News Desk

കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി;അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സോ​ണി​യ ഗാ​ന്ധി തു​ട​രും

keralanews rahul gandhi will not take over congress president post soniya gandhi continue as president

ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി.ഇതോടെ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും.പാര്‍ട്ടിയില്‍ തിരുത്തല്‍ ശബ്ദമുയര്‍ത്തിയ നേതാക്കളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ശക്തമായ നേതൃത്വമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയും തിരിച്ചടികളുണ്ടാകുമെന്നും സംഘടനാ സംവിധാനം ശക്തമാക്കാന്‍ നേതൃത്വം നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയും യോഗത്തില്‍ ഉയര്‍ന്നുവന്നു.

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം;യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

keralanews incident of actress molested in cochi shopping mall police released the images of the youths

കൊച്ചി:കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളായ യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.മാളിലെ വിവിധയിടങ്ങളില്‍ നിന്നായി പോലീസ് ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നും മാസ്‌ക് ഉപയോഗിച്ച്‌ മുഖം മറഞ്ഞിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രതികളെ തിരിച്ചറിയാനാവാതെ വന്നതോടെയാണ് കളമശേരി പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.പ്രായപൂര്‍ത്തിയായ രണ്ടു യുവാക്കളാണ് ചിത്രങ്ങളിലുള്ളത്. ഏകദേശം തുല്യപൊക്കമാണ് ഇരുവര്‍ക്കുമുള്ളത്. ഒരാള്‍ നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചിരിയ്ക്കുന്നു. മറ്റെയാള്‍ ചന്ദനനിറത്തിലുള്ള പാന്റ്‌സും ഇളംനീലനിറത്തിലുള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ലുലുമാളിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം മെട്രോ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ദൃശ്യങ്ങളുമുണ്ട്. പൊലീസിന് നേരിട്ട് പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവിരം കിട്ടുന്നവര്‍ കളമശേരി പൊലീസിനെ വിവരം അറിയിക്കണം.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ മാളിന്റെ പ്രവേശനകവാടത്തില്‍ പേരും ഫോണ്‍ നമ്ബരും നല്‍കിയശേഷം വേണം അകത്തുപ്രവേശിയ്ക്കാന്‍. എന്നാല്‍ യുവാക്കള്‍ പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും കണ്ടെത്തി. പ്രവേശന കവാടത്തിനടുത്തുണ്ടായ തിരക്ക് മറയാക്കി ഇരുവരും അകത്തുകടക്കുകയായിരുന്നു. മാളില്‍ നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും നടിയുടെ വെളിപ്പെടുത്തലില്‍ വസ്തുതയുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് ഷോപ്പിംഗിനായി കുടുംബത്തോടൊപ്പമെത്തിയ നടിയെ രണ്ടു യുവാക്കള്‍ അപമാനിച്ചത്.ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടി സംഭവം വെളിപ്പടെുത്തിയതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസില്‍ പരാതിനല്‍കേണ്ടതില്ലെന്ന നിലപാടിലാണ് നടിയുടെ കുടുംബം.എന്നാൽ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് നടിയുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തിരുന്നു. വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ട് പോവണമെന്നും, ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വനിതാ കമ്മീഷന്‍ അംഗം എം സി ജോസഫൈന്‍ പറഞ്ഞു.

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനും ഡ്രൈവറും പിടിയില്‍

keralanews kannur corporation official and driver arrested for taking bribe

കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനും ഡ്രൈവറും പിടിയില്‍.കോര്‍പ്പറേഷനിലെ എടക്കാട് മേഖലാ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ രമേശ് ബാബു (52), ഡ്രൈവര്‍ എടക്കാട് നടാലിലെ പ്രജീഷ് (38) എന്നിവരാണ് പിടിയിലായത്. അലവില്‍ സ്വദേശി സഞ്ജയ്കുമാറാണ് പരാതി നല്‍കിയത്. ഭാര്യ സഹോദരിയുടെ പേരില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സഞ്ജയ് കുമാര്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ തുടര്‍നടപടികള്‍ക്കായി പലതവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.പിന്നീട് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി 5000രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സഞ്ജയ് കുമാര്‍ വിജിലന്‍സിനെ സമീപിച്ചു.വിജിലന്‍സ് ഇയാളെ 500 ന്റെ 10 നോട്ടുകള്‍ ഏല്‍പ്പിച്ചു. പണം ഡ്രൈവര്‍ പ്രജീഷിനെ ഏല്‍പ്പിക്കാന്‍ ആയിരുന്നു രമേശ് ബാബു നിര്‍ദ്ദേശിച്ചിരുന്നത്.പ്രജീഷിന് ആദ്യം വിളിച്ചപ്പോള്‍ പണവുമായി താണയില്‍ എത്താന്‍ ആവശ്യപ്പെട്ടു. സഞ്ജയ് കുമാര്‍ താണയിലെത്തി വിളിച്ചപ്പോള്‍ ശ്രീപുരം സ്കൂളിന് സമീപത്തു വരാന്‍ പറഞ്ഞു. അവിടെവച്ചാണ് ആണ് വിജിലന്‍സ് നല്‍കിയ 5000 രൂപ സഞ്ജയ് കുമാര്‍ പ്രജീഷിന് നല്‍കിയത്. പണം കിട്ടിയ ഉടനെ ഡ്രൈവര്‍ പ്രജീഷ് ഇടക്കാട് ഓഫീസിലേക്ക് വിളിച്ച്‌ അറിയിച്ചു. അപ്പോഴേക്കും മറഞ്ഞുനിന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രമേശ് ബാബുവിനുവേണ്ടിയാണ് പണം വാങ്ങിയതെന്ന പ്രജീഷ് മൊഴിനല്‍കി. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.ഇന്‍സ്‌പെക്ടര്‍മാരായ എ.വി. ദിനേശ്, ടി.പി. സുമേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പങ്കജാക്ഷന്‍, മഹേഷ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു;പ്ലസ് ടു പരീക്ഷ രാവിലെ, പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്കും

keralanews time schedule for 10th and plus two exams fixed lus Two exams in the morning and 10th exams in the afternoon

തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച്‌ 17 മുതലാണ് പരീക്ഷ നടക്കുന്നത്. രാവിലെ പ്ലസ് ടുവിനും ഉച്ചയ്ക്ക് ശേഷം പത്താം ക്ലാസിനുമാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.നിലവില സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം നിര്‍ദേശം മുന്‍പോട്ട് വെച്ചു.ഇതിനു പുറമെ, ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുകയെന്നും അധികൃതര്‍ അറിയിക്കുന്നു. സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായം തേടിയേക്കും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താന്‍ അനുവദിക്കൂ.കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച്‌ സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകള്‍ക്കു ക്രമീകരിക്കാം. എസ് എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.

യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീ പോളിങ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ യുഡിഎഫിന് ജയം

keralanews udf wins tirurangadi and bathery where repolling conducted after counting was disrupted due to mechanical problem

കോഴിക്കോട്: യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീ പോളിങ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ  യുഡിഎഫിന് ജയം.സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനില്‍ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി അസീസ്‌ മാടാലയും, മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ ജഹ്ഫര്‍ കുന്നത്തേരിയുമാണ് വിജയിച്ചത്.യന്ത്രത്തകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇവിടെ റീം പോളിങ് നടത്തിയത്. 76.67 ശതമാനമാണ് വോട്ടിങ് നില. ഡിസംബര്‍ പത്തിന് ഉണ്ടായ പോളിംഗിനേക്കാള്‍ പത്ത് വോട്ടു കുറവാണ് ഇത്തവണ പോള്‍ രേഖപ്പെടുത്തിയത്.

‘കെ. സുധാകരനെ വിളിക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ’;കെപിസിസി ആസ്ഥാനത്ത് ഫ്‌ളക്സ്

keralanews call sudhakaran save congress flex at kpcc headquarters

തിരുവന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ ഫ്‌ളക്‌സുകള്‍. “കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ” എന്നെഴുതി യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്നിലും എംഎല്‍എ ഹോസ്റ്റലിന് മുന്നിലുമാണ് ബോ‍ര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും ബോര്‍ഡില്‍ പറയുന്നു.കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ചിഹ്നവും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് കെ. മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്. കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിന് ചേരാനിരിക്കെയാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. തോല്‍വി പരിശോധിക്കാന്‍ ജില്ലാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ഇന്ന് രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്

കാസര്‍കോട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

keralanews bomb attack against the house of congress leader in kasarkode

കാസര്‍കോട്: പടന്ന എടച്ചാക്കൈയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം പി.കെ ഫൈസലിന്റെ വീടിന് നേര്‍ക്കാണ് ആക്രമികള്‍ ബോംബെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചുമരിനും കേടുപാടു പറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് പി.കെ ഫൈസല്‍ ആരോപിച്ചു. എന്നാല്‍ ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ഫൈസലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സി.പി.എം പ്രതികരണം.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു;1.45 ലക്ഷം മരണം

keralanews number of covid patients in the country croses one crore 145000 persons died

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു.അമേരിക്കയ്ക്ക് ശേഷം കൊവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് രാജ്യത്തെ ആകെ കേസുകളുടെ എണ്ണം ഒരു കോടി പിന്നിട്ടത്.രാജ്യത്ത് 24 മണിക്കൂറിനിടെ 25,153 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 95,50,712 പേരാണ് രോഗമുക്തി നേടി. 35,08,751 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഇതുവരെ 1.45 ലക്ഷം പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. സെപ്റ്റംബറില്‍ രാജ്യത്താകമാനം ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ 400ല്‍ താഴെയാണ്. അതേസമയം രാജ്യത്ത് നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

keralanews prime minister narendra modi says he is ready to discuss with farmers

ന്യൂഡൽഹി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച്‌ ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് മോദി പറഞ്ഞത്. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ കാര്‍ഷിക നിയമം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പാണ്. നിയമപരിഷ്കരണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നത്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിര്‍പ്പെന്ന് പ്രതിപക്ഷം പറയുന്നില്ല.കടം എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി എന്ത് ചെയ്തു. നിയമം നടപ്പിലാക്കിയിട്ട് ആറ് മാസമായി. പെട്ടന്നുള്ള സമരത്തിന് കാരണം രാഷ്ട്രിയം മാത്രമാണ്. കര്‍ഷക ക്ഷേമത്തിന്‍റെ ക്രെഡിറ്റ് മോദിക്ക് ലഭിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്.പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായി. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരേണ്ട മാറ്റമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ 14 പേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

keralanews shigella has been confirmed in 14 people in kozhikode district

കോഴിക്കോട്:ജില്ലയില്‍ 14 പേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വെള്ളിയാഴ്ച ചെലവൂര്‍ സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 9 കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസ്സിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചു. പരിശോധന ഫലം നാളെ ലഭിച്ചേക്കും. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.