ticket examiner lady arretsed in kannur

കണ്ണൂര്‍: റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറാണെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണംതട്ടിയെടുത്ത സംഭവത്തിൽ യുവതി പിടിയിൽ.ഇരിട്ടി ചരള്‍ സ്വദേശിനി ബിന്‍ഷ ഐസക്ക്(27) ആണ് പിടിയിലായത്.യുവതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരിട്ടി സ്വദേശിനിയായ മാഡം എന്നു വിളിക്കുന്ന സ്ത്രീയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണസംഘംഅറിയിച്ചു.അഞ്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രണ്ടുലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിന്‍ഷ ഐസക്ക്(27)തട്ടിയെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയായ മാഡത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബിന്‍ഷയുടെ മൊബൈല്‍ ഫോണില്‍ ഇവരുടെ ഫോണ്‍നമ്പരും ഇവര്‍ തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് സന്ദേശങ്ങളുമുണ്ട്.ഇതോടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. ബിന്‍ഷ തൊഴില്‍ തട്ടിപ്പ് നടത്തിയത് ഇവരുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബിന്‍ഷയ്ക്ക് നേരത്തെ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു.എന്നാൽ പിന്നീട് ഈ ജോലി നഷ്ടപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി;പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

keralanews electricity tariff hike in the state revised tariff effective from today

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി.പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തിയാണ് പുതിയ നിരക്ക് ഇന്നലെ പ്രഖ്യാപിച്ചത്. 2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നത്.കൊറോണ പശ്ചാത്തലത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കിയത്. ഫിക്‌സ്ഡ് ചാർജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വർദ്ധനവ് വരും. പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകൾക്ക് നിരക്ക് വർദ്ധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വർദ്ധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വർധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്‌സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്‌സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്‌സഡ് ചാർജ് 150ൽ നിന്ന് 225 ആകും. വ്യാവസായിക നിരക്കും, കാർഷിക ഉപഭോക്താക്കൾക്കുള്ള നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാർജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തീയേറ്ററുകൾക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്.അതേസമയം നിരക്ക് വർധന സാധാരണ ജനങ്ങളെ വലക്കുന്നുവെന്നാണ് പൊതുജനാക്ഷേപം.

ആലുവയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവം;ബസ് കണ്ടെത്തി;പ്രതി പിടിയിൽ

keralanews ksrtc bus stolen in aluva bus found accused arrested

കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ.മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കലൂരിൽ നിന്ന് കണ്ടെത്തി. നോർത്ത് പോലീസാണ് മോഷ്ടാവിനെയും ബസിനെയും കണ്ടെത്തിയത്. പ്രതി മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസിന്റെ സംശയം. മെക്കാനിക്കിന്റെ വേഷത്തിലെത്തിയ പ്രതി വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് ബസ് മോഷ്ടിച്ചത്. അമിതവേഗതയിൽ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റിക്കാരൻ ഉടൻ തന്നെ ഡിപ്പോയിൽ വിവരമറിയിക്കുകയായിരുന്നു. ബസ് കടത്തികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂർ ഭാഗത്ത് നിന്ന് കണ്ടെത്താനായത്. ആലുവയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബസ് കൊണ്ടുപോകുന്നതിനിടെ പലയിടത്തും തട്ടിയിട്ടുണ്ടെന്നാണ് വിവരം.കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരിയാണ്.

വിസ്മയക്കേസിൽ ശിക്ഷ വിധിച്ച് കോടതി; കിരൺ കുമാറിന് 10 വർഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ

keralanews court announced verdict in vismaya case kiran kumar jailed for 10 years fine of rs 12 5 lakh

കൊല്ലം:സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കിരണിന് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം 10 വര്‍ഷവും ആത്മഹത്യ പ്രേരണ കുറ്റം 306 പ്രകാരം ആറുവര്‍ഷവും 498 എ ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരം രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെഎന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്.കേസില്‍ കിരണ്‍ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു. കിരണ്‍കുമാറിനെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.അവസാന നിമിഷം വരെ താൻ തെറ്റാന്നും ചെയ്തിട്ടില്ലെന്നായിരുന്നു കിരണിന്റെ വാദം. കോടതിയുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള ശ്രമവും പ്രതി കോടതിയിൽ നടത്തി. ശക്തമായ വാദങ്ങളായിരുന്നു പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ അവതരിപ്പിച്ചത്. ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ പ്രായം പരിഗണിക്കണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജീവപര്യന്തം നൽകാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിച്ച് കൊണ്ടുള്ള വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. രാജ്യത്തെ ആദ്യത്തെ സ്ത്രീധന മരണമല്ല ഇതെന്നും ചില കൊലക്കേസിൽ പോലും ജീവപര്യന്തം ശിക്ഷ നൽകാതെ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ കേസായി വിസ്മയയുടെ കേസ് തന്നെ പരിഗണിച്ചു. നാല് മാസത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളായിരുന്നു വിസ്മയ. 2020 മേയ് 30-നാണ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാർ വിസ്മയയെ വിവാഹം ചെയ്തത്. തുടർന്ന് 2021 ജൂൺ 21-ന് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവ് കിരൺ കുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.

വിസ്മയകേസിൽ കിരൺ കുറ്റക്കാരൻ; വിധി നാളെ

keralanews kiran guilty in vismaya case verdict tomorrow

കൊല്ലം:കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി.വിധി നാളെ പുറപ്പെടുവിക്കും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരുന്നത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പേ തന്നെ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുകയാണ്.  വിധി കേൾക്കാൻ വിസ്മയയുടെ അച്ഛനുൾപ്പെട കോടതിയിലെത്തിയിരുന്നു.നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ (24)യെ 2021 ജൂൺ 21-ന് ആണ്  ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.